/indian-express-malayalam/media/media_files/uploads/2020/04/horoscope-2.jpg)
നിങ്ങളുടെ ഇന്നത്തെ ദിവസം
നിലവിലെ ചന്ദ്രന്റെ അവസ്ഥ എല്ലാ പൂന്തോട്ടക്കാര്‍ക്കും പ്രധാനപ്പെട്ടതാണ്. ചെടികളുടെ വളര്‍ച്ചയില്‍ ചന്ദ്രനും നക്ഷത്രങ്ങള്‍ക്കും നാടകീയമായ പ്രഭാവമുണ്ടെന്നത് ഒരു രഹസ്യമാണ്. ഈ രഹസ്യം ബയോഡൈനാമിക് കര്‍ഷകര്‍ ഏറെക്കാലമായി സൂക്ഷിക്കുകയായിരുന്നു. അവരുടെ ഏറ്റവും മികച്ച വൈന്‍ (ആല്‍ക്കഹോള്‍ രഹിതമായവ അടക്കം) ചാന്ദ്ര താളത്തിന് അനുസരിച്ചാണ് ഉല്‍പാദിപ്പിക്കുന്നത്.
Read Here: Horoscope of the Week (April 26- May 02 2020): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?
മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മറ്റൊരു അസുഖകരമായ വൈകാരികമായ നീണ്ട പ്രസംഗം കേള്‍ക്കാന്‍ തയ്യാറായിരിക്കുക. നിങ്ങള്‍ക്ക്, ചന്ദ്രന്റെ സാന്നിധ്യം വ്യക്തിപരമായ നഷ്ടപരിഹാരം നല്‍കും. അത് നിങ്ങളുടെ പരിഹാരത്തിന് ശക്തിപകരുകയും മറ്റുള്ളവര്‍ ദേഷ്യപ്പെട്ടാല്‍ അതിനേക്കാള്‍ കൂടുതല്‍ ദേഷ്യം കാണിക്കാന്‍ നിങ്ങളെ സഹായിക്കും...
ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)
യാത്രയേയും ആശയവിനിമയത്തേയും നിയന്ത്രിക്കുന്ന നിങ്ങളുടെ ഗ്രഹനിലയിലെ ഒരുഭാഗം ഊര്‍ജ്ജസ്വലമാകുന്നു. എന്നാല്‍ അത് ഊര്‍ജ്ജസ്വലമാകുന്നതിനൊപ്പം നിങ്ങളുടെ മുന്നേറ്റത്തിന്റെ ഓരോ നീക്കത്തിലും ശ്രദ്ധാലുവാകുകയും വേണം. അതിവേഗത കാണിക്കേണ്ട ആവശ്യകതയില്ല. അതിനാല്‍, നിങ്ങള്‍ക്ക് ഇഷ്ടമുള്ളത്രയും സമയമെടുക്കാം.
മിഥുനം രാശി (മേയ് 22- ജൂണ്‍ 21)
സാധാരണയില്‍ നിന്നും വ്യത്യസ്തമായി തൊഴില്‍ദാതാക്കളോ അധികാരത്തിലിരിക്കുന്നവരോ ഒരു നിമിഷം വൈകാരികമായി പെരുമാറിയേക്കാം. എന്നിരുന്നാലും, നിങ്ങളുടെ ബാങ്ക് മാനേജര്‍മാരുടെ മേല്‍ ഒരു കണ്ണ് വേണം.
കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)
ശ്രദ്ധിക്കൂ. ചൊവ്വാഗ്രഹം പുതിയതും ആക്രമണോത്സുകവുമായ നിലയിലേക്ക് എത്തുന്നു. നിങ്ങള്‍ മറക്കേണ്ട വികാരങ്ങളെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു അത്. നിങ്ങള്‍ക്ക് വിജയിക്കാന്‍ ആകുമെന്ന പോരാട്ടം മാത്രം, പോരാടുകയെന്ന യുദ്ധ തന്ത്രം ഓര്‍ക്കുക. സംഘര്‍ഷങ്ങള്‍ നിങ്ങളുടെ മേഖലയല്ലെങ്കില്‍ നയതന്ത്രത്തെ സ്വീകരിക്കുക.
ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)
നിങ്ങളുടെ ബന്ധങ്ങളെ കൈകാര്യം ചെയ്യുന്നതിനൊരു ശരിയായ രീതിയുണ്ട്. തെറ്റായതുമുണ്ട്. ഏതുതരത്തിലെ കിംവദന്തിക്കും കാത് കൊടുക്കാതിരിക്കുകയും വഴങ്ങാതിരിക്കുകയും ചെയ്യുകയെന്നതാണ് ഏറ്റവും മികച്ച മാര്‍ഗ്ഗം. നിങ്ങള്‍ക്ക് പിന്തുടരാന്‍ കഴിയുന്നത്ര ആത്മാര്‍ത്ഥയോടെ നിങ്ങളുടെ ബന്ധങ്ങളെ പിന്തുടരുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുക.
കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23 )
നിങ്ങള്‍ക്ക് നല്ലത് വരുത്താന്‍ ചൊവ്വയും ബുധനും ചേര്‍ന്നൊരുങ്ങുന്നു. പക്ഷേ, നിങ്ങളുടെ പെരുമാറ്റം നിര്‍ദോഷമായിരിക്കണം. നിങ്ങള്‍ കാലഹരണപ്പെട്ട മൂല്യങ്ങള്‍ മുറുകെപ്പിടിച്ചിരിക്കുകയാണെങ്കില്‍ ഇതേ ഗ്രഹങ്ങള്‍ നിങ്ങളെ ഉറപ്പായും അട്ടിമറിക്കും. സന്തുലിതമായ ജീവിതം നയിക്കുകയും മനുഷ്യനായിരിക്കുകയും ചെയ്യുന്നതിലാണ് കാര്യം.
തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)
ശുക്രന്‍ ബന്ധങ്ങളുടെ പ്രായോഗിക വശങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നു. തൊഴിലില്‍ നിങ്ങള്‍ക്ക് തന്ത്രപരമായ ഒരു പിന്‍വാങ്ങല്‍ എടുക്കാം. പക്ഷേ, വീട്ടില്‍ ഒരു ഗൗരവകരമായ മുന്നേറ്റത്തിലൂടെ ജീവിതം സന്തുലിതമാക്കണം. വ്യത്യസ്തമായ സാഹചര്യങ്ങളില്‍ നല്ലതും ചീത്തയും കൈകാര്യം ചെയ്യണം. അതില്‍ നിങ്ങള്‍ വിദഗ്ധനാണ്.
വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)
എല്ലാം തുറന്ന് പറയേണ്ട അവസരം എത്തിയിരിക്കുന്നു. എന്തൊക്കെ തെറ്റിദ്ധാരണകള്‍ മറ്റുള്ളവര്‍ക്കുണ്ടായിരുന്നോ അതെല്ലാം ശരിയാക്കണം. കഴിഞ്ഞത് കഴിഞ്ഞു. അത്രയേയുള്ളൂ. തെറ്റും ശരിയും മനസ്സിലാക്കാന്‍ കഴിയുന്ന നിലയിലേക്ക് നിങ്ങള്‍ താമസിയാതെ എത്തും. നിങ്ങള്‍ക്കിപ്പോള്‍ നീതി വേണം.
ധനു രാശി (നവംബര്‍ 23-ഡിസംബർ 22)
നിങ്ങളുടെ സാമ്പത്തികകാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കണം. പക്ഷേ, അപകടങ്ങളിലേക്ക് എടുത്ത് ചാടരുത്. എത്ര ആകര്‍ഷകമാണെങ്കിലും മുഖസ്തുതികളില്‍ വീഴരുത്. ആരേയും വിശ്വസിക്കരുത്. അവര്‍ അവിശ്വസ്തര്‍ ആയതുകൊണ്ടല്ല. വസ്തുതകള്‍ തെറ്റിപ്പോകാതിരിക്കുന്നതിനുവേണ്ടി മാത്രം.
മകരം രാശി (ഡിസംബർ 23 - ജനുവരി 20)
ഒരു അടുത്ത ബന്ധം തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ട സമയം. ഈ ബന്ധം നല്ലതാകുമോയെന്നതാണ് ചോദ്യം. അല്ലെങ്കില്‍ അനന്തമായ കാലത്തേക്ക് മാറ്റിവയ്ക്കാം. അതൊരു ബുദ്ധിമുട്ടുള്ള തിരഞ്ഞെടുപ്പാണ്. പക്ഷേ, അത് താമസംവിനാ ചെയ്യേണ്ടിവരും.
കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)
നിങ്ങളുടെ വികാരങ്ങളെ ചൂഷണം ചെയ്യാന്‍ അനുവദിച്ചു കൊണ്ട് നിങ്ങളുടെ വ്യക്തിപരമായ നേട്ടങ്ങള്‍ ലഭിക്കാന്‍ നിങ്ങള്‍ ഏറെയായി കാത്തിരിക്കുന്നു. എന്നിരുന്നാലും, ഈ സമയം നിങ്ങള്‍ ചെയ്യേണ്ട ഏറ്റവും മോശമായ കാര്യം സംശയത്തോടെ പ്രവര്‍ത്തിക്കുക എന്നതാണ്.
മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20)
വരുന്ന ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടാകുന്ന സംഭവങ്ങള്‍ക്ക് നിങ്ങളുടെ സാമൂഹിക ആഗ്രഹങ്ങള്‍ക്കും പ്രണയ ജീവിതത്തിനും മേല്‍ ശക്തമായ പ്രഭാവമുണ്ടാകും. അടുത്ത പങ്കാളികളില്‍ നിന്നും വേര്‍പിരിഞ്ഞ് പോകാതെ സ്വതന്ത്രമായി നില്‍ക്കാന്‍ നിങ്ങള്‍ ശ്രമിക്കണം. അതൊരു ഞാണിന്‍മേല്‍ കളിയാണ്. പക്ഷേ, നിങ്ങള്‍ക്ക് സാധിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.