Onam 2021 Sadhya Items Menu dishes Little Millet Payasam Recipe: മില്ലറ്റ് അഥവാ ചെറുധാന്യങ്ങൾ ഭക്ഷണക്രമത്തില്‍ കാര്യമായി ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിനു ഗുണകരമാണ് എന്ന് പഠനങ്ങള്‍ കണ്ടെത്തിയിരുന്നു. ഇന്ത്യയിലെ പലയിടങ്ങളിലെയും ‘ക്യൂസിനില്‍’ ഇവയ്ക്ക് വലിയ പങ്കുണ്ട് താനും. പ്രമേഹം പോലുള്ള ജീവിതശൈലീ രോഗങ്ങള്‍ക്ക് മില്ലറ്റ് അടങ്ങിയ ഭക്ഷണം നല്ലതാണ്.
ഈ ഓണക്കാലത്ത് രുചി കൊണ്ടും ചേരുവകൾ കൊണ്ടും വേറിട്ട് നിൽക്കുന്ന ഒരു സ്പെഷ്യൽ മില്ലറ്റ് പായസമായിക്കോട്ടെ. നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന തിന എന്ന ചെറുധാന്യം കൊണ്ടൊരു പായസം.

Onam 2021 Sadhya Items Menu dishes Little Millet Payasam Recipe: ചേരുവകൾ
- തിന – 1/ 2 കപ്പ്
- ചെറു പയർ പരിപ്പ് – 5 ടേബിൾ സ്പൂൺ
- ശർക്കര – 1 കപ്പ്
- ഏലയ്ക്ക – 1 ടീസ്പൂൺ
- ഇഞ്ചി പൊടിയായി അരിഞ്ഞത് – 1 ടീസ്പൂൺ
- തേങ്ങയുടെ ഒന്നാം പാൽ – 1 കപ്പ്
- ഉപ്പ് – ഒരു നുള്ള്
- ഏത്തപ്പഴം – 1 എണ്ണം ചെറിയ കഷ്ണങ്ങൾ ആക്കിയത്
- കശുവണ്ടി, കിസ്മിസ് – 2 ടേബിൾസ്പൂൺ
- വെള്ളം – 1 കപ്പ്
Onam 2021 Sadhya Items Menu dishes Little Millet Payasam Recipe: പാചകം ചെയ്യുന്ന രീതി
ശർക്കര വെള്ളം ചേർത്ത് ഉരുക്കി എടുക്കുക. ഒരു പാത്രത്തിൽ അല്പം നെയ്യ് ഒഴിച്ച് ഏത്തപ്പഴം നല്ല പോലെ വഴറ്റി എടുക്കുക. പരിപ്പും, തിനയും ചെറുതായി മണം വരുന്നതുവരെ വറുത്തു, അല്പം ഉപ്പ് ചേർത്ത് വേവിക്കുക
അതിനു ശേഷം വെള്ളം മാറ്റി ശർക്കര പാക് ഒഴിച്ച് ചെറു തീയിൽ തിളപ്പിക്കുക. പായസം കുറുക്കി വരുമ്പോൾ തേങ്ങാപ്പാലും, ഏലയ്ക്കയും ചേർത്ത് ഇളക്കി അടുപ്പിൽ നിന്നും മാറ്റുക.
വറുത്ത കശുവണ്ടി, കിസ്മിസ്, ഏത്തപ്പഴം ചേർത്ത് വിളമ്പാം.
വ്യത്യസ്ഥമായ തിന പായസത്തിന്റെ രുചിക്കൂട്ട് ഒരുക്കിയത് ഷെഫായ സിമി മാത്യു.
Check Out More Onam Sadya Items, Recipes Here
- Onam 2021: സദ്യ വിഭവങ്ങൾ: പൈനാപ്പിൾ പച്ചടി
- Onam 2021: ഓണം വിഭവങ്ങൾ: ഇഞ്ചി കറി
- Onam 2021: ഓണം വിഭവങ്ങൾ: പാവയ്ക്കാ പച്ചടി
- Onam 2021: സദ്യ വിഭവങ്ങൾ: മാമ്പഴ പ്രഥമൻ
- Onam 2021: സദ്യ വിഭവങ്ങൾ: പാൽ പായസം
- Onam 2021: സദ്യ വിഭവങ്ങൾ: പഴം കറി
- Onam 2021: സദ്യ വിഭവങ്ങൾ: മിട്ടായി കൊണ്ടൊരു പായസം
- Onam 2021: സദ്യ വിഭവങ്ങൾ: നുറുക്ക് ഗോതമ്പ് പായസം
- Onam 2021: സദ്യ വിഭവങ്ങൾ: അട പ്രഥമൻ
- Onam 2021: സദ്യ വിഭവങ്ങൾ: സ്പെഷ്യല്‍ പാല് പായസം
- Onam 2021: ഓലൻ പുലാവ്
- Onam 2021: സദ്യ വിഭവങ്ങൾ: അവിയൽ