മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
Horoscope of the Week (July 19- July 25, 2020): നിങ്ങൾക്ക് വേണ്ടതെല്ലാം നിങ്ങളുടെ മുമ്പിലുണ്ടാകും, എന്നാൽ എല്ലായിടത്തും ഓടിയെത്താൻ നിങ്ങൾക്ക് സാധിക്കും എന്ന് വരില്ല. പക്ഷേ, ഇതെല്ലാം ഒരു നല്ല കാരണത്തിലാണ്, അല്ലേ? ആദ്യം ‘ഇല്ല’ എന്ന് പറയാൻ പഠിക്കുകയും വിശ്രമിക്കാൻ ശ്രമിക്കുകയും ചെയ്താൽ നിലവിലെ സമ്മർദ്ദങ്ങൾ നിങ്ങൾക്ക് വളരെ നന്നായി കൈകാര്യം ചെയ്യാൻ കഴിയും. പങ്കാളികളും സഹപ്രവർത്തകരും നിങ്ങളുടെ ആത്മനിയന്ത്രണത്തെ മാനിക്കും. ഭാവിയിൽ അധിക ഉത്തരവാദിത്തങ്ങൾ നിങ്ങളെ ഏൽപ്പിച്ചേക്കാം.
ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)
നിങ്ങളുടെ വഴിയിൽ വരുന്ന ഏതൊരു ഭാഗ്യവും ആസ്വദിക്കുക. ഹൃദയപൂർവ്വമായ കാര്യങ്ങളിൽ അവിസ്‌മരണീയമായ ഒരു സമയമായി മാറ്റാൻ മുൻകൈയ്യെടുക്കുക. ആളുകളും പങ്കാളികളും നിങ്ങളുടെ മുന്നേറ്റത്തെ സ്വാഗതം ചെയ്യാൻ സാധ്യതയുണ്ടെന്ന് അറിയുന്നതിൽ സന്തോഷമുണ്ട്. ജോലിസ്ഥലത്ത് നിങ്ങളുടെ സമീപകാല നേട്ടങ്ങൾ ഇപ്പോൾ കൂടുതൽ അവസരങ്ങളിലേക്ക് നയിക്കും…
മിഥുനം രാശി (മേയ് 22- ജൂണ്‍ 21)
എന്തൊരു നിഗൂഢത നിറഞ്ഞ സമയമാണിത്. എന്തോ സംഭവിക്കുന്നു, പക്ഷേ എന്താണ്? നിങ്ങളുടെ ഗ്രഹങ്ങളുടെ ചലനത്തിന് പിന്നിലെ നക്ഷത്രങ്ങൾക്ക് തീർച്ചയായും നർമ്മബോധമുണ്ടെന്നും അവ നിങ്ങളെ ആശയക്കുഴപ്പത്തിലാക്കാൻ ഇഷ്ടപ്പെടുന്നുവെന്നും ഉള്ള വസ്തുതയാണ്. വിവേകത്തോടെ മുന്നോട്ട് നീങ്ങുക, കാരണം ഉത്തരങ്ങൾ ലഭിക്കുമ്പോൾ കാര്യങ്ങൾ പ്രതീക്ഷിച്ചതിലും വേഗത്തിൽ നീങ്ങും. സുവർണ്ണനിയമം മറക്കരുത്: നിങ്ങളിൽ വിശ്വാസമുണ്ടായിരിക്കുക.
കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)
നിങ്ങളുടെ പ്രബലമായ സാമ്പത്തിക സ്വാധീനം ഇപ്പോഴും അതിരുകടന്നതാണെങ്കിലും, പൂർണമാകാതെ കിടക്കുന്ന മിക്ക പ്രതിബദ്ധതകളും ബാധ്യതകളും വർത്തമാനകാലത്തിൽ പ്രസക്തമല്ലാത്തതാണ്. സാമ്പത്തിക കാര്യങ്ങളിൽ അല്പം യുക്തിപരമായി ചിന്തിക്കുകയും അനാവശ്യമായതും അകാരണമായതുമായ ചിലവുകൾ ഒഴിവാക്കുകയുമാകാം.
ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)
ദാമ്പത്യ ജീവിതത്തിലും പങ്കാളിത്തത്തിലും ഗുണപരമായ മാറ്റങ്ങൾ സംഭവിക്കാൻ സാധ്യതകളുള്ള സമയമാണ്. കാര്യങ്ങളെ കൂടുതൽ പ്രായോഗികമായി നോക്കിക്കാണുകയാണെങ്കിൽ തകർന്ന ബന്ധങ്ങളെ വീണ്ടെടുക്കാൻ സാധിക്കും.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )
ഈ ആഴ്ച കണ്ടെത്തിയ വസ്തുതകളും കണക്കുകളും വീട്ടിലും ജോലിസ്ഥലത്തും ഒരു പടി മുന്നോട്ട് പോകാൻ നിങ്ങളെ പ്രാപ്തമാക്കും. സന്തോഷവാർത്ത നിങ്ങളുടെ ഭൗതിക സുരക്ഷയെ വർദ്ധിപ്പിക്കും, ഒപ്പം സംയുക്ത നിക്ഷേപം കൂടുതൽ മൂല്യവത്തായി കാണപ്പെടാൻ തുടങ്ങും. സ്നേഹത്തിലാണെങ്കിലും നിങ്ങളുടെ രഹസ്യങ്ങൾ രഹസ്യമായി തന്നെ സൂക്ഷിക്കും.
Read Daily Horoscopes Here
തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)
നിലവിലെ നിങ്ങളുടെ വൈകാരിക നേട്ടങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഭാവനാപൂർണമായ ചില നടപടികൾ ആവശ്യമാണ്. വൈകിയാൽ, മരുഭൂമിയിലെ മരീചിക പോലെ അവസരം നിങ്ങളുടെ കൺമുന്നിലൂടെ നഷ്ടപ്പെട്ടു പോകും. കൃത്യമായ ചുവടുവയ്പുകളിലൂടെ ജോലി സ്ഥലത്തെ ശത്രുവിനെ പോലും സുഹൃത്താക്കി മാറ്റാം.
വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)
തൊഴിലിടത്തിൽ അഭിവൃദ്ധിയുണ്ടാകും. ജോലിസ്ഥലത്തെ ഏറ്റവും മികച്ച തൊഴിലാളി നിങ്ങളാണെന്ന് തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യും. സ്നേഹത്തിൽ, നിങ്ങൾ മുകളിലേക്ക് ലക്ഷ്യം വയ്ക്കുകയും മറ്റുള്ളവയെ തള്ളിക്കളയുകയും ചെയ്യും. എന്നിരുന്നാലും, സാമ്പത്തിക കാര്യങ്ങളിൽ, ഒരു ഒത്തുതീർപ്പ് ആവശ്യമാണ്, അതിനാൽ ഒരു മധ്യമാർഗം കണ്ടെത്താൻ ശ്രമിക്കുക.
ധനു രാശി (നവംബര്‍ 23-ഡിസംബർ 22)
ചില ഇടപെടലുകളും കബളിപ്പിക്കുന്ന പ്രതിബദ്ധതകളും നിങ്ങൾ വെട്ടിക്കുറയ്‌ക്കുകയും മാറ്റുകയും റദ്ദാക്കുകയും ചെയ്യും. നിങ്ങളിൽ സ്നേഹിക്കുന്നവരെ നോക്കി നക്ഷത്രങ്ങൾ ഇപ്പോഴും പുഞ്ചിരിക്കുന്നുണ്ട്. എന്നാൽ കലാപരമായ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിനും ആനന്ദങ്ങൾ പിന്തുടരുന്നതിനും ഒരു പാർട്ടി ആസൂത്രണം ചെയ്യുന്നതിനും സമയമുണ്ട്. എന്നിരുന്നാലും, ജോലിസ്ഥലത്ത് കൂടുതൽ ശ്രദ്ധ ചെലുത്തുക.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
നിങ്ങളുടെ സമയം അത്ര മോശമല്ലെങ്കിലും, ജോലിയിൽ മുന്നേറ്റമുണ്ടാകാൻ മാത്രം നല്ലതുമല്ല. ഗാർഹിക പ്രശ്‌നങ്ങൾ പരിഹരിക്കുക, നിങ്ങളുടെ സാമൂഹിക സമ്പർക്കങ്ങൾ വിശാലമാക്കുക എന്നിവ ഉൾപ്പെടെയുള്ള ഉറച്ച അടിത്തറയിടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ചൊവ്വാഴ്ചയ്ക്കുശേഷം ഏത് സമയത്തും ഹോം എന്റർടെയിനിംഗ് ഒരു മികച്ച ഓപ്ഷനാണ്.
കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)
ജീവിതം ഏറെ മെച്ചപ്പെടാൻ പോകുന്നു. നിങ്ങൾക്ക് ഒരുപാട് നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടാകാം കഴിഞ്ഞ കാലങ്ങളിൽ, എങ്കിലും പതിയെ ജീവിതത്തിലെ അനുഗ്രഹങ്ങളെ നിങ്ങൾ തിരിച്ചറിയാനും അവയിൽ സന്തോഷിക്കാനും തുടങ്ങും. ഒരു രഹസ്യ സ്നേഹം, അല്ലെങ്കിൽ വിലമതിക്കാനാകാത്ത ഒരു ഓർമ്മ നിങ്ങളുടെ ആത്മസംയമനം വീണ്ടെടുക്കാൻ സഹായിക്കും.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
വ്യക്തതയോടെ മുന്നോട്ട് പോകുന്ന നക്ഷത്രങ്ങൾ നിങ്ങൾക്ക് നേട്ടം നൽകുന്നു. വസ്തുതകളെ കുറിച്ച് നിങ്ങൾക്ക് നല്ല ഗ്രാഹ്യമുണ്ട്, പക്ഷെ അത് പൂർണമല്ല. അതിനാൽ നിങ്ങളുടെ കാര്യങ്ങളെ കുറിച്ച് മുൻകൂട്ടി പ്രസ്താവിക്കുന്നത് ഒഴിവാക്കുക. നിലവിലെ ഏതെങ്കിലും വാഗ്ദാനങ്ങളിൽ നിങ്ങൾ ഖേദിക്കുന്ന ദിവസം വരും, കാരണം അവ വളരെയധികം ചെലവേറിയതാണ്!