/indian-express-malayalam/media/media_files/uploads/2019/08/horoscope-17.jpg)
Horoscope of the Week
ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?: വാരഫലം
മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
അതിശയകരമായ സൗഹൃദ പ്രദേശങ്ങളിൽ ഗ്രഹങ്ങളുടെ ഒത്തുചേരൽ നിങ്ങളുടെ സാഹചര്യം ലഘൂകരിക്കുന്നു. ഗ്രഹങ്ങൾ വളരെ അനുകൂലമായി വിന്യസിക്കപ്പെടുമ്പോൾ, നിങ്ങൾ മനസ് വച്ചാൽ നിങ്ങൾക്ക് നേടാൻ കഴിയാത്തതായി ഒന്നും തന്നെയില്ലെന്ന് നിങ്ങൾ മനസിലാക്കുന്നു. നിങ്ങളുടെ ഭാഗത്ത് സുഹൃത്തുക്കളെ ലഭിക്കുകയാണെങ്കിൽ നിങ്ങൾ കൂടുതൽ മികച്ചവരാകും. എല്ലാത്തിനുമുപരി, നിങ്ങൾക്ക് ഒരു ടീം കളിക്കാരനാകാൻ കഴിയും..
Varsha Phalam 2020: വർഷഫലം 2020
ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)
നിങ്ങൾ ഏതെങ്കിലും ആഭ്യന്തര ചെലവുകളെക്കുറിച്ചോ അല്ലെങ്കിൽ, ഒരു വസ്തു ഇടപാടിനെക്കുറിച്ചോ ആലോചിക്കുകയാണെങ്കിൽ, സൂചനകൾ ഈ ആഴ്‌ചയുടെ അവസാനം ഏറ്റവും മികച്ചതാണെന്ന് കാണപ്പെടുന്നു. അത് നിങ്ങൾ വാങ്ങുകയോ വിൽക്കുകയോ വാടകയ്ക്കെടുക്കുകയോ ചെയ്താലും ബാധകമാണ്. എന്നാൽ ഒരു ഓപ്ഷൻ മാത്രം തിരഞ്ഞെടുക്കുന്നതിനുപകരം നിങ്ങൾക്ക് പല രീതിയിൽ ലാഭം കണ്ടെത്താൻ കഴിഞ്ഞേക്കും - അവസരം വിനിയോഗിക്കുക!
മിഥുനം രാശി (മേയ് 22- ജൂണ്‍ 21)
നിങ്ങളുടെ ഭരണഗ്രഹമായ ബുധനുമായുള്ള സൂര്യന്റെ ബന്ധം നിങ്ങളുടെ ജീവിതത്തിലെ ഒരു നല്ല സമയത്തെ ഉറപ്പിച്ച് മികച്ചതാക്കുന്നു. ഒരു മുന്നറിയിപ്പ് വാക്ക്, എന്നിരുന്നാലും - നിങ്ങളുടെ വിധി അൽപം വ്യക്തിപരമായിരിക്കും. ഉദ്യോഗസ്ഥലത്ത്, സഹപ്രവർത്തകർ എന്താണ് പറയുന്നതെന്നല്ല, അവർ എന്താണ് ചെയ്യുന്നതെന്ന് വിശദമായി ശ്രദ്ധിക്കണം.
കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)
നിങ്ങളുടെ ചാർട്ടിലെ സൗഹൃദ മേഖലകളിലൂടെ ചന്ദ്രൻ കടന്നുപോകുന്നു, അത് നിങ്ങളുടെ മനഃസമാധാനത്തിന് വളരെ നല്ലതാണ്, പക്ഷേ ശനിയാഴ്ചയും ഞായറാഴ്ചയും, ജീവിതം കൂടുതൽ സ്വപ്നപരവും ഭാവനാത്മകവുമാകുമ്പോൾ, പ്രണയപരമായി സമ്പന്നമാകുമെന്ന് പ്രതീക്ഷിക്കാം. അപ്പോഴേക്കും, നിങ്ങളുടെ നക്ഷത്രങ്ങൾ കൂടുതൽ സുഖസ്‌മരണകൾ തേടുകയും വികാരഭരിതരാകുകയും ചെയ്യും.
ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)
ജ്യോതിഷത്തിന്റെ പുരാതനവും പരമ്പരാഗതവുമായ എല്ലാ നിയമങ്ങളും അനുസരിച്ച്, ചിങ്ങം രാശി ഇപ്പോൾ അഭൂതപൂർവവും പ്രയോജനകരമായ ഗ്രഹ വിന്യാസങ്ങൾക്ക് കീഴിലാണ്, പക്ഷേ പങ്കാളികൾക്ക് അവരുടെ അഭിപ്രായങ്ങൾ പറയാനും ന്യായമായ പങ്ക് അനുവദിക്കുകയാണെങ്കിൽ മാത്രം, നിങ്ങൾക്കതിന്റെ ഉപകാരം ലഭിക്കും. ഒരേയൊരു ചോദ്യം, വെല്ലുവിളിയിലേക്ക് ഉയരാൻ നിങ്ങൾക്ക് ആകുമോ? വിധിയുടെ വിളയാട്ടത്തിന് മുമ്പ് ചെലവ് പദ്ധതികൾ ക്രമീകരിക്കുക.
കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23 )
നിങ്ങൾക്കുള്ള എല്ലാ അവ്യക്തമായ ആശയങ്ങളും സംശയങ്ങളും അപര്യാപ്തതകളും ഒരു വശത്ത് മാറ്റി വയ്ക്കുകയും, ഗോസിപ്പ്, ഗൂഢാലോചന, ദ്രോഹാലോചന എന്നിവ നടത്തുന്ന ആളുകളെ ഒഴിവാക്കുകയും ചെയ്യണം. സത്യസന്ധത മാത്രമാണ് നയം. വിദ്യാഭ്യാസം പ്രധാനമാണെങ്കിൽ, നിങ്ങൾ അല്ലെങ്കിൽ വളരെ അടുത്ത ബന്ധു, ഏറ്റവും മോശം അവസ്ഥയിൽ നിന്ന് വിമുക്തമായതായി തോന്നുന്നു. ഇളയ ബന്ധുക്കളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക. അവരുടെ സ്വാഭാവികത നിങ്ങളെ പ്രചോദനം നൽകും.
തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)
നിങ്ങളുടെ മുൻഗണനകൾ എവിടെയാണെന്ന് അറിയാൻ പ്രയാസമാണ് - പരിചിതമായ ഒരു ധർമ്മസങ്കടത്തിലാകാം, ഒരുപക്ഷേ. ഇത്തവണ നിങ്ങൾക്ക് രണ്ട് പരിഗണനകളുണ്ട് - ഒരു വശത്ത് സ്വാർഥ താൽപര്യവും മറുവശത്ത് നൈതികത അഥവാ സാന്മാര്‍ഗ്ഗികത. ഒരു മധ്യവഴി കണ്ടെത്തുക. ധനകാര്യങ്ങൾ ആഴ്‌ചയുടെ അവസാനത്തിൽ നിങ്ങളെ ചില ബുദ്ധിമുട്ടുകൾക്ക് വിധേയമാക്കും, അതിനാൽ എല്ലാ സംഭവവികാസങ്ങളും ശ്രദ്ധിക്കുക.
വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)
നിങ്ങൾ സാധാരണഗതിയിൽ ഒട്ടും തന്നെ അഹംഭാവമില്ലാത്ത വിനീതനായ വ്യക്തിയാണ്, ഒരുപക്ഷേ നിങ്ങൾക്ക് ആത്മവിശ്വാസം ഇല്ലാത്തതിനാലോ അതോ മറ്റുള്ളവർ നിങ്ങളെ പരിഹസിക്കുമെന്ന് കരുതുന്നതിനാലോ. ഇപ്പോൾ എന്റെ ഉപദേശം ലജ്ജയില്ലാതെ അഹംഭാവം പുലർത്തുക, ഒന്നാം സ്ഥാനം നോക്കുക - യുക്തിസഹജമായി! നിങ്ങൾ സ്വാർത്ഥരായിരിക്കണമെന്ന് ഞാൻ പറയുന്നില്ല, പക്ഷേ നിങ്ങൾ ശരിയായത് ചെയ്യേണ്ടതുണ്ട്.
ധനു രാശി (നവംബര്‍ 23-ഡിസംബർ 22)
നേടാനാകാത്ത എന്തും നിങ്ങൾ ആദർശവൽക്കരിക്കാനുള്ള പ്രവണത കാണിക്കുന്നു. റൊമാന്റിക് ധനു രാശിക്കാർ ഒരു വിദൂര പ്രതിച്ഛായയുമായോ ക്ഷണികമായ വീക്ഷണവുമായോ പ്രണയത്തിലാകാൻ സാധ്യതയുണ്ട്. നിങ്ങളുടെ സ്വപ്നങ്ങൾ നിങ്ങളെ ഏറ്റെടുക്കട്ടെ. ആഴ്ചയുടെ പകുതിയിൽ നിങ്ങൾക്ക് അപ്രതീക്ഷിതമായ ഒരു ഭാഗ്യം കൈവരാം. ആനുകൂല്യങ്ങൾ പൂർണ്ണമായും വൈകാരികമായിരിക്കും.
മകരം രാശി (ഡിസംബർ 23 - ജനുവരി 20)
കുറഞ്ഞത്, നിങ്ങൾക്ക് ഒരു ചെറിയ ലാഭവീതം പ്രതീക്ഷിക്കാം. മികച്ചതെന്തെന്നാൽ, നിങ്ങൾ മികച്ച സമ്മാനങ്ങൾ നേടുമെന്ന് പ്രതീക്ഷിക്കാം. ഈ ആഴ്ച നിങ്ങൾക്ക് കുറച്ച് സാമ്പത്തിക ഭാഗ്യമെങ്കിലും അനുഭവപ്പെടുന്നില്ലെങ്കിൽ നിങ്ങൾ സമൂലമായി എന്തെങ്കിലും തെറ്റ് ചെയ്തു. ആഴ്‌ചയുടെ തുടക്കത്തിൽ നിങ്ങൾക്ക് രസകരവും ഹൃദയസ്പർശിയായതുമായ കുടുംബ വാർത്തകൾക്കായി കാത്തിരിക്കാം.
കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)
പ്രണയ, വൈകാരിക അവസരങ്ങൾ വ്യക്തിഗത വളർച്ചയുടെയും സന്തോഷത്തിന്റെയും ഒരു മഞ്ഞുമലയുടെ അഗ്രം മാത്രമാണ്, അത് നിങ്ങളെ കീഴടക്കുമെന്ന് വാഗ്‌ദാനം ചെയ്യുന്നു. ദയവായി, നിങ്ങളുടെ താൽപ്പര്യാർത്ഥം, നിങ്ങളുടെ അഭിനിവേശങ്ങൾക്ക് കീഴടങ്ങുക, കാരണം നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് അവ മനസിലാകില്ല. അവ മനസിലാക്കിയ ശേഷം, ഭാവിയിൽ ഇതിനെ എങ്ങനെ പരിഹരിക്കാമെന്ന് നിങ്ങൾക്ക് പ്രവർത്തിക്കാനാകും.
മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20)
നിങ്ങൾ ഒരു സൗഹാർദ്ദപരമായ ഘട്ടത്തിലാണ്, പക്ഷേ അതിനോടൊപ്പം ഒരു ഗുരുതരമായ ഘട്ടത്തിലുമാണ്. ലക്ഷ്യബോധമുള്ള പ്രവർത്തനത്തിനും അർത്ഥത്തിനുമായി നിങ്ങൾ ആഗ്രഹിക്കുന്നു, അത് കാരണം, നിങ്ങളുടെ അതിലോലമായ മീനം രാശിയുടെ ഊർജം റീചാർജ് ചെയ്യുന്നതിന് ആവശ്യമായതിനപ്പുറം വിശ്രമത്തിന് നിങ്ങൾക്ക് കൂടുതൽ സമയം ലഭിക്കുമോ എന്ന് ഞാൻ സംശയിക്കുന്നു. മൊത്തത്തിൽ, ഇത് സ്ഥിരമായ പ്രൊഫഷണൽ പുരോഗതിയുടെ സമയമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.