scorecardresearch

Daily Horoscope April 22, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope April 22, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Daily Horoscope April 22, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

author-image
Peter Vidal
New Update
Horoscope 2

Daily Horoscope April 22, 2022:എല്ലാ ദിവസം നമുക്ക് പ്രതികൂലമായി എന്തെങ്കിലുമൊക്കെ സംഭവിക്കുന്നു. വിമാനത്തില്‍ യാത്ര ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന്  പണ്ടൊരു കഥയുണ്ടായിരിന്നു. കാരണം അന്തരീക്ഷത്തില്‍ വളരെയധികം നേരം തുടരുന്നത് കോസ്മിക് റേഡിയേഷന് കാരണമാകുന്നു. സൂര്യന്റെ വളരെ അടുത്തേക്ക് സഞ്ചരിച്ച് ദുഖമുണ്ടായ ഇക്കാറസിന്റെ കഥ പോലയല്ല ഇത്. ഭൂമിയോട് ചേര്‍ന്നു നില്‍ക്കുന്നതാണ് ഉചിതം. 

Advertisment

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

വിദ്യാഭ്യാസത്തെ ഔപചാരികമായ സ്‌കൂൾ പഠനത്തിന്റേയും യോഗ്യതയുടേയും അടിസ്ഥാനത്തിൽ മാത്രം കാണേണ്ടത് അത്യന്താപേക്ഷിതമാണ്. ജ്ഞാനം നേടുന്നതും ശരിയും തെറ്റും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചുള്ള മികച്ച ധാരണയും ലഭിക്കുന്ന ഒരു പ്രക്രിയയാണിത്. 

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

പ്രിയപ്പെട്ടവരോട് സംസാരിക്കേണ്ടത് എത്ര അത്യാവശ്യമാണെന്ന് നിങ്ങൾക്കറിയാം. സംഭാഷണം തുടരുക എന്നത് അത്യന്താപേക്ഷിതമാണ്. മറ്റ് ആളുകൾ ടെലിപതിക് ആണെന്ന് ഒരു നിമിഷം പോലും സങ്കൽപ്പിക്കരുത്. അല്ലാത്തപക്ഷം അവർ നിങ്ങളുടെ ഉദ്ദേശ്യങ്ങളെ തെറ്റിദ്ധരിക്കും. നിങ്ങൾ അവരെ കുറ്റപ്പെടുത്തും. അവരെ നിങ്ങള്‍ക്ക് നഷ്ടമാകും.

Also Read: Weekly Horoscope (April 16 – April 23, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

Advertisment

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നിങ്ങൾ അൽപ്പം സമ്മർദം ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഒരു ഷോപ്പിങ്ങ് സ്ഥലത്തേക്കാൾ മികച്ച മാർഗമില്ല. എല്ലായിടത്തും ചിലവകള്‍ക്കും അംഗീകാരങ്ങള്‍ക്കുമുള്ള സമയമാണിത്. അതിനാൽ, ഒരു നിമിഷം പോലും കളയരുത്. കുടിശക മുഴുവന്‍ നിങ്ങള്‍ അടച്ചു തീര്‍ത്തു കഴിഞ്ഞു ഇനി പണം നല്‍കാനുള്ള സമയമാണ്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങളുടെ മികച്ച ഗുണങ്ങളെ ദൃഢനിശ്ചയത്തോടും നിശ്ചയദാർഢ്യത്തോടും കൂടി എത്ര നന്നായി സംയോജിപ്പിക്കുന്നു എന്നതില്‍ പങ്കാളികളും തൊഴിലുടമകളും ആശ്ചര്യപ്പെടും. ഇത് നിങ്ങളെ അതിശയിപ്പിക്കുന്ന ഒന്നായിരിക്കാം. നിങ്ങൾക്ക് ചില വലിയ ആശയങ്ങൾ ഉണ്ട്. എന്നാൽ അവയെല്ലാം നിങ്ങൾ ഇപ്പോഴെ പിന്തുടരേണ്ടതില്ല.

Also Read: Vishu Phalam 2022: സമ്പൂർണ്ണ വിഷു ഫലം 2022

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

വേണമെങ്കിൽ നിങ്ങളുടെ ചിന്തകളും വികാരങ്ങളും സ്വയം സൂക്ഷിക്കുക. ജോലിസ്ഥലത്ത് എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാന്‍ ഒന്നോ രണ്ടോ ദിവസം കൂടി എടുത്താൽ നിങ്ങൾക്ക് ഏറ്റവും മികച്ചത് ചെയ്യാൻ കഴിയും. അതിനിടയിൽ നിങ്ങൾ ഒരു പഴയ ബന്ധത്തിലേക്ക് മടങ്ങാനും പ്രിയപ്പെട്ട ഒരാളെ എങ്ങനെ സന്തോഷിപ്പിക്കാമെന്ന് കണ്ടെത്തുകയും വേണം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങളുടെ ശാരീരിക ക്ഷേമത്തിനായി ചിന്തിക്കുക. നിങ്ങളുടെ സാമൂഹിക സാഹചര്യം ഇന്ന് ഏറ്റവും ശക്തരാണ്, എന്നാൽ നിസാരമായ ഒന്നിനെക്കുറിച്ച് എന്തെങ്കിലും ചെയ്യാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. പ്രണയത്തിന്റെ കാര്യത്തില്‍ അധികശ്രദ്ധ ചെലുത്തേണ്ടതായി വരും.

Also Read: Monthly Horoscope 2022 May: 2022 മേയ് മാസത്തെ സമ്പൂർണ നക്ഷത്രഫലം

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

അടുത്ത രണ്ടോ മൂന്നോ ദിവസങ്ങളിൽ നിങ്ങൾ കണ്ടുമുട്ടുന്ന ആരെങ്കിലും അടുത്ത രണ്ട് മാസങ്ങളിൽ നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആളുകളിൽ ഒരാളായി മാറുമെന്ന് തോന്നുന്നു. നിങ്ങളുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി എന്തെങ്കിലും സംഭവിച്ചാലും പുതിയ ബന്ധങ്ങള്‍ നിരസിക്കരുത്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങളുടെ ഗ്രഹ നില സമ്മിശ്രമാണ്, ചിലത് നിങ്ങളെ മുന്നോട്ട് കൊണ്ടു പോകുന്നു, മറ്റുള്ളവ നിങ്ങളെ പിന്നോട്ടും. കുടുംബകാര്യങ്ങൾ അത്ര പ്രധാനമല്ലെങ്കില്‍ പരിഗണന കുറയ്ക്കാം. പകരം തൊഴില്‍ മേഖലയില്‍  ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങൾ ഒരു പ്രധാന അഭിലാഷവുമായി മുന്നോട്ട് പോകുകയാണെങ്കിൽ വേഗത്തില്‍ വിജയം കൈവരിക്കുക.

Also Read: Horoscope April 2022: ഇനി വരുന്നത്, പന്ത്രണ്ട് കൂറിൽ ജനിച്ചവർക്കും നില മെച്ചപ്പെടുന്ന കാലം

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ബിസിനസ് കാര്യങ്ങള്‍ തുടരണം. ധാർമ്മികവും ആത്മീയവുമായ പ്രശ്നങ്ങൾ വളരെ ശക്തമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട്, നിങ്ങൾ പണമിടപാടുകളും സംയുക്ത നിക്ഷേപങ്ങളുമായി മുന്നോട്ട് പോകണം.  വസ്തു വാങ്ങുന്നതിന് നിങ്ങൾക്ക് എന്തെങ്കിലും പദ്ധതിയുണ്ടെങ്കിൽ, അനുകൂലമായ സമയമാണ്.

മകരംരാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങൾ അവിവാഹിതനാണെങ്കിൽ, നിങ്ങൾ ദീർഘകാല പ്രതിബദ്ധതകൾ ഉണ്ടാക്കും. എന്നാല്‍ വിവാഹം കഴിഞ്ഞതാണെങ്കില്‍ നിലവിലത്തെ സ്ഥിതിഗതികള്‍ മെച്ചപ്പെടുത്താനുള്ള ശ്രമം ഉണ്ടാകും. തളരരുത്, അല്ലാത്തപക്ഷം അനുകൂലമായ സമയം നിങ്ങള്‍ക്ക് നഷ്ടപ്പെടും.

Also Read: Horoscope 2022: ശനിദശയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങൾ ഒരു സമയം ഒരു ചുവടു വച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. വിശദവും നിസാരവുമായ എല്ലാ ജോലികളും പൂർത്തിയാക്കേണ്ടത് ആവശ്യമാണ്, എത്ര മടുപ്പിക്കുന്നതാണെങ്കിലും. തീർച്ചയായും, നിങ്ങൾ എത്രത്തോളം സൂക്ഷ്മത പുലർത്തുന്നുവോ, അത്രയധികം ബഹുമാനവും ആദരവും വർദ്ധിക്കും.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

താത്പര്യത്തോടെയുള്ള മനോഭാവം ഇന്നത്തെ ദിവസത്തില്‍ പ്രധാനമാണ്, രണ്ടാമത്തേത് ആനന്ദമാണ്. നിങ്ങൾക്ക് പൂർണമായ ആത്മാഭിലാഷവും ഏറ്റവും ഉയർന്ന ആത്മീയ പ്രവർത്തനവും തമ്മിൽ വൈരുദ്ധ്യം ഉണ്ടാകരുത് എന്നതാണ്, കാരണം ഒന്ന് മറ്റൊന്നില്ലാതെ നിലനിൽക്കില്ല.

publive-image
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Meenam Rashi Phalam Kumbham Rashi Phalam Dhanu Rashi Phalam Vriscikam Rashi Phalam Thulam Rashi Phalam Kanni Rashi Phalam Chingam Rashi Phalam Karkkatakam Rashi Phalam Mithunam Rashi Phalam Idavam Rashi Phalam Medam Rashi Phalam Makaram Rashi Phalam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: