scorecardresearch

Daily Horoscope February 16, 2023: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

author-image
Peter Vidal
New Update
horoscope | Raashiphalam | Jyothisham

Daily Horoscope

Daily Horoscope February 16, 2023: സൂര്യനും ചന്ദ്രനും ഉടൻ തന്നെ ആകർഷകമായ ഒരു വിന്യാസത്തിൽ പരസ്പരം ഏറ്റുമുട്ടും. പ്രവചനങ്ങൾ നടത്താനുള്ള ഒരു നിമിഷം മാത്രമല്ല, അടുത്തതായി ചെയ്യാന്‍ ഉദ്ദേശിക്കുന്നതിനായി പ്രവർത്തിക്കാനുള്ള സമയവുമാണ്. നമ്മളിൽ പലരും ആഗ്രഹിക്കുന്നതുപോലെ നമ്മള്‍ സ്വതന്ത്രരല്ല എന്നത് ശരിയാണ്, പക്ഷേ നമ്മൾ മനസ് വെച്ചാൽ മാത്രം നമുക്ക് നേടാൻ കഴിയുന്ന ഒരുപാട് കാര്യങ്ങളുണ്ട്.

Advertisment

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങൾ തിരക്കുള്ള ഒരു ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്, അതിനാൽ നിങ്ങൾക്ക് ലഭിക്കുന്ന എല്ലാ സഹായവും നിങ്ങൾക്ക് ആവശ്യമായി വന്നേക്കാം. ജോലിസ്ഥലത്തും നിങ്ങളുടെ ഒഴിവുസമയ ജീവിതത്തിലും ഉപയോഗിക്കുന്നതിനായി ചില ബന്ധങ്ങള്‍ സ്ഥാപിക്കുക.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

നിങ്ങൾ ഇപ്പോൾ പ്രവേശിക്കുന്ന കാലഘട്ടം വലിയ സമ്മർദ്ദം നല്‍കുന്നതാണ്. ഞാൻ സംസാരിക്കുന്നത്, ചുരുങ്ങിയത് ആറുമാസത്തെ സമയപരിധിയുടെ അടിസ്ഥാനത്തിലാണെങ്കിലും, അകാല തീരുമാനമൊന്നും നടപ്പാകില്ല അല്ലെങ്കിൽ ഗുരുതരമായ കാലതാമസമുണ്ടാകില്ല എന്നതാണ്.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

വളരെക്കാലമായി ഉപേക്ഷിച്ചിരുന്ന വികാരങ്ങളും ആഗ്രഹങ്ങളും പുറത്ത് കൊണ്ടു വരണം. ഇത് ഒരു നല്ല ഘട്ടമാണ്, എല്ലാ ദീർഘകാല സാഹസികതകൾക്കും വിദൂര സാധ്യതകൾക്കും അനുകൂലമാണ്. സമഗ്രത അനിവാര്യമാണ്. നിങ്ങളുടെ നിലവാരം വഴുതി വീഴുന്ന നിമിഷം, നിങ്ങളുടെ പദ്ധതികൾ തടസപ്പെടാൻ തുടങ്ങും.

Advertisment

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

മുന്നില്‍ വരുന്ന തടസങ്ങളുടെ ഉത്തരവാദി നിങ്ങളല്ല. എന്നിരുന്നാലും, അനുകൂലമായ നിരവധി നീക്കങ്ങൾക്ക് നിങ്ങൾ നന്ദി പറയേണ്ടതില്ല. മറ്റുള്ളവർക്ക് കൂടി ക്രെഡിറ്റ് കൊടുക്കാം. നിങ്ങളുടെ ചെയ്തികള്‍ക്ക് പ്രതിഫലം ലഭിക്കും.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങൾ വിഷമഘട്ടം കടന്നുപോയി എന്ന് സങ്കൽപ്പിക്കരുത്. സഹകരണം സുപ്രധാനമാണെന്ന് നിങ്ങൾ ആദ്യം അംഗീകരിക്കണമെന്നും രണ്ടാമതായി മറ്റുള്ളവരുടെ വികാരങ്ങൾ കണക്കിലെടുക്കണമെന്നും മനസിലാക്കുക. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നിസ്വാർത്ഥതമായി മുന്നോട്ട് പോവുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ജീവിതം കൂടുതൽ തിരക്കിലാകാൻ പോകുന്നതിന്റെ എല്ലാ സൂചനകളും ഉണ്ട്. ബോധപൂർവമായോ അറിയാതെയോ, നിങ്ങൾ പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നു. നന്നായി പ്രവര്‍ത്തിക്കാനും നിങ്ങള്‍ക്ക് കഴിയും.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

ഏറ്റവും അടുപ്പമുള്ളതും അല്ലാത്തതുമായ ബന്ധങ്ങളില്‍ പൂർണ ശ്രദ്ധ നൽകുക. നിങ്ങൾ പ്രാധാന്യം നല്‍കുന്ന ഒരാളെ വിഷമിപ്പിക്കുന്ന സംഭവം ഒഴിവാക്കുക എന്നതാണ് നിങ്ങളുടെ മുന്നിലുള്ള ഏറ്റവും വലിയ ജോലി.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

വീട്ടിലെ മാറ്റത്തിനുള്ള സാധ്യതയെക്കുറിച്ച് ഞാൻ പറഞ്ഞതെല്ലാം സംഭവിക്കുന്നു. കാത്തിരിക്കുക എന്നതാണ് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യം. ഒരുപക്ഷേ, ചെറുതും അപ്രധാനവുമായ പ്ലാനുകൾ ഉപയോഗിച്ച് നിങ്ങൾക്ക് മുന്നോട്ട് പോകാം.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങൾ ചർച്ചകൾ നടത്തുകയോ, ഒരു സംവാദം നടത്തുകയോ അല്ലെങ്കിൽ ഒരു അഭിമുഖത്തിൽ പങ്കെടുക്കുകയോ ചെയ്യുകയാണെങ്കിൽ, നന്നായി ചെയ്യുക. ഏത് സാഹചര്യത്തിലും, നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും പ്രതീക്ഷകളും പദ്ധതികളും ബന്ധപ്പെട്ട എല്ലാവരുമായും പങ്കിടാൻ ദയവായി ശ്രദ്ധിക്കുക.

മകരംരാശി (ഡിസംബർ 23 – ജനുവരി 20)

സാമ്പത്തിക സൂചകങ്ങൾ പരസ്പര വിരുദ്ധമാണ്. പ്രധാന കാര്യം വരുമാനത്തിന്റെയും ചെലവിന്റെയും കണക്കുകള്‍ കൂട്ടിമുട്ടിക്കാന്‍ നോക്കാതെ പണം നന്നായി കൈകാര്യം ചെയ്യാൻ തീരുമാനിക്കുക എന്നതാണ്. ഇപ്പോഴത്തെ പോസിറ്റീവ് മനോഭാവം ഭാവിയിൽ സമൃദ്ധിക്ക് തുല്യമാണ്.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

എല്ലാത്തിന്റേയും നിയന്ത്രണം ഏറ്റെടുക്കുക. ജോലിസ്ഥലത്തും വീട്ടിലും പ്രണയത്തിലും ബിസിനസിലും പുതിയ തുടക്കം കുറിക്കാനുള്ള ദിവസമാണിത്. എല്ലാവരേയും ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുക.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ദീർഘകാലമായി നിലനില്‍ക്കുന്ന വൈകാരിക വിഷയങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുക. നിങ്ങളുടെ നിലവാരം ഉയർന്നതാണ്, അതിനാൽ മറ്റുള്ളവരോട് ആവശ്യപ്പെടുന്നതിന് മുമ്പ് നിങ്ങൾ സ്വയം എന്താണ് ആഗ്രഹിക്കുന്നതെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം.

Meenam Rashi Phalam Kumbham Rashi Phalam Dhanu Rashi Phalam Vriscikam Rashi Phalam Thulam Rashi Phalam Kanni Rashi Phalam Chingam Rashi Phalam Karkkatakam Rashi Phalam Mithunam Rashi Phalam Idavam Rashi Phalam Medam Rashi Phalam Makaram Rashi Phalam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: