/indian-express-malayalam/media/media_files/uploads/2019/08/horoscope-12.jpg)
നിങ്ങളുടെ ഇന്നത്തെ ദിവസം
ചന്ദ്രന്‍ ഭൂമിയെ ഒരു മാസം കൊണ്ടും ഭൂമി സൂര്യനെ ഒരു വര്‍ഷം കൊണ്ടും ചുറ്റുന്നുവെന്ന് നമുക്കെല്ലാം അറിയാം. എന്നാല്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയില്ലാത്തൊരു കണക്ക് പറയാം. ഈ ഭൂമിയും സൂര്യനും ചന്ദ്രനുമെല്ലാം 250 മില്യണ്‍ വര്‍ഷങ്ങള്‍ കൊണ്ട് നമ്മുടെ ഗ്യാലക്‌സിയെ വലം വയ്ക്കുന്നുണ്ട്.
Vishu Phalam 2020: സമ്പൂർണ്ണ വിഷു ഫലം 2020
മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
നിങ്ങളെ മേലധികാരികള്‍ അടിച്ചമര്‍ത്തിയെന്ന തോന്നലുണ്ടോ? പൗരുഷമായും നീതിയുക്തമല്ലാതേയും പെരുമാറിയോ. മറ്റുള്ളവര്‍ ഇങ്ങനെയായിരിക്കില്ല നിങ്ങളെ കാണുന്നത്. പക്ഷേ, നിങ്ങള്‍ക്ക് തോന്നുന്നത് ഇങ്ങനെയായിരിക്കും. എന്തായാലും, ചന്ദ്രന്‍ ശുഭകരമായ ദിശയിലേക്ക് വരുന്നുണ്ട്. കൂടാതെ തുലാം രാശി അനുകൂലമായി വരുന്നതും നിങ്ങള്‍ക്ക് കാണാം. നല്ല കാര്യങ്ങള്‍ നടക്കുന്നതിനായി പരിശ്രമിക്കൂ.
ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)
വൈകാരിക വൈഷമ്യതകള്‍ നിങ്ങളെ തളര്‍ത്താറുണ്ടോ. ജീവിതത്തെ അതുപോലെ അംഗീകരിക്കുന്ന പഴഞ്ചന്‍ ഇടവ കെണിയില്‍ നിങ്ങള്‍ വീഴുകയാണോ. പാടില്ല. നിങ്ങള്‍ക്ക് ഓര്‍മ്മയുള്ളതിനേക്കാള്‍ മുമ്പേ നിങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടിരുന്ന വ്യക്തിപരമായ പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരൊറ്റ കുതിപ്പ് മതി. നിങ്ങള്‍ക്കതിന് ആകും.
മിഥുനം രാശി (മേയ് 22- ജൂണ്‍ 21)
ഹൃദയത്തോടടുത്ത് നില്‍ക്കുന്ന കാര്യങ്ങളെ എളുപ്പത്തില്‍ മറക്കാന്‍ നിങ്ങള്‍ പഠിക്കണം. എന്നിട്ട് ജോലിയില്‍ നിങ്ങളുടെ ഉയര്‍ച്ചയും സ്ഥാനവും ഉറപ്പിക്കുന്നതില്‍ ശ്രദ്ധിക്കണം. നിങ്ങളുടെ മുന്നോട്ടുള്ള മികച്ച കുതിപ്പ് നിങ്ങളെ ശ്രവിക്കുന്നവരെ നിങ്ങള്‍ക്കാകും നാളുകളോളം പിടിച്ചു നിര്‍ത്താന്‍ കഴിയുന്നതിനെ ആശ്രയിച്ചിരിക്കുന്നു.
കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)
നിങ്ങള്‍ക്ക് വളരെ സവിശേഷമായ ബന്ധത്തെ കൈകാര്യം ചെയ്യുന്നതിന് തന്ത്രവും നയതന്ത്രവും ഉപയോഗിക്കുന്നത് ഇനിയും തുടരണം. ഒരു പ്രണയാര്‍ദ്രമായ ഇടപെടല്‍ വിലയിരുത്തപ്പെടാന്‍ പോകുന്നു. പുതിയ ആവശ്യങ്ങള്‍ മുന്നോട്ടുവയ്ക്കാന്‍ കഴിയണം. അവ പ്രായോഗികമാകുന്നവ കൂടെയായിരിക്കണം.
ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)
ആത്മവിശ്വാസമെന്നത് രസകരമായ സംഗതിയാണ്. ആദ്യം നിങ്ങള്‍ക്കത് ഉണ്ടാകാം. പിന്നീട് ഇല്ലാതാകാം. നിങ്ങളുടെ ചിന്തകളില്‍ നിങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടാകാം പക്ഷേ, ആശയങ്ങൾ ഇല്ലായെന്നത് ഒരു കൗതുകരമായ വസ്തുതയാണ്. അതോ തിരിച്ചോ. എല്ലാം പരിഗണിക്കുമ്പോള്‍ നക്ഷത്രങ്ങള്‍ നിങ്ങളുടെ കാര്യത്തില്‍ ആശയക്കുഴപ്പത്തിലാണ്.
കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)
ഗ്രഹങ്ങളുടെ സങ്കീര്‍ണമായ സാന്നിധ്യം നിങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. പക്ഷേ, എനിക്കുറപ്പുണ്ട് നിങ്ങള്‍ ആ വെല്ലുവിളി മറികടക്കും. സംയുക്ത സാമ്പത്തിക ബന്ധങ്ങളേയും വാഗ്ദാനങ്ങളേയും എങ്ങനെ കൈകാര്യം ചെയ്യുന്നതിനെ അനുസരിച്ചിരിക്കുന്നു മുന്നോട്ടുള്ള പോക്ക്. ഭാഗ്യവശാല്‍, ഈ ദിവസം മുഴുവന്‍ നിങ്ങളെ സഹായിക്കുന്ന ഗ്രഹങ്ങളുടെ സാന്നിധ്യവുമുണ്ട്.
തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)
ഒരു മികച്ച സാമൂഹിക സ്വാധീനത്തിനായി നിങ്ങള്‍ ആഗ്രഹിക്കരുത്. ബന്ധങ്ങളെ നിലനിര്‍ത്താന്‍ നിങ്ങള്‍ കൂടുതല്‍ ശ്രമം നടത്തുന്നുണ്ട്. അത് അത്ര എളുപ്പമാണെന്നല്ല. സൗഹൃദങ്ങളും പങ്കാളികളും വരും പോകുമെന്നതിനാല്‍ കൗതുകകരമാണെന്നതാണ് കുറച്ചു കൂടി മികച്ച വാക്ക്.
വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)
വ്യക്തിപരമായ ആഗ്രഹങ്ങള്‍ തുലാസിലായേക്കാം. എങ്കിലും നിങ്ങളത് നേടിയിരിക്കും. ഒരുപക്ഷേ, നിങ്ങള്‍ ഇപ്പോള്‍ തന്നെ അത് ചെയ്തിരിക്കും. നിങ്ങളത് നേടിക്കഴിഞ്ഞുവെന്ന് തിരിച്ചറിയുന്നതില്‍ നിന്നും തടയുന്ന എന്തോ ഒന്ന് വൃശ്ചികക്കാരന്റെ മനസ്സില്‍ കിടപ്പുണ്ട്.
ധനു രാശി (നവംബര്‍ 23-ഡിസംബർ 22)
ഒരു സംയുക്ത സാമ്പത്തിക ഇടപാടിലേര്‍പ്പെടുമ്പോള്‍ നിങ്ങള്‍ ശ്രദ്ധാലുവായിരിക്കണം. പ്രശ്‌നത്തിന്റെ കാതല്‍ പണമാണെന്ന് തോന്നിയേക്കാമെങ്കിലും ധാര്‍മ്മികതയുടേതാണ്. ഇത് ഞാന്‍ ഏതാനും മാസങ്ങളായി ആവര്‍ത്തിക്കുന്നതാണ്.
മകരം രാശി (ഡിസംബർ 23 - ജനുവരി 20)
ഈ ആഴ്ചയില്‍ ഞാന്‍ ഇതുവരെ തൊഴില്‍ സംബന്ധമായ ഒന്നും പറഞ്ഞില്ല. അതിനാല്‍ ഞാന്‍ മുന്‍കൂട്ടിയൊരു കാര്യം പറയാന്‍ പോകുന്നു. നിങ്ങളുടെ ജോലി ദിനങ്ങള്‍ പിന്നിട്ട് കഴിയുമ്പോഴേക്കും ഒരു വസന്തം നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങള്‍ക്ക് നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയാത്ത ജോലിയാണെങ്കിലും നേട്ടങ്ങള്‍ ലഭിക്കാനിടയുള്ള ആഗ്രഹങ്ങള്‍ നിങ്ങള്‍ക്കുണ്ട്.
കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)
ഒരു നിമിഷത്തില്‍ നിങ്ങളുടെ സൂര്യന്റെ യാത്ര സങ്കീര്‍ണമാകും. ഒരു കാര്യം പറയുകയും മറ്റൊന്ന് പ്രവര്‍ത്തിക്കുകയും ചെയ്യും. എന്നിട്ട് നിലപാടുകള്‍ മാറ്റും. പുതിയ മാറ്റങ്ങള്‍ക്കുവേണ്ടി കാത്തിരിക്കുക. എങ്കിലും ശ്വാസമടക്കിപ്പിടിച്ച് ഇരിക്കേണ്ടതില്ല. പണമാണോ സൗഹൃദമാണോ നിങ്ങള്‍ക്ക് പ്രധാനമെന്ന അടിസ്ഥാനപരമായ ചോദ്യം നിങ്ങളുടെ മനസ്സിനെ മഥിക്കും.
മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20)
നിങ്ങള്‍ നടിക്കുംപോലെ ആദര്‍ശവാദികളായ മീനം രാശിക്കാര്‍ ഭൗതിക മോഹികളായിരിക്കില്ല. അതിനാല്‍ പുറത്തിറങ്ങി അധ്വാനിച്ച് കൂടുതല്‍ പണം സമ്പാദിക്കാനുള്ള ദിവസമാണിന്ന്. പണം ചെലവഴിക്കാനുള്ള പദ്ധതിയുണ്ടെങ്കില്‍ മാത്രം ഇത് ചെയ്യുക. നിങ്ങള്‍ ആഗ്രഹിച്ചാല്‍ ഭൂതകാലത്തില്‍ നിന്നും പുറത്തുവരാന്‍ നിങ്ങള്‍ക്ക് കഴിയും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.