scorecardresearch

Puthuvarsha Phalam 1197: സമ്പൂർണ്ണ വർഷഫലം: ഈ മലയാളവർഷം നിങ്ങൾക്കെങ്ങനെ?

Malayalam New Year 2021: Varshaphalam Malayalam New Year Predictions, Kerala New Year 2021 Horoscope Prediction: 1197 ചിങ്ങം 1 – കർക്കിടകം 31 വരെയുള്ള കാലയളവിലെക്കുള്ള ഫലം

മലയാളം ജ്യോതിഷം, ജ്യോതിഷ ഫലം, നക്ഷത്രഫലം, Star Predictions, Daily, Weekly, Monthly, Prediction, Astrology, 1197 Yearly Predictions, Malayalam Birth Star Yearly Predictions, Malayalam Calendar New Year Predictions, Malayalam New Year Horoscope, Malayalam New Year Predictions, Malayalam New Year Predictions 1197, Malayalam Star Yearly Prediction, Malayalam Year 1197 Predictions, varsha phalam 2021, malayalam horoscope 2021, malayalam astrology 2021 , astrology malayalam nakshatra phalam 2021, yearly horoscope 2021 malayalam, malayalam varsha phalam, malayalm astrology 2021, 2021horoscope in malayalam, astrology in malayalam, yearly horoscope in malayalam, malayalam new year 2021 varsha phalam, horoscope 2021, 2021 astrology, astrology 2021, horoscope 2021 predictions, 2021 yearly horoscope, വര്‍ഷഫലം, പുതുവര്‍ഷഫലം, ജ്യോതിഷം
Varshaphalam 2021

Malayalam New Year 2021: Varshaphalam Malayalam New Year Predictions, Kerala New Year 2021 Horoscope Prediction: കേരളത്തിൽ കൊല്ല വർഷം ആരംഭിക്കുന്നത് ചിങ്ങം ഒന്നാം  തീയതി ആണ്. 1197 ചിങ്ങം 1 – കർക്കിടകം 31 വരെയുള്ള കാലയളവിലെ ഫലമാണ് ഇവിടെ. ആ സമയം മുതൽ ഓരോ കൂറുകാർക്കുമുള്ള സാമാന്യമായ ഗുണദോഷ ഫലം ചുവടെ കൊടുക്കുന്നു.

മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 1/4)

ഉത്തരവാദിത്വ ബോധത്തോടുകൂടി കാര്യങ്ങൾ ചെയ്യും. തൊഴിൽ ഔന്നിത്യം, ആരോഗ്യം എന്നിവ ഉണ്ടാകും. വിദ്യാലാഭം, ധനധാന്യ സമൃദ്ധി, ഈശ്വരാരാധന എന്നിവ ഉണ്ടാകും. കാര്യ വിഘ്നങ്ങളും ക്ലേശാനുഭവങ്ങളും ഉണ്ടാകും അനാവശ്യ ചിലവുകളും ആഡംബര ഭ്രമവും ബാധ്യതകൾ സൃഷ്ടിക്കും.

ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ ധനലാഭം, പ്രതാപം, ദേഹാരിഷ്ടുകൾ എന്നിവ ഉണ്ടാകും. വൃശ്ചികം, ധനു,മകരം മാസങ്ങളിൽ കാർഷിക ആദായം,തൊഴിൽ ഔന്നിത്യം, കാര്യ വിഘ്നങ്ങൾ എന്നിവ ഉണ്ടാകും. കുംഭം,മീനം, മേടം മാസങ്ങളിൽ അധികാരികളുടെ അപ്രീതി, വിദ്യാ പുരോഗതി, കുടുംബ കലഹം എന്നിവ ഉണ്ടാകും. ഇടവം, മിഥുനം, കർക്കിടകം മാസങ്ങളിൽ ലാഭകരമായ സംരംഭങ്ങൾ, അംഗീകാരങ്ങൾ, ശത്രു പീഡ എന്നിവ ഉണ്ടാകും.

ഇടവക്കൂർ (കാർത്തിക 3/4 , രോഹിണി, മകീര്യം 1/2)

വർഷാരംഭത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകും. ബുദ്ധിപരമായ പ്രവർത്തനങ്ങൾ മൂലം അവയെ തരണം ചെയ്യാൻ സാധിക്കും. സാമ്പത്തിക പ്രയാസങ്ങൾ ലഘൂകരിക്കപ്പെടും. പുതിയ ബാധ്യതകൾ ഉണ്ടാകാതെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കർമ്മ ധീരത, വാചാലത, പൊതുപ്രവർത്തനം എന്നിവ ഉണ്ടാകും. കഠിനാധ്വാനം ചെയ്യുന്നതിന്റെ ഫലവും നേട്ടങ്ങളും ലഭിച്ചെന്നുവരില്ല.

ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ സന്തോഷകരമായ കുടുംബജീവിതം, മനക്ലേശം, ധനനഷ്ടം എന്നിവ ഉണ്ടാകും. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ ഉന്നത വിദ്യാഭ്യാസം, നേട്ടങ്ങൾ, മാനസികമായ ഉണർവ് എന്നിവ ഉണ്ടാകും. കുംഭം,മീനം,മേടം മാസങ്ങളിൽ സന്താന ശ്രേയസ്, രോഗശാന്തി,അശുഭചിന്തകൾ എന്നിവ ഉണ്ടാകും. ഇടവം,മിഥുനം, കർക്കിടകം മാസങ്ങളിൽ വസ്ത്രാഭരണാദി ലാഭം, കാര്യ വിജയം,നേതൃ പദവികൾ എന്നിവ ഉണ്ടാകും.

മിഥുനക്കൂർ (മകീര്യം 1/2, തിരുവാതിര, പുണർതം 3/4)

കർമ്മ പുഷ്ടി, സാമ്പത്തിക ശ്രേയസ്,പ്രസിദ്ധി എന്നിവ ഉണ്ടാകും. ഭാഗ്യാനുഭവങ്ങളും മനസ്സമാധാനവും ഉണ്ടാകും. പ്രതീക്ഷിച്ചിരുന്ന സ്ഥാനക്കയറ്റം ലഭിക്കാനിടയില്ല. കുടുംബസുഖം,ബന്ധുമിത്രാദികളുടെ പൂർണ സഹകരണം എന്നിവ ഉണ്ടാകും. പുതിയ കർമ്മ മേഖലയിൽ പ്രവേശിക്കും. തൃപ്തികരമായ ആരോഗ്യ ജീവിതം ഉണ്ടാകും.

ചിങ്ങം,കന്നി, തുലാം മാസങ്ങളിൽ ഇഷ്ടജന വിരഹം, ഉത്തരവാദിത്വം ഏറിയ ചുമതലകൾ,കീർത്തിഎന്നിവ ഉണ്ടാകും.വൃശ്ചികം, ധനു, മകരം മാസങ്ങളിൽ പുണ്യ പ്രവർത്തികൾ,കാര്യ വിജയം,മുൻകോപം എന്നിവ ഉണ്ടാകും. കുംഭം,മീനം,മേടം മാസങ്ങളിൽ സ്ഥാനലബ്ധി,സന്താന ശ്രേയസ്,സാമ്പത്തികപുരോഗതി എന്നിവ ഉണ്ടാകും. ഇടവം,മിഥുനം,കർക്കിടകം മാസങ്ങളിൽ സമൂഹത്തിൽ മാന്യത,സൗഖ്യം,വിദേശയാത്രകൾ, കാര്യപ്രാപ്തി എന്നിവ ഉണ്ടാകും.

കർക്കിടകക്കൂർ (പുണർതം 1/4, പൂയം, ആയില്യം)

പണമിടപാടുകളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. മംഗള കർമ്മങ്ങൾക്ക് നേതൃസ്ഥാനം വഹിക്കും. തൊഴിൽരംഗത്ത് തടസ്സങ്ങൾ ഉണ്ടാകും. കാര്യവിജയം, ബുദ്ധിപരമായ പ്രവർത്തനങ്ങൾ,വ്യാപാര പുരോഗതി എന്നിവ ഉണ്ടാകും.

ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ കലാരംഗത്ത് ഉയർച്ച,കച്ചവട ആവശ്യങ്ങൾക്ക് കൂടുതൽ ധനം വിനിയോഗിക്കുക എന്നിവ ഉണ്ടാകും. വൃശ്ചികം, ധനു,മകരം മാസങ്ങളിൽ കുടുംബാംഗങ്ങളുമായി അഭിപ്രായവ്യത്യാസങ്ങൾ, ഉത്സാഹ ശീലം എന്നിവ ഉണ്ടാകും. കുംഭം,മീനം മേടം, മാസങ്ങളിൽ മത്സരപരീക്ഷകളിൽ വിജയം, മെച്ചപ്പെട്ട ആരോഗ്യസ്ഥിതി, കാർഷിക സമ്പത്ത് എന്നിവ ഉണ്ടാകും. ഇടവം, മിഥുനം,കർക്കിടകം മാസങ്ങളിൽ ഐശ്വര്യം, സൗഖ്യം, ഉദാരത,പ്രശസ്തി എന്നിവ ഉണ്ടാകും.

ചിങ്ങക്കൂറ്‍ (മകം, പൂരം, ഉത്രം 1/4)

ഉത്തരവാദിത്വങ്ങൾ വർദ്ധിക്കും. അനുഗുണമായ വിവാഹബന്ധം, സ്ഥാനക്കയറ്റം, കുടുംബസ്വത്ത് എന്നിവ ഉണ്ടാകും. കാർഷിക ആദായം, കച്ചവട അഭിവൃദ്ധി, സ്വാർത്ഥതാല്പര്യങ്ങൾ എന്നിവ ഉണ്ടാകും. അലസത, മുൻകോപം എന്നിവ പ്രയാസങ്ങൾ സൃഷ്ടിക്കും. മെച്ചപ്പെട്ട ഒരുപാട് സാധ്യതകൾ ഉണ്ടാകുന്ന കാലമാണ്.

ചിങ്ങം, കന്നി,തുലാം മാസങ്ങളിൽ വിദ്യാഭ്യാസപുരോഗതി, ദേഹാസ്വസ്ഥത കൾ, സ്വജനവിരഹം എന്നിവ ഉണ്ടാകും. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ ആഗ്രഹ സഫലീകരണം, കാര്യവിജയം,കർമ്മ ലബ്ധി എന്നിവ ഉണ്ടാകും. കുംഭം, മീനം, മേടം മാസങ്ങളിൽ സാമ്പത്തികലാഭം, അന്യദേശവാസം,അപ്രതീക്ഷിത ചെലവുകൾ എന്നിവ ഉണ്ടാകും. ഇടവം, മിഥുനം, കർക്കിടകം മാസങ്ങളിൽ ഭവന നവീകരണം,ബഹുജന സമ്മിതി,അപവാദ ശ്രവണം എന്നിവ ഉണ്ടാകും.

കന്നിക്കൂറ്‍ (ഉത്രം 3/4 , അത്തം, ചിത്ര 1/2)

ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി പണം നിക്ഷേപിക്കും. ഗൃഹനിർമ്മാണം, പ്രയത്നഫലം,മറ്റുള്ളവരുടെ ആദരവ് എന്നിവ ഉണ്ടാകും. കാർഷികരംഗത്ത് തടസ്സങ്ങളുണ്ടാകും. മേലധികാരികളുടെ പ്രശംസ, പരീക്ഷാവിജയം, ലഘുവായ ദേഹാസ്വസ്ഥതകൾ എന്നിവ ഉണ്ടാകും

ചിങ്ങം,കന്നി,തുലാം മാസങ്ങളിൽ വിദ്യാഭ്യാസപുരോഗതി, കാര്യ ലാഭം, അപ്രതീക്ഷിതമായ ധനനഷ്ടം എന്നിവ ഉണ്ടാകും. വൃശ്ചികം,ധനു, മകരം മാസങ്ങളിൽ പുണ്യപ്രവർത്തികൾ, സ്വത്ത് തർക്കങ്ങൾ, നേതൃ പദവികൾ എന്നിവ ഉണ്ടാകും. കുംഭം, മീനം, മേടം മാസങ്ങളിൽ പ്രിയജനാനുകൂല്യം, വിദേശവാസം,സന്താനസൗഭാഗ്യം എന്നിവ ഉണ്ടാകും. ഇടവം മിഥുനം കർക്കിടകം മാസങ്ങളിൽ ഉത്സാഹശീലം,സമൃദ്ധി, ആരോഗ്യപരമായ വിഷമതകൾ എന്നിവ ഉണ്ടാകും.

തുലാക്കൂറ്‍ (ചിത്ര 1/2 , ചോതി, വിശാഖം 3/4)

പ്രതിസന്ധികളെ നേരിട്ട് മുന്നേറാൻ സാധിക്കും. കർമരംഗത്ത് കഠിനാധ്വാനം ചെയ്യുന്നതിന്റെ ഫലം അനുഭവിക്കും. മനോവ്യാകുലതകളും ദേഹാസ്വസ്ഥത കളും ഉണ്ടാകും. വിദ്യാഭ്യാസ പുരോഗതിയും അഭിമുഖങ്ങളിൽ വിജയവും സാധ്യമാകും. കച്ചവടവും കാർഷിക രംഗവും ലാഭവും നഷ്ടവും ഇല്ലാതെ മുന്നോട്ടു കൊണ്ടുപോകും.

ചിങ്ങം കന്നി തുലാം മാസങ്ങളിൽ കാര്യവിജയം, പ്രിയജനാനുകൂല്യം, ദ്രവ്യ പുഷ്ടി എന്നിവ ഉണ്ടാകും. വൃശ്ചികം,ധനു, മകരം മാസങ്ങളിൽ സ്ഥിരത,സാഹസികത സൗഖ്യം എന്നിവ ഉണ്ടാകും. കുംഭം മീനം മേടം മാസങ്ങളിൽ ആരോഗ്യപരമായ വിഷമതകൾ കീർത്തി, ധനനഷ്ടം എന്നിവ ഉണ്ടാകും. ഇടവം, മിഥുനം, കർക്കിടകം മാസങ്ങളിൽ ബന്ധുജന സുഖം, കർമ്മ സാമർത്ഥ്യം, കലാരംഗത്ത് നേട്ടങ്ങൾ എന്നിവ ഉണ്ടാകും.

വൃശ്ചികക്കൂറ്‍ (വിശാഖം 1/4, അനിഴം, തൃക്കേട്ട)

ഉയർന്ന സാമ്പത്തിക സ്ഥിതി, ശരിയായ രീതിയിലുള്ള ധനവിനിയോഗം എന്നിവ ഉണ്ടാകും. പ്രായോഗിക ബുദ്ധിയോടുകൂടി കാര്യങ്ങളെ സമീപിക്കും. കാർഷിക വിളകളിൽ നിന്നും ലാഭമുണ്ടാകും. കച്ചവടരംഗത്ത് നിലനിന്നിരുന്ന പ്രതിസന്ധികൾ പരിഹരിക്കും.

ചിങ്ങം,കന്നി,തുലാം മാസങ്ങളിൽ മനസ്സന്തോഷം,അഭിവൃദ്ധി, കർമ്മരംഗത്ത് ഉണർവ് എന്നിവ ഉണ്ടാകും. വൃശ്ചികം,ധനു, മകരം മാസങ്ങളിൽ കച്ചവട ആവശ്യങ്ങൾക്കായി ദൂരയാത്രകൾ, ഭൂസ്വത്ത്, വിദ്യാഭ്യാസ രംഗത്ത് നേട്ടങ്ങൾ എന്നിവ ഉണ്ടാകും. കുംഭം, മീനം, മേടം മാസങ്ങളിൽ ആഗ്രഹ സഫലീകരണം, വിവാഹം,ഭാഗ്യാനുനുഭവം എന്നിവ ഉണ്ടാകും. ഇടവം,മിഥുനം, കർക്കിടകം മാസങ്ങളിൽ ഭൂമി ലാഭം,കുടുംബ സുഖം,മനക്ലേശം എന്നിവ ഉണ്ടാകും.

ധനുക്കൂറ്‍ (മൂലം, പൂരാടം, ഉത്രാടം 1/4)

കർമ്മ നിപുണത, ബുദ്ധിസാമർത്ഥ്യം, കാര്യ ലാഭം എന്നിവ ഉണ്ടാകും. കുടുംബപരമായ ഉത്തരവാദിത്വങ്ങൾ യഥാവിധി നിറവേറ്റും. അനുകൂലമായ സ്ഥലംമാറ്റം ഉണ്ടാകും. സംതൃപ്ത ജീവിതം നയിക്കും. ലഘുവായ തടസ്സങ്ങളും മനോവ്യാകുലതകളും ഉണ്ടാകും. അന്യദേശവാസം സാമ്പത്തിക ശ്രേയസ് ഉണ്ടാക്കും.

ചിങ്ങം,കന്നി,തുലാം മാസങ്ങളിൽ ദൂരയാത്രകൾ,വിനോദങ്ങളിലും ആഘോഷങ്ങളിലും പങ്കുചേരൽ, ജനാനുകൂല്യം എന്നിവ ഉണ്ടാകും. വൃശ്ചികം, ധനു,മകരം മാസങ്ങളിൽ ദേഹ സ്വസ്ഥതകൾ,തൊഴിൽ ഔന്നത്യം,മനഃസന്തോഷം എന്നിവ ഉണ്ടാകും. കുംഭം,മീനം, മേടം മാസങ്ങളിൽ സന്താനസൗഭാഗ്യം,പദവികൾ, കർമ്മലബ്ധി എന്നിവ ഉണ്ടാകും. ഇടവം മിഥുനം കർക്കിടകം മാസങ്ങളിൽ ഭൂമി ലാഭം, വ്യാപാര പുരോഗതി, കാര്യവിജയം എന്നിവ ഉണ്ടാകും.

മകരക്കൂറ്‍ (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

ബുദ്ധിശക്തി കൊണ്ടും സ്വഭാവസവിശേഷത കൊണ്ടും നേട്ടങ്ങൾ കൈവരിക്കും. രാഷ്ട്രീയരംഗത്തും കലാ സാഹിത്യം എന്നീ രംഗങ്ങളിലും ഉയർച്ച ഉണ്ടാകും. അപ്രതീക്ഷിതമായ ധനനഷ്ടം പ്രയാസങ്ങൾ സൃഷ്ടിക്കും. ഉയർന്ന വിദ്യാഭ്യാസയോഗ്യത തൊഴിലന്വേഷകർക്ക് കർമ്മ ലബ്ധി എന്നിവ ഉണ്ടാകും.

ചിങ്ങം, കന്നി,തുലാം മാസങ്ങളിൽ ഉയർന്നപദവി,കാര്യ വിഘ്നങ്ങൾ,ധനധാന്യ സമൃദ്ധി എന്നിവ ഉണ്ടാകും. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ ബന്ധുജനങ്ങളിൽ നിന്ന് സഹായം, അനാവശ്യച്ചെലവുകൾ എന്നിവ ഉണ്ടാകും. കുംഭം, മീനം, മേടം മാസങ്ങളിൽ കുടുംബ ശ്രേയസ്,എതിർപ്പുകൾ, ഭാഗ്യാനുഭവം എന്നിവ ഉണ്ടാകും. ഇടവം,മിഥുനം, കർക്കിടകം മാസങ്ങളിൽ യാത്രകൾ, ഭൂമി ലാഭം, കാർഷികാദായം എന്നിവ ഉണ്ടാകും.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

ശാസ്ത്ര കലാ സാംസ്കാരിക രംഗത്ത് ശോഭിക്കും. ധനലാഭം,ഉന്നത വിദ്യാഭ്യാസ യോഗ്യത,സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ എന്നിവ ഉണ്ടാകും. അനുകൂലമായ ധനസ്ഥിതി,കടങ്ങൾ തീർക്കുന്നതിനുള്ള സാധ്യതകൾ എന്നിവ ഉണ്ടാകും. ഔദ്യോഗികരംഗത്ത് പ്രയാസങ്ങൾ ഉണ്ടാകും.

ചിങ്ങം,കന്നി,തുലാം മാസങ്ങളിൽ ഉയർന്ന ജീവിത സാഹചര്യങ്ങൾ ദേഹാരിഷ്ടുകൾ,കാർഷികാദായം എന്നിവ ഉണ്ടാകും. വൃശ്ചികം, ധനു,മകരം മാസങ്ങളിൽ കുടുംബ ശ്രേയസ്,വിദ്യാഭ്യാസപുരോഗതി,പ്രയത്നഫലം എന്നിവ ഉണ്ടാകും. കുംഭം,മീനം, മേടം മാസങ്ങളിൽ പുണ്യപ്രവർത്തികൾ,വ്യക്തിപരമായ മികവ്,കർമ്മ നിപുണത എന്നിവ ഉണ്ടാകും. ഇടവം,മിഥുനം,കർക്കിടകം മാസങ്ങളിൽ സാഹസികത,മനസുഖം, അംഗീകാരങ്ങൾ എന്നിവ ഉണ്ടാകും.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

ആഡംബരഭ്രമം പ്രതിസന്ധികൾ നിർബന്ധ ശീലം എന്നിവ ഉണ്ടാകും. നീതി ബോധത്തോടുകൂടി പ്രവർത്തിക്കും. സ്ഥാനക്കയറ്റം, വരുമാന വർദ്ധനവ്,കുടുംബസുഖം എന്നിവ ഉണ്ടാകും.വിദ്യാലാഭം,പ്രശസ്തി,കീർത്തി എന്നിവ ഉണ്ടാകും.ആരോഗ്യരംഗം തൃപ്തികരമായിരിക്കും.

ചിങ്ങം, കന്നി,തുലാം മാസങ്ങളിൽ കർമ്മപുരോഗതി,അപവാദ ശ്രവണം,പദവികൾ എന്നിവ ഉണ്ടാകും.വൃശ്ചികം, ധനു,മകരം മാസങ്ങളിൽ വ്യാപാര ലാഭം,ദൂരയാത്രകൾ എന്നിവ ഉണ്ടാകും. കുംഭം,മീനം,മേടം മാസങ്ങളിൽ ഐശ്വര്യം,അനുകൂലമായ സ്ഥലംമാറ്റം, ഭയം എന്നിവ ഉണ്ടാകും. ഇടവം,മിഥുനം,കർക്കിടകം മാസങ്ങളിൽ ഇഷ്ടജന ക്ലേശം, മേലധികാരികളുടെ പ്രശംസ,കുടുംബകലഹം എന്നിവ ഉണ്ടാകും.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Chingam 1 malayalam new year 2021 varshaphalam 1197 yearly horoscope star predictions