/indian-express-malayalam/media/media_files/uploads/2020/07/Horoscope-Today-astrology-today-daily-horoscope-today-rashifal-horoscope-2020-horoscope-july-check-astrological-prediction-4.jpg)
അനന്തമായ പ്രണയത്തിന്റെ ഗ്രഹമായ ശുക്രന്‍ ഗൗരവമായ പ്രണയമേഖലകളിലേക്ക് സന്തോഷപൂർവം പ്രവേശിച്ചിരിക്കുന്നു. നമ്മളെല്ലാം പ്രണയത്തിലാകുമെന്നല്ല പറയുന്നത്. പക്ഷേ, നമ്മുടെ വികാരങ്ങളേയും ചിന്തകളേയും പിന്തുടരാനുള്ള അവകാശം നമുക്കുണ്ട്. എല്ലാതരത്തിലെ സ്വപ്‌നാടകർക്കുള്ള സമയമാണ് അടുത്ത മാസം!
Read Here: Horoscope of the Week (July 19- July 25, 2020): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?
മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
നിങ്ങളുടെ ആത്മവീര്യം ഉയര്‍ത്തുന്നതും ഉത്തേജനവും നല്‍കുന്നതുമായ പുതിയ കാലചക്രം ബുധന്‍ ആരംഭിച്ചിരിക്കുന്നു. പക്ഷേ, പൂര്‍ത്തിയാകാതെ കിടക്കുന്ന കര്‍ത്തവ്യത്തിലേക്ക് നിങ്ങളുടെ ശ്രദ്ധ തിരിച്ചാല്‍ മാത്രമേ അത് ലഭിക്കുകയുള്ളൂ. നിങ്ങളുടെ പല താലന്തുകളും സമൃദ്ധമായ ഊര്‍ജ്ജവും നിങ്ങള്‍ എങ്ങനെ ഉപയോഗിക്കാന്‍ പോകുന്നുവെന്നുള്ളതാണ് ചോദ്യം.
ഇടവം രാശി (ഏപ്രില്‍ 21- മെയ് 21)
ഇപ്പോള്‍ മുതല്‍ നിങ്ങള്‍ ശ്രദ്ധയോടെ നീങ്ങണം. അണിയറയ്ക്ക് പിന്നിലൂടെ അതിവേഗം നീങ്ങണം. അതേസമയം, കറപറ്റാതെ നോക്കുകയും വേണം. ഔചിത്യബോധത്തോടെ നീങ്ങേണ്ട കാലമാണ് നിങ്ങളുടെ ജീവിതത്തിലെ അടുത്ത ഘട്ടം. അതിന് അനുസരിച്ച് ആസൂത്രണം ചെയ്യുക. ഒരു സുഹൃത്തോ പങ്കാളിയോ നിങ്ങളെ കൈവിട്ടാല്‍ അവരോട് കഠിനമായി പ്രതികരിക്കരുത്. അവര്‍ക്ക് മറ്റൊരു വഴിയുമില്ലായിരുന്നു.
മിഥുനം രാശി (മെയ് 22- ജൂണ്‍ 21)
ഇത് അസ്വസ്ഥമായൊരു ദിവസമാണ്. എങ്കിലും, മറുവശത്ത്, നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. ഒരിക്കലും വിഷമിക്കരുതെന്നതാണ് പ്രധാനം. ചെറിയ തെറ്റുകള്‍ മനപ്പൂര്‍വം ആയിരിക്കില്ലെന്ന് എപ്പോഴും ഓര്‍ക്കുക. നിങ്ങളുടെ കരുതലും സ്‌നേഹവും പങ്കാളിക്ക് എപ്പോഴും ആവശ്യമാണ്. അതിനാല്‍, നിങ്ങള്‍ ക്ഷമയുള്ളവരായിരിക്കുക.
കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)
ചില വൈകാരിക അടിയൊഴുക്കുകളെ കുറിച്ച് സംശയരഹിതമായി നിങ്ങള്‍ക്ക് അറിവുണ്ടാകും. മറ്റുള്ളവര്‍ അഭിമുഖീകരിക്കുന്നതിനേക്കാള്‍ മികച്ച രീതിയില്‍ അവയെ കൈകാര്യം ചെയ്യാന്‍ നിങ്ങളുടെ സഹജമായ കഴിവുകള്‍ സഹായിക്കുന്നതിന് നന്ദി പറയുക. അതിനര്‍ത്ഥം നിങ്ങള്‍ക്ക് ശരിയായ ഉത്തരങ്ങള്‍ കിട്ടുന്നുവെന്നല്ല. എങ്കിലും, ശ്രദ്ധയോടെ മുന്നോട്ട് സഞ്ചരിക്കുക.
ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)
ഇന്നത്തെ നക്ഷത്രങ്ങള്‍ സാധാരണയില്‍ കവിഞ്ഞ് ഉല്ലാസത്തിലാണെങ്കിലും ദീര്‍ഘകാലത്തില്‍ സമ്മര്‍ദ്ദം ഇല്ലാതാക്കുന്നതിനുള്ള വഴികള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കരുത്. ഏതൊരു സംഘര്‍ഷത്തേയും ഉപയോഗപ്രദമാക്കി മാറ്റാന്‍ സാധിക്കുമെന്ന് നിങ്ങള്‍ തിരിച്ചറിയുക.
കന്നി രാശി (ഓഗസ്റ്റ് 24- സെപ്തംബര്‍ 23)
നിയന്ത്രണമേറ്റെടുക്കാന്‍ പങ്കാളികള്‍ പ്രാപ്തരാകുന്ന അവസരമാണിത്. തൊഴിലിടത്ത് തൊഴിലാളികള്‍ മുകളിലുള്ളവര്‍ പറയുന്നത് കേള്‍ക്കുകയും അനുസരിക്കുകയും വേണം. അതേസമയം, അവര്‍ നിങ്ങളുടെ പങ്കിനെ തിരിച്ചറിയുകയും വേണം. പരസ്പര ബഹുമാനത്തിന്റെ കാര്യമാണ്.
തുലാം രാശി (സെപ്തംബര്‍ 24- ഒക്ടോബര്‍ 23)
പൊതുവായ താല്‍പര്യങ്ങളുടെ അടിസ്ഥാനത്തിലുള്ളതാകും ഇപ്പോഴത്തെ ഏറ്റവും മികച്ച ബന്ധങ്ങള്‍. അതുപോലെ, സന്തോഷകരമായ സാമൂഹിക ജീവിതം നല്ല സംഭാഷണത്തിലൂടെ കെട്ടിപ്പടുക്കാം. നിയമപരമായ സാഹചര്യങ്ങളില്‍ ഇവയെക്കാള്‍ എല്ലാം ഉപരി നിങ്ങള്‍ നിങ്ങളുടെ അവകാശങ്ങള്‍ അറിയണം. നിങ്ങളുടെ താല്‍പര്യങ്ങളെ കുറിച്ച് ആര്‍ക്കും തെറ്റായ ധാരണ കൊടുക്കരുത്.
വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)
നിങ്ങളെ നശിപ്പിച്ചേക്കാവുന്ന ഒരു ഘട്ടത്തിലേക്കാണ് നിങ്ങള്‍ കടക്കാന്‍ പോകുന്നത്. പക്ഷേ, നിങ്ങളുടെ ശാരീരിക സൗഖ്യം മെച്ചപ്പെടുത്താനുള്ള അവസരം കൂടിയാണ്. നിങ്ങളുടെ ഭക്ഷണശീലം ശരിയാക്കുക. അഭ്യാസങ്ങള്‍ ചെയ്യുക.
ധനു രാശി (നവംബര്‍ 23- ഡിസംബര്‍ 22)
പങ്കാളികളും ബിസിനസ് കൂട്ടുകക്ഷികളും അറിയണമെന്ന് നിങ്ങള്‍ കരുതുന്ന വസ്തുതകള്‍ അവര്‍ വെളിപ്പെടുത്തും. എന്നിരുന്നാലും, അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവരെ കൈകാര്യം ചെയ്യുമ്പോള്‍ സത്യം പുറത്തു കൊണ്ട് വരുന്നത് കഠിനമായ കാര്യമാണ്. എന്നുവച്ച് നിങ്ങളുടെ ശ്രമം അവസാനിപ്പിക്കരുത്.
മകരം രാശി (ഡിസംബര്‍ 23- ജനുവരി 20)
നിങ്ങളുടെ ജീവിതത്തില്‍ ഇപ്പോള്‍ ശ്രദ്ധയില്‍ വന്നിട്ടുള്ള കാര്യങ്ങള്‍ സൂചിപ്പിക്കുന്നത് നിങ്ങളുടെ കാര്യങ്ങളില്‍ ഏതൊക്കെ ക്രമീകരിക്കേണ്ടതുണ്ടെന്നാണ്. കൂടാതെ, എങ്ങനെ നിങ്ങളുടെ ബന്ധങ്ങളെ പുനക്രമീകരിക്കണമെന്നും പറഞ്ഞു തരുന്നു. വീട്ടിലെ എല്ലാ മാറ്റങ്ങളേയും പരിഗണിക്കുമ്പോള്‍ എത്രമാത്രം പുരോഗമനവാദിയാകണമെന്നതില്‍ കാര്യമില്ല. അവയ്ക്ക് ലഭിക്കുന്ന സ്വീകാര്യത നിങ്ങള്‍ക്ക് അറിയില്ല.
കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)
നിങ്ങളുടെ നിയന്ത്രണത്തില്‍ ഇല്ലാത്ത കാര്യങ്ങള്‍ മൂലം ചില പദ്ധതികളെ ഉപേക്ഷിക്കേണ്ടി വരും. അല്ലെങ്കില്‍, വിട്ടുവീഴ്ച്ചയ്‌ക്കെങ്കിലും തയ്യാറാകേണ്ടി വരും. കുടുംബ കാര്യങ്ങള്‍ ഇപ്പോഴും അനിശ്ചിതാവസ്ഥയിലാണ്. അതേസമയം, വീട്ടിലെ ആനന്ദകരമായ നിമിഷങ്ങള്‍ക്ക് അനുകൂലമാണ്. സന്തോഷിക്കാനുള്ള ഏതൊരു അവസരത്തേയും ഉപയോഗപ്പെടുത്തുക.
മീനം രാശി (ഫെബ്രുവരി 20- മാര്‍ച്ച് 20)
മറ്റുള്ളവര്‍ നിങ്ങളെ തെറ്റിദ്ധരിപ്പിക്കാനോ പറ്റിക്കാനോ ഉദ്ദേശിച്ചിട്ടുണ്ടാകില്ല. നിങ്ങള്‍ തെറ്റിദ്ധരിക്കാന്‍ ഇടയുള്ളത് സത്യത്തില്‍ മറ്റുള്ളവരുടെ പിന്തുണയെ ആകും. ആരെങ്കിലും വഴിയില്‍ നില്‍ക്കുന്നുണ്ടെങ്കില്‍ പണ്ടത്തേതിനേക്കാള്‍ വ്യത്യസ്തമായി നിങ്ങളെ കൊണ്ട് പ്രതികരിപ്പിക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ടാകും. അവര്‍ നിങ്ങളുടെ നന്ദി അര്‍ഹിക്കുന്നുണ്ടാകും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.