scorecardresearch

Horoscope Today December 29, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

Horoscope Today December 29, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം: പീറ്റര്‍ വിഡല്‍ എഴുതുന്നു

Horoscope Today December 29, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം: പീറ്റര്‍ വിഡല്‍ എഴുതുന്നു

author-image
Peter Vidal
New Update
Horoscope Today, വാരഫലം, ദിവസഫലം മലയാളം, രാശിഫലം, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്, weekly horoscope, horoscope of the week, ആഴ്ചഫലം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

പ്രധാനമായും മീന രാശിക്കാരുടെ ദിവസമാണിന്ന്. പൊതുവെ പറഞ്ഞാല്‍ വ്യക്തിപരമായ നമ്മുടെ രാശി എന്തായിരുന്നാലും പുരോഗമനപരമായ് ചിന്തിക്കുകയും മുന്‍പ് ചെയ്തിട്ടില്ലാത്ത നല്ല കാര്യങ്ങള്‍ ചെയ്യുകയും വഴി ലോകത്തെ കൂടുതല്‍ സുന്ദരമാക്കുക. ഭൂമി സംരക്ഷിക്കാന്‍ നമ്മളെക്കൊണ്ട് ആവുന്നത് ചെയ്യേണ്ട സമയമാണ്.

Advertisment

Read More: Varsha Phalam 2021: വർഷഫലം 2021

മേടം രാശി (മാർച്ച് 21 - ഏപ്രിൽ 20)

ജോലി സ്ഥലത്ത് കാര്യങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ അപകടമുണ്ടാകിനിടയുണ്ട്. നിങ്ങളെ സംബന്ധിച്ച് വളരെ നല്ല സമയമാണ്, അതുകൊണ്ട് തന്നെ നിങ്ങള്‍ നേട്ടങ്ങളുണ്ടാക്കുന്നതിനൊപ്പം കൂടെയുള്ളവര്‍ക്കും അവസരം നല്‍കണം. നിങ്ങള്‍ക്ക് തോന്നുന്ന കാര്യങ്ങള്‍ സ്നേഹത്തോടെ മറ്റുള്ളവരെ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കണം.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

നിങ്ങളാഗ്രഹിച്ച പോലെ ഒരു സ്വീകാര്യത നിങ്ങള്‍ക്ക് ലഭിക്കണമെങ്കില്‍ ചില കാര്യങ്ങള്‍ ചോദിച്ച് വാങ്ങിക്കാന്‍ നിങ്ങള്‍ തയ്യാറാകണം. ചന്ദ്രനും വ്യാഴത്തിനുമൊപ്പം മറ്റ് ഗ്രഹങ്ങളുടെയും നില സൂചിപ്പിക്കുന്നതെന്താണെന്ന് വച്ചാല്‍ നിങ്ങളവസരം നല്‍കിയാല്‍ മറ്റുള്ളവര്‍ നിങ്ങളെ കേള്‍ക്കാനും സഹായിക്കാനും തയ്യാറാകുമെന്നാണ്.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

വൈകാരികമായ സുരക്ഷിതത്വമില്ലായ്മയും പല ഏറ്റമുട്ടലുകളും ഇടയ്ക്കിടെ അനുഭവിക്കുന്ന വ്യക്തിയാണ് നിങ്ങള്‍. നേരത്തെയുണ്ടായ പല കാര്യങ്ങളും ഒന്ന് ഓര്‍ത്തെടുക്കുന്നത് നല്ലതായിരിക്കും. ആരാണ് പണം നല്‍കിയത്, ആരാണ് അത് വാങ്ങിച്ചത്, അതെന്തിനാണ് എന്നിങ്ങനെയുള്ള അടിസ്ഥാനമില്ലാത്ത പല ചോദ്യങ്ങളുമാണ് തര്‍ക്കത്തിന് കാരണമായിട്ടുണ്ടാവുക. നിങ്ങളുടെ സമീപനം അല്‍പം കൂടി ഉദാരമാക്കിയാല്‍ ജീവിതകാലം മുഴുവന്‍ കൂടെ നില്‍ക്കുന്ന നല്ല സുഹൃത്തുക്കളെ നിങ്ങള്‍ക്ക് നേടാനാകും.

Advertisment

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

ലോകം മുഴുവന്‍ നിങ്ങളെ നല്ല രീതിയില്‍ കാണാനാഗ്രഹിക്കുന്ന ദിവസമാണ്. ദൂരസ്ഥലങ്ങളിലേക്ക് വിനോദയാത്ര നടത്താന്‍ നിങ്ങളാഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇതിനേക്കാള്‍ അനുയോജ്യമായ സമയമില്ലെന്നാണ് ഗ്രഹനില സൂചിപ്പിക്കുന്നത്. ദൂരെയുളള ബന്ധുക്കളെ സന്ദര്‍ശിക്കാനെങ്കിലും നിങ്ങള്‍ക്ക് ശ്രമിക്കാവുന്നതാണ്.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

വസ്തുതാപരമായ കാര്യങ്ങളില്‍ ചെറിയ വഴിത്തിരിവ് ഉണ്ടാകുന്ന സമയമാണ്. ഈ ഘട്ടത്തില്‍ ഒന്നുകില്‍ ഒരു സാമ്പത്തീക ഇടപാട് പൂര്‍ത്തിയാക്കുകയോ, അല്ലെങ്കില്‍ ഒരു ചെറിയ തുക നല്ല കാര്യങ്ങള്‍ക്കുവേണ്ടി മാറ്റിവയ്ക്കുകയോ ചെയ്യാനിടയുണ്ട്. ഇതിനെല്ലാം പുറകെ നടക്കുമ്പോള്‍ നിങ്ങളുടെ വിലയേറിയ സമയം വളരെയധികം പാഴാകാതെ നോക്കാന്‍ ശ്രദ്ധിക്കണം.

കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)

പൊതുകാര്യങ്ങള്‍ക്കായ് ഇറങ്ങി തിരിക്കാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. ജോലി സ്ഥലത്തും മറ്റുളളവര്‍ നിങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടാനുള്ള സാധ്യതയുള്ളതിനാല്‍, അവരെ നന്നായ് മനസ്സിലാക്കിയിട്ട് വേണം മുന്നോട്ട് പോവാന്‍. അവര്‍ ചെയ്യുന്ന കാര്യങ്ങളുടെ ഉത്തരവാദിത്തം പൂര്‍ണമായ് നിങ്ങളുടെ തലയില്‍ വയ്ക്കാന്‍ അനുവദിക്കരുത്.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

ചില സമയങ്ങളില്‍ വ്യക്തിപരമായ വലിയ വെല്ലുവിളികളെ നേരിടാന്‍ നിങ്ങള്‍ തയ്യാറാകാറുണ്ട്. വീടുമായോ ബന്ധുക്കളുമായോ ഉള്ള തര്‍ക്കത്തില്‍ നിന്ന് രക്ഷപ്പെടാന്‍, നിങ്ങളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ അവിടെ നിന്ന് മാറി നില്‍ക്കുകയാണ് ചെയ്യുക. ഞങ്ങളുടെ വഴികളെ പിന്തുടരാതെ സ്വന്തം വഴിയിലൂടെ മുന്നോട്ട് പോകാനാഗ്രഹിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കില്‍ തീരുമാനങ്ങളെടുക്കാന്‍ നാളെ വരെ കാത്തിരിക്കുന്നതാണ് നല്ലതെന്ന് ഗ്രഹിനില സൂചിപ്പിക്കുന്നു.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

വൈകാരികമായ വിപ്ലവത്തിന് ഉടനടി സാധ്യതയുണ്ടെങ്കിലും ഇപ്പോഴും സ്വയം നിയന്ത്രിക്കാനാവുന്ന സ്ഥിതിയിലാണ് നിങ്ങള്‍. കുടുംബാംഗങ്ങളുടെ ദേഷ്യങ്ങളുമായ് ഏറ്റമുട്ടാന്‍ നില്‍ക്കാതിരിക്കുന്നതാണ് നല്ലത്. പൌരസ്ത്യരായ ചില മുനിവര്യന്‍മാര്‍ ചെയ്യുന്നത് പോലെ നിങ്ങളുടെ എതിരാളികളെ നല്ല ഉപദേശങ്ങളിലൂടെ നിരായുധരാക്കുകയാണ് ഉചിതം.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

നിങ്ങളുടെ തോന്നലുകളും ഊഹങ്ങളും സൂചിപ്പിക്കുന്നതു പോലെ കഴിവുകള്‍ തെളിയിക്കാനുള്ള സമയം തന്നെയാണിത്. ഉദാരമായെന്തെങ്കിലും ലഭിക്കുവാന്‍ പോകുന്നുവെന്ന തോന്നല്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍, അങ്ങനെ സംഭവിച്ചാല്‍ അത് നാളേക്ക് കരുതി വയ്ക്കുക. പങ്കാളികള്‍ നിങ്ങളുമായ് അഭിപ്രായവ്യത്യാസത്തിലാണെങ്കില്‍ അവരെ പറഞ്ഞ് മനസ്സിലാക്കി നിങ്ങളുടെ കൂടെ നിര്‍ത്താന്‍ ശ്രമിക്കണം.

മകരം രാശി (ഡിസംബർ 23 - ജനുവരി 20)

ബന്ധുക്കളുമായുള്ള ചര്‍ച്ചയോ അല്‍പം വൈകാരികത കൂടിക്കലര്‍ന്ന വാര്‍ത്തകളോ എല്ലാം നിങ്ങളെ സന്തോഷിപ്പിക്കുന്നതായിരിക്കും എന്നാണ് ഗ്രഹനിലയില്‍ കാണുന്നത്. അതുപോലെ തന്നെ വ്യക്തിസ്വാതന്ത്ര്യവും പ്രതീക്ഷയുമുള്ള ഒരന്തരീക്ഷവും ഉണ്ടാകേണ്ടതാണ്. നിങ്ങളെ പല കാര്യങ്ങളിലും പുറകോട്ട് വലിക്കുന്ന ആത്മവിശ്വാസക്കുറവിനെ നിങ്ങള്‍ തന്നെ ഇല്ലാതാക്കണം.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

നിങ്ങളുടെ പൊതുസ്വകാര്യ ജീവിതത്തിലേക്ക് പ്രതീക്ഷിക്കാത്ത ചില കാര്യങ്ങള്‍ സംഭവിക്കുന്ന ദിവസമാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുന്ന സംഭവവികാസങ്ങളായിരിക്കാം ഇതെന്നാണ് സൂചന. നിങ്ങള്‍ കടന്നുപോയ് കൊണ്ടിരിക്കുന്ന അവസ്ഥ കണക്കിലെടുക്കുമ്പോള്‍ ഇതൊരു നല്ല വാര്‍ത്ത തന്നെയാണ്.

മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20)

ഇന്നേ ദിവസം അഭിമാനത്തിന് ക്ഷതമേല്‍ക്കുന്ന വ്യക്തി നിങ്ങള്‍ മാത്രമായിരിക്കില്ല, പക്ഷേ നിങ്ങള്‍ക്ക് അങ്ങനെ സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. സ്വന്തം കാര്യം മാത്രം നോക്കുകയോ അലംഭാവം കാണിക്കുകയോ ചെയ്യാതെ നിങ്ങളുടെ നേട്ടങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്, മറ്റുള്ളവര്‍ക്ക് നിങ്ങളെക്കൊണ്ട് ആവുന്ന സഹായങ്ങള്‍ ചെയ്യുക. നിങ്ങളുടെ ഉദാരമായ പ്രവര്‍‌ത്തികള്‍ അംഗീകരിക്കപ്പെടുന്ന സമയം വരും.

Meenam Rashi Phalam Kumbham Rashi Phalam Dhanu Rashi Phalam Karkkatakam Rashi Phalam Thulam Rashi Phalam Kanni Rashi Phalam Chingam Rashi Phalam Vriscikam Rashi Phalam 2019 %e0%b4%b5%e0%b5%83%e0%b4%b6%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%95%e0%b4%82 %e0%b4%b0%e0%b4%be%e0%b4%b6%e0%b4%bf Mithunam Rashi Phalam Idavam Rashi Phalam Medam Rashi Phalam Astrology Horoscope Makaram Rashi Phalam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: