/indian-express-malayalam/media/media_files/2025/04/30/K77n7XREhGgBRJs5aL6m.jpg)
ഹോസ്പിറ്റാലിറ്റി മേഖലയിൽ ഉയർന്നുകേൾക്കുന്ന പേരാണ് OYO എന്നത്. ഓയോയിൽ നിരവധി ബോളിവുഡ് സെലിബ്രിറ്റികൾ നിക്ഷേപം നടത്തിയിട്ടുണ്ട്. മാധുരി ദീക്ഷിത്, ഗൗരി ഖാൻ, അമൃത റാവു തുടങ്ങിയ പ്രമുഖ വ്യക്തികൾ വളർന്നുകൊണ്ടിരിക്കുന്ന ഈ സ്റ്റാർട്ടപ്പിന്റെ നിക്ഷേപകരാണ് ഇന്ന്. പരമ്പരാഗത വിനോദ- വ്യവസായ മേഖലകൾക്കപ്പുറം തങ്ങളുടെ പോർട്ട്‌ഫോളിയോകൾ വൈവിധ്യവത്കരിക്കാൻ ആഗ്രഹിക്കുന്ന സെലിബ്രിറ്റികൾക്കിടയിൽ സ്റ്റാർട്ട്അപ്പുകളിൽ നിക്ഷേപിക്കുന്ന പ്രവണത കൂടി വരികയാണ്.
പ്രശസ്ത നിർമ്മാതാവും ഡിസൈനറുമായ ഗൗരി ഖാൻ, സീരീസ് G ഫണ്ടിംഗ് റൗണ്ടിൽ OYOയിൽ ഗണ്യമായ നിക്ഷേപമാണ് നടത്തിയത്. 2024 ഓഗസ്റ്റിൽ, ഓയോ 1,400 കോടി രൂപയിലധികം സമാഹരിച്ചു. അതായത് 4.6 ബില്യൺ യുഎസ് ഡോളർ മൂല്യം. വർഷങ്ങളായി വിപണി മൂല്യത്തിൽ ഏറ്റക്കുറച്ചിലുകൾ നേരിട്ട കമ്പനിക്ക് ശ്രദ്ധേയമായ ഒരു തിരിച്ചുവരവായിരുന്നു ഇത്. ഗൗരി ഖാൻ 2.4 ദശലക്ഷം ഓഹരികൾ സ്വന്തമാക്കി കമ്പനിയുടെ ഭാവി വളർച്ചയിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
മാധുരി ദീക്ഷിതും ഭർത്താവ് ഡോ. ശ്രീറാം നെനെയും നിക്ഷേപ രംഗത്തേക്ക് പ്രവേശിച്ചിരിക്കുകയാണ്. ദമ്പതികൾ OYO യുടെ 2 ദശലക്ഷം ഓഹരികൾ വാങ്ങി, ഇത് അവരുടെ സാമ്പത്തിക താൽപ്പര്യങ്ങൾ വൈവിധ്യവത്കരിക്കാനുള്ള തന്ത്രപരമായ നീക്കമായിരുന്നു.
നടി അമൃത റാവുവും ഭർത്താവ് അൻമോൾ സൂദും ചേർന്നാണ് മറ്റൊരു ശ്രദ്ധേയമായ നിക്ഷേപം നടത്തിയത്. ഒരു സെക്കൻഡറി മാർക്കറ്റ് ഇടപാടിലൂടെയാണ് ദമ്പതികൾ OYO-യിൽ ഓഹരികൾ സ്വന്തമാക്കിയത്.
Read More
- Bromance OTT: പറഞ്ഞതിലും ഒരു ദിവസം മുൻപെയെത്തി; ബ്രോമാൻസ് ഇപ്പോൾ ഒടിടിയിൽ കാണാം
- അന്ന് ദുൽഖറിന്റെ കട്ട ഫാൻ; ഇന്ന് ഡിക്യു പടത്തിൽ അസിസ്റ്റന്റ്
- ആറാം തമ്പുരാനിൽ നിങ്ങൾ കണ്ടത് എന്നെ തന്നെ; ഒടുവിൽ ആ രഹസ്യം വെളിപ്പെടുത്തി ഉർവശി
- ഞാൻ അഭിനയിക്കുന്നത് എന്റെ മക്കൾക്ക് നാണക്കേടാ എന്നു പറഞ്ഞവർ ഇതു കാണൂ: രേണു സുധി
- ഏപ്രിലിൽ ഒടിടിയിൽ എത്തിയ 21 മലയാള ചിത്രങ്ങൾ
- കിമോണോ സുന്ദരികൾ ജപ്പാനിൽ; ചിത്രങ്ങളുമായി അഹാന കൃഷ്ണ
- സാമൂഹ്യ മാധ്യമങ്ങളിലൂടെ അശ്ലീല പരാമർശം; നടിമാരുടെ പരാതിയിൽ 'ആറാട്ടണ്ണൻ' കസ്റ്റഡിയിൽ
- മറവിക്കെതിരെ ഓര്മയുടെ പോരാട്ടം, വൈകാരികമായ യാത്രയായിരുന്നു നരിവേട്ട: ടൊവിനോ തോമസ്
- അടുത്ത ബ്ലോക്ക്ബസ്റ്റർ? വീണ്ടും ഹിറ്റടിക്കാൻ ആസിഫ് അലി; 'സർക്കീട്ട്' ട്രെയിലർ
- തീപ്പൊരി സ്റ്റെപ്പുമായി ചാക്കോച്ചന്റെ ഇസഹാഖ്; മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലെന്ന് ആരാധകർ
- അടുത്ത ജന്മത്തിൽ പ്രഭാസിനെ പോലെ ഒരു മകനെ വേണം: സറീന വഹാബ്
- ആ ചുംബന ഫോട്ടോ വിവാദം ഞങ്ങളെ തെല്ലും ഉലച്ചില്ല: മഹേഷ് ഭട്ടിന്റെ മകൻ പറയുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.