scorecardresearch

Daily Horoscope February 03, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope February 03, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Daily Horoscope February 03, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

author-image
Peter Vidal
New Update
horoscope, horoscope 2021, horoscope today,

Daily Horoscope February 03, 2022: നിങ്ങൾ വാർത്തകൾ പിന്തുടരുന്നുണ്ടെങ്കിൽ, ഗാലക്സിയിലെ മറ്റിടങ്ങളിൽ ഭൂമിയെപ്പോലെ ആയിരക്കണക്കിന് ഗ്രഹങ്ങൾ ഞങ്ങൾ കണ്ടെത്തുകയാണെന്ന് നിങ്ങൾക്കറിയാനാകും. നമ്മുടെ ചോദ്യം ഇതാണ്, അതിൽ എത്രയെണ്ണത്തിൽ ജീവജാലങ്ങൾ ഉണ്ടാകും? ഒരു ഉത്തരം, അവയ്ക്ക് ചന്ദ്രനുണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു, കാരണം ചന്ദ്രനും അത് സൃഷ്ടിക്കുന്ന താളാത്മക ചലനങ്ങളും ഇല്ലാതെ ജീവജാലങ്ങൾ നിലനിൽക്കില്ലെന്ന് ഇപ്പോൾ തോന്നുന്നു.

Advertisment

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ചന്ദ്രൻ സൗഹൃദപരമായ സ്ഥാനം സ്വീകരിക്കുന്നു, കാലത്തിന്റെ പൊതുവെ ഉന്മാദ സ്വഭാവത്തിൽ നിന്ന് അൽപം വിശ്രമം നൽകുന്നു. എല്ലാറ്റിനെയും വലുതായി കാണാൻ ശ്രമിക്കുക. ഒരു വിദേശ ബന്ധം പുനരുജ്ജീവിപ്പിക്കുന്നതിനോ അല്ലെങ്കിൽ നിയമപരമായ സ്ഥാനം സംരക്ഷിക്കുന്നതിനോ നിങ്ങൾക്ക് എന്തെങ്കിലുമൊക്കെ ചെയ്യാൻ കഴിയും.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

നിങ്ങളുടെ സാമ്പത്തിക സ്ഥിതി സുരക്ഷിതമാണെന്ന് തോന്നുന്നു. പൊതുവെ ഈ അസ്ഥിരവും അലോസരവുമായ സമയത്ത്, സമൃദ്ധിയുടെ പ്രതീക്ഷ, അത് എത്ര ചെറുതാണെങ്കിലും, പ്രകാശത്തിന്റെ ഒരു വഴിവിളക്കായി നിലകൊള്ളും. മാറ്റം വരാനുണ്ടെന്ന് മനസ്സിലാകുമ്പോൾ ആളുകൾ പലപ്പോഴും പ്രകോപിതരാകും, അത് അവർക്ക് അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നതുകൊണ്ടാണ്, അത് മനസ്സിലാക്കുക.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

മറ്റ് ആളുകൾക്ക് എന്ത് തോന്നുന്നുവെന്ന് കാണാൻ ശ്രമിക്കുക. സഹതാപം മാത്രമല്ല, സഹാനുഭൂതിയും ആവശ്യമാണ്, മറ്റുള്ളവരുടെ വികാരങ്ങളെ അനുകമ്പയോടെയും വിവേകത്തോടെയും മനസിലാക്കാനുള്ള കഴിവുണ്ടാവണം. നിങ്ങളുടെ റൊമാന്റിക് നക്ഷത്രങ്ങൾ വളരെ ശക്തരാണ്, അതിനാൽ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുക.

Advertisment

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ചൊവ്വ ഇപ്പോഴും നിരവധി ഗ്രഹങ്ങളുമായി വളരെ ദുഷ്കരമായ വിന്യാസത്തിലാണ് എന്നതിനാൽ, ആളുകൾ അതിന്റെ അവസാനം വരെ പോരാടാൻ തയ്യാറായിരിക്കുകയാണ്. എന്നിട്ടും അവർ പ്രതിരോധിക്കുന്നതെന്തോ അത് വെറും മിഥ്യയാണ്. എന്നിരുന്നാലും, എന്നാലും അത് അവർക്ക് എന്തെങ്കിലും നൽകുന്നുണ്ടെങ്കിൽ, അത് അവരുടെ വിശേഷാധികാരമാണ്.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

മീറ്റിംഗുകൾ പ്രഷുബ്‌ദമാകാൻ സാധ്യതയുണ്ട്, അതിനാൽ പ്രധാനപ്പെട്ട പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും അതിന്റെ തീരുമാനങ്ങൾക്കായി കുറച്ചുനാൾ കൂടി കാത്തിരിക്കാം എന്ന് തോന്നിയേക്കാം. എല്ലാറ്റിനുമുപരിയായി, വേഗത കൂട്ടിയിട്ട് ഒന്നും നേടാനില്ല. നടക്കേണ്ടതെല്ലാം നല്ല സമയത്ത് നടക്കട്ടെ, അതിന്റെ ഫലങ്ങളിൽ നിങ്ങൾ സംതൃപ്തരായിരിക്കുമെന്ന് ഞാൻ കരുതുന്നു.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങൾ ശക്തമായ ഒരു സ്ഥാനത്താണ്. എന്നാലും വിചിത്രവും സഹായകരമല്ലാത്തതുമായ സാഹചര്യങ്ങളിൽ നിങ്ങൾ അകപ്പെട്ടേക്കാം. നിങ്ങളുടെ നർമ്മബോധം നിലനിർത്തുക, എപ്പോഴും പുഞ്ചിരിക്കുക! ഒരു സഹപ്രവർത്തകന്റെ നല്ല മനസ്സിന്റെ ഫലമായി ഒരു നല്ല അവസരം നിങ്ങളെ തേടിയെത്തിയേക്കും.

Also Read: Weekly Horoscope (January 16- January 22, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

ഒരു പ്രത്യേക സംരംഭമോ പങ്കാളിത്തമോ തകരുമ്പോൾ പോലും, ജ്യോതിഷത്തിൽ എല്ലാം മികച്ചതാണെന്ന് നിങ്ങൾ മനസ്സിലാക്കണം. ഭൂതകാലത്തെ ഉപേക്ഷിക്കാൻ തയ്യാറാകുക, ശോഭനമായ ഒരു ഭാവി കെട്ടിപ്പടുക്കാൻ നിങ്ങൾ തയ്യാറാണെന്ന് നിങ്ങളുടെ ഗ്രഹവിന്യാസങ്ങൾ സൂചിപ്പിക്കുന്നു.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

പലതും സഹകരണമില്ലാതെ മുന്നോട്ട് പോകാനുള്ള നിങ്ങളുടെ കഴിവിനെ ആശ്രയിച്ചിരിക്കുന്നു. നിങ്ങൾ ആശ്രയിക്കുന്നതിനെ തന്നെ ഒഴിവാക്കാൻ നിങ്ങൾ ശീലിച്ചിരിക്കുന്നു, മാത്രമല്ല ജീവിതത്തിൽ ഉണ്ടാകുന്ന എന്തിനേയും നന്നായി നേരിടാൻ നിങ്ങൾക്ക് കഴിയും. അടുത്തിടെ വളരെ ബുദ്ധിമുട്ടുള്ളതായി തോന്നിയ ഒന്നിന്റെ മറ്റൊരു വശം നിങ്ങൾ കാണും.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ഒരു വൈകാരിക ബന്ധമോ അറ്റാച്ച്‌മെന്റോ ഇപ്പോൾ തികച്ചും വ്യത്യസ്തമായ രീതിയിൽ കാണാം. എന്നാലും നിങ്ങൾ ഇപ്പോൾ കാണുന്ന രീതിക്ക് നിങ്ങളുടെ മുൻ അഭിപ്രായങ്ങളെക്കാൾ പ്രാബല്യം ഇല്ലായിരിക്കും. എല്ലാം ഒരേ ബഹുമുഖ ചിത്രത്തിന്റെ വ്യത്യസ്ത മുഖങ്ങൾ മാത്രമാണ്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളുടെ പ്രത്യേക ഗ്രഹങ്ങളിലെ വെല്ലുവിളി നിറഞ്ഞ വശങ്ങൾ, നിലവിലുള്ള സംരംഭങ്ങളെ നിലനിറുത്തുന്നത് അത്ര എളുപ്പമാക്കുന്നില്ല, മാത്രമല്ല ദീർഘകാല പ്രോജക്റ്റുകൾ ആരംഭിച്ചേക്കാം. എന്തുകൊണ്ട് കുറച്ച് സമയമെടുത്തുകൂടാ? പുതിയ സുഹൃത്തുക്കളുമായി ഇടപഴകുന്നതിൽ നിന്ന് നിങ്ങൾക്ക് വളരെയധികം പഠിക്കാനുണ്ടെന്നാണ് ഞാൻ പറയുന്നത്.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളുടെ ആശങ്കകൾ പ്രൊഫഷണലായാലും വ്യക്തിഗത സ്വഭാവമുള്ളതായാലും അതിനെ കുറിച്ചുള്ള പരമ്പരാഗത ഉത്തരങ്ങൾ മറക്കുക. സമൂലമായ പരിഹാരങ്ങൾ നടപ്പിലാക്കാനുള്ള സമയമാണിത്. മറ്റ് ആളുകൾ പരമ്പരാഗത രീതികൾ പിന്തുടരുന്നെങ്കിൽ, നിങ്ങളും അങ്ങനെ ആയിരിക്കണമെന്ന് നിർബന്ധമില്ല.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിലവിലെ സാഹചര്യം ഒരു തരത്തിലും അസ്വസ്ഥമാക്കാത്ത വിധം രസകരമാണെന്ന് നിങ്ങൾ മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. യാഥാർത്ഥ്യത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള നിങ്ങളുടെ ആഴത്തിലുള്ള ധാരണ ഉപയോഗിച്ച്, വെല്ലുവിളികളും തടസങ്ങളും നിറഞ്ഞ അവസ്ഥകൾ മറ്റുള്ളവരെക്കാൾ നന്നായി കൈകാര്യം ചെയ്യാൻ നിങ്ങൾക്ക് കഴിയും.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Meenam Rashi Phalam Kumbham Rashi Phalam Dhanu Rashi Phalam Vriscikam Rashi Phalam Thulam Rashi Phalam Kanni Rashi Phalam Chingam Rashi Phalam Karkkatakam Rashi Phalam Mithunam Rashi Phalam Idavam Rashi Phalam Medam Rashi Phalam Horoscope Makaram Rashi Phalam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: