ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

നിങ്ങളുടെ കാൽപനികമായ പ്രതീക്ഷകളും പ്രായോഗിക തലത്തിലെ ആഗ്രഹങ്ങളും തമ്മിൽ ഉടൻ തന്നെ രസകരമായ ഒരു ബന്ധപ്പെടലുണ്ടാവും. ഒരുപക്ഷേ ജോലിയിൽ പുതുതായി വന്ന ഒരാളോട് നിങ്ങൾ അതിയായി ആകർഷിക്കപ്പെട്ടേക്കാം. അല്ലെങ്കിൽ ഒരുപക്ഷേ ഒരു സുഹൃത്ത് നിങ്ങളെ പുതിയ അനുഭവങ്ങളുടെ പരമ്പരയിലേക്ക് തള്ളിവിട്ടേക്കാം. ഏതായാലും പുതിയ പ്രചോദനം അടുത്ത് തന്നെയുണ്ട്.

Read Here: Horoscope Today April 28, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

നിങ്ങളുടെ ചാർട്ടിലെ സാഹസികമായ മേഖലകളുടെ പ്രാധാന്യം സൂചിപ്പിക്കുന്നത് നിങ്ങൾക്ക് നിങ്ങളുടെ പ്രചോദനത്തിലേക്കെത്താൻ ദൂരേക്ക് നോക്കേണ്ടതുണ്ടെന്നാണ്. ജീവിതത്തിൽ കൂടുതൽ നിറവ് വരുത്തുന്ന പ്രതീക്ഷകൾ വിദേശത്തുള്ള വ്യക്തികൾ വാഗ്‌ദാനം ചെയ്തേക്കും. ഈ തിരിച്ചറിവ് നിങ്ങളെ യാത്ര ചെയ്യാൻ പ്രേരിപ്പിച്ചേക്കാം. ചുരുങ്ങിയത് സമീപ ഭാവിയിൽ ഒരു വിനോദയാത്രയെങ്കിലും സജ്ജമാക്കിയേക്കാം. പ്രതീക്ഷയോടെ, നിങ്ങളുടെ സാഹചര്യങ്ങൾ ഒരു ഇടവേള ഒരുക്കുന്നതിന് നിങ്ങളെ അനുവദിക്കട്ടെ!

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

നിങ്ങളുടെ ജീവിത ശൈലിക്ക് പണം കണ്ടെത്തണമെങ്കിൽ നിങ്ങളുടെ വരുമാനം വർധിക്കേണ്ടതുണ്ടെന്ന കാര്യം ഉടൻ തന്നെ പ്രകടമാവാനാരംഭിക്കും. ചില അന്തിമ തീർപ്പുകൾ അനിവാര്യമായി വരും. നിങ്ങളുടെ കാലഹരണപ്പെട്ട ശീലങ്ങളും മുൻ ധാരണകളുമായി ബന്ധപ്പെട്ട് നിങ്ങൾ നേരിട്ട വ്യക്തിപരമായ തലത്തിലെ ഏറ്റുമുട്ടലുകളേക്കാൾ വലുതാവില്ല അവ.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

ഇപ്പോൾ ഓർക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം എല്ലാ ദിവസവും പ്രത്യേകമാണെന്നതും വീണ്ടും ആവർത്തിക്കാത്ത സാധ്യതകൾ പുതിയ യാഥാർഥ്യങ്ങളെ സൃഷ്ടിക്കുകയും പഴയ തരത്തിലുള്ള പുറംതള്ളപ്പെട്ട മനോഭാവങ്ങളെ മാറ്റുകയും ചെയ്യുന്നുവെന്നതാണ്. ഭാവനാത്മകമായ വഴിത്തിരിവുകളും അത്ഭുതാവഹമായ തരത്തിലുള്ള മനസ്സിന്റെ ക്രിയാത്മകമായ ചട്ടക്കൂടുമായി ഇത് എല്ലാ കർക്കടകരാശിക്കാരുടെയും ശ്രദ്ധേയമായ ഒരു ഘട്ടമാണ്.

Read Here: Vishu Phalam 2020: സമ്പൂർണ്ണ വിഷു ഫലം 2020

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

എപ്പോഴുമെന്നപോല, നിങ്ങളുടെ ഏറ്റവും മികച്ച നയം പ്രശ്നങ്ങളുടെ ബാഹ്യ ലക്ഷണങ്ങളിൽ പിടിക്കാതെ അതിന്റെ വേരുകളിലേക്ക് പോയി അവയുടെ അടിസ്ഥാന കാരണങ്ങൾ കൈകാര്യം ചെയ്യുകയെന്നതാണ്. ഏറ്റവും പ്രയോജനകരമായ ദീർഘകാല പരിഹാരം വീടു മാറുകയാണെന്ന കാര്യം ഇപ്പോൾ കൂടുതൽ ദൃശ്യമാവുന്നുണ്ടാവും. ഒരുപക്ഷേ നിങ്ങൾ ഇപ്പോൾ എവിടെയാണോ, അവിടെത്തന്നെ തുടരുകയും മറ്റുള്ളരെ മാറിപ്പോവാൻ നിർബന്ധിതരാക്കുകയും ചെയ്തേക്കാം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )

രാശിചക്രത്തിലൂടെയുള്ള ശുക്രന്റെ കടന്നുപോക്കിനാൽ സ്വാധീനപ്പെട്ട വൈകാരിക ചക്രം നിങ്ങളുടെ ബന്ധങ്ങളെ രൂപപ്പെടുത്തുന്നുണ്ടാവാം. ജോലിയും ദൈനംദിന കാര്യങ്ങളിലെ ശ്രദ്ധയും പ്രഥമ പരിഗണനയായിരുന്ന ഒരു സ്ഥലത്തുനിന്ന് കുറച്ച് ശാന്തമാവാൻ സാധ്യതയുള്ള സാമൂഹ്യ ഇടങ്ങളിലേക്ക് നിങ്ങൾ പോയേക്കാം.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

നിങ്ങൾ സംഘർഷങ്ങളുടേതായ ഒരു സാഹചര്യത്തിന്റെ മദ്ധ്യത്തിലാണെങ്കിൽ, സ്ഥായിയായ എന്തെങ്കിലും ഉയർന്നുവരുമെന്ന് കരുതാൻ പ്രയാസമാണ്. എന്താണെങ്കിലും എത്ര നിങ്ങൾ കഷ്ടപ്പെടുന്നുവോ അത്രക്കും അധികം നിങ്ങൾക്ക് നേടാനാവുമെന്ന കാര്യത്തിൽ സംശയമില്ല. പ്രത്യേകിച്ച്, നിങ്ങളുടെ ഏറ്റവും അടുത്ത വ്യക്തിപരമായ കാര്യങ്ങളിലെ വിജയ രഹസ്യം കണ്ടെത്തുന്നതിലേക്ക് നിങ്ങൾ കൂടുതൽ അടുക്കും.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

ചൊവ്വയുടെ കാന്തിക സാന്നിദ്ധ്യം ഇപ്പോൾ തീർച്ചയായും പരിഗണിക്കേണ്ടതാണ്. ഈ ഗ്രഹം നിയന്ത്രണാതീതം എന്നതിനൊപ്പം സുഹൃത്തുക്കളോടും സ്നേഹിക്കുന്ന വ്യക്തിയോടുമുള്ള ഏറ്റുമുട്ടലുകളിലേക്ക് തള്ളിവിടുന്നത് കൂടിയാണ്. നിങ്ങൾ സഹിഷ്ണുതയും ക്ഷമാശീലവും കുറച്ച് കൂടുതൽ വികസിപ്പിക്കുന്നത് ശ്രദ്ധിച്ചാൽ നിങ്ങൾക്ക് ഏറ്റവും മികച്ചതാവും. പങ്കാളികൾ നിങ്ങളുടെ ഉയർന്ന ഊർജനിലയെ ആദരിക്കുകയും ചെയ്യും.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

ഈ നിമിഷത്തിൽ നിങ്ങൾ കാര്യമായി മെച്ചപ്പെടുത്തുന്ന നിങ്ങളുടെ വ്യക്തിത്വത്തിന്റെ ഭാഗം നിസ്വാർഥത, അല്ലെങ്കിൽ സ്വയം ത്യാഗ മനോഭാവത്തിന്റെ വശമാണ്. നിങ്ങൾക്ക് ഏറ്റെടുക്കാൻ കഴിയുന്ന ജീവകാരുണ്യ പ്രവർത്തനം ഏതെങ്കിലുമുണ്ടോ? ഒരുപക്ഷേ, മറ്റെന്തെങ്കിലും വഴിയുണ്ടാകും. ലോകത്തെ കുറച്ചുകൂടി നല്ല ഇടമാക്കുന്നതിന് നിങ്ങളുടേതായ ഒരു പങ്ക് നിങ്ങൾ ചെയ്തുവെന്ന് നിങ്ങൾക്ക് തോന്നാവുന്ന വിധത്തിൽ. ഉണ്ടെങ്കിൽ അതുമായി മുന്നോട്ട് പോവുക

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ഈ ആഴ്ച കടന്നു പോവുന്നതോടെ നിങ്ങൾ നിങ്ങളുടെ ജോലിയുടെ സൂക്ഷ്മതകളെക്കുറിച്ച് ആശങ്കപ്പെടാതെ നിങ്ങളുടെ സവിശേഷമായ വ്യക്തിപരമായ പ്രതീക്ഷകൾക്കും ആഗ്രഹങ്ങൾക്കും പ്രാധാന്യം നൽകും. വലിയ ഒരളവ് പണം കിട്ടിയാലും നിങ്ങളുടെ ആഴത്തിലുള്ള കഴിവ് ത്യജിച്ചാൽ നിങ്ങൾക്ക് ഒരു ലാഭവുമുണ്ടാക്കാനാവില്ല.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

നിങ്ങൾക്ക് ഉടൻ കണ്ടെത്താനാവും ലോകത്തെ എങ്ങനെ ശരിയായ വഴിയിലാക്കാം എന്ന മറ്റുള്ളവരുടെ, വലിയ ചിന്തകളിലൂന്നിയ പ്രസ്താവനകൾ മാത്രം മതിയാവില്ലെന്ന്. നിങ്ങൾ നിങ്ങളുടെ ജോലി പുനഃക്രമീകരിക്കാനുള്ള നല്ല നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. അത് നിങ്ങൾ എന്താണോ വിശ്വസിക്കുന്നത് അതിനോട് കൂടുതൽ അടുപ്പിക്കും.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

വാണിജ്യപരമായ തീരുമാനങ്ങൾ അന്തിമ രൂപത്തിലെത്തിക്കുകയും സാമ്പത്തികമായ ശ്രദ്ധയിലെ പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുന്നതോടെ പെട്ടെന്ന് തന്നെ നിങ്ങൾക്ക് സ്വതന്ത്രമാവാം, നിങ്ങളുടെ അസ്ഥിത്വത്തിന്റെ ആഴത്തിലുള്ള അർത്ഥങ്ങളെക്കുറിച്ച് പര്യവേക്ഷണം നടത്തുന്നതിനായി. വസ്തുതകളുടെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് നിങ്ങളെക്കുറിച്ച് കൂടുതലായുള്ള സ്വയം ബോധ്യങ്ങളുണ്ടാവും, നിങ്ങൾക്ക് കുറച്ച് നേരം മാറിനിൽക്കാനാവുമെങ്കിൽ, പുതിയ അന്തരീക്ഷത്തിന്റെ ഉദ്ധീപനങ്ങളിലേക്ക് നിങ്ങളെ തുറന്നിടാനാവുമെങ്കിൽ.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook