scorecardresearch

Horoscope Today September 16, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope and Astrology Today Septermber 16, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

Horoscope and Astrology Today Septermber 16, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

author-image
Peter Vidal
New Update
Horoscope, Astrology, iemalayalam

നല്ല തുടക്കത്തിന് സാധ്യതകള്‍ നല്‍കുന്ന രീതിയിലാണ് ചന്ദ്രന്‍റെ സ്ഥാനം. എവിടെ, എപ്പോള്‍, എങ്ങനെ എന്നത് ഓരോരുത്തരുടെയും വ്യക്തിഗത സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും. നമ്മളെ തേടിയെത്തുന്ന അവസരങ്ങളൊക്കെ വ്യത്യസ്തമായ ഭാവിയായിരിക്കും നമ്മള്‍ക്കായ് കരുതി വച്ചിട്ടുണ്ടാവുക. വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് പദ്ധതികള്‍ തയ്യാറാക്കാന്‍ അനുയോജ്യമായ സമയമാണ്.

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20 )

Advertisment

ബുധനും ഇന്ദ്രനും ഈ രാശിക്കാരുടെ സ്വപ്നങ്ങളും സങ്കല്‍പങ്ങളും സാക്ഷാല്‍ക്കരിക്കാനുള്ള അനുകൂല സാഹചര്യങ്ങളൊരുക്കും. പക്ഷേ, വലിയ രീതിയില്‍ നിങ്ങളെ ബാധിക്കാത്ത ചില ആശങ്കകളും ഉണ്ടാകാനിടയുണ്ട്. ഭാവന നിറഞ്ഞ കാര്യങ്ങള്‍ ആദ്യം വരുന്നതിനാല്‍ പ്രായോഗിക ലക്ഷ്യങ്ങളിലെത്താന്‍ അല്‍പം കാത്തുനില്‍ക്കേണ്ടി വന്നേക്കാം.

Read Here: Horoscope Today September 17, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

നിങ്ങളുടെ ഗ്രഹനിലയെ ഭരിക്കുന്ന ശുക്രന്‍ ശനിയുമായ് ചേര്‍ന്ന് വൈകാരികമായും, സ്വയം സംതൃപ്തി നല്‍കുന്നതും, സര്‍ഗാത്മകവുമായ് കാര്യങ്ങളെ അനുകൂലമാക്കി, ശരിയായ ദിശയില്‍ നയിക്കുമെന്നാണ് ഗ്രഹനില. കൂടുതല്‍ മെച്ചപ്പെട്ട അവസരങ്ങള്‍ ലഭിക്കുന്നതിന് ഒരു ഉത്തരവാദിത്തത്തില്‍ നിന്ന് നിങ്ങള്‍ സ്വമേധയാ ഒഴിയേണ്ടി വന്നേക്കാം.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

Advertisment

നിങ്ങള്‍ക്ക് സമൃദ്ധി പ്രധാനം ചെയ്യാന്‍ കഴിയുന്ന നിലയിലാണ് ഗ്രഹങ്ങളുടെയെല്ലാം സ്ഥാനമെന്ന നല്ല വാര്‍ത്തയോടെ തന്നെ തുടങ്ങാം. എന്നാല്‍ പ്രേമബന്ധങ്ങളിലെ ചില ബഹളങ്ങളും അതുപോലെ തന്നെ ഉയര്‍ന്നുവരുന്ന ആശങ്കകളും തമാശയെന്ന് തോന്നിക്കുന്ന പലതും ചെയ്യാന്‍ പ്രേരിപ്പിച്ചേക്കാം. പക്ഷേ, അതിന് ചിലപ്പോള്‍ വലിയ വില നല്‍കേണ്ടി വന്നേക്കാമെന്ന് ഓര്‍ക്കുക. ചുരുക്കത്തില്‍ ആത്മനിയന്ത്രണത്തിനായിരിക്കണം ആദ്യം പ്രാധാന്യം കൊടുക്കേണ്ടത്.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

പൊതുവെ ഈ രാശിക്കാര്‍ സമാധാനപ്രിയരും സ്നേഹമുള്ളവരുമാണെങ്കിലും പെട്ടെന്ന് പ്രകോപിതരാകുന്നവരുമാണ്. ഈ ഒരാഴ്ചയെ മുഴുവന്‍ നോക്കിയാല്‍, ആദ്യം ചില ആശങ്കകളുണ്ടാകുമെങ്കിലും അനിവാര്യമായ ഒരു പോരാട്ടത്തില്‍ നിങ്ങള്‍ക്കും പങ്കാളിയാകേണ്ടി വന്നേക്കാം. ശരിക്കും നിങ്ങള്‍ വിഷമിക്കേണ്ടി വരുന്നത് വികാരങ്ങളേക്കാള്‍ ആശയങ്ങള്‍ തിരഞ്ഞെടുക്കുന്നതിലായിരിക്കും.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

ചില സമയങ്ങളില്‍ ജീവിതം കാണുന്നത് പോലെ ആയിരിക്കില്ല. ചിലപ്പോള്‍ വലിയ രീതിയില്‍ പല കാര്യങ്ങള്‍ക്കും വില നല്‍കേണ്ടി വന്നേക്കാം. ഒരുപക്ഷേ, മറ്റുള്ളവരേക്കാള്‍ അധികമായ് പലയിടത്തും അധ്വാനിക്കേണ്ടിയും വന്നേക്കാം. നിങ്ങള്‍ ശരിയായ പാതയിലൂടെ തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും ഭാവിയില്‍‌ എല്ലാം ശുഭമായ് ഭവിക്കുമെന്നുള്ള വിശ്വാസം മനസിലുണ്ടാകണം.

കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)

ഈ ആഴ്ച നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം നിങ്ങളുടെ ഗ്രഹനിലയെ ഭരിക്കുന്ന ബുധന്‍റെ പ്രചോദനത്താലാണെന്ന് മനസിലാക്കുക. വൈകാരികമായുണ്ടാകുന്ന ചില സംഘര്‍ഷങ്ങളെ നിങ്ങളുടെ സമര്‍ത്ഥമായ ആശയങ്ങളിലൂടെ നേരിടാനാകുമെന്നാണ് ഗ്രഹനില കാണിക്കുന്നത്.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ വിയോജിപ്പുകളൊന്നും നേരിടേണ്ടി വരാതിരുന്നതിനാല്‍ നിങ്ങള്‍ക്ക് അനുകൂലമായ ദിവസങ്ങളായിരുന്നിരിക്കണം. എന്നിരുന്നാലും മാറ്റങ്ങള്‍ അനിവാര്യമായതിനാല്‍ അതുണ്ടാവുക തന്നെ ചെയ്യും. ഈ ആഴ്ച നിങ്ങള്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികളെക്കുറിച്ചും അടിയൊഴുക്കുകളെക്കുറിച്ചും ഇപ്പോള്‍ തന്നെ നിങ്ങൾക്ക് സൂചന ലഭിച്ചിട്ടുണ്ടാകും. കരുതലോടെയിരിക്കുക എന്നതാണ് പ്രധാനമായും ഈ രാശിക്കാര്‍ക്ക് നല്‍കാനുള്ള ഉപദേശം.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

ശോഭനമായ ഭാവിയിലേക്കുള്ള ചില വഴികള്‍ ഉടന്‍ തന്നെ നിങ്ങള്‍ക്ക് മുന്നില്‍ തുറക്കാനിടയുണ്ട്. ചുറ്റമുളള കാര്യങ്ങളൊക്കെ പരതി കണ്ടുപിടിക്കുന്നതില്‍ പൊതുവെ ഈ രാശിക്കാര്‍ സന്തോഷമനുഭവിക്കുന്നവരാണ്. പ്രായോഗികമായ ക്രമീകരണങ്ങളെക്കുറിച്ചും ബാധ്യതകളെക്കുറിച്ചും എതിര്‍ത്ത് നിങ്ങള്‍ സംസാരിച്ചിട്ടുണ്ടെങ്കില്‍ അത് ന്യായീകരിക്കപ്പെടാനുള്ള സാധ്യതകളും കാണുന്നുണ്ട്.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

മറ്റുള്ളവരുടെ തീവ്രമായിട്ടുളള ആഗ്രഹങ്ങളും നമ്മള്‍ മനസ്സിലാക്കാന്‍ ശ്രമിക്കണം. വൈകാരികമായ ചില സംഭവങ്ങളും ചുറ്റുപാടുമുള്ള പൊതുവെ അസ്വസ്ഥതമായ അന്തരീക്ഷവും നിങ്ങളെ അല്‍പം പരിഭ്രാന്തരാക്കാന്‍ ഇടയുണ്ട്. ചെയ്യാനുള്ള കാര്യങ്ങള്‍ പരമാവധി നന്നായ് പൂര്‍ത്തിയാക്കി മടങ്ങുക. അനുഭവസമ്പത്ത് നേടാനാവുക എന്നത് വലിയ കാര്യം തന്നെയാണ്.

മകരം രാശി (ഡിസംബർ 23 - ജനുവരി 20)

നിങ്ങളുടെ വൈകാരിക പ്രശ്നങ്ങളിലും പ്രേമജീവിതത്തിലും പിന്തുണയ്ക്കുന്ന രീതിയിലല്ല നക്ഷത്രങ്ങള്‍ ഇപ്പോഴുമുള്ളത്. നിങ്ങള്‍ ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളുടെ ഒരു പരിധി വരെയുള്ള കാരണങ്ങള്‍ അമിതമായ പ്രതീക്ഷകളും ഉയര്‍ന്ന നിബന്ധനകളുമാണ്. ഈ സാഹചര്യത്തിലെങ്കിലും മറ്റുള്ളവര്‍ പറയുന്ന നല്ല കാര്യങ്ങള്‍ മുഖവിലയ്ക്കെടുത്ത് അവരെ നിങ്ങളുടെ കൂടെ നിര്‍ത്തുന്നത് ഗുണം ചെയ്യും.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

തുടക്കത്തില്‍ സാവധാനത്തിലും പിന്നീട് ശക്തമായും മാറ്റത്തിന്‍റെ കാറ്റ് വീശാനുള്ള സാധ്യത കാണുന്നു. എല്ലാ സംഭവങ്ങളിലും ഇടപെടാതെ, ആവശ്യമുള്ളതില്‍ മാത്രം ഇടപെട്ട് സമാധാനത്തോടെയിരിക്കുക. ശരിയായ വഴി കാണിക്കാന്‍ മറ്റുള്ളവരുടെ സഹായം തേടുന്നത് കൊണ്ട്, അവരില്‍ നിന്നുള്ള സമ്മർദം കുറയാനിടയുണ്ട്.

മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20)

വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ വരെ നിങ്ങളുടെ കാര്യങ്ങള്‍ക്ക് തന്നെയാവണം പ്രാധാന്യം. തോന്നലുകളിലും സങ്കല്‍പങ്ങളിലും കാല്‍പനികതയിലും അഭിനിവേശങ്ങളിലും അല്‍പം ആധിപത്യം ഈ രാശിക്കാര്‍ക്കുണ്ടാകുന്ന നിലയിലാണ് ഗ്രഹനില. അതുകൊണ്ട് തന്നെ വിവേകത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ശ്രമിക്കുക.

Meenam Rashi Phalam Kumbham Rashi Phalam Dhanu Rashi Phalam Vriscikam Rashi Phalam Thulam Rashi Phalam Kanni Rashi Phalam Chingam Rashi Phalam Karkkatakam Rashi Phalam Mithunam Rashi Phalam Idavam Rashi Phalam Medam Rashi Phalam Horoscope Makaram Rashi Phalam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: