scorecardresearch

Daily Horoscope April 21, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope April 21, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Daily Horoscope April 21, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

author-image
Peter Vidal
New Update
astrology, horoscope, ie malayalam

Daily Horoscope April 21, 2022:നമ്മുടെ വ്യക്തിഗത ജനന നാളുകള്‍ എന്തുതന്നെയായാലും, ചില ഗ്രഹങ്ങളുടെ ചലനങ്ങൾ നമുക്കെല്ലാവർക്കും പ്രധാനമാണ്. അതിനാൽ, ബുധൻ അതിന്റെ സ്ഥാനം മാറുന്നതിനാല്‍ നമുക്കെല്ലാവർക്കും നമ്മുടെ മനസ് മാറ്റാനുള്ള അവസരമുണ്ട്. നമ്മുടെ പുതിയ തിരഞ്ഞെടുപ്പുകൾ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. 

Advertisment

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ഇന്നത്തെ ഗ്രഹനില വരും ആഴ്ചകളിൽ കാര്യമായ പ്രാധാന്യമുള്ളതാണ്. നിങ്ങളുടെ മുൻകാല അനുഭവങ്ങള്‍ ആവശ്യമായി വരും. പ്രത്യേകിച്ചും കഴിഞ്ഞ മൂന്ന് വർഷത്തെ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് പക്വത നല്‍കിയിട്ടുണ്ട്.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

ജോലിസ്ഥലത്ത് ബഹുമാനും ലഭിക്കുന്നതും വീട്ടിലെ സുഖസൗകര്യങ്ങളും അടുത്ത 48 മണിക്കൂറിനുള്ള മെച്ചപ്പെടും. എല്ലാ മേഖലകളിലും പൂർണ നിശ്ചയദാർഢ്യത്തോടെ നിങ്ങളുടെ ലക്ഷ്യങ്ങൾ പിന്തുടരാൻ പന്ത്രണ്ട് ആഴ്ചകള്‍ നിങ്ങള്‍ക്ക് മുന്നിലുണ്ട്.

Also Read: Weekly Horoscope (April 16 – April 23, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

Advertisment

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നിങ്ങളിൽ പലരെയും ജോലിയുടെ പേരിലോ ഗൗരവതരമായ ചില ഉദ്ദേശ്യങ്ങളുടെ പേരിലോ ഉടൻ വിദേശത്തേക്ക് കൊണ്ടുപോകാനുള്ള സാധ്യത കൂടുതലായി കാണുന്നു. നിങ്ങൾ ഒരിക്കലും നിങ്ങളുടെ മുന്‍ഗണനകള്‍ ഉപേക്ഷിക്കില്ലെങ്കിലും ലോകത്തിന്റെ മറുവശത്ത് സംഭവിക്കുന്ന എന്തെങ്കിലും നിങ്ങളുടെ ഭാവനയിൽ അടയാളപ്പെടുത്തുന്നതിന് കാരണമാകുന്നു.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങൾ സാമ്പത്തിക സ്ഥിതി പരിഗണിക്കണം. പെൻഷൻ, സമ്പാദ്യം, ഇൻഷുറൻസ് തുടങ്ങിയവയില്‍ ശ്രദ്ധിക്കണെമെന്ന് അര്‍ത്ഥം. നിങ്ങളുടെ നക്ഷത്രങ്ങൾക്ക് വാങ്ങലുകളെക്കുറിച്ചും ദീർഘകാലത്തേക്ക് ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഒന്നും പറയാനില്ല. പ്രണയത്തിന്റെ കാര്യത്തില്‍ മനസ് പറയുന്നതുപോലെ ചെയ്യുക.

Also Read: Vishu Phalam 2022: സമ്പൂർണ്ണ വിഷു ഫലം 2022

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

അടുത്ത രണ്ട് ദിവസങ്ങളിലെ നിങ്ങളുടെ ഗ്രഹനില നിങ്ങളേയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും സംബന്ധിച്ചിടത്തോളം വരുന്ന രണ്ട് മാസത്തേക്ക് പ്രധാനമാണ്. അതിനാൽ നിങ്ങളുടെ ദൈനംദിന പ്രശ്‌നങ്ങളിൽ നിന്ന് വഴിമാറി ഭാവിയെക്കുറിച്ച് ചിന്തിക്കുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ചൂഷണം ചെയ്യപ്പെടുന്നതിനെക്കുറിച്ചോ അമിത ജോലി ചെയ്യുന്നതിനെക്കുറിച്ചോ വിഷമിക്കേണ്ടതില്ല.  വരാനിരിക്കുന്ന ആഴ്‌ചകളില്‍ നിങ്ങൾ എത്രയധികം കഷ്ടപ്പെടുന്നുവോ അത്രയും തന്നെയായിരിക്കും വരും വർഷങ്ങളിലെ അനന്തരഫലങ്ങൾ. നിങ്ങളുടെ കഴിവില്‍ വിശ്വസിക്കാതിരിക്കരുത്.

Also Read: Monthly Horoscope 2022 May: 2022 മേയ് മാസത്തെ സമ്പൂർണ നക്ഷത്രഫലം

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

ജീവിതം ഒരിക്കലും നേരായതായിരിക്കില്ല, അത് സംഭവിക്കേണ്ടതാണെങ്കിലും. പ്രണയത്തിലെ തടസങ്ങളും സാമൂഹികമായ കാര്യങ്ങളും തമ്മിൽ വിചിത്രമായ ഒരു വൈരുദ്ധ്യമുണ്ട്. അത്തരമൊരു ചലനാത്മകമായ വ്യത്യാസത്തിന്റെ ഫലം, നിങ്ങളുടെ വൈകാരിക ജീവിതത്തെ എന്നെന്നേക്കുമായി മികച്ചതാക്കി മാറ്റുക എന്നതാണ്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

അപ്രതീക്ഷിതമായ ഇടങ്ങളിൽ നിന്ന് സഹായം വന്നാലും എല്ലാം വളരെ എളുപ്പമാണെന്ന തോന്നലാല്‍ വഞ്ചിതരാകരുത്. നിരവധി മാസങ്ങളായി നിങ്ങൾ നടത്തിയ ഏറ്റവും വലിയ പരിശ്രമങ്ങള്‍ക്കായി ഉറച്ചു മുന്നോട്ട് പോവുകയാണെങ്കില്‍ വിജയമുണ്ടായേക്കും. കൂടാതെ, നിങ്ങൾ ഒരു സാമ്പത്തിക ഇടപാട് നടത്തേണ്ട സമയമാണിത്.

Also Read: Horoscope April 2022: ഇനി വരുന്നത്, പന്ത്രണ്ട് കൂറിൽ ജനിച്ചവർക്കും നില മെച്ചപ്പെടുന്ന കാലം

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

 സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും വ്യത്യസ്ത കാഴ്ചപ്പാടുകളുണ്ട്, എല്ലായിടത്തും നിങ്ങളെ പിന്തുണയ്ക്കുന്നവരുണ്ട്. സ്വാർത്ഥതയും നിസ്വാർത്ഥതയും കൃത്യമായി തുല്യ അളവിൽ സംയോജിപ്പിക്കുക, അപ്പോള്‍ നിങ്ങള്‍ തെറ്റിദ്ധരിക്കപ്പെടില്ല. സംരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂലമായ സമയമാണിത്.

മകരംരാശി (ഡിസംബർ 23 – ജനുവരി 20)

കഴിഞ്ഞ കുറച്ച് ആഴ്‌ചകൾ സാമൂഹികമായി നേട്ടങ്ങളുണ്ടായിട്ടുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഒരു  ക്ഷമാപണത്തിന് മതിയായ കാരണമുണ്ടെന്ന് ഇപ്പോൾ തോന്നുന്നു. നിങ്ങളുടെ പങ്കാളിയുടെ സ്ഥാനത്ത് മറ്റാരൊ വന്നിരിക്കുന്നു. ഒരു നല്ല അന്തരീക്ഷത്തിലേക്ക് കാര്യങ്ങള്‍ നയിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.

Also Read: Horoscope 2022: ശനിദശയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളുടെ നിലവിലെ ഗ്രനിലയുടെ സ്ഥിതി വച്ച് നിങ്ങൾക്ക് മറ്റ് നിരവധി ആളുകളുമായി സാമ്യമുള്ളതായി തോന്നുന്നു. നിങ്ങൾ ഇപ്പോൾ ചെയ്യുന്നതെന്തിനും ഏകദേശം ആറുമാസത്തിനുള്ളിൽ അതിന്റെ പൂർണമായ ഫലങ്ങൾ ഉണ്ടാകും. തിരക്കുകൂട്ടരുത് അല്ലെങ്കിൽ അത്യാവശ്യ കാര്യങ്ങള്‍ അവഗണിക്കേണ്ടതായി വരും.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങൾ നിങ്ങള്‍ക്കായി സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. വാസ്തവത്തിൽ, നിങ്ങളുടെ വ്യക്തിത്വത്തിന് ഒരു സന്യാസ വശമുണ്ട്, അത് ഇപ്പോൾ ഉൾക്കൊള്ളുക. എല്ലാ വിധത്തിലും സ്വയം ആസ്വദിക്കുക. മറ്റുള്ളവർ നിങ്ങളെ എന്തിലേക്കെങ്കിലും വലിച്ചിഴയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ, വളരെ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യുക.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Meenam Rashi Phalam Kumbham Rashi Phalam Dhanu Rashi Phalam Vriscikam Rashi Phalam Thulam Rashi Phalam Kanni Rashi Phalam Chingam Rashi Phalam Karkkatakam Rashi Phalam Mithunam Rashi Phalam Idavam Rashi Phalam Medam Rashi Phalam Makaram Rashi Phalam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: