Weekly Horoscope (January 16- January 22, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
ചന്ദ്രൻ നിങ്ങൾക്ക് നല്ലൊരു തുടക്കം നൽകുന്നു. ശോഭനമായ ഒരു ഭാവിക്കു വേണ്ടി ഒരുങ്ങുന്നതിനായി പഴയ ആളുകളിൽ നിന്നും സ്ഥലങ്ങളിൽ നിന്നും ഒരു ഇടവേളയെടുത്ത് കൊണ്ട് വ്യക്തിപരമായ ശുചീകരണത്തിനുള്ള സമയമാണിത്. ഏറെ പ്രതീക്ഷയോടെയും ശുഭാപ്തിവിശ്വാസത്തോടെയും വളരെ ആത്മവിശ്വാസത്തോടെയും അടുത്ത മാസത്തിനായി നിങ്ങൾക്ക് കാത്തിരിക്കാം. ഇളയവരുമായുള്ള ബന്ധങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകുക.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
യുദ്ധസമാനമായ സാഹചര്യങ്ങൾ ഉയർന്നു വരുന്നുണ്ട്, നിങ്ങളുടെ ക്ഷമ ഇല്ലാതാകാൻ തയ്യാറായി നിൽക്കുന്ന ആളുകൾ നിങ്ങൾക്ക് ചുറ്റുമുണ്ട്. നിങ്ങൾ അതിൽ നിന്ന് സുരക്ഷിതരാകണം, അതേസമയം നിങ്ങളുടെ പങ്കാളികളെ അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ അനുവദിക്കണം. വസ്തുതകൾ സ്ഥാപിച്ചെടുക്കാൻ നിങ്ങളെ നന്നേ പണിപ്പെട്ടേക്കും. എന്നാൽ അക്ഷമരാകരുത്, സത്യം അതിന്റേതായ സമയത്ത് പുറത്തുവരും.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
സാമൂഹിക പ്രതിബദ്ധതകൾ ചെലവേറിയതാണെന്ന് തെളിയാൻ സാധ്യതയുണ്ട്. ഇത്രയും വലിയ ചെലവുകൾ വഹിക്കാൻ നിങ്ങൾക്ക് എന്തുചെയ്യാൻ കഴിയും? ഇപ്പോൾ നേടാൻ കഴിയുന്നത് ഒരു സാമ്പത്തിക നഷ്ടം പരിമിതപ്പെടുത്താനാവും എന്നതാണ്. ശക്തമായി മുന്നോട്ട് പോകാൻ ബുധൻ നിങ്ങളെ പ്രാപ്തരാക്കും, സാഹചര്യത്തിന്റെ യഥാർത്ഥ വസ്തുതകൾ അഭിമുഖീകരിക്കാൻ അത് നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാലാണത്.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
പ്രൊഫഷണൽ പ്രവർത്തനങ്ങളാണ് ഇപ്പോൾ നിങ്ങളെ ആശങ്കപ്പെടുത്തുന്ന കാര്യമാണെങ്കിൽ, നിങ്ങൾ മുന്നോട്ട് പോകേണ്ടതുണ്ട്. പല കർക്കിടക രാശിക്കാരും സ്ഥാനക്കയറ്റം ലക്ഷ്യമിടുന്ന പങ്കാളിയെയോ പ്രിയപ്പെട്ടവരെയോ പിന്തുണയ്ക്കുകയായിരിക്കും. ഏറെ പ്രധാനപ്പെട്ട വ്യക്തിപരമായ ഒരു കാര്യത്തിന്റെ പേരിൽ നിങ്ങൾ ഇപ്പോഴും ചില എതിർപ്പുകൾ നേരിടുന്നുണ്ടാകാം, എന്നാൽ അത് നിങ്ങളെ അലട്ടാൻ അനുവദിക്കരുത്.
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
നിങ്ങൾക്ക് എന്താണ് നല്ലതെന്ന് നിങ്ങൾക്കറിയാമെങ്കിൽ, ഒരു ചെറിയ യാത്രയോ ദീർഘദൂര യാത്രയോ ആകട്ടെ, നിങ്ങളൊരു ഇടവേള പ്ലാൻ ചെയ്യാൻ തുടങ്ങും. വീട്ടിലെ അധിക പ്രതിബദ്ധതകളെ കുറിച്ചോർത്ത് വിഷമിക്കേണ്ടതില്ല, കാരണം മറ്റു ഉത്തരവാദിത്തപ്പെട്ടവർ അവ എളുപ്പത്തിൽ കൈകാര്യം ചെയ്തോളും. മൊത്തത്തിൽ, ഇത് ഇപ്പോഴും മാറ്റത്തിന്റെയും വളർച്ചയുടെയും നല്ല കാലഘട്ടമാണ്.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
പലതരത്തിൽ ഇതൊരു നിഗൂഢമായ ആഴ്ചയാണ്. റിസ്ക് എടുക്കാൻ ആരെങ്കിലും നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ടാകണം, എന്നാൽ ഇത് ചൂതാട്ടത്തിന് പറ്റിയ സമയമല്ലെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. വേഗത്തിൽ സമ്പന്നനാവാൻ നിങ്ങൾ തീരുമാനിക്കുന്നുണ്ടെങ്കിൽ, അതിനായി നിങ്ങൾ എന്തെങ്കിലും കരുതിവെക്കണം. വാസ്‌തവത്തിൽ, നിങ്ങൾ ഇപ്പോൾ ഭാവിക്കായി എന്തെങ്കിലും ആസൂത്രണം ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ ദീര്‍ഘദൃഷ്‌ടിക്ക് സ്വയം നന്ദി പറയും.
Read Here: Puthuvarsha Phalam 1197: സമ്പൂർണ്ണ വർഷഫലം: ഈ മലയാളവർഷം നിങ്ങൾക്കെങ്ങനെ?
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
സാമൂഹിക പ്രവണതകൾ വളരെ കാണപ്പെടുന്നു, ഒരേയൊരു പോരായ്മ നിങ്ങളുടെ വലിയ ചില പ്രതീക്ഷകൾ പൂർത്തീകരിക്കപ്പെടാതെ തുടർന്നേക്കുമെന്നതാണ്. എന്തിന്റെയും തുടക്കം മുതൽ യാഥാർത്ഥ്യബോധമുള്ളവരായിരിക്കുക, അല്ലാത്തപക്ഷം ആരെങ്കിലും നിങ്ങളെ നിരാശപ്പെടുത്തിയേക്കാം. സ്നേഹത്തിന്റെ ഗ്രഹമായ ശുക്രൻ വളരെ റൊമാന്റിക്കായ സാമൂഹിക കാഴ്ചപ്പാട് നിലനിർത്തുന്നു, നിങ്ങളുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന ഒരു വ്യക്തിയെ ചിലപ്പോൾ നിങ്ങൾ ഉടൻ കണ്ടുമുട്ടിയേക്കാം.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
നിങ്ങളുടെ രണ്ട് പ്രധാന ഗ്രഹങ്ങൾ, ഊർജ്ജസ്വലമായ ചൊവ്വയും ശാഠ്യമുള്ള പ്ലൂട്ടോയും ഇപ്പോഴും വെല്ലുവിളി നിറഞ്ഞ ബന്ധത്തിലാണ്. അവ നീങ്ങുമ്പോൾ, അചഞ്ചലമായ വസ്തുവിനെ കണ്ടുമുട്ടുന്ന ഗതിമാറ്റാനാവാത്ത ശക്തി പോലെയായിരിക്കും, അതിനാൽ തയ്യാറായിരിക്കുക. മൊത്തത്തിൽ, ഇത് സ്വാതന്ത്ര്യത്തിനും ഒരു പുതിയ പാതയിലേക്ക് നീങ്ങുന്നതിനുമുള്ള സമയമാണ്. എന്നിരുന്നാലും, നിങ്ങൾക്ക് കൂടുതൽ സ്വാതന്ത്ര്യം ആവശ്യമുണ്ടെങ്കിൽ, നിങ്ങൾ പങ്കാളികൾകും അത് നൽകണം.
ധനു രാശി (നവംബർ 23 – ഡിസംബർ 22)
മൊത്തത്തിൽ ഗ്രഹങ്ങൾ വളരെ നല്ല സ്ഥാനത്താണ്. ഗൂഢാലോചനകൾ ഒഴിവാക്കുക, നിങ്ങൾക്ക് നീരസം തോന്നുന്നുവെങ്കിൽ, നിങ്ങളുടെ ദേഷ്യം തെറ്റായ ലക്ഷ്യത്തിലേക്ക് നയിക്കാതിരിക്കുക, ഇതാണ് ആകെയുള്ള മുന്നറിയിപ്പ്. നിങ്ങൾ പലകാര്യങ്ങളിലും മുൻകൈ എടുക്കുന്നത് എനിക്ക് കാണാനാവുന്നുണ്ട്.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
നിങ്ങളുടെ കുടുംബ ബന്ധങ്ങളും ഗാർഹിക കാര്യങ്ങളും ഒന്ന് ക്രമമാകുന്നത് വരെ എല്ലാം പ്ലാൻ അനുസരിച്ച് നടക്കണം. അതുകൊണ്ട് തന്നെ ബന്ധുക്കളുമായി വേഗത്തിൽ ഒരു തീരുമാനത്തിൽ എത്താൻ നിങ്ങളുടെ കഴിവിന്റെ പരമാവധി ചെയ്യണം. ഇപ്പോഴത്തെ നിങ്ങളുടെ വേഗത്തിലുള്ള പ്രവർത്തനങ്ങൾ കുറച്ചു കാലത്തേക്കെങ്കിലും നിങ്ങളുടെ ഭാവി സുരക്ഷിതമാക്കും.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
നിങ്ങളുടെ വളരെ സ്വകാര്യമായ ഒരു ലക്ഷ്യവുമായി ഇപ്പോൾ മുന്നോട്ട് പോകാൻ തുടങ്ങാം, അതിലൊന്നിന്ന് പ്രത്യക്ഷത്തിൽ പ്രണയവശങ്ങൾ ഉള്ളതായി തോന്നുന്നു. നിങ്ങളുടെ സൗര രാശിയിൽ യാത്ര വളരെ ശക്തമായി തന്നെ രേഖപ്പെടുത്തിയിരിക്കുന്നു, ഒരു ചെറിയ ഇടവേളയെടുക്കാൻ അത് നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ദൂരെയുള്ള സ്ഥലത്തേക്കാൾ അടുത്ത് എവിടെയെങ്കിലും പോകാനാണ് സാധ്യത. അന്തിമ പദ്ധതികൾ ഉടൻ തയ്യാറാക്കുക.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
സമീപകാലത്തെ സംഭവങ്ങളുടെ ഫലമായി അല്ലെങ്കിൽ ഭാവിയെക്കുറിച്ച് നിങ്ങൾക്ക് കൂടുതൽ ശുഭാപ്തിവിശ്വാസമുള്ളതുകൊണ്ടോ, നിങ്ങൾക്ക് ഇപ്പോൾ കൂടുതൽ ഐശ്വര്യം അനുഭവപ്പെടുന്നുണ്ടാകാം. നിങ്ങളുടെ റൊമാന്റിക് നക്ഷത്രങ്ങൾ പ്രത്യേക തീരുമാനങ്ങൾ എടുക്കുന്നതിനെ അനുകൂലിക്കുന്നു. നിങ്ങളുടെ ബിസിനസ്സ് പദ്ധതികൾ പ്രാവർത്തികമാക്കണം, എന്നിരുന്നാലും അടുത്ത മാസം കൂടുതൽ തിരികെ ലഭിക്കുന്നതിന് ഇപ്പോൾ കുറച്ച് പണം ചെലവഴിക്കേണ്ടി വന്നേക്കാം.