നിങ്ങളുടെ ഇന്നത്തെ ദിവസം
ഒരുപാട് സാഹസികത നിറഞ്ഞ ദിവസമാണിതെന്നാണ് ഗ്രഹനില സൂചിപ്പിക്കുന്നത്. ചന്ദ്രന്‍ വളരെ ഊര്‍ജ്ജസ്വലമായ ഒരു ഘട്ടത്തിലൂടെ കടന്നുപോകുന്നതിനാല്‍ തന്നെ പ്രചോദനം തേടി പുറത്തേക്ക് നോക്കാനിടയുണ്ട്. ഇന്നത്തെ വിചാരങ്ങളുടെയും പ്രവര്‍ത്തികളുടെയും തിരഞ്ഞെടുപ്പുകളുടെയും പ്രതിഫലനം അടുത്ത പന്ത്രണ്ട് മാസം നിങ്ങളുടെ ജീവിതത്തിലുണ്ടാകാനിടയുണ്ട്. അതു കൊണ്ട് തന്നെ അവസരങ്ങള്‍ നിഷേധിക്കുന്നതിന് മുന്‍പ് രണ്ട് വട്ടം ആലോചിക്കുക.
Read Here: Horoscope Today September 18, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20 )
നിങ്ങള്‍ സ്വപ്നങ്ങളില്‍ ജീവിക്കുന്ന വ്യക്തിയാണെങ്കില്‍ നക്ഷത്രങ്ങളെല്ലാം നിങ്ങള്‍ക്ക് അനുകൂലമാണ്. നിങ്ങളുടെ ഗ്രഹനിലയെ ഭരിക്കുന്ന ചൊവ്വ, പ്രേമജീവിതത്തില്‍ വലിയ ഇടപെടലുകള്‍ നടത്താനിടയുണ്ട്. നിങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് തന്നെയാണ് പ്രാധാന്യം നല്‍കേണ്ടതെങ്കിലും അതിന്‍റെ പേരില്‍ മാറ്റിവയ്ക്കുന്ന മറ്റ് ജോലികളെക്കുറിച്ച് ബോധ്യമുണ്ടായിരിക്കണം.
ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)
ഇപ്പോള്‍ വളരെ സാധാരണജീവിതം നയിക്കുന്ന ഈ രാശിക്കാരോടാണ് പറയാനുള്ളത്. ഈ ആഴ്ച നിങ്ങളുടെ ഓരോ ചുവടും വളരെ കരുതലോടെയായിരിക്കണം. കാരണം എല്ലാം കാണുന്നപോലെ ആകണമെന്നില്ല. ഇന്ന് വളരെ ഉറപ്പുള്ളതെന്ന് തോന്നിക്കുന്ന പല കാര്യങ്ങളും നാളെ അവ്യക്തമായ ഓര്‍മയായ് മാറിയേക്കാം. അതുകൊണ്ട് തന്നെ ധൃതി പിടിച്ച് ആലോചിക്കാതെ കാര്യങ്ങള്‍ ചെയ്യരുത്.
മിഥുനം രാശി (മേയ് 22- ജൂണ്‍ 21)
നിങ്ങളുടെ മാനസീകാവസ്ഥയില്‍ ചന്ദ്രന്‍ സമൂലമായ മാറ്റങ്ങള്‍ വരുത്താനിടയുണ്ട്. മണിക്കൂറുകള്‍ കടന്നുപോകുമ്പോള്‍ നിങ്ങള്‍ക്ക് കൂടുതല്‍ പ്രതീക്ഷയും ശുഭാപ്തി വിശ്വാസവും അനുഭവപ്പെട്ടേക്കാം. കൂടുതല്‍ പണമുണ്ടാക്കാനുള്ള വഴികള്‍ തേടി ഇറങ്ങുന്നതിന് മുന്‍പ് ഒരു സമ്പാദ്യം കരുതിവയ്ക്കണം. ഒരു ചൂതാട്ടത്തിന് ഇറങ്ങേണ്ട ആവശ്യം തല്‍ക്കാലം ഉണ്ടെന്ന് കരുതുന്നില്ല.
കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)
പതിവ് ജോലികളും ഉത്തരവാദിത്തങ്ങളുമെന്നത് പോലെ ആത്മത്യാഗവും നിങ്ങളുടെ ഒരു ഭാഗമായ് മാറുമെന്നാണ് ചന്ദ്രന്‍റെ നില സൂചിപ്പിക്കുന്നത്. കൈകളില്‍ അഴുക്ക് പുരളുന്ന ജോലികള്‍ ചെയ്യാന്‍ മനസ്സിനെ സജ്ജമാക്കുക. നിങ്ങള്‍ വളരെ ഉറച്ച മനസ്സുള്ള വ്യക്തിയായതിനാല്‍ ചെയ്യുന്നതെല്ലാം ആസ്വദിച്ച് ചെയ്യാന്‍ നിങ്ങള്‍ക്കാവും.
ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)
മുന്‍കാലങ്ങളില്‍ പലപ്പോഴും നിങ്ങള്‍ ബലിയാടാവുകയും സാമ്പത്തീകനഷ്ടം നേരിടേണ്ടി വരുകയും ചെയ്തിട്ടുണ്ടാകാം. എന്താണ് സംഭവിച്ചതെന്ന് ചുഴിഞ്ഞ് നോക്കി കൊണ്ടിരിക്കുന്നതിനേക്കാള്‍ ഭാവിയിലേക്ക് വേണ്ട കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നത് ഗുണം ചെയ്യും. വ്യക്തിപരമായ കാര്യങ്ങളിലാണെങ്കില്‍ പങ്കാളിക്ക് ആദ്യസ്ഥാനം നല്‍കി ആവശ്യമായ പിന്തുണ പുറകില്‍ നിന്ന് നിങ്ങള്‍ നല്‍കിയാല്‍ മതി.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
കുറച്ചധികം തെറ്റായ തുടക്കങ്ങള്‍ നല്‍കിയ പാഠത്തില്‍ നിന്നും സ്വന്തം കാലില്‍ നില്‍ക്കാനുള്ള പ്രാപ്തി നിങ്ങള്‍ നേടിയിട്ടുണ്ടാകുമെന്നാണ് ഗ്രഹനില സൂചിപ്പിക്കുന്നത്. ഒരുകാര്യത്തിന്‍റെ എല്ലാ വശങ്ങളെക്കുറിച്ചും ചിന്തിക്കേണ്ട സമയമാണിത്. നിങ്ങള്‍ വിചാരിച്ചാല്‍ ഔദ്യോഗികമേഖലയിലും കുടുംബജീവിതത്തിലുമുളള സമ്മര്‍ദ്ദങ്ങളെ നിങ്ങള്‍ക്ക് അതിജീവിക്കാനാവും. മറ്റ് സാഹചര്യങ്ങള്‍ അനുകൂലമാകുന്നത് വരെ ഈ സമ്മര്‍ദ്ദങ്ങളെ മാറ്റിവയ്ക്കാനെങ്കിലും നിങ്ങള്‍ തയ്യാറാകുന്നതാണ് നല്ലത്.
തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)
നിങ്ങളുടെ ഗ്രഹനിലയെ ഭരിക്കുന്ന ശുക്രന്‍ നിങ്ങളെ കാല്‍പനീകമായ അവസ്ഥയില്‍ നിന്ന് മാറ്റി മറ്റു ഗ്രഹങ്ങളുടെ കീഴിലാക്കുന്ന സമയമാണ്. അതുകൊണ്ട് തന്നെ അടുത്ത ദിവസങ്ങളില്‍ തീരുമാനങ്ങളെടുക്കുന്നതില്‍ നിങ്ങള്‍ ദൃഢനിശ്ചയമുള്ളവരായിരിക്കുക. ഇപ്പോള്‍ നിശ്ചയിച്ചുവച്ചിരിക്കുന്ന കൂടിക്കാഴ്ചകളും ചര്‍ച്ചകളും പറഞ്ഞിരിക്കുന്ന സമയത്തില്‍ നിന്ന് വൈകാനും ഇടയുണ്ട്.
വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)
വൈകാരികമായ് സമ്മിശ്രമായ സാഹചര്യമായിരിക്കുമെന്നാണ് ഗ്രഹനിലയില്‍ കാണുന്നത്. പ്രേമബന്ധത്തിലുണ്ടാകാന്‍ ഇടയുള്ള ചില സംഘര്‍ഷങ്ങള്‍, ആ ബന്ധം തുടരണമോ വേണ്ടയോ എന്ന് നിങ്ങളെ വീണ്ടും ചിന്തിപ്പിക്കും. എന്ത് തന്നെയായാലും സംസാരിച്ച് ധാരണയിലെത്തുക.
ധനു രാശി (നവംബര്‍ 23-ഡിസംബർ 22)
ജോലി, യാത്ര, വ്യാപാരം എന്നിവയ്ക്കെല്ലാം അനുകൂലമായ സമയമാണെന്നാണ് ഗ്രഹനിലയില്‍ കാണുന്നത്. അതേസമയം ചില വ്യക്തിപരമായ കാര്യങ്ങളില്‍ തിരിച്ചടികളുണ്ടാകാനും ഇടയുണ്ട്. എന്നിരുന്നാലും നിങ്ങളെ അത് കാര്യമായ് ബാധിക്കാനിടയില്ല. ഒരുപക്ഷേ, നിങ്ങളുടെ പഴയ കാലത്തിന്‍റെ ഓര്‍മകളിലേക്ക് അത് നിങ്ങളെ കൂട്ടിക്കൊണ്ട് പോയേക്കാം.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
സഹപ്രവര്‍ത്തരും പങ്കാളികളുമൊക്കെ എന്തെങ്കിലും സംഭവിക്കുമെന്ന് കരുതി കാത്തിരിക്കുന്ന ദിവസമായിരിക്കാം ഇന്ന്. അടഞ്ഞുകിടക്കുന്ന പല വഴികളെപ്പറ്റിയും ചിന്തകളെ വഴിമാറ്റി വിട്ട വിഷയങ്ങളെപ്പറ്റിയും തുടക്കത്തില്‍ പിഴച്ച ചില പ്രവര്‍ത്തികളെക്കുറിച്ചും അങ്ങനെ ഉത്തരം കിട്ടാത്ത പല ചോദ്യങ്ങള്‍ക്കും ഇന്ന് മറുപടി ലഭിച്ചേക്കാം.
കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)
അന്തര്‍മുഖരായിരുന്ന നിങ്ങള്‍ ചാന്ദ്രനീക്കങ്ങളെ തുടര്‍ന്ന് അല്‍പം സാഹസീകതയിലേക്കും പുതിയ അനുഭവങ്ങളിലേക്കും എത്തിച്ചേരാനിടയുണ്ടെന്നാണ് ഗ്രഹനിലയില്‍. കാര്യങ്ങള്‍ വെറുതെ നോക്കി കാണുന്നതിന് പകരം പ്രവര്‍ത്തിക്കാനുള്ള സമയമാണിപ്പോള്‍. നിങ്ങള്‍ അത് ചെയ്തില്ലെങ്കില്‍ മറ്റാരെങ്കിലും അവസരം പ്രയോജനപ്പെടുത്താന്‍ സാധ്യതയുണ്ട്.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
ഔദ്യോഗിക ചര്‍ച്ചകള്‍ നിശ്ചയദാര്‍ഢ്യത്തോടെയും വൈദഗ്ധ്യത്തോടെയും വേണം നടത്താന്‍. ജോലി സ്ഥലത്ത് മറ്റുള്ളവരില്‍ നിന്ന് എന്തെങ്കിലും നേടണമെന്നുണ്ടെങ്കില്‍ അല്‍പം കൌശലം പ്രയോഗിക്കേണ്ടതായ് വരും. ചില കാര്യങ്ങള്‍ മറ്റുള്ളവര്‍ ശരിയാണെന്ന് പറയുമ്പോള്‍, ആ വ്യക്തികള്‍ ശരിയായ് ചിന്തിക്കുന്നവരാണോ എന്ന് കൂടി പരിശോധിക്കണം