scorecardresearch

Horoscope Today December 28, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

Horoscope Today December 27, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം: പീറ്റര്‍ വിഡല്‍ എഴുതുന്നു

Horoscope Today December 27, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം: പീറ്റര്‍ വിഡല്‍ എഴുതുന്നു

author-image
Peter Vidal
New Update
astrology, horoscope

ഇന്ന് ഞാൻ അനന്ത സാധ്യതകളുടെ ചിഹ്നമായ കുംഭത്തിലാണ് ഞാൻ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കുംഭരാശിക്ക് ഒരു ദൈവമുണ്ടെങ്കിൽ അത് 'കാരണ'മാണ്. കാരണം ഈ രാശിയിൽ ജനിച്ചവർ ജനിക്കുന്ന ആളുകൾ ശക്തരാണ്. അവർ വസ്തുതകൾ ശ്രദ്ധിക്കുകയും തെളിവുകൾ തേടുകയും ചെയ്യും. അന്ധവിശ്വാസത്തിന് പുറകെ പോകില്ല. നിലവിലെ കോസ്മിക് എനർജികളുമായി പൊരുത്തപ്പെടാൻ നാമെല്ലാവരും ഇന്ന് ഈ ഗുണങ്ങൾ പാലിക്കണം.

Advertisment

Read More: Varsha Phalam 2021: വർഷഫലം 2021

മേടം രാശി (മാർച്ച് 21 - ഏപ്രിൽ 20)

വിശാലമായ ചിത്രം മനസിലാക്കാനുള്ള നിങ്ങളുടെ കഴിവാണ് നിങ്ങളുടെ പ്രധാന ഗുണങ്ങളിലൊന്ന്, എന്നാൽ ഇന്ന് നിങ്ങൾ വിപരീത തീവ്രതയിലേക്ക് നീങ്ങുകയും ഓരോ വിശദാംശങ്ങളും പരിശോധിക്കുകയും വേണം, അല്ലാത്തപക്ഷം പ്രധാനപ്പെട്ട എന്തെങ്കിലും അവഗണിക്കാൻ നിങ്ങൾക്ക് ബാധ്യതയുണ്ട്. ഒരുപക്ഷേ ഒരു പങ്കാളിയ്ക്ക് മുന്നോട്ടുള്ള വഴി കാണിക്കാൻ കഴിയും.

ഇടവം രാശി (ഏപ്രിൽ 21 - മെയ് 21)

നിങ്ങൾക്ക് ആസ്വാദ്യകരമായ ദിവസമാണെന്ന് ഉറപ്പാക്കുക. നൂറ്റാണ്ടുകളായി വിവേകശാലികൾ പറയുന്നത് സത്യമാണെന്ന് ചന്ദ്രന്റെ സ്ഥാനം സൂചിപ്പിക്കുന്നു: ശരിയായ മനോഭാവത്തോടെ അത് നടപ്പിലാക്കുകയാണെങ്കിൽ പതിവ്, വിരസമായ പ്രവർത്തനങ്ങൾ പോലും തൃപ്തികരമായിരിക്കും. തുടരുക - ഇത് പരീക്ഷിക്കുക!

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

വൈകാരികമായ രഹസ്യങ്ങള്‍ തുറന്നുപറയാന്‍ അധികം കാത്തിരിക്കേണ്ടതില്ല. പണ്ട് സംസാരിക്കാന്‍ പറ്റാതിരുന്ന പല കാര്യങ്ങളും സന്തോഷത്തോടെയും സമാധാനത്തോടെയും മറ്റുള്ളവരുമായ് ചര്‍ച്ച ചെയ്യാന്‍ കഴിയുന്നത് വലിയ ആശ്വാസം നല്‍കും. അതുവരെ നിങ്ങള്‍ കാര്യങ്ങളെല്ലാം ഭദ്രമാണെന്ന് ഉറപ്പാക്കുക.

Advertisment

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

ഔദ്യോഗികകാര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന ഈ രാശിക്കാര്‍ക്ക് പോലും കുടുംബത്തിന് കൂടുതല്‍ പരിഗണന കൊടുക്കേണ്ടി വരുന്ന സമയമാണ്. ജോലി സ്ഥലത്ത് നിങ്ങള്‍ക്ക് അത്ര അടുപ്പമില്ലാത്തവര്‍, കൂടുതല്‍ ആശ്രയിക്കുന്നത് അസ്വസ്ഥതയുണ്ടാക്കുമെങ്കിലും അത് അവരുടെ നിലനില്‍പ്പിന്‍റെ ഭാഗമാണെന്ന് മനസ്സിലാക്കുക.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

ചില വിചിത്രസംഭവങ്ങള്‍ ഇന്ന് നേരിടേണ്ടി വന്നേക്കാം. എന്ന് കരുതി പൂര്‍ണമായും നിരാശപ്പെടേണ്ടതില്ല. ബുദ്ധിപരമായ ഇടപെടലുകള്‍ നടത്തുന്നവര്‍ക്ക് മുന്‍പുള്ളതിനേക്കാള്‍ നല്ല രീതിയില്‍ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ പറ്റുന്ന സമയമാണ്. ആരുടെയെങ്കിലും മണ്ടത്തരങ്ങളുടെ ഭാഗമാകാനുള്ള സാഹചര്യമുള്ളതിനാല്‍ കരുതിയിരിക്കുക.

കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)

നിലവിലെ ഗ്രഹങ്ങളുടെ വെല്ലുവിളി നിറഞ്ഞ ചലനങ്ങള്‍ പല കാര്യങ്ങളും പൂര്‍ത്തിയാക്കുന്നതില്‍ തടസ്സം സൃഷ്ടിക്കുമെങ്കിലും, ഏത് കാര്യവും നന്നായ് ചെയ്യുന്ന ഈ രാശിക്കാരെ ഗ്രഹങ്ങളുടെ സ്ഥാനം അധികം അസ്വസ്ഥതപ്പെടുത്തില്ല. സൂര്യന്‍ നിങ്ങളുടെ ഗ്രഹനിലയില്‍ നിര്‍ണായകമായ സ്ഥാനത്തൂടെ കടന്നുപോകുന്ന സമയമായതിനാല്‍, മിക്കവാറും ചുറ്റുമുള്ളവര്‍ പ്രശ്നങ്ങളുണ്ടാക്കുന്നത് തുടരും.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

പഴയ രീതിയിലേക്ക് തിരികെ പോയ് ദൃഢനിശ്ചയത്തോടെ ജീവതം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടങ്ങേണ്ട സമയമാണ്. ചന്ദ്രന്‍റെ പ്രഭാവത്താല്‍ നിങ്ങള്‍ക്ക് സമ്മര്‍ദ്ദം കൂടുമെങ്കിലും പുതിയ ചില ബന്ധങ്ങള്‍ ഉടലെടുക്കുന്നതിനും ചുറ്റുപാടുകളുമായുള്ള ബന്ധം സജീവമാകുന്നതിനുമുള്ള അവസരവും കാണുന്നുണ്ട്. സമ്മര്‍ദ്ദം കുറയ്ക്കാനുള്ള പല വഴികളും നിങ്ങള്‍ക്ക് മുന്നില്‍ തെളിയുന്നത് കാണാം.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള എല്ലാ വഴികളും പ്രയോജനപ്പെടുത്തി സമ്മര്‍ദ്ദം കുറച്ച് സ്വസ്ഥമായ അന്തരീക്ഷമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടത്തണം. സാമ്പത്തീകപ്രശ്നങ്ങള്‍ക്ക് മുന്‍ഗണന കൊടുത്ത് കൈകാര്യം ചെയ്യേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ പലസ്ഥലത്തും നല്‍കേണ്ടതില്‍ കൂടുതല്‍ പണം നല്‍കേണ്ടി വന്നേക്കാം.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

വ്യക്തിപരമായ ബന്ധങ്ങള്‍ മെച്ചപ്പെടുത്താനുള്ള സമയമാണ് നിങ്ങള്‍ക്കിപ്പോള്‍. കുട്ടികളുമായും വീട്ടിലെ ഇളയ ആളുകളുമായും കൂടുതല്‍ ഇടപഴകുവാന്‍ സമയം ലഭിക്കും. എന്നിരുന്നാലും നിങ്ങളുടെ മനസ്സ് തുറക്കാനുള്ള മടിയും പലതും രഹസ്യമായ് സൂക്ഷിക്കുന്നതും തെറ്റിദ്ധാരണയ്ക്ക് കാരണമാകും.

മകരം രാശി (ഡിസംബർ 23 - ജനുവരി 20)

ബുദ്ധിമുട്ടുള്ള ഒരു സാഹചര്യം കൈകാര്യം ചെയ്യുമ്പോള്‍ അത് വിശദീകരിക്കുക എന്നതും പ്രയാസമാണ്. അടുത്തദിവസങ്ങളില്‍ നിരവധി ചോദ്യങ്ങള്‍ക്ക് നിങ്ങള്‍ക്ക് ഉത്തരം പറയേണ്ടി വരുമെന്നതിനാല്‍ അതിനുള്ള തയ്യാറെടുപ്പ് നടത്തുക. ആവശ്യത്തിന് സമയം നിങ്ങള്‍ക്ക് കിട്ടുമെന്നതിനാല്‍ ക്ഷമയോടെ കാര്യങ്ങളെ സമീപിക്കുക.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

വളരെ നീണ്ട നില്‍ക്കുന്ന ഒരു സംഭവത്തിന്‍റെ ഓര്‍മ്മപ്പെടുത്തല്‍ നിങ്ങളിലുണ്ടായിട്ടുണ്ട്. പല തരത്തിലും ആ പഴയകാലത്തിന്‍റെ സ്മരണ നിങ്ങളുടെ ഇടപാടുകളെ ബാധിക്കുന്നുമുണ്ട്. ഗൃഹാതുരത്വം തോന്നുന്നത് സാധാരണവും ഒഴിവാക്കാനാവാത്തതും ആണെങ്കിലും ഭാവിയെക്കുറിച്ചുള്ള കരുതലുണ്ടാകണമെന്നുളളത് മറക്കരുത്.

മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20)

നിങ്ങളുടെ പതിവ് രീതിയായ തുറന്നുള്ള സംസാരത്തില്‍ നിന്നും അല്‍പം വ്യത്യസ്തമായ് ഏകാന്തവും സമാധാനവും അല്‍പം രഹസ്യസ്വഭാവമുളള ഒരു സാഹചര്യത്തിലേക്ക് മാറുന്നത് പൊതുവില്‍ നിങ്ങള്‍ക്ക് ഗുണം വരുത്തും. പക്ഷേ, നിങ്ങളുടെ സന്തോഷമുള്ള പ്രകൃതം മാറ്റി വയ്ക്കേണ്ടതില്ല.

Meenam Rashi Phalam Kumbham Rashi Phalam Dhanu Rashi Phalam Vriscikam Rashi Phalam Thulam Rashi Phalam Kanni Rashi Phalam Chingam Rashi Phalam Karkkatakam Rashi Phalam Mithunam Rashi Phalam Idavam Rashi Phalam Medam Rashi Phalam Astrology Horoscope Makaram Rashi Phalam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: