Malayalam Varsha Phalam 2021: പുതിയ ഒരു ദശാബ്ദം കൂടിയാണ് തുടങ്ങുന്നത്. ഈ വര്‍ഷം നിങ്ങള്‍ക്ക് എന്തായിരിക്കും കരുതി വയ്ക്കുക? ജ്യോതിഷവിധി പ്രകാരമുള്ള പുതുവര്‍ഷ ഫലം വായിക്കാം.
മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക1/4)
ആത്മാർത്ഥതയോടും മനഃസ്സാന്നിധ്യത്തോടും കൂടി പ്രവർത്തിക്കാൻ സാധിക്കും. ഉയർന്ന സാമ്പത്തിക സ്ഥിതി പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് താത്കാലികമായ പ്രയാസങ്ങൾ ഉണ്ടാകും. അപ്രതീക്ഷിതമായ ധനലാഭം, അലങ്കാരപ്രിയം എന്നിവ ഉണ്ടാകും. ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാകും.
Read More: Horoscope Today December 28, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം
ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ അലസത, കർമ്മപുഷ്ടി, മനസ്സമാധാനം എന്നിവ ഉണ്ടാകും. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ സന്താനശ്രേയസ്സ്, കാർഷികാദായം, കുടുംബയാത്രകൾ എന്നിവ ഉണ്ടാകും. ജൂലായ്, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഭാഗ്യാനുഭവം, മനഃക്ലേശം, സാമ്പത്തിക വളർച്ച എന്നിവ ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ ആഗ്രഹസഫലീകരണം, പലതരത്തിലുള്ള പ്രതിസന്ധിഘട്ടങ്ങൾ, സ്വജനക്ഷേമം എന്നിവ ഉണ്ടാകും.
ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)
ഭാവിയിൽ ഉപയോഗിക്കാവുന്ന തരത്തിൽ പണം നിക്ഷേപിക്കും. അനാവശ്യ ചിലവുകളും അലങ്കാരപ്രിയവും സാമ്പത്തിക പ്രയാസങ്ങൾക്കിടയാക്കും. പുതിയ തൊഴിൽ മേഖല ,കർമ്മ നിപുണത, ഉത്തരവാദിത്വബോധം എന്നിവ ഉണ്ടാകും. സന്തോഷപൂർണ്ണമായ കുടുംബജീവിതം, വിദ്യാഗുണം, അംഗീകാരങ്ങൾ എന്നിവ ഉണ്ടാകും. വ്യാപാരം, കൃഷി എന്നിവ സാധാരണ നിലയിൽ മുന്നോട്ട് കൊണ്ടുപോകും.
ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ തൊഴിൽ ഔന്നത്യം, അപ്രതീക്ഷിതമായ ധനനഷ്ടം, ശത്രുപീഡ എന്നിവ ഉണ്ടാകും.ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ സ്വജനവിരഹം, പരീക്ഷാവിജയം, ദേഹാസ്വസ്ഥതകൾ എന്നിവ ഉണ്ടാകും. ജൂലായ്, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ കാർഷികാദായം, സന്താനശ്രേയസ്സ്, പ്രസിദ്ധി എന്നിവ ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ ഭൂമിലാഭം, ഗൃഹനവീകരണം, തൊഴിൽരംഗത്ത് എതിർപ്പുകൾ എന്നിവ ഉണ്ടാകും.
മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ഗുണദോഷ സമ്മിശ്രമായ ഫലങ്ങൾ ഉണ്ടാകുന്ന വർഷം ആയിരിക്കും. തൊഴിൽ രംഗത്ത് മേലധികാരികളുമായുള്ള ബന്ധം വളർത്തിയെടുക്കുവാനും ഉയർന്ന പദവികൾ ലഭിക്കുവാനും സാധിക്കും. സഹൃദയത്വം, ഉദാരത, വിനയം എന്നിവ പ്രകടിപ്പിക്കും. പൊതുപ്രവർത്തകർക്ക് അപവാദങ്ങളേയും വിമർശനങ്ങളേയും അഭിമുഖീകരിക്കേണ്ടി വരും. കച്ചവടലാഭം, സ്വജനക്ലേശം, ദേഹാസ്വസ്ഥതകൾ എന്നിവ ഉണ്ടാകും.
ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ സന്താനശ്രേയസ്സ്, സാമ്പത്തിക പുരോഗതി, പുണ്യപ്രവൃത്തികൾ എന്നിവ ഉണ്ടാകും. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ പ്രസിദ്ധി, ദേഹാരിഷ്ട്ടുകൾ, നേതൃപദവികൾ എന്നിവ ഉണ്ടാകും. ജൂലൈ, ആഗസ്ത്,സെപ്റ്റംബർ മാസങ്ങളിൽ വ്യാപാര പുരോഗതി, മനഃക്ലേശം, ഭാഗ്യാനുഭവം എന്നിവ ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ വിദ്യാലാഭം,അപ്രതീക്ഷിതമായ ചിലവുകൾ, ആഗ്രഹസഫലീകരണം എന്നിവ ഉണ്ടാകും.
കർക്കിടകക്കൂർ (പുണർതം1/4, പൂയം, ആയില്യം)
ലക്ഷ്യപ്രാപ്തിക്കു വേണ്ടി കഠിനാദ്ധ്വാനം ചെയ്യും.അനാവശ്യ ചിലവുകൾ ഒഴിവാക്കി സാമ്പത്തിക പ്രയാസങ്ങളെ ലഘൂകരിക്കാൻ സാധിക്കും.കുടുംബരംഗത്ത് നിലനിന്നിരുന്ന തർക്കങ്ങൾ പരിഹരിക്കപ്പെടും. വിദ്യാർത്ഥികൾക്ക് പരീക്ഷാവിജയം, ഉപരിപഠനം എന്നിവ സാധ്യമാകും. സ്വജനവിരഹം, കലഹങ്ങൾ, ഭൂമിലാഭം എന്നിവ ഉണ്ടാകും.
ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ധനധാന്യസമൃദ്ധി, ദേഹാസ്വസ്ഥതകൾ, കീർത്തി എന്നിവ ഉണ്ടാകും. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ പ്രിയജനാനുകൂല്യം, മനോവ്യാകുലതകൾ, കാർഷികാദായം എന്നിവ ഉണ്ടാകും. ജൂലൈ, ആഗസ്ത്, സെപ്റ്റംബർ മാസങ്ങളിൽ ഔന്നത്യം, കാര്യവിജയം, ശത്രുപീഡ എന്നിവ ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ പുതിയസംരംഭങ്ങൾ, അനാവശ്യചിലവുകൾ, കർമ്മപുരോഗതി എന്നിവ ഉണ്ടാകും.
ചിങ്ങകൂറ്(മകം, പൂരം, ഉത്രം1/4)
ഗുണഫലങ്ങൾ ഉണ്ടാകുന്ന വർഷം ആയിരിക്കും. നിർബന്ധശീലവും മുൻകോപവും ഉണ്ടാകും. എല്ലാകാര്യങ്ങളിലും ശ്രേയസ്സും ഭാഗ്യവും ഉണ്ടാകും. വിദേശവാസം, മനഃസന്തോഷം, കച്ചവടലാഭം എന്നിവ ഉണ്ടാകും. തൃപ്തികരമായ ആരോഗ്യജീവിതം നയിക്കും.
ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഐശ്വര്യം, ഉയർന്ന ജീവിത സാഹചര്യങ്ങൾ, നേതൃപദവികൾ എന്നിവ ഉണ്ടാകും. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ കാര്യവിഘ്നങ്ങൾ, ഗൃഹനവീകരണം, കാർഷികാദായം എന്നിവ ഉണ്ടാകും. ജൂലൈ, ആഗസ്ത്, സെപ്റ്റംബർ മാസങ്ങളിൽ വിവാഹം, വരുമാനവർദ്ധനവ്, പ്രസിദ്ധി എന്നിവ ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ ഭൂമിലാഭം, മത്സരവിജയം, ദൂരയാത്രകൾ എന്നിവ ഉണ്ടാകും.
കന്നിക്കൂറ്(ഉത്രം3/4, അത്തം, ചിത്ര1/2)
മറ്റുള്ളവരുടെ ആദരവ്, ഈശ്വരഭക്തി, ധർമ്മിഷ്ഠത എന്നിവ ഉണ്ടാകും. എല്ലാരംഗങ്ങളിലും മാന്യത പ്രകടിപ്പിക്കും. വിവിധ തരത്തിലുള്ള നിക്ഷേപങ്ങൾ ഉണ്ടാകും. ഉദ്യോഗാർത്ഥികൾക്ക് അവസരങ്ങൾ ലഭിക്കും. ഗൗരവമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകില്ല.
ജനുവരി, ഫെബ്രുവരി, മാർച്ച്മാസങ്ങളിൽ അംഗീകാരങ്ങൾ, ധനലാഭം, കുടുംബ ഐശ്വര്യം എന്നിവ ഉണ്ടാകും. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ വിവാഹം, ബന്ധുജനസുഖം, പ്രസിദ്ധി എന്നിവ ഉണ്ടാകും. ജൂലൈ, ആഗസ്ത്, സെപ്റ്റംബർ മാസങ്ങളിൽ കച്ചവടലാഭം, ഉത്സാഹക്കുറവ്, മനോവ്യഥകൾ എന്നിവ ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ ദീർഘയാത്രകൾ, കർമ്മലബ്ധി, ഔന്നത്യം എന്നിവ ഉണ്ടാകും.
തുലാക്കൂർ (ചിത്ര1/2, ചോതി, വിശാഖം 3/4)
അഭിവൃദ്ധിക്കും ശ്രേയസ്സിനും വേണ്ടി കഠിനാദ്ധ്വാനം ചെയ്യും.ഉചിതമായ തീരുമാനങ്ങൾ എടുക്കുന്നതിൽ കുടുംബാംഗങ്ങളുടെ സഹായങ്ങൾ ആവശ്യമായി വരും. സാഹിത്യപ്രവർത്തകർ,കലാകാരന്മാർ എന്നിവരുടെ പ്രശസ്തി വർധിക്കും. ശത്രുക്കളുടെ എതിർപ്പുകളെ അഭിമുഖീകരിക്കേണ്ടി വരും. ലഘുവായ ആരോഗ്യ പ്രശ്നങ്ങളും ദുഃഖാനുഭവങ്ങളും ഉണ്ടാകും.
ജനുവരി, ഫെബ്രുവരി, മാർച്ച്മാസങ്ങളിൽ അപ്രതീക്ഷിതമായ ധനനഷ്ടം, അലസത, പദവികൾ എന്നിവ ഉണ്ടാകും. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ സന്താനശ്രേയസ്സ്, ആഗ്രഹസഫലീകരണം, ഔദ്യോഗികരംഗത്ത് ഉയർച്ച എന്നിവ ഉണ്ടാകും.ജൂലൈ, ആഗസ്ത്, സെപ്റ്റംബർ മാസങ്ങളിൽ വസ്ത്രാഭരണാദി സിദ്ധി, സമ്പത്ത്, വിദേശയാത്രകൾ കൊണ്ട് നേട്ടങ്ങൾ എന്നിവ ഉണ്ടാകും.ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ ഗൃഹലാഭം, പുണ്യപ്രവൃത്തികൾ, മനഃക്ലേശം എന്നിവ ഉണ്ടാകും.
വൃശ്ചികക്കൂറ്‍ (വിശാഖം1/4, അനിഴം, തൃക്കേട്ട)
നിലനിന്നിരുന്ന സാമ്പത്തിക പ്രയാസങ്ങൾ ലഘൂകരിക്കപ്പെടും. ആരോഗ്യപരമായി നല്ല കാലം ആയിരിക്കുമെങ്കിലും ചില പ്രതിസന്ധിഘട്ടങ്ങൾ ഉണ്ടാകും. ഭാഗ്യത്തിന്റെ ആനുകൂല്യങ്ങൾ എപ്പോഴും ഉണ്ടാകും. ആഡംബര ഭ്രമം ഒഴിവാക്കിയും ചിലവുകൾ നിയന്ത്രിച്ചും ഉള്ള സമീപനം ഗുണം ചെയ്യും. പൊതുപ്രവർത്തകർക്ക് അംഗീകാരങ്ങൾ ലഭിക്കും.
ജനുവരി, ഫെബ്രുവരി, മാർച്ച്മാസങ്ങളിൽ ദ്രവ്യലാഭം, രാഷ്ട്രീയ വിജയം, അലസത എന്നിവ ഉണ്ടാകും. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ വിദേശയാത്രകൾ, പുതിയ സംരംഭങ്ങൾ, കലാരംഗത്ത് നേട്ടങ്ങൾ എന്നിവ ഉണ്ടാകും. ജൂലൈ, ആഗസ്ത്, സെപ്റ്റംബർ മാസങ്ങളിൽ കലഹങ്ങൾ, സന്താനസൗഭാഗ്യം, സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ എന്നിവ ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ മുൻകോപം, കർമ്മലബ്ധി, വാഹനലാഭം എന്നിവ ഉണ്ടാകും.
ധനുക്കൂറ്‍ (മൂലം, പൂരാടം, ഉത്രാടം1/4)
പ്രായോഗിക ബുദ്ധിയോടുകൂടി പ്രവർത്തിച്ച് വിജയം കൈവരിക്കാൻ സാധിക്കും. മേലധികാരികളുടെ പ്രശംസ, ആഗ്രഹസഫലീകരണം എന്നിവ ഉണ്ടാകും. മംഗളകർമ്മങ്ങളുടെ നേതൃസ്ഥാനം വഹിക്കും. വിദ്യാഭ്യാസരംഗത്ത് ലഘുവായ തടസ്സങ്ങൾ ഉണ്ടാകും. കച്ചവടം, കൃഷി എന്നിവ ലാഭകരം ആയിരിക്കും.
ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പ്രതാപം, ഗൃഹ സൗഖ്യം,സാഹസികത എന്നിവ ഉണ്ടാകും. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ ബന്ധുഗുണം, മനഃസന്തോഷം,സുഹൃദ്‌സംഗമം എന്നിവ ഉണ്ടാകും. ജൂലൈ,ആഗസ്ത്, സെപ്റ്റംബർ മാസങ്ങളിൽ കർമ്മ പുഷ്ടി, വ്യാപാര പുരോഗതി, മേലധികാരികളുടെ ആനുകൂല്യം എന്നിവ ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ അഭിവൃദ്ധി, ദേഹാസ്വസ്ഥതകൾ, ഭവനനവീകരണം എന്നിവ ഉണ്ടാകും.
മകരക്കൂറ് (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2 )
ഏറ്റെടുത്ത ഉത്തരവാദിത്വങ്ങൾ വിജയകരമായി പൂർത്തീകരിക്കും. കർമ്മരംഗത്ത് മാറ്റങ്ങൾ ഉണ്ടാകും. പൂർവ്വീക സ്വത്ത് കൈവശം വന്നു ചേരും. വ്യാപാരികൾക്ക് വർഷാരംഭത്തിൽ ലഘുവായ പ്രയാസങ്ങൾ അനുഭവപ്പെടും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അവസരങ്ങൾ കൈവരും.
ജനുവരി, ഫെബ്രുവരി, മാർച്ച്മാസങ്ങളിൽ വിദ്യാലാഭം, ഉത്സാഹശീലം, ഉയർന്ന ജീവിത സാഹചര്യങ്ങൾ എന്നിവ ഉണ്ടാകും.ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ കലഹങ്ങൾ, പ്രവർത്തന വിജയം, തീർത്ഥാടനം എന്നിവ ഉണ്ടാകും. ജൂലൈ, ആഗസ്ത്, സെപ്റ്റംബർ മാസങ്ങളിൽ ഇഷ്ടജന ക്ലേശം, കാര്യലാഭം, ദേഹാരിഷ്ട്ടുകൾ എന്നിവ ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ സന്താന സൗഭാഗ്യം, വ്യാപാര പുരോഗതി, മനഃസുഖം എന്നിവ ഉണ്ടാകും.
കുംഭക്കൂറ് (അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4)
കുടുംബ ജീവിതം സന്തോഷപ്രദം ആയിരിക്കും. കർമ്മപുഷ്ടി,സാമ്പത്തികാഭിവൃദ്ധി എന്നിവ ഉണ്ടാകും. വിദ്യാലാഭം, കലാ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി എന്നിവ ഉണ്ടാകും. ആരോഗ്യപരമായ ചില വിഷമങ്ങൾ ഉണ്ടാകും. വിപരീതാവസ്ഥകളെ ധൈര്യപൂർവ്വം നേരിട്ട് വിജയം നേടിയെടുക്കാൻ സാധിക്കും.
ജനുവരി, ഫെബ്രുവരി, മാർച്ച്മാസങ്ങളിൽ മേലധികാരികളുടെ പ്രശംസ, ബഹുമാന്യത, ആഗ്രഹസഫലീകരണം എന്നിവ ഉണ്ടാകും. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ ദേഹാരിഷ്ട്ടുകൾ, ശത്രുപീഡ, കാര്യ വിജയം എന്നിവ ഉണ്ടാകും. ജൂലൈ, ആഗസ്ത്, സെപ്റ്റംബർ മാസങ്ങളിൽ അഭിവൃദ്ധി, വ്യക്തിപരമായ മികവ്, സൗഖ്യം എന്നിവ ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ കീർത്തി, ധാർമ്മിക പ്രവൃത്തികൾ, ദൂര യാത്രകൾ എന്നിവ ഉണ്ടാകും.
മീനക്കൂറ്‍ (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
നിലനിന്നിരുന്ന സാമ്പത്തിക പ്രയാസങ്ങൾ പരിഹരിക്കപ്പെടും. കുടുംബജീവിതം സന്തോഷപ്രദം ആയിരിക്കും. കച്ചവട പുരോഗതി, ധനലാഭം, നിക്ഷേപ ദ്രവ്യ ലാഭം എന്നിവ ഉണ്ടാകും. ആരോഗ്യരംഗത്ത് പ്രയാസങ്ങൾ ഉണ്ടാകും. ഭാഗ്യത്തിന്റെ ആനുകൂല്യം എപ്പോഴും ഉണ്ടാകും.
ജനുവരി, ഫെബ്രുവരി, മാർച്ച്മാസങ്ങളിൽ ധനലാഭം, കാര്യ വിജയം, ഗൃഹ സുഖം എന്നിവ ഉണ്ടാകും. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ ഉയർന്ന പദവികൾ, ആരോഗ്യപ്രശ്നങ്ങൾ, ഭൂമി ലാഭം എന്നിവ ഉണ്ടാകും. ജൂലൈ, ആഗസ്ത്, സെപ്റ്റംബർ മാസങ്ങളിൽ ജനസമ്മിതി, ഭയം, മനസ്സുഖം എന്നിവ ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ ഇഷ്ടജനക്ലേശം, പുണ്യപ്രവൃത്തികൾ, ഭാഗ്യാനുഭവം എന്നിവ ഉണ്ടാകും.