scorecardresearch

Daily Horoscope April 26, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope April 26, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Daily Horoscope April 26, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

author-image
Peter Vidal
New Update
Horoscope 4

Daily Horoscope April 26, 2022:സമാധാനവും ഐക്യവുമാണ് എല്ലാം. സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും അഭിപ്രായങ്ങൾ ശ്രദ്ധിക്കുന്നത് പ്രയോജനകരമാകും. തൊഴില്‍പരവും വ്യക്തിപരവുമായ കാര്യങ്ങളില്‍ ഒത്തുതീര്‍പ്പിനായി മുന്‍കൈ എടുക്കാന്‍ ഇന്നത്തെ ദിവസം ഉത്തമമാണ്.

Advertisment

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങളുടെ രാശിയിലുടനീളം ഗ്രഹങ്ങൾ രൂപപ്പെടുകയും അവയുടെ പാറ്റേണുകൾ പുനഃക്രമീകരിക്കുകയും ചെയ്യുന്നതിനാൽ ജ്യോതിഷ രൂപരേഖകള്‍ക്ക് വിധേയമായ ഒരേയൊരു അടയാളം നിങ്ങളുടേതല്ല. എന്നിരുന്നാലും, ഇപ്പോൾ നിങ്ങൾക്ക് വ്യക്തിപരമായ ബന്ധങ്ങളെക്കുറിച്ച് മറ്റാരെക്കാളും കൂടുതൽ പഠിക്കാനുണ്ട്. കൂടാതെ മിക്കവർക്കും പ്രയോജനം ലഭിക്കാനും ഇത് ഉപകരിക്കും.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

പങ്കാളികളുടെ ഭാഗത്തുനിന്ന് സഹകരണമോ പരിഗണനയോ ലഭിക്കുന്നില്ല. എന്നിരുന്നാലും ദീർഘകാല പദ്ധതികൾ അന്തിമഘട്ടത്തിലേക്ക് എത്തുന്നത് ഇപ്പോഴും ബുദ്ധിമുട്ടായിരിക്കാം, കാരണം ഈ ആഴ്ച ഗ്രഹങ്ങള്‍ വളരെ വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്നു. നിങ്ങൾ അനിശ്ചിതത്വത്തിന്റെ ഘട്ടത്തിലാണ്, അതിനാല്‍ ഒന്നിനും പെട്ടെന്നുള്ള ഫലം പ്രതീക്ഷിക്കരുത്.

Also Read: Weekly Horoscope (April 24 – April 30, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

Advertisment

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് കുറച്ച് കാര്യങ്ങള്‍ പറയാം. പുതിയ പങ്കാളിത്തങ്ങളിൽ നിന്നോ (പ്രത്യേകിച്ച് സ്ത്രീ സൗഹൃദങ്ങളില്‍ നിന്ന്), കലയിലെ നിക്ഷേപങ്ങളിൽ നിന്നോ നിങ്ങൾക്ക് നേട്ടം പ്രതീക്ഷിക്കാം. നിങ്ങളുടെ ഏറ്റവും മികച്ച പങ്കാളിയുടെ കാര്യം ഇപ്പോഴും രഹസ്യമായി ഇരിക്കുകയാണ്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

വീട് മികച്ചതാക്കാന്‍ അനുകൂലമായ സമയമാണിത്. നിങ്ങളുടെ സുരക്ഷയ്‌ക്കോ അതിജീവനത്തിനോ ആവശ്യമായതിനെക്കാൾ ആഡംബരത്തിനും സൗന്ദര്യത്തിനും ഊന്നൽ നൽകുന്നതായി തോന്നുന്നു. ഉദാരമായ ശൈലിയില്‍ നിന്ന് വളരെയധികം നേട്ടങ്ങളുണ്ടാകാം.

Also Read: Vishu Phalam 2022: സമ്പൂർണ്ണ വിഷു ഫലം 2022

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങൾക്ക് മാത്രമേ സഹായിക്കാന്‍ കഴിയൂ എന്ന് ഒരാൾക്ക് തോന്നുന്നതിന്റെ കാരണം, നിങ്ങളുടെ രാശിയുടെ ഒരു ഭാഗത്ത് ജ്ഞാന ഗ്രഹമായ വ്യാഴത്തിന്റെ സാന്നിദ്ധ്യം അവർ മനസിലാക്കുന്നു എന്നതാണ്. നിസ്വാർത്ഥമായ പ്രവൃത്തികൾക്കായി സമർപ്പിച്ചിരിക്കുന്ന ഒരു യഥാർത്ഥ ശ്രേഷ്ഠമായ സംയോജനമാണ് നിങ്ങളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ മാര്‍ഗമില്ലെന്ന് തോന്നുന്നു, എന്നാൽ ഉടൻ തന്നെ ഒരു പരിഹാരം കണ്ടേക്കും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങളുടെ രാശിയില്‍ കര്‍ക്കിടകം, മകരം എന്നിവയുടെ അടയാളങ്ങൾ നിങ്ങളുടെ സൃഷ്ടിപരമായ ആഗ്രഹങ്ങളെക്കുറിച്ച് വെളിപ്പെടുത്തുന്നു, നിങ്ങളുടെ വ്യക്തിത്വം ഉയർന്ന തലത്തിൽ പ്രകടിപ്പിക്കാനുള്ള ആഗ്രഹം. ഈ ആകാശ ചിഹ്നങ്ങളുടെ പ്രാധാന്യം നിങ്ങളുടെ നിലവിലെ അഭിലാഷങ്ങളുടെ ആഴത്തിലുള്ള പ്രാധാന്യത്തിലേക്ക് ചൂണ്ടിക്കാണിക്കുന്നു.

Also Read: Monthly Horoscope 2022 May: 2022 മേയ് മാസത്തെ സമ്പൂർണ നക്ഷത്രഫലം

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

നിങ്ങളുടെ വ്യക്തിജീവിതത്തിലെ ക്രമീകരണങ്ങൾ മാറ്റുന്നതിൽ അന്തർദേശീയ കാര്യങ്ങള്‍ എങ്ങനെ പ്രതിഫലിക്കുന്നു എന്നത് വിചിത്രമാണ്. നിങ്ങളുടെ സ്വകാര്യ കാര്യങ്ങളിലും നിങ്ങളുടെ ചുറ്റുപാടുകളിലും. നിങ്ങളുടെ സമൂഹത്തിലും വ്യത്യസ്ത തലങ്ങളിൽ പ്രവർത്തിക്കാനുള്ള നക്ഷത്രങ്ങളുടെ പ്രവണതയാണ് പ്രധാനം.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങളുടെ ഗ്രഹങ്ങൾ നിങ്ങളെ രണ്ട് ദിശകളിലേക്ക് ആകര്‍ഷിക്കുകയാണെന്ന് തോന്നുന്നു. ലോകത്തിന്റെ കരുതലുകൾ മറന്ന്, തിരഞ്ഞെടുത്ത പ്രിയപ്പെട്ട ഒരാളുമായി ഒളിച്ചോടാൻ ശുക്രൻ നിങ്ങളെ പ്രേരിപ്പിക്കുമ്പോൾ, നിങ്ങൾ പുറത്തുപോകാനും, വ്യാപകമായി ഇടപഴകാനും പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കാനും ചൊവ്വ നിർബന്ധിക്കുന്നു.

Also Read: Horoscope April 2022: ഇനി വരുന്നത്, പന്ത്രണ്ട് കൂറിൽ ജനിച്ചവർക്കും നില മെച്ചപ്പെടുന്ന കാലം

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

അടുത്ത കുറച്ച് ദിവസങ്ങളിൽ യാത്ര ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തുക. അടുത്ത പങ്കാളികൾ പ്രേരിപ്പിക്കുന്ന പദ്ധതികളില്‍ അവസാന നിമിഷം മാറ്റങ്ങൾ അനുവദിക്കുക. മെക്കാനിക്കൽ തകരാർ മൂലമുള്ള കാലതാമസത്തിന് സാധ്യത കുറവാണെന്ന് തോന്നുന്നു, പക്ഷേ വഴിയിൽ മറ്റെന്തെങ്കിലും തടസമുണ്ടാകാം. 

മകരംരാശി (ഡിസംബർ 23 – ജനുവരി 20)

ഞങ്ങൾ ഇപ്പോൾ മറ്റൊരു പ്രധാന വെല്ലുവിളി നിറഞ്ഞ ഘട്ടത്തിലേക്ക് കടക്കുകയാണ്, മാസങ്ങൾക്ക് മുമ്പ് നടന്ന സംഭവങ്ങൾ അതേ രൂപത്തിൽ ആവർത്തിച്ചേക്കാം. പുതിയ ബന്ധങ്ങളെ ദൃഢമായ അടിത്തറയിൽ നിലനിര്‍ത്തുകയും നിങ്ങളുടെ ദീർഘകാല വാഗ്ദാനങ്ങൾ നിറവേറ്റുകയും ചെയ്യുക എന്നതാണ് ഇപ്പോൾ ചെയ്യേണ്ടത്.

Also Read: Horoscope 2022: ശനിദശയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ ജ്യോതിഷികളിൽ ഒരാളുടെ അഭിപ്രായത്തിൽ, നിങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന സംക്രമണം രണ്ട് വഴികളിൽ ഒന്നിൽ പ്രവർത്തിക്കാം. ഒന്ന് 'വ്യർത്ഥവും നിഷ്ക്രിയവുമാണ്', മറ്റൊന്ന് 'അശ്രദ്ധയും വിപ്ലവകരവുമാണ്'. നിങ്ങളുടെ സുഹൃത്തുക്കളെയും പരിസ്ഥിതിയെയും കൈകാര്യം ചെയ്യന്‍ നിങ്ങൾക്ക് വ്യക്തമായ അവസരമുണ്ട്. അത് വിവേകത്തോടെ ഉപയോഗിക്കുക.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

വീട്, കുടുംബം, സ്വത്ത് വിഷയങ്ങൾ ഇപ്പോൾ പ്രത്യേകിച്ച് ആശങ്കയുണ്ടാക്കുന്നതായി തോന്നുന്നില്ല, കുറഞ്ഞത് വർഷത്തിന്റെ തുടക്കത്തിലെങ്കിലും. അതിനാൽ കൂടുതൽ വിശാലമായ അഭിലാഷങ്ങളിൽ ശ്രദ്ധ ചെലുത്തുക. പ്രത്യേകിച്ചും ഒരു വൈകാരിക ബന്ധം സൂക്ഷ്മപരിശോധനയിലാണെങ്കിൽ.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Meenam Rashi Phalam Kumbham Rashi Phalam Dhanu Rashi Phalam Vriscikam Rashi Phalam Thulam Rashi Phalam Kanni Rashi Phalam Chingam Rashi Phalam Karkkatakam Rashi Phalam Mithunam Rashi Phalam Idavam Rashi Phalam Medam Rashi Phalam Makaram Rashi Phalam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: