scorecardresearch

Horoscope Today August 17, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today August 17, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Horoscope Today August 17, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

author-image
Peter Vidal
New Update
horoscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Horoscope Today August 17, 2021: ഈ ആഴ്ച ഉണ്ടാകുന്ന വ്യാഴം-യുറാനസ് വിന്യാസത്തെ കുറിച്ച് ഞാൻ ഇന്നലെ പരാമർശിച്ചിരുന്നു. ഈ പാറ്റേണിന്റെ പ്രധാനങ്ങളിലൊന്ന് സ്വാതന്ത്ര്യമാണ്. നമുക്കെല്ലാവർക്കും സ്വാതന്ത്ര്യം ആവശ്യമാണ്. എല്ലാത്തിനുമുപരി, നമ്മുടെ സ്വന്തം തിരഞ്ഞെടുപ്പുകൾ മാനുഷികമാകുക എന്നതാണ്. എന്നിരുന്നാലും, പല സർക്കാരുകളും തീവ്രവാദ ഗ്രൂപ്പുകളും നേരെ മറിച്ചാണ് ചിന്തിക്കുന്നത്. എല്ലാ വ്യക്തികളുടെയും മനസാക്ഷി സംരക്ഷിക്കുന്നവർ എത്രമാത്രമാണെന്ന് എണ്ണേണ്ട സമയമാണിത്.

Advertisment

Read More: Puthuvarsha Phalam 1197: സമ്പൂർണ്ണ വർഷഫലം: ഈ മലയാളവർഷം നിങ്ങൾക്കെങ്ങനെ?

മേടംരാശി (മാർച്ച് 21 – ഏപ്രിൽ 20)

ജീവിതം ഒരു നീണ്ട പാർട്ടി ആയിരിക്കുമെന്ന് പറയുന്നത് വളരെ നിസ്സാരമായി തോന്നുന്നുണ്ടോ? സൂര്യനും ചന്ദ്രനും തമ്മിൽ ഉണ്ടാകാൻ പോകുന്ന ഒരു പരമ്പര നിങ്ങളുടെ താൽപ്പര്യങ്ങൾ കുറച്ചു നാളത്തേക്ക് ഒരു വശത്തേക്ക് മാറ്റാനും മതിയായ ആനന്ദം കണ്ടെത്താനും പ്രോത്സാഹനം നൽകുന്നതാണ്.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

ചൊവ്വയും ശനിയും തമ്മിലുള്ള അതിലോലമായ ബന്ധം നിങ്ങളെ സംബന്ധിച്ചിടത്തോളം വളരെ മികച്ചതാണ്, ഇത് കുറച്ച് ദൈർഘ്യമേറിയതാണെങ്കിൽ പോലും നിങ്ങളുടെ നേട്ടങ്ങൾ പ്രയോജനപ്പെടുത്താൻ നിങ്ങൾക്ക് പരിമിതമായ സമയമേ ഉണ്ടാവുകയുള്ളു. നിങ്ങളുടെ സ്വഭാവത്തെക്കുറിച്ച് ഏറ്റവും ശ്രേഷ്ഠമായതിനെ ഏറ്റവും സാങ്കൽപ്പികമായ കാര്യങ്ങളുമായി സംയോജിപ്പിക്കുന്നതിനുള്ള അസാധാരണമായ ആഴ്ചയാണിത്.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

Advertisment

നിങ്ങൾ സാമ്പത്തികമായ ഒരു ഞെട്ടൽ നേരിട്ടുണ്ട്, എന്നാൽ അത് നിങ്ങളുടെ നിലവിലുള്ള അവസ്ഥയ്ക്ക് യാതൊരു തരത്തിലും ഭീഷണിയല്ല. നക്ഷത്രങ്ങൾക്ക് ഒരുപിടി മുന്നിൽ നിൽക്കുക, വേഗത്തിൽ തന്നെ ഒരു സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങുക. ദിവസങ്ങൾക്കുള്ളിൽ ആശ്വാസം ലഭിക്കും, കുടുംബത്തിന്റെ പിന്തുണക്ക് നന്ദി.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

രണ്ടാഴ്ചയ്ക്കുള്ളിൽ വളരെ യാദൃശ്ചികമായ ചിലസംഭവങ്ങൾ നിങ്ങളുടെ കുടുംബജീവിതത്തിന്റെ അടിത്തറ ഇളക്കുമെന്ന് നിങ്ങളിൽ ഏറ്റവും സെൻസിറ്റീവ് ആയ ചിലർക്ക് ഇതിനോടകം അറിയാം. വിവേകപൂർണമായ കാര്യങ്ങൾ ചെയ്യുക. ധർമികമായ സ്ഥാനം പിടിച്ചെടുക്കുക. നിങ്ങളെ തളർത്താൻ മറ്റുള്ളവരെ അനുവദിക്കരുത്.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ഈ ആഴ്‌ചയിലെ ഇരുണ്ട മേഘത്തിൽ തിളങ്ങുന്ന വെള്ളിനിറം നിങ്ങളുടെ മുൻകാല പരിശ്രമങ്ങൾക്ക് പ്രതിഫലം ലഭിക്കുമെന്ന പ്രതീക്ഷ നൽകുന്നു. നിങ്ങളിൽ പലരും വരുമാനത്തിൽ വർധനവ് പ്രതീക്ഷിച്ചേക്കാം. എന്നാൽ എല്ലാം ഒന്ന് തീരുമാനത്തിലാകാൻ ഒരു ഒമ്പത് ആഴ്ചകൾ കൂടി വേണ്ടി വന്നേക്കും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

എന്തെങ്കിലും അശുഭകരമായ കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു എന്ന് നിങ്ങൾ ഭയപ്പെട്ടേക്കാം. പക്ഷേ എന്തായാലും അനാവശ്യമായി ആശങ്കപ്പെടരുത്. നിങ്ങളുടെ ചാർട്ടിലെ ചില നിഗൂഢസ്ഥലങ്ങളിൽ സമ്മർദ്ദം വർധിക്കുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ എന്തൊക്കെ ചെയ്താലും നിങ്ങൾക്ക് അതിനുത്തരം അറിയാൻ കഴിയുകയില്ല.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

കാല്പനീകവും വൈകാരികവുമായ രഹസ്യങ്ങൾ ഉടനെ തുറക്കപ്പെടും. നിങ്ങൾ വിചാരിച്ചതിലും നല്ല അഭിപ്രയമാണ് ഒരാൾക്ക് നിങ്ങളെ കുറിച്ച് ഉള്ളത് എന്നത് അറിഞ്ഞു നിങ്ങൾ സന്തോഷിക്കും, നിങ്ങളുടെ വിവേചനശക്തി വ്യക്തമല്ലേ എന്ന് നോക്കുക. മറ്റുള്ളവർ മോശമായി പെരുമാറുന്നു എന്ന് കരുതി നിങ്ങൾ അത് പിന്തുടരണം എന്ന് ഇല്ല.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

അടുത്തതായി ചിഹ്നങ്ങൾ മാറുന്നതിനുമുമ്പ് ചന്ദ്രനുമായുള്ള പോരാട്ടത്തിലേക്ക് സൂര്യൻ കടക്കാനിരിക്കുന്നതിനാൽ, നിങ്ങൾ ജോലി സംബന്ധമായ ഒരു പ്രതിസന്ധിക്ക് തയ്യാറായിരിക്കണം. നിങ്ങൾ നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കുകയും വീട്ടിലെ അസംതൃപ്തിയുടെ ഉറവിടങ്ങൾ എല്ലാം ഇല്ലാതാക്കുകയും ചെയ്താൽ ഏറ്റവും യുക്തിസഹമായ രീതിയിൽ നിങ്ങൾ അതിനെ മറികടക്കും..

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

മറ്റുള്ളവരുടെ വഴക്കും ബഹളങ്ങളും സാധാരണയായി നിങ്ങൾ അധികം ശ്രദ്ധിക്കാറില്ല. അത് നല്ലതുമാണ്! എന്തായാലും നിങ്ങളുടെ വേഗത്തിലുള്ള ബുദ്ധിപൂർവമായ ചിന്തകളിലൂടെ മുന്നേറിയില്ലെങ്കിൽ, നിയമപരമായ പ്രശ്നങ്ങളോ വിദേശ സങ്കീർണതകളോ നിങ്ങളെ ബാധിച്ചേക്കാം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളുടെ ചിഹ്നത്തിനു ചുറ്റുമുള്ള അസാധാരണമായ ഗ്രഹ പ്രവർത്തനങ്ങൾ ഇപ്പോൾ കൂടുതൽ അശ്രദ്ധമായിരിക്കാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ്, സാമ്പത്തിക മേഖലയിൽ നിങ്ങൾ അതീവ ശ്രദ്ധാലുവായിരിക്കണം. അടുത്ത ദിവസത്തെ സംഭവങ്ങൾ കുറച്ചു വേഗത്തിൽ നീങ്ങാൻ സാധ്യതയുണ്ട്. അത് നിങ്ങളെ ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യത്തിലേക്ക് കൊണ്ടെത്തിച്ചേക്കും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുന്ന കാര്യത്തിൽ പണം ചിലവഴിക്കാനുള്ള സമയമാണിത്. ആകർഷകരവും ആവേശകരവുമായ ഒരു സാഹചര്യം വരും ദിവസങ്ങളിലോ ആഴ്‌ചകളിലോ നിങ്ങൾക്ക് നേരെ ഉണ്ടാകാനിടയുള്ള വിദ്വേഷവും നീരസവും ഒഴിവാക്കാൻ സാധ്യതയുണ്ടെന്ന വസ്തുത നിങ്ങൾ മനസിലാക്കും.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ജോലി പുതിയ പദ്ധതികൾ നടപടിക്രമങ്ങൾക്കിടയിൽ ആണെങ്കിൽ കുറച്ചു ദിവസം കൂടി കാത്തിരിക്കുക. മറുവശത്ത്, നിങ്ങളുടെ ശാരീരിക ക്ഷേമം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ നിങ്ങൾ ആലോചിക്കുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് കഴിയുന്നത്ര വേഗത്തിൽ അതുമായി മുന്നോട്ട് പോകണം. പിന്മാറാൻ നിങ്ങൾക്ക് ഇപ്പോൾ ഒരു കാരണവുമില്ല.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Meenam Rashi Phalam Kumbham Rashi Phalam Dhanu Rashi Phalam Vriscikam Rashi Phalam Thulam Rashi Phalam Kanni Rashi Phalam Karkkatakam Rashi Phalam Mithunam Rashi Phalam Idavam Rashi Phalam Medam Rashi Phalam Horoscope Makaram Rashi Phalam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: