Latest News

Vishu Phalam 2020: സമ്പൂർണ്ണ വിഷു ഫലം 2020

Vishu Phalam 2020: ലോകമാകെ കോവിഡ്‌ ബാധയെ പ്രതിരോധിച്ചു കൊണ്ടിരിക്കുന്ന വേളയില്‍ വിഷു പതിവ് പോലെ ആഘാഷമാക്കാന്‍ സാധിക്കില്ല എങ്കിലും വരും ദിനങ്ങള്‍ ‘ആയുരാരോഗ്യസൗഖ്യ’ത്തിന്റെതാകും എന്ന് പ്രത്യാശിക്കാം.

vishuphalam, ie malayalam

മാനവരാശിയ്ക്ക് ഏറ്റവും കഠിനമായ ഒരു സമയമാണ് ഇപ്പോള്‍ കടന്നു പോകുന്നത്. രോഗം വിതയ്ക്കുന്ന ഭീതിയില്‍ നിന്നും, അത് ഉളവാക്കുന്ന മറ്റു പ്രയാസങ്ങളില്‍ നിന്നുമൊക്കെ ഒരു അറുതി എന്നുണ്ടാകും എന്ന് മനുഷ്യവംശമാകെ ആധി കൊണ്ടിരിക്കുന്ന കാലത്ത് ഒരു വിഷു കടന്നു വരികയാണ്. ലോകമാകെ കോവിഡ്‌ ബാധയെ പ്രതിരോധിച്ചു കൊണ്ടിരിക്കുന്ന വേളയില്‍ വിഷു പതിവ് പോലെ ആഘാഷമാക്കാന്‍ സാധിക്കില്ല എങ്കിലും വരും ദിനങ്ങള്‍ ‘ആയുരാരോഗ്യസൗഖ്യ’ത്തിന്റെതാകും എന്ന് പ്രത്യാശിക്കാം. ഈ വര്‍ഷത്തെ വിഷു ഫലം വായിക്കാം.

Happy Vishu 2020: വിഷു ദിനാശംസകൾ നേരാം

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

ഗുണദോഷസമ്മിശ്രമായ വർഷം ആയിരിക്കും. കടബാധ്യതകൾ തീർക്കാൻ സാധിക്കും. ഔദ്യോഗികരംഗത്ത് ഉയർച്ച ഉണ്ടാകും. പുണ്യപ്രവൃത്തികൾ ചെയ്യും. പുതിയസംരംഭങ്ങൾക്ക് തുടക്കം കുറിക്കും. കച്ചവടം, കൃഷി എന്നിവ വലിയ നഷ്ടങ്ങൾ ഇല്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും. ലഘുവായ ദേഹാസ്വസ്ഥതകൾ, ക്ലേശാനുഭവങ്ങൾ എന്നിവ ഉണ്ടാകും. വിദ്യാർഥികൾക്ക് ഉയർന്ന വിജയം, ഉപരിപഠനം എന്നിവ സാധ്യമാകും. കലാകാരന്മാർക്കും സാഹിത്യപ്രവർത്തകർക്കും പ്രശസ്‌തി, അംഗീകാരങ്ങൾ എന്നിവ ഉണ്ടാകും.

മേടം, ഇടവം, മിഥുനം മാസങ്ങളിൽ കുടുംബസുഖം, അപ്രതീക്ഷിതമായ ധനനഷ്ടം, കർമ്മപുരോഗതി എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ നേതൃസ്ഥാനലബ്ദ്ധി, വിദേശയാത്രകൾ, തൊഴിലവസരങ്ങൾ, പരീക്ഷാവിജയം എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ ആരോഗ്യപരമായ വിഷമതകൾ, ബന്ധുജനക്ലേശം, തൊഴിൽ ഔന്നത്യം, സന്താനശ്രേയസ്സ്, ആഗ്രഹസഫലീകരണം എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ തീർത്ഥാടനങ്ങൾ, ഭവനനിർമ്മാണം, വിഭവപുഷ്ടി, ഐശ്വര്യം എന്നിവ ഉണ്ടാകും.

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകീര്യം 1/2)

കുടുംബശ്രേയസ്സിനുവേണ്ടി കഠിനാധ്വാനം ചെയ്യും. തൊഴിൽരംഗത്ത്‌ നിലനിന്നിരുന്ന അസ്വസ്ഥതകൾ പരിഹരിക്കപ്പെടും. പ്രതിസന്ധിഘട്ടങ്ങളെ കൗശലപൂർവ്വം നേരിട്ട് വിജയം കൈവരിക്കും. ആഡംബരഭ്രമം, അനാവശ്യചിലവുകൾ എന്നിവ ഒഴിവാക്കി സാമ്പത്തികപ്രയാസങ്ങളെ ലഘൂകരിക്കാൻ സാധിക്കും. പുണ്യപ്രവൃത്തികൾ, അനുകൂലമായ സ്ഥലംമാറ്റം, മാനസിക സംഘർഷങ്ങൾ എന്നിവ ഉണ്ടാകും. കുടുംബാംഗങ്ങളുടെ പിന്തുണ എപ്പോഴും ഉണ്ടാകും. വിദ്യാലാഭം, ആഗ്രഹസിദ്ധി, കാർഷികലാഭം, തൃപ്തികരമായ ആരോഗ്യം എന്നിവയുമുണ്ടാകും.

മേടം, ഇടവം, മിഥുനം മാസങ്ങളിൽ പ്രിയജനാനുകൂല്യം, കാര്യവിഘ്നങ്ങൾ, കച്ചവടലാഭം, കർമ്മപുഷ്ടി എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ വിദ്യാഭ്യാസപുരോഗതി, കുടുംബസുഖം, തീർത്ഥാടനങ്ങൾ എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ മനോവ്യാകുലതകൾ, ഉയർന്ന പദവികൾ, പ്രവർത്തന വിജയം എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ ഭൂമിലാഭം, പ്രസിദ്ധി, ശത്രുപീഡ, സാഹസികത്വം എന്നിവ ഉണ്ടാകും.

മിഥുനക്കൂറ് (മകീര്യം1/2, തിരുവാതിര, പുണർതം3/4)

ധനധാന്യസമൃദ്ധി, ഭൂമിയിടപാടുകളിൽ നിന്നും ലാഭം, കാർഷികാദായം എന്നിവ ഉണ്ടാകും. ദേഹാരിഷ്ട്ടുകളും ദുഃഖാനുഭവങ്ങളും ഉണ്ടാകും. പുണ്യപ്രവൃത്തികൾ ചെയ്യും. ബഹുജനസമ്മതി, കുടുംബസുഖം, മനഃസന്തോഷം എന്നിവ ഉണ്ടാകും. അപ്രതീക്ഷിതമായ ചിലവുകൾ പ്രയാസങ്ങൾ സൃഷ്ടിക്കും. തൊഴിൽരംഗത്ത്‌ ഉത്തരവാദിത്വങ്ങൾ വർധിക്കും. ലാഭകരമായ പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കും.

മേടം, ഇടവം, മിഥുനം മാസങ്ങളിൽ തീർത്ഥാടനം, മനഃക്ലേശം, കർമ്മപുഷ്ടി, പരീക്ഷാവിജയം എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ നേതൃപദവികൾ, ഭൂമിലാഭം, വിദേശവാസം, കാര്യവിജയം എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ സ്വജന വിരഹം, വ്യാപാരലാഭം, ശത്രുപീഡ, പുതിയ പ്രവർത്തനങ്ങൾ എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ ദേഹാരിഷ്ട്ടുകൾ, സന്താനശ്രേയസ്സ്, കലഹങ്ങൾ എന്നിവ ഉണ്ടാകും.

കർക്കിടകക്കൂറ് (പുണർതം1/4, പൂയം, ആയില്യം)

തൊഴിൽരംഗത്ത്‌ നേട്ടങ്ങൾ, ഔന്നത്യം, ധനലാഭം എന്നിവ ഉണ്ടാകും. ദൂരയാത്രകൾ, ബന്ധുജനാനുകൂല്യം, ധാർമ്മികപ്രവൃത്തികൾ എന്നിവ ഉണ്ടാകും. വിദ്യാർഥികൾക്ക് ലഘുവായ പ്രയാസങ്ങൾ അനുഭവപ്പെടും. അകാരണമായ ഭയം, മനോവ്യാകുലതകൾ എന്നിവയും ഉണ്ടാകും. കാര്യവിജയം, ആഗ്രഹസഫലീകരണം, കാർഷികാദായം എന്നിവ ഉണ്ടാകും.

മേടം, ഇടവം, മിഥുനം മാസങ്ങളിൽ കീർത്തി, ഉത്സാഹശീലം, ശാരീരികവും മാനസികവുമായ സന്തോഷം എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ അംഗീകാരങ്ങൾ, കുടുംബപുഷ്ടി, ഗൃഹലാഭം, സന്താനസൗഭാഗ്യം എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ ക്ലേശാനുഭവങ്ങൾ, അധികാരസ്ഥാനങ്ങളിൽ നിന്നും ആനുകൂല്യങ്ങൾ, കലാരംഗത്ത് നേട്ടങ്ങൾ എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ വ്യാപാരപുരോഗതി, മത്സരവിജയം, പ്രശസ്തി എന്നിവ ഉണ്ടാകും.

ചിങ്ങക്കൂറ്‍ (മകം, പൂരം, ഉത്രം1/4)

സാമ്പത്തിക പുരോഗതി, കാര്യവിഘ്നങ്ങൾ, മനഃക്ലേശം എന്നിവ ഉണ്ടാകും. കഠിനാധ്വാനം ചെയ്യും. ഐശ്വര്യം, കീർത്തി, ജനസമ്മതി എന്നിവയും ഉണ്ടാകും. മുൻകോപം, തീക്ഷ്ണത എന്നിവ ഉണ്ടാകും. ധനലാഭം, വിദ്യാഭ്യാസകാര്യങ്ങളിൽ പുരോഗതി, ഔദ്യോഗികമായ ഉയർച്ച എന്നിവയും ഉണ്ടാകും. കച്ചവടവും കൃഷിയും ലാഭവും നഷ്ടവും ഇല്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും.

മേടം, ഇടവം, മിഥുനം മാസങ്ങളിൽ നേതൃപദവികൾ, ഐശ്വര്യം, ആഗ്രഹസഫലീകരണം എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ സന്താനസൗഭാഗ്യം, കാര്യസിദ്ധി, ഭൂമിലാഭം എന്നിവയും ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ കലാരംഗത്ത് നേട്ടങ്ങൾ, അപ്രതീക്ഷിതമായ ചിലവുകൾ, വിദേശവാസം എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ ആഗ്രഹസഫലീകരണം, ബന്ധുഗുണം, കച്ചവടലാഭം എന്നിവ ഉണ്ടാകും.

കന്നിക്കൂറ് (ഉത്രം3/4, അത്തം, ചിത്ര1/2)

തൊഴിൽരംഗത്ത്‌ എതിർപ്പുകൾ ഉണ്ടാകും. പ്രതീക്ഷിച്ചിരുന്ന സ്ഥാനക്കയറ്റം ലഭിക്കുന്നതിന് കാലതാമസം നേരിടും. വിദ്യാർഥികൾക്ക് പരീക്ഷാവിജയം,അംഗീകാരങ്ങൾ എന്നിവ ഉണ്ടാകും. ബന്ധുജനസുഖം, ഐശ്വര്യപൂർണ്ണമായ കുടുംബജീവിതം,സന്താനശ്രേയസ്സ് എന്നിവ ഉണ്ടാകും. പണമിടപാടുകളിൽ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്. അനാവശ്യചിലവുകൾ, അപ്രതീക്ഷിതമായ ധനനഷ്ടം എന്നിവ ഉണ്ടാകും. ദീർഘകാല രോഗികൾക്ക് ആശ്വാസം ഉണ്ടാകും.

മേടം, ഇടവം, മിഥുനം മാസങ്ങളിൽ ദൂരയാത്രകൾ, ദേഹാരിഷ്ട്ടുകൾ, മേലധികാരികളുടെ അപ്രീതി എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ വ്യാപാര പുരോഗതി, മനഃസന്തോഷം, വസ്ത്രാഭരണാദിസിദ്ധി എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ ഭൂമിയിടപാടുകളിൽ നിന്നും ലാഭം, സ്വജനക്ലേശം, നേതൃപദവികൾ എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ പുതിയ സംരംഭങ്ങൾ,
പുണ്യപ്രവൃത്തികൾ, അപ്രതീക്ഷിതമായ ധനനഷ്ടം എന്നിവ ഉണ്ടാകും.

തുലാക്കൂറ് (ചിത്ര1/2, ചോതി, വിശാഖം3/4)

സാമ്പത്തിക പുരോഗതി, വ്യക്തിപരമായ നേട്ടങ്ങൾ, കർമ്മരംഗത്ത് മാറ്റം എന്നിവ ഉണ്ടാകും. ചുമതലകൾ ഉത്തരവാദിത്വത്തോട് കൂടി പൂർത്തീകരിക്കും. കലാകാരന്മാർക്ക് ആഗ്രഹസഫലീകരണം, പ്രശസ്തി എന്നിവ ഉണ്ടാകും. ചില സാമ്പത്തിക ഇടപാടുകളിൽ നിന്നും നഷ്ടം സംഭവിക്കും. പഠന തടസ്സങ്ങൾ ഉണ്ടാകുമെങ്കിലും വേഗത്തിൽ പരിഹരിക്കാൻ സാധിക്കും. കൃഷി, വ്യാപാരം മെച്ചപ്പെടും. ആരോഗ്യപ്രശ്നങ്ങൾ മനഃപ്രയാസങ്ങൾ ഉണ്ടാക്കും.

മേടം, ഇടവം, മിഥുനം മാസങ്ങളിൽ ശാരീരികവും മാനസികവുമായ സന്തോഷം, കർമ്മപുഷ്ടി, പുണ്യപ്രവൃത്തികൾ എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ പദവികൾ, അധികാരസ്ഥാനങ്ങളിൽ നിന്നും ധന സഹായം, ദേഹാസ്വസ്ഥതകൾ എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ ഇഷ്ടജനവിരഹം, തീർത്ഥാടനം, ധനലാഭം എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ പ്രവർത്തന വിജയം, സ്വജനകലഹം, രോഗശാന്തി എന്നിവയും ഉണ്ടാകും.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം, തൃക്കേട്ട)

സത്കർമ്മങ്ങൾ ചെയ്യും. ഗൃഹനിർമ്മാണം പൂർത്തീകരിക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർ, സാഹിത്യപ്രവർത്തകർ എന്നിവർക്ക് നേട്ടങ്ങൾ കൈവരിക്കാനാകും. രാഷ്ട്രീയവിജയം, ഉത്തരവാദിത്വബോധം, കാർഷികലാഭം എന്നിവ ഉണ്ടാകും. ജീവിതച്ചിലവുകളിൽ ഉള്ള വർധനവ് പ്രയാസങ്ങൾ ഉണ്ടാക്കും. ലഘുവായ രോഗപീഡകൾ ഉണ്ടാകും.

മേടം, ഇടവം, മിഥുനം മാസങ്ങളിൽ ബന്ധുജനങ്ങളിൽ നിന്നും സഹായ സഹകരണങ്ങൾ, കർമ്മലബ്‌ധി, ദേഹാരിഷ്ട്ടുകൾ എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ മേലധികാരികളുടെ പ്രശംസ, സ്ഥാനലബ്‌ധി, ആഗ്രഹസഫലീകരണം എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ ദേഹാരിഷ്ട്ടുകൾ, ഐശ്വര്യം, വിദ്യാഭ്യാസപുരോഗതി എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ വ്യവഹാരവിജയം, സ്വജനക്ലേശം, പുണ്യപ്രവൃത്തികൾ എന്നിവ ഉണ്ടാകും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

സാമ്പത്തികപ്രയാസങ്ങൾ പരിഹരിച്ച് നല്ല സ്ഥിതിയിൽ എത്തിച്ചേരാൻ സാധിക്കും. കർമ്മരംഗത്ത് അംഗീകാരങ്ങൾ, സ്ഥലംമാറ്റം എന്നിവ ഉണ്ടാകും. വിദ്യാർഥികൾക്ക് നിലനിന്നിരുന്ന പ്രതികൂലാവസ്ഥകൾ മാറി കാലം അനുകൂലം ആകും. പ്രയത്നഫലം അനുഭവിക്കും. സമ്പാദ്യശീലവും വിവിധ തരത്തിലുള്ള നിക്ഷേപങ്ങളും ഉണ്ടാകും. ജഠരാഗ്നിവൈഷമ്യം, ഉദരരോഗങ്ങൾ എന്നിവ ഉണ്ടാകും. കച്ചവടവും കൃഷിയും വർഷാരംഭത്തിൽ ലാഭകരം ആകില്ല.

മേടം, ഇടവം, മിഥുനം മാസങ്ങളിൽ വിഭവപുഷ്ടി, ശത്രുപീഡ, ധനലാഭം, കീർത്തി എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ കാര്യവിഘ്നങ്ങൾ, സൗഖ്യം, അകാരണമായ ഭയം, വിവാഹലബ്ദ്ധി എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ രോഗശാന്തി, മറ്റുള്ളവരുടെ ആദരവ്, കാര്യവിജയം എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ സമാധാനം, കർമ്മപുഷ്ടി, കാർഷികാദായം, വ്യാപാരപുരോഗതി എന്നിവയും ഉണ്ടാകും.

മകരക്കൂറ് (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)

സംതൃപ്ത ജീവിതം നയിക്കാൻ സാധിക്കും. പുതിയ മെച്ചപ്പെട്ട ധനാഗമമാർഗ്ഗങ്ങൾ ഉണ്ടാകും. മംഗളകർമ്മങ്ങളുടെ നേതൃസ്ഥാനം വഹിക്കും. ഔദ്യോഗിക രംഗത്ത് ഉത്തരവാദിത്വങ്ങൾ പൂർത്തീകരിക്കുവാൻ കഠിനാധ്വാനം ചെയ്യേണ്ടി വരും. സാമ്പത്തികരംഗത്ത് പുരോഗതി, കാർഷികാദായം, ഭൂമിലാഭം എന്നിവ ഉണ്ടാകും. ശ്രേയസ്കരമായ കർമ്മങ്ങൾ നിഷ്ഠയോടുകൂടി ചെയ്യും. ഉദ്യോഗാർഥികൾക്ക് വിദേശത്തുനിന്നും അവസരങ്ങൾ ലഭിക്കും. ദേഹാസ്വസ്ഥതകൾ ഉണ്ടാകും.

മേടം, ഇടവം, മിഥുനം മാസങ്ങളിൽ ധനലാഭം, ഭവനനവീകരണം, ബഹുജനസമ്മതി, വിദേശവാസം എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ മനോവ്യാകുലതകൾ, ബന്ധുജനകലഹം, ഔന്നത്യം, ആഗ്രഹസഫലീകരണം, എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ പദവികൾ, പരീക്ഷാവിജയം, കർമ്മലബ്‌ധി, കുടുംബസുഖം എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ നിരാശ, സന്തോഷാനുഭവങ്ങൾ, തീർത്ഥാടനം, വ്യാപാരപുരോഗതി എന്നിവ ഉണ്ടാകും.

കുംഭക്കൂറ് (അവിട്ടം1/2, ചതയം, പൂരുരുട്ടാതി 3/4)

പ്രതികൂലസാഹചര്യങ്ങളെ ബുദ്ധിപൂർവ്വം നേരിട്ട് വിജയം കൈവരിക്കാൻ സാധിക്കും. വരുമാന വർധനവ്, ആഡംബരഭ്രമം, പ്രിയജനാനുകൂല്യം എന്നിവ ഉണ്ടാകും. കുടുംബരംഗത്ത് സ്വത്തുതർക്കങ്ങൾ ഉണ്ടാകും. പൊതുപ്രവർത്തകർക്ക് കാലം ഗുണകരം ആയിരിക്കില്ല. പ്രണയസാഫല്യം, സന്താനസൗഭാഗ്യം, ധാർമ്മികപ്രവൃത്തികൾ എന്നിവ ഉണ്ടാകും. പൊതുവെ ആരോഗ്യനില തൃപ്തികരം ആയിരിക്കില്ല.

മേടം, ഇടവം, മിഥുനം മാസങ്ങളിൽ കർമ്മസിദ്ധി, അപവാദം, ദൂരയാത്രകൾ എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ ഭൂമിലാഭം, അലസത, ധനധാന്യസമൃദ്ധി, കാർഷികരംഗത്ത് നേട്ടങ്ങൾ എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ മേലധികാരികളുടെ അപ്രീതി, കാര്യവിജയം, മനോവ്യാകുലതകൾ, ഉയർന്നസാമൂഹികസ്ഥിതി എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ ശാന്തി, ഭൂസ്വത്ത്, സ്വജനക്ലേശം, പദവികൾ എന്നിവ ഉണ്ടാകും.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

പുരോഗതി മുൻനിർത്തി ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് വിജയം ഉണ്ടാകും. ഗൃഹനിർമ്മാണം പൂർത്തീകരിക്കും. മുടങ്ങിക്കിടന്നിരുന്ന പല പദ്ധതികൾക്കും തുടക്കം കുറിക്കാനാകും. വിദ്യാർഥികൾക്ക് പഠന തടസ്സങ്ങൾ ഉണ്ടാകും. കർമ്മരംഗത്ത് സത്‌പേര്‌ ലഭിക്കും. സത്യസന്ധത, ഉത്തരവാദിത്വബോധം എന്നിവ എല്ലാ പ്രവർത്തനങ്ങളിലും ഉണ്ടാകും. മേലധികാരികളുടെ പ്രശംസ, അനുകൂലമായ സ്ഥലംമാറ്റം എന്നിവ ഉണ്ടാകും. ദാമ്പത്യജീവിതത്തിൽ നിലനിന്നിരുന്ന പൊരുത്തക്കേടുകൾ പരിഹരിക്കാനാകും. കർഷകർക്കും വ്യാപാരികൾക്കും വർഷാരംഭത്തിൽ പ്രയാസങ്ങൾ ഉണ്ടാകും.

മേടം, ഇടവം, മിഥുനം മാസങ്ങളിൽ ഉദ്യോഗരംഗത്ത് ഉയർച്ച, സാമ്പത്തികപുരോഗതി, അനാവശ്യചിലവുകൾ, പ്രയത്നഫലം എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ കർമ്മപുഷ്ടി, ജനസമ്മതി, മനഃസുഖം എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ സന്തോഷകരമായ സൗഹൃദം, ഭാഗ്യാനുഭവം, ശ്രേയസ്സ്, വസ്ത്രാഭരണാദി ലാഭം എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ കുടുംബക്ഷേമം, പുണ്യപ്രവൃത്തികൾ, ദഹനസംബന്ധമായ അസുഖങ്ങൾ, പരീക്ഷാവിജയം എന്നിവ ഉണ്ടാകും.

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Vishu phalam 2020 astrology c v govindan edappal

Next Story
Horoscope Today April 01, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലംRahu Kala, Rahu Kal, Rahu Kalam and Rahu Kalaam Time Today, Horoscope Today, വാരഫലം, ദിവസ ഫലം മലയാളം, രാശിഫലം, August 17, today horoscope, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്
The moderation of comments is automated and not cleared manually by malayalam.indianexpress.com