Onam 2021 Sadhya Items Menu dishes Special Paal Payasam Recipe: മുതിർന്നവർക്കും കുട്ടികൾക്കും ഒരു പോലെ ഇഷ്ടപെടുന്ന വിഭവം ആണ് പാൽ പായസം. പാലും അറിയും ചേര്‍ത്ത് കുറുക്കിയെടുക്കുന്ന പായസം. എന്നാല്‍ ഇക്കുറി അതില്‍ നിന്നും വ്യത്യസ്ഥമായ പഴങ്ങള്‍ ചേര്‍ത്തുള്ള പാല്‍ പായസം ആയാലോ. ഒന്ന് ശ്രമിച്ചു നോക്കൂ, സാധാരണ പാൽ പായസത്തിനെക്കാളും രുചിയും മണവും പോഷകഗുണവും കൂടിയ ഈ സ്പെഷ്യല്‍ പാല്‍ പായസം.

Onam 2021 Sadhya Items Menu dishes Special Paal Payasam Recipe: ചേരുവകൾ
- പാൽ – 1 കപ്പ്
- പഞ്ചസാര – 1 1/ 2 കപ്പ് + 1 ടേബിൾസ്പൂൺ
- പൈനാപ്പിൾ – 250 ഗ്രാം (കഷ്ണങ്ങൾ ആക്കിയത് )
- അത്തിപ്പഴം – 6 -8 എണ്ണം ( കുതിർത്തു ഉടച്ചത് )
- അട – 150 ഗ്രാം വേവിച്ചത്
- മിൽക്ക് മെയ്ഡ് – 1 / 2 കപ്പ്
- ഏലയ്ക്ക പൊടി – 1/ 4 ടീസ്പൂൺ
- ചെറുപഴം – 8 -10 എണ്ണം (ഉടച്ചത് )
- നെയ്യ് – 4 ടേബിൾസ്പൂൺ
- കശുവണ്ടി – 50 ഗ്രാം
- കിസ്മിസ് – 20 ഗ്രാം
Onam 2021 Sadhya Items Menu dishes Paal Payasam Recipe: പാകം ചെയ്യുന്ന വിധം
ഒരു പാത്രത്തിൽ പാലും 1/ 2 കപ്പ് പഞ്ചസാരയും ചേർത്ത് തിളപ്പിച്ചു പകുതി ആക്കുക. മറ്റൊരു പാത്രത്തിൽ പൈനാപ്പിളിൽ ബാക്കിയുള്ള പഞ്ചസാര ചേർത്ത് മൃദുവാകുന്നവരെ വഴറ്റുക.
പൈനാപ്പിൾ വെന്തു കഴിഞ്ഞാൽ അടയും, അത്തിപ്പഴവും ചേർത്ത് യോജിപ്പിച്ചു ചെറു തീയിൽ വേവിക്കുക. ഏലയ്ക്ക പൊടിയും മിൽക്‌മൈഡും ചേർത്ത് ഒന്ന് കൂടി യോജിപ്പിക്കുക.
നേരത്തെ തിളപ്പിച്ചു വെച്ച പാൽ കൂടി ചേർത്ത് ചെറു തീയിൽ വേവിക്കുക. തിളച്ചു തുടങ്ങുമ്പോൾ തീ ഓഫ് ആക്കി, ഉടച്ച പഴം ചേർത്ത് യോജിപ്പിക്കുക.
നെയ്യിൽ വറുത്ത കശുവണ്ടിയും കിസ്മിസും ഇട്ടു അലങ്കരിച്ചു ചൂടോടെ വിളമ്പാം.
സ്വാദേറിയ ഈ പായസത്തിന്റെ കുറിപ്പ് തയ്യറാക്കിയത് കണ്ണൂർ സ്വദേശിയായ ഷെഫ് ഷമീം ആണ്. ‘ഷെഫ് ഷെമീംസ് വറൈറ്റിസ്’ എന്ന യൂട്യൂബ് ചാനൽ നടത്തുന്നു.
Check Out More Onam Sadya Items, Recipes Here
- Onam 2021: സദ്യ വിഭവങ്ങൾ: പൈനാപ്പിൾ പച്ചടി
- Onam 2021: ഓണം വിഭവങ്ങൾ: ഇഞ്ചി കറി
- Onam 2021: ഓണം വിഭവങ്ങൾ: പാവയ്ക്കാ പച്ചടി
- Onam 2021: സദ്യ വിഭവങ്ങൾ: മാമ്പഴ പ്രഥമൻ
- Onam 2021: സദ്യ വിഭവങ്ങൾ: പാൽ പായസം
- Onam 2021: സദ്യ വിഭവങ്ങൾ: പഴം കറി
- Onam 2021: സദ്യ വിഭവങ്ങൾ: മിട്ടായി കൊണ്ടൊരു പായസം
- Onam 2021: സദ്യ വിഭവങ്ങൾ: നുറുക്ക് ഗോതമ്പ് പായസം
- Onam 2021: സദ്യ വിഭവങ്ങൾ: അട പ്രഥമൻ
- Onam 2021: സദ്യ വിഭവങ്ങൾ: തിന പായസം
- Onam 2021: സദ്യ വിഭവങ്ങൾ: അവിയൽ