scorecardresearch

റെട്രോ ലുക്കിൽ 'എമർജൻസി'യുടെ പ്രമോഷനെത്തി കങ്കണ റണാവത്ത്

തൻ്റെ ഏറ്റവും പുതിയ ചിത്രമായ 'എമർജൻസി'യുടെ പ്രമോഷൻ  തിരക്കിലാണ് കങ്കണ റണാവത്ത്

തൻ്റെ ഏറ്റവും പുതിയ ചിത്രമായ 'എമർജൻസി'യുടെ പ്രമോഷൻ  തിരക്കിലാണ് കങ്കണ റണാവത്ത്

author-image
Lifestyle Desk
New Update
 Kangana Ranaut Floral Saree FI

കങ്കണ റണാവത്ത്

തൻ്റെ ഏറ്റവും പുതിയ ചിത്രമായ 'എമർജൻസി'യുടെ പ്രമോഷൻ  തിരക്കിലാണ് കങ്കണ റണാവത്ത്. ഫിലിം പ്രമേഷൻ്റെ ഭാഗമായുള്ള ചില ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. ചെക്ക് ബ്ലൗസു ഫ്ലോറൽ സാരിയുമാണ് കങ്കണ പ്രമേഷൻ ലുക്കിനായി തിരഞ്ഞെടുത്തിരിക്കുന്ന ഔട്ട്ഫിറ്റ്. സെപ്റ്റംബർ 6ന് എമർജൻസി എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. പെറോ എന്ന ക്ലോത്തിങ് സ്റ്റോറിൽ നിന്നുള്ളതാണീ സാരി. 2024 ലെ സ്പ്രിംഗ് കളക്ഷനാണിത്.

Advertisment

Kangana Ranaut Floral Saree

പിങ്ക് നിറത്തിലുള്ള റോസാപ്പൂക്കളുടെ പ്രിൻ്റാണ് സാരിയിലാകെ. ബോർഡറുകളിൽ ചെക്ക് പാറ്റേണും ഉണ്ട്. ബാർഡറിൻനു മാച്ചിങ് ആയിട്ട് കുറച്ചു കൂടി കട്ടി കൂടിയ ചെക്കുകളുള്ള ബ്ലൗസാണ് ഒപ്പം അണിഞ്ഞിരിക്കുന്നത്.  കോളർ നെക്ക്‌ലൈൻ, ഫോക്‌സ്  പോക്കറ്റുകൾ, ഫ്രണ്ട് ബട്ടണുകൾ, ക്രോപ്പ് ചെയ്‌ത ഒരു ഹെം, മടക്കിയ കഫുകൾ, ഹാവ് സ്ലീവ്,  എന്നിങ്ങനെയാണ് ബ്ലൗസ് സ്റ്റൈൽ ചെയ്തിരിക്കുന്നത്. 

Kangana Ranaut Floral Saree

സ്വർണ്ണ മോതിരങ്ങളും, മുത്തുകൾ കൊണ്ട് അലങ്കരിച്ച സ്വർണ്ണ കമ്മലുകളും ഉപയോഗിച്ചാണ് കങ്കണ തൻ്റെ റെട്രോ ലുക്ക് പൂർത്തിയാക്കിയിരിക്കുന്നത്. വളരെ ലൈറ്റായിട്ടുള്ള മേക്കപ്പാണ് തിരഞ്ഞെടുത്തിരിക്കുന്നത്. 

Kangana Ranaut Floral Saree

കങ്കണ റണാവത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'എമർജൻസി'. 1975-ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഏർപ്പെടുത്തിയ അടിയന്തരാവസ്ഥയെ അടിസ്ഥാനമാക്കിയുള്ള ഒരു സിനിമയാണിത്. കങ്കണയെ കൂടാതെ അനുപം ഖേർ, ശ്രേയസ് തൽപാഡെ, മിലിന്ദ് സോമൻ, വിശാഖ് നായർ,  ,അന്തരിച്ച നടൻ സതീഷ് കൗശിക് ജഗ്ജീവൻ റാം എന്നിവരും സിനിമയിലുണ്ട്. 

Advertisment

Read More

Saree Kangana Ranaut Fashion Trends

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: