/indian-express-malayalam/media/media_files/uploads/2019/07/Horoscope-of-the-week-July-28-August-3-2019.jpg)
ദിവസ ഫലം മലയാളം, രാശിഫലം, today horoscope, august 7, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്
നിങ്ങളുടെ ഇന്നത്തെ ദിവസം
കന്നിരാശിയുടേതാണ് ഈ നിമിഷത്തിൽ എന്റെ ചിഹ്നം. സത്യം പറഞ്ഞാൽ ഇത് എനിക്ക് പ്രിയപ്പെട്ട ചിഹ്നങ്ങളിലൊന്നാണ്. എല്ലാ കന്നി രാശിക്കാർക്കും ഞാൻ നല്ലനിലയിലായിരിക്കുമെന്ന് ഇതർഥമാക്കുന്നില്ല- അതിനായി ഞാൻ ശ്രമിച്ചിരുന്നുവെങ്കിലും! അത് അർഥമാക്കുന്നതെന്തെന്നാൽ ആ രാശിയിൽ ജനിച്ചവർ ശക്തമായ സ്ഥാനങ്ങളിലുള്ളവരും അതിൽ ചിലർ ലോകത്തിലെ ഏറ്റവും പ്രമുഖരായ വ്യക്തികളിൽ പെടുന്നവരുമായിരിക്കുമെന്നാണ് . ശാന്തമായുള്ള തെളിഞ്ഞ ചിന്തകൾക്കുള്ള അവരുടെ ശേഷി ഇടുങ്ങിയ കോണുകളിൽ നിന്ന് അവരെ പുറത്തെത്തിക്കുന്നു.
Vishu Phalam 2020: സമ്പൂർണ്ണ വിഷു ഫലം 2020
മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
വിജയികളെ തിരഞ്ഞെടുക്കുന്നതിൽ കഴിവുള്ളവരാണ് നിങ്ങൾ. ചുരുങ്ങിയത് ഇപ്പോഴത്തെ സൂചന അതാണ്. ഈ സമയത്ത് നിങ്ങൾ കാര്യമായി പരിഗണിക്കുന്ന രണ്ട് കാര്യങ്ങളിൽ ഒന്ന് പരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്തതും വിശ്വസനീയവുമായ കാര്യങ്ങൾ പിന്തുടരുക എന്നതും, രണ്ടാമത്തേത് സാഹചര്യങ്ങളുടെ ആകെത്തുക മാത്രം ശ്രദ്ധിക്കാതെ അവയെ സൂക്ഷ്മമായി നോക്കുക എന്നതുമാണെന്ന് എനിക്ക് പറയാനാവും.
ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)
ഇത് തർക്കത്തിന്റയോ അഭിപ്രായ വ്യത്യാസങ്ങളുടെയോ സംഘർഷങ്ങളുടേയോ വാരമല്ല, പക്ഷേ നിങ്ങൾ നിരാശയ്ക്കോ അക്ഷമയ്ക്കോ കീഴടങ്ങിയാൽ അതങ്ങനെയായി മാറിയേക്കാം. നിങ്ങൾക്കറിയാവുന്ന പോലെ തന്നെ, ആളുകൾക്ക് രണ്ടാമതൊരവസരം നൽകുന്നതാണ് നല്ലത്, പ്രത്യേകിച്ച് വീടുകളിൽ. എന്തുകൊണ്ട് നിങ്ങളുടെ സ്വന്തം ഉപദേശം തന്നെ പിന്തുടരുന്നില്ല?
മിഥുനം രാശി (മേയ് 22- ജൂണ്‍ 21)
കൂടുതൽ ബുദ്ധിശാലികളാവാൻ ശ്രമിക്കുന്നതിലാണ് മിഥുന രാശിക്കാർക്കുള്ള പ്രധാന അപകടം പതിയിരിക്കുന്നത്. നിങ്ങൾ ഭൂതകാലത്തിലെ പാഠങ്ങളുൾക്കൊള്ളണമെന്ന് ഗ്രഹ നിലയുടെ ചിഹ്നങ്ങൾ ശക്തമായി നിങ്ങളോട് ശുപാർശ ചെയ്യുന്നു. നിങ്ങൾക്കറിയാവുന്നവരും നിങ്ങൾ വിശ്വസിക്കുന്നവരുമായ ആളുകളിൽ നിന്നുള്ള ഉപദേശങ്ങളിലേക്ക് വീണ്ടും നോക്കുക. നിങ്ങൾ ഇതുവരെ കാര്യമായി ശ്രദ്ധിക്കാത്ത കാര്യങ്ങളുണ്ടാവും, എന്നാൽ അക്കാര്യം പരിഹരിക്കാൻ ഇത് നല്ല സമയമായിരിക്കാം.
കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)
ഗാർഹിക ചർച്ചകളെ വലിയ ഊർജസ്വലതയോടെ പിന്തുടരാം. പരിഗണനയോടെയും നയപരമായും ഇടപെടുന്നതത് നിങ്ങളുടെ അവകാശങ്ങൾക്കായി നിൽക്കുന്നതിനോട് ഒത്തുപോവുന്നതാണ്. നിങ്ങൾ പറയാൻ ആരംഭിക്കുന്നതിന് മുൻപ് കാര്യങ്ങളെ ക്രമപ്പെടുത്തി വയ്ക്കാറുണ്ടോ എന്നതിന്റെയും പങ്കാളികളെ കേൾക്കാൻ സജ്ജമാക്കുന്നുണ്ടോ എന്നതിന്റെയും പ്രശ്നങ്ങൾ മാത്രമാണുള്ളത്.
ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)
പല വഴികളിലും നല്ല ദിനമാണിത്. പക്ഷേ അതെല്ലാം നിങ്ങൾ ഇന്നത്തെ പൊതുവെ അയഞ്ഞ, വെറുതേയിരിക്കുന്ന, വലിയ തരത്തിൽ വ്യക്തികേന്ദ്രീകൃതമായ സാഹചര്യത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ അടിസ്ഥാനമാക്കിയിരിക്കും. നിങ്ങളുടെ തത്വദീക്ഷകളുമായി മുന്നോട്ട് പോവാൻ വേണ്ടതെല്ലാം നിങ്ങൾ ചെയ്യും. പക്ഷേ നിങ്ങൾക്കെന്തുകൊണ്ട് അയവുള്ള ആളാവാൻ പറ്റുന്നില്ല എന്നതിന്റെ യഥാർഥ കാര്യങ്ങളൊന്നും സൂക്ഷ്മതകളിലേക്ക് കടക്കുമ്പോഴുണ്ടാവില്ല.
കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)
ദേഷ്യത്തിലോ ധൃതിപിടിച്ചോ എന്തെങ്കിലും പറഞ്ഞ് പ്രശ്നങ്ങളോ തർക്കങ്ങളോ ക്ഷണിച്ചുവരുത്താതിരിക്കാൻ ശ്രമിക്കണം. പച്ചയായ വസ്തുതയെന്തെന്നാൽ നിങ്ങൾ എത്രത്തോളം മറ്റുള്ളവരോട് നല്ലതായി ഇടപെടുന്നോ, അതിനനുസരിച്ച് സന്തോഷത്തോടെ അവർ തിരിച്ചും പെരുമാറും എന്നതാണ്. എളുപ്പമാണ്, അല്ലേ? അതിനൊപ്പം, പ്രധാനപ്പെട്ട കുറേ വസ്തുതകൾ നിങ്ങൾ മറന്നു പോയിട്ടുണ്ടാവാം. നിങ്ങൾക്ക് ചിലപ്പോൾ പ്രധാനപ്പെട്ട എന്തോ രേഖ വരെ നഷ്ടപ്പെട്ടിട്ടുണ്ടാവാം.
തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)
അധികം വൈകാതെ നിങ്ങൾ ധാരാളം അനാവശ്യ സമ്മർദ്ദങ്ങളിൽ നിന്നു മുക്തി നേടും, അനാവശ്യമായ പ്രതിബന്ധങ്ങളിൽ നിന്നും. ആയതിനാൽ നിങ്ങൾ സാർവത്രികമായ സ്നേഹത്തിന്റെ, പലയിടങ്ങളിലും സംശയത്തോടെ കാണപ്പെടുന്നതായി എനിക്കറിയാവുന്ന, നിങ്ങൾക്ക് അങ്ങനെ കാണാൻ കാരണമില്ലാത്തതായ ആ ആശയത്തിന്റെ വഴി തിരഞ്ഞെടുക്കാൻ തയ്യാറായിരിക്കും.
വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)
ഭൂതകാലത്ത് നിങ്ങൾക്ക് ലാഭകരമായ ഇടപാടുകളുണ്ടായിരുന്ന ആളുകൾ പോലും ഇപ്പോൾ മേൽക്കൈ നേടാൻ ശ്രമിക്കുന്നതിനായി യാഥാസ്ഥിതകമല്ലാത്ത മാർഗങ്ങളുപയോഗിക്കാൻ സാധ്യതയുണ്ട്. ആശങ്കപ്പെടേണ്ട, അവർ അമിത ആത്മവിശ്വാസത്തിന്റെ മോശം ഫലങ്ങളാൽ ബുദ്ധിമുട്ടുകയാണ്, അവർ വേഗം തന്നെ നിലത്തിറക്കപ്പെടും.
ധനു രാശി (നവംബര്‍ 23-ഡിസംബർ 22)
ഇപ്പോഴും യാത്രകൾ ആസൂത്രണം ചെയ്യുന്ന കാര്യത്തിൽ പ്രധാന ഊന്നൽ നൽകുന്നു. ഇന്നത്തെ സാഹചര്യത്തിൽ ശുഭാപ്തി വിശ്വാസ പരവും ഉത്സാഹപൂർണവും അത്മവിശ്വാസത്തോടെയുള്ളതുമായി കാണാൻ പറ്റുന്ന കാര്യമാണത്. എല്ലാ വിശദാംശങ്ങളും, പ്രത്യേകിച്ച് നിയമവുമായി ബന്ധപ്പെട്ടവ മനഃപൂർവം തന്നെ പരിശോധിക്കണമെന്ന മുന്നറിയിപ്പ് അവർ എപ്പോഴും ഒപ്പം കരുതുന്നു. എന്തായാലും, നിങ്ങൾ നിങ്ങളുടെ ആത്മാവിന്റെയോ മനസ്സിന്റെയോ യാത്രക്ക് തുടക്കമിട്ടിട്ടുണ്ടാവാം.
മകരം രാശി (ഡിസംബർ 23 - ജനുവരി 20)
പല കാര്യങ്ങളും പരിഗണിച്ചാൽ ഇത് മകര രാശിയുടെ ഒരു സമയമാണ്, ഒന്ന് വേഗം കുറയ്ക്കാനും നിങ്ങളുടെ ജീവിതം ശക്തമായ അടിത്തറയിൽ വിശ്രമിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനുമുള്ള സമയം. ഇനിയും ധാരാളം ധാരാളം ജീവിതമുണ്ട്. ദീഘകാല സ്വപ്നങ്ങളെ അടുത്ത വർഷം പൂർത്തീകരിക്കാമെന്ന കാഴ്ചപ്പാടോടെ പുനരുജ്ജീവിപ്പിക്കാനുള്ള സമയമാണ് ഇപ്പോഴത്തേത്.
കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)
ഒന്നും ചിന്തിക്കാതെ എടുത്തുചാടി എന്തെങ്കിലും ചെയ്യുന്നവർ ഇപ്പോൾ ആ ശീലം മാറ്റിയിട്ടുണ്ടാവും, ഈ സമയത്ത് കൂടുതൽ ശ്രദ്ധാലുക്കളായിക്കൊണ്ടിരിക്കുന്നുണ്ടാവും. പ്രായോഗികമായി നടക്കാൻ സാധ്യതയുള്ള കാര്യങ്ങൾ എന്താണെന്ന് മുൻകൂട്ടി മനസ്സിലാക്കിയാൽ മാത്രമേ നിങ്ങളുടെ തിരഞ്ഞെടുപ്പുകൾ ഫലപ്രദമാവൂ എന്ന് മനസ്സിലാക്കിയതിനാലാവാം അത്. പങ്കാളികളുടെ പുകഴ്ത്തലുകൾ നിങ്ങൾ അംഗീകരിക്കുന്നുണ്ടാവാം, പക്ഷേ അവ നിങ്ങളെ പ്രശ്നങ്ങളിലാക്കാൻ അനുവദിക്കാതിരിക്കുക.
മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20)
നിങ്ങളുടെ അന്തസും ജോലിയിലെ അവസ്ഥയുമായി അടുത്ത് ബന്ധപ്പെട്ട വിഷയങ്ങൾ ഇപ്പോഴും സങ്കീർണമായാണ് കാണുന്നത്. നിങ്ങൾ വെറുതെയിരുന്ന് വിധിപോലെ വരട്ടെ എന്ന് കരുതിയാലും ആരും കുറ്റം പറയില്ലെന്ന് ഞാൻ കരുതുന്നു. എന്തായാലും അന്തിമ ഫലം ഒന്നായിരിക്കും! നിങ്ങളുടെ കാൽപനിക നക്ഷത്രങ്ങൾ നോക്കുന്നുണ്ട്- അങ്ങനെയാവുമ്പോൾ അത് നല്ലവാർത്തയാണ് .
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.