scorecardresearch

താരങ്ങൾ സമ്പാദ്യം ഇരട്ടിപ്പിക്കുന്നതെങ്ങനെ?

Bollywood celebrities and their investment choices: ദീപിക പദുക്കോണും രൺവീർ സിംഗും മുതൽ ആലിയ ഭട്ടും ആയുഷ്മാൻ ഖുറാനയും വരെ; ബോളിവുഡ് താരങ്ങളുടെ നിക്ഷേപരീതികളെ കുറിച്ചറിയാം 

Bollywood celebrities and their investment choices: ദീപിക പദുക്കോണും രൺവീർ സിംഗും മുതൽ ആലിയ ഭട്ടും ആയുഷ്മാൻ ഖുറാനയും വരെ; ബോളിവുഡ് താരങ്ങളുടെ നിക്ഷേപരീതികളെ കുറിച്ചറിയാം 

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Bollywood celebrities and their investment choices

Bollywood celebrities and their investment choices

സ്ഥിരമായ വരുമാനം നിലനിർത്താൻ ആസ്തികൾ വൈവിധ്യവൽക്കരിക്കുക എന്നാണ് സാമ്പത്തിക വിദഗ്ധർ നിരന്തരം ശുപാർശ ചെയ്യുന്ന കാര്യം. ബോളിവുഡ് സെലിബ്രിറ്റികളിൽ നല്ലൊരു പങ്കും ബിസിനസ് വൈവിധ്യവൽകരണത്തിൽ വിശ്വസിക്കുന്നവരുമാണ്.   താരങ്ങൾ അവരുടെ പ്രാഥമിക വരുമാന സ്രോതസ്സുകളായ സിനിമകൾ, അംഗീകാരങ്ങൾ, നിർമ്മാണ കമ്പനികൾ എന്നിവയ്‌ക്കപ്പുറം തങ്ങളുടെ പണം വിവിധ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തുന്നു.

Advertisment

ബോളിവുഡിലെ പ്രമുഖ താരങ്ങളും അവർ നിക്ഷേപം നടത്തിയിട്ടുള്ള കമ്പനികളും ഏതെന്നറിയാം.

Deepika Padukone, Deepika

ദീപിക പദുക്കോൺ

സ്പെഷ്യാലിറ്റി കോഫി ബിസിനസിൽ ദീപിക പദുകോൺ ഓഹരി വാങ്ങിയിട്ടുണ്ട്. കെഎ എന്റർപ്രൈസസ് എന്ന തന്റെ സ്ഥാപനത്തിലൂടെ ദീപിക ബ്ലൂ ടോകായ് കോഫി റോസ്റ്റേഴ്‌സിൽ നിക്ഷേപം നടത്തി. എപ്പിഗാമിയ, ബെല്ലാട്രിക്സ് എയ്‌റോസ്‌പേസ്, ആറ്റംബർഗ് ടെക്‌നോളജി എന്നിവയുൾപ്പെടെ നിരവധി സ്റ്റാർട്ടപ്പുകളിൽ ദീപികയ്ക്ക് ഓഹരികളുണ്ട്. ഇവയിൽ ഓരോന്നിന്റെയും പ്രാരംഭ നിക്ഷേപം  3 മുതൽ 5 കോടി രൂപയാണെന്നാണ് റിപ്പോർട്ട്.

Advertisment

Ranveer Singh

രൺവീർ സിംഗ്

2022-ൽ, മേക്കപ്പ് ഉൽപ്പന്നങ്ങൾക്ക് പേരുകേട്ട  ഷുഗർ കോസ്‌മെറ്റിക്സ് ബ്രാൻഡിൽ നിക്ഷേപം നടത്തിയാണ് രൺവീർ സിംഗ് സ്റ്റാർട്ടപ്പ് രംഗത്ത് തുടക്കം കുറിച്ചത്. ഇന്ത്യൻ സ്ത്രീകളെ സൗന്ദര്യത്തിലൂടെ ശാക്തീകരിക്കുക എന്ന ദൗത്യത്തിന് സംഭാവന നൽകാൻ കഴിയുന്നതിൽ തനിക്ക് ആവേശമുണ്ടെന്നാണ് രൺവീർ ഒരിക്കൽ പറഞ്ഞത്.    44 മില്യൺ ഡോളർ ആസ്തിയുള്ള രൺവീർ  സിംഗ് നിക്ഷേപ ലോകത്ത് തന്റെ വ്യക്തിമുദ്ര പതിപ്പിച്ച താരങ്ങളിലൊരാളാണ്. 

actress

ശിൽപ ഷെട്ടി

ഫിറ്റ്നസിനും അഭിനയത്തിനും പേരുകേട്ട ശിൽപ ഷെട്ടി 2023 മെയ് മാസത്തിൽ ആരോഗ്യകരമായ ഭക്ഷണ ഉൽപ്പന്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിക്കഡ്ഗഡ് എന്ന കമ്പനിയിൽ 2.25 കോടി രൂപ നിക്ഷേപിച്ചു. മുംബൈ ആസ്ഥാനമായുള്ള ഫാം-ടു-ഫോർക്ക് സ്റ്റാർട്ടപ്പായ കിസാൻകണക്റ്റിലും ശിൽപ്പയ്ക്ക് നിക്ഷേപമുണ്ട്. മാമാഎർത്തിൽ 6.7 കോടി രൂപ നിക്ഷേപിച്ച്  16 ലക്ഷത്തിലധികം ഓഹരികളാണ് ശിൽപ്പ സ്വന്തമാക്കിയത്. ശിൽപ്പയുടെ വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോയിൽ ഹുനാർ എന്ന അപ്‌സ്കില്ലിംഗ് പ്ലാറ്റ്‌ഫോമും ഫാസ്റ്റ് & അപ്പും ഉൾപ്പെടുന്നത്. ശിൽപ്പ  ഷെട്ടിയുടെ ആസ്തി 19 മില്യൺ ഡോളറാണ്.

Anushka Sharma

അനുഷ്ക ശർമ്മ

2022ൽ ആണ് അനുഷ്ക ശർമ്മ നിക്ഷേപം ആരംഭിച്ചത്. കുട്ടികളുടെ ഓർഗാനിക് ഫുഡ് ബ്രാൻഡായ സ്ലർപ്പ് ഫാമിൽ അനുഷ്ക നിക്ഷേപം നടത്തിയിട്ടുണ്ട്. പ്ലാന്റ് ബെയ്സ്ഡ് മീറ്റ് ആൾട്ടർനേറ്റീവായ ബ്ലൂ ട്രൈബിലും അനുഷ്കയ്ക്ക് നിക്ഷേപമുണ്ട്.  ഭർത്താവ് വിരാട് കോഹ്‌ലിയോടൊപ്പം, ഡിജിറ്റ് ഇൻഷുറൻസിൽ 2.5 കോടി രൂപയും അനുഷ്ക നിക്ഷേപിച്ചു. അനുഷ്ക ശർമ്മയുടെ ആസ്തി 27 മില്യൺ ഡോളറാണ്. 

Priyanka Chopra-Nick Jonas daughter Malti Marie Birthday

പ്രിയങ്ക ചോപ്ര

2018ൽ ഡേറ്റിംഗ് ആപ്പായ ബംബിളിൽ നിക്ഷേപം നടത്തി കൊണ്ടാണ് പ്രിയങ്ക ചോപ്ര തന്റെ നിക്ഷേപം തുടങ്ങുന്നത്. അപ്പാർട്ട്മെന്റ്സ് ലിസ്റ്റ്, ബിവിഎൽജിഎആർഐ, ജീനീസ്, ഹോൾബർട്ടൺ സ്കൂൾ എന്നിവയിൽ നിക്ഷേപിച്ചുകൊണ്ട് പ്രിയങ്ക തന്റെ  പോർട്ട്ഫോളിയോ വൈവിധ്യവൽക്കരിച്ചു. 75 മില്യൺ ഡോളറാണ് പ്രിയങ്ക ചോപ്രയുടെ ആസ്തി.

health

സാറാ അലി ഖാൻ

ബോളിവുഡിലെ യുവതാരം സാറാ അലി ഖാൻ, തദ്ദേശീയ വസ്ത്ര ശ്രേണിയായ ദി സോൾഡ് സ്റ്റോറിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.  നിക്ഷേപത്തിനു പുറമേ, കമ്പനിയുടെ ബ്രാൻഡ് അംബാസഡറായും സാറ സേവനമനുഷ്ഠിക്കുന്നു. 5 മില്യൺ ഡോളർ ആണ് സാറ അലി ഖാന്റെ ആസ്തി. 

Alia Bhatt about her German roots

ആലിയ ഭട്ട്

ക്ഷേത്രത്തിൽ ഉപേക്ഷിക്കപ്പെടുന്ന പുഷ്പങ്ങളിൽ നിന്ന് ധൂപം നിർമ്മിക്കുന്ന ബ്രാൻഡായ ഫൂൾ.കോയിൽ ആലിയ ഭട്ട് ശ്രദ്ധേയമായ നിക്ഷേപം നടത്തിയിട്ടുണ്ട്. പൊതുവെ സസ്റ്റെയിനബിൾ ഫാഷനോടും ജീവിതരീതിയോടുമെല്ലാം ആഭിമുഖ്യമുള്ള ആളാണ് ആലിയ.  നൈകയിലും ആലിയ ആദ്യകാലത്ത് നിക്ഷേപം നടത്തിയിരുന്നു. ഐപിഒയിൽ ലിസ്റ്റുചെയ്തതിനുശേഷം അവരുടെ നിക്ഷേപം 54 കോടി രൂപയായി വളർന്നു. സ്റ്റൈലിംഗ് പ്ലാറ്റ്‌ഫോമായ സ്റ്റൈൽ ക്രാക്കറിലും സുസ്ഥിര ബേബി കെയർ ബ്രാൻഡായ സൂപ്പർബോട്ടംസിലും ആലിയയ്ക്ക് ഓഹരികളുണ്ട്. 23 മില്യൺ ഡോളറാണ് ആലിയയുടെ ആകെ ആസ്തി.

കാഷ്വൽ ലുക്കിൽ കത്രീന കൈഫ്

കത്രീന കൈഫ്

2018ൽ, കത്രീന കൈഫ് നൈകയിൽ 2.02 കോടി രൂപ നിക്ഷേപിച്ചു. ഹെൽത്ത്- വെൽനെസ്സ് പ്ലാറ്റ്‌ഫോമായ ഹ്യൂഗാലൈഫിലും കത്രീന നിക്ഷേപം നടത്തിയിട്ടുണ്ട്. താരത്തിന്റെ നിലവിലെ ആസ്തി 32 മില്യൺ ഡോളറാണ്. 

Shraddha Kapoor

ശ്രദ്ധ കപൂർ 

മൈഗ്ലാമിന്റെ ബ്രാൻഡ് അംബാസഡറായ ശ്രദ്ധ കപൂർ, ഈ ബ്യൂട്ടി ബ്രാൻഡിൽ നിക്ഷേപം നടത്തുകയും ചെയ്തിട്ടുണ്ട്. ആഡംബര ഫർണിഷിംഗ് ബ്രാൻഡായ ബെല്ലാകാസ, എഫ്എംസിജി ബ്രാൻഡായ ഷുന്യ, പവർ ഗമ്മീസ് എന്നിവയിലും താരത്തിനു നിക്ഷേപമുണ്ട്. 15 മില്യൺ ഡോളറാണ് ശ്രദ്ധ കപൂറിന്റെ ആസ്തി. 

Ayushmann Khurrana | Tahira Kashyap

ആയുഷ്മാൻ ഖുറാന

ആയുഷ്മാൻ ഖുറാനയ്ക്ക് ഹീലിയോസ് ലൈഫ്‌സ്റ്റൈലിൽ ഓഹരികളുണ്ട്. ദി മാൻ കമ്പനിയുടെ മുഖമായി മാറിയതിനു ശേഷംസ  2019ൽ അതിന്റെ മാതൃ സ്ഥാപനത്തിൽ നിക്ഷേപിച്ചുകൊണ്ട് നിക്ഷേപരംഗത്ത് സജീവമാകുകയായിരുന്നു ആയുഷ്മാൻ.  ഖുറാനയുടെ നിലവിലെ ആസ്തി 10 മില്യൺ ഡോളറാണ്. 

Read More

Anushka Sharma Deepika Padukone Alia Bhatt Investment

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: