scorecardresearch
Latest News

Varsha Phalam 2020: വർഷഫലം 2020

Yearly Horoscope 2020 Malayalam: ഈ വര്‍ഷം നിങ്ങള്‍ക്കെങ്ങനെ? എടപ്പാള്‍ സി ഗോവിന്ദന്‍ മാസ്റ്റര്‍ എഴുതുന്ന വര്‍ഷഫലം വായിക്കാം

Varsha Phalam 2020, Malayalam Yearly Horoscope 2020, horoscope 2020, 2020 astrology, astrology 2020, horoscope 2020 predictions, 2020 yearly horoscope, വര്‍ഷഫലം, പുതുവര്‍ഷഫലം, ജ്യോതിഷം,

Malayalam Varsha Phalam 2020: പുതിയ ഒരു ദശാബ്ദം കൂടിയാണ് തുടങ്ങുന്നത്.  ഈ വര്‍ഷം നിങ്ങള്‍ക്ക് എന്തായിരിക്കും കരുതി വയ്ക്കുക?  ജ്യോതിഷവിധി പ്രകാരമുള്ള പുതുവര്‍ഷ ഫലം വായിക്കാം.

മേടക്കൂറ്‍ (അശ്വതി,ഭരണി,കാർത്തിക 1/4)

പുരോഗതി കൈവരിക്കാൻ സാധിക്കുന്ന വർഷം ആണ്. ഉത്തരവാദിത്വബോധം, ബഹുജനസമ്മിതി, ഐശ്വര്യം എന്നിവ ഉണ്ടാകും. അപ്രതീക്ഷിതമായധനലാഭം, കർമ്മപുരോഗതി, ഉയർന്നപദവികൾ എന്നിവ അനുഭവിക്കും. കാര്യവിഘ്നങ്ങളും ശത്രുപീഡയും മനഃക്ലേശങ്ങൾക്കിടയാക്കും. വിദ്യാർത്ഥികൾക്ക് മത്സരപരീക്ഷകളിലും അഭിമുഖങ്ങളിലും കഴിവ് തെളിയിക്കാനാകും. കച്ചവടലാഭം, കുടുംബസുഖം, ഭാഗ്യാനുഭവം എന്നിവയും ഉണ്ടാകും. ആരോഗ്യരംഗം തൃപ്തികരം ആയിരിക്കില്ല. പല തരം രോഗങ്ങൾ ശല്യപ്പെടുത്താൻ സാധ്യതയുണ്ട്.

ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കാര്യവിജയം, ഉദ്യോഗലബ്ദ്ധി, ധനലാഭം, അനാവശ്യചിലവുകൾ എന്നിവ ഉണ്ടാകും. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ ദേഹാസ്വസ്ഥതകൾ, രാഷ്ട്രീയനേട്ടങ്ങൾ, വ്യക്തിപരമായമികവ്, പുണ്യപ്രവൃത്തികൾ എന്നിവ ഉണ്ടാകും. ജൂലൈ, ആഗസ്ത്, സെപ്റ്റംബർ മാസങ്ങളിൽ സാമ്പത്തിക ലാഭം, സ്വജനവിരഹം, മനോവ്യാകുലതകൾ, വ്യവസായവിജയം എന്നിവയും ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ കാർഷികാദായം, സന്താനസൗഖ്യം, ശത്രുപീഡ, ഭൂമിലാഭം, വിദേശയാത്രകൾ എന്നിവയും ഉണ്ടാകും.

ഇടവക്കൂറ്‍ (കാർത്തിക 3/4, രോഹിണി, മകീര്യം 1/2)

വളരെയേറെ അനുകൂലസാഹചര്യങ്ങൾ ഉണ്ടാകുന്ന വർഷം ആണ്. കഴിവുകൾക്ക് അംഗീകാരം ലഭിക്കും. അനുകൂലമായ കുടുംബസാഹചര്യങ്ങൾ ഉണ്ടാകും. ഗൃഹനിർമ്മാണം പൂർത്തീകരിക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർ, കച്ചവടക്കാർ, വിദ്യാർത്ഥികൾ, കർഷകർ എന്നിവർക്ക് കാലം ഗുണകരം ആണ്. പുരസ്കാരങ്ങൾ, ഭാഗ്യക്കുറി എന്നിവ ലഭിക്കാനിടയുണ്ട്. പ്രതിസന്ധിഘട്ടങ്ങളെ ധൈര്യപൂർവം അഭിമുഖീകരിക്കും. സ്വജനകലഹം, കാര്യവിഘ്നങ്ങൾ, മനോവ്യാകുലതകൾ എന്നിവയും ഉണ്ടാകും.

ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കുടുംബസുഖം, ധനധാന്യസമൃദ്ധി, മനഃക്ലേശം, കാർഷികാദായം, വിഭാവപുഷ്ടി എന്നിവ ഉണ്ടാകും. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ ഉയർന്ന ജീവിതസാഹചര്യങ്ങൾ, വിവാഹം, തൊഴിൽഔന്നത്യം, കർമ്മസിദ്ധി, കാര്യവിജയം എന്നിവ ഉണ്ടാകും. ജൂലൈ, ആഗസ്ത്, സെപ്റ്റംബർ മാസങ്ങളിൽ ശത്രുപീഡ, മനഃസന്തോഷം, പ്രശസ്തി, ആഗ്രഹസഫലീകരണം, ദേഹാസ്വസ്ഥതകൾ എന്നിവ ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ പദവികൾ, കർമ്മപുഷ്ടി, വ്യാപാരപുരോഗതി, ബന്ധുജനകലഹം, ഗൃഹൈശ്വര്യം എന്നിവയും ഉണ്ടാകും.

മിഥുനക്കൂറ്‍ (മകീര്യം1/2, തിരുവാതിര, പുണർതം3/4)

ഗുണദോഷസമ്മിശ്രമായ ഫലങ്ങൾ ഉണ്ടാകുന്ന വർഷം ആണ്. തൊഴിൽരംഗത്ത്‌ ഉത്തരവാദിത്വങ്ങൾ വർദ്ധിക്കും. ആഗ്രഹസഫലീകരണം ഉണ്ടാകും. പുതിയ വീട് നിർമ്മിക്കാനോ പഴയവീട് പുതുക്കി പണിയാനോ ആഗ്രഹിക്കുന്നവർക്ക് കാലം അനുകൂലമാണ്. ദേഹാസ്വസ്ഥതകളും കാര്യവിഘ്നങ്ങളും മനോവ്യാകുലതകൾക്കിടയാക്കും. വ്യവസായരംഗത്ത് നിന്നും പ്രതീക്ഷിച്ച ലാഭം കിട്ടിയെന്ന് വരില്ല. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് തടസ്സങ്ങൾ നേരിടും. വിദ്യാർത്ഥികൾ, അഭിഭാഷകർ, തൊഴിൽഅന്വേഷകർ എന്നിവർക്ക് കാലം ഗുണകരമാണ്.

ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കാര്യവിജയം, പ്രിയജനാനുകൂല്യം, തൊഴിൽഔന്നത്യം എന്നിവ ഉണ്ടാകും. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ ദേഹാസ്വസ്ഥതകൾ, മനോവ്യാകുലതകൾ, അപ്രതീക്ഷിതമായ ധനലാഭം എന്നിവയും ഉണ്ടാകും. ജൂലൈ, ആഗസ്ത്, സെപ്റ്റംബർ മാസങ്ങളിൽ ആഡംബരഭ്രമം, ഭവനനവീകരണം, ദൂരയാത്രകൾ, പദവികൾ എന്നിവ ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ കാർഷികാദായം, ബന്ധുജനക്ലേശം, ഭൂമിലാഭം, കർമ്മപുഷ്ടി എന്നിവയും ഉണ്ടാകും.

കർക്കിടകക്കൂറ്‍ (പുണർതം1/4, പൂയം, ആയില്യം)

വർഷാരംഭത്തിൽ പ്രതിസന്ധിഘട്ടങ്ങളെ നേരിടേണ്ടി വരും. വിദ്യാഗുണം, ബുദ്ധിസാമർത്ഥ്യം, കാര്യക്ഷമത, ഉത്തരവാദിത്വബോധം എന്നിവ ഉണ്ടാകും. സുഹൃത്തുക്കളിൽ നിന്നും ചില ബന്ധുജനങ്ങളിൽ നിന്നും ദുരനുഭവങ്ങൾ ഉണ്ടാകും. സത്കർമ്മങ്ങൾ ചെയ്യും. സാമ്പത്തികസ്ഥിതി അനുകൂലമാകും. മനഃശാന്തി, സന്താനശ്രേയസ്സ്, കുടുംബാങ്ങങ്ങളുടെ പിന്തുണ എന്നിവ ഉണ്ടാകും. ഒന്നിലധികം വരുമാനമാർഗ്ഗങ്ങൾ ഉണ്ടാകും.

ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ മനോവ്യാകുലതകൾ, അംഗീകാരങ്ങൾ, അപ്രതീക്ഷിതമായ ധനനഷ്ടം, ദേഹാരിഷ്ട്ടുകൾ എന്നിവ ഉണ്ടാകും. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ പ്രശസ്തി, ഗൃഹസുഖം, കലാരംഗത്ത് നേട്ടങ്ങൾ, വിദ്യാലാഭം എന്നിവ ഉണ്ടാകും. ജൂലൈ, ആഗസ്ത്, സെപ്റ്റംബർ മാസങ്ങളിൽ അലസത, പ്രയത്നഫലം, സ്വജനക്ഷേമം, ഭാഗ്യാവസരം എന്നിവ ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ കച്ചവടലാഭം, ആഗ്രഹസഫലീകരണം, കർമ്മലബ്ദ്ധി, തൊഴിൽരംഗത്ത്‌ എതിർപ്പുകൾ എന്നിവ ഉണ്ടാകും.

ചിങ്ങക്കൂറ്‍ (മകം, പൂരം, ഉത്രം1/4)

എല്ലാ കാര്യങ്ങളേയും ആത്മവിശ്വാസത്തോടുകൂടി സമീപിക്കും. സമ്പാദ്യശീലം, നിക്ഷേപദ്രവ്യലാഭം, ധനധാന്യസമൃദ്ധി എന്നിവ ഉണ്ടാകും. പ്രൊഫഷണൽ രംഗത്ത് പ്രവർത്തിക്കുന്നവർ, കലാകാരന്മാർ, അദ്ധ്യാപകർ, പൊതുപ്രവർത്തകർ എന്നിവർക്ക് കാലം അനുകൂലമാണ്. വിദ്യാർത്ഥികൾക്ക് പടനാതടസ്സങ്ങൾ ഉണ്ടാകാനിടയുണ്ട്. ഗൗരവമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകില്ല. വ്യാപാരം, കൃഷി എന്നിവ സാധാരണ നിലയിൽ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കും.

ജനുവരി, ഫെബ്രുവരി, മാർച്ച്, മാസങ്ങളിൽ കാര്യവിജയം, ബഹുജനസമ്മിതി, കർമ്മപുരോഗതി, വിദ്യാലാഭം എന്നിവ ഉണ്ടാകും. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ അംഗീകാരങ്ങൾ, മനഃക്ലേശം, ഇഷ്ടജനവിരഹം, അപ്രതീക്ഷിതമായ ധനനഷ്ടം എന്നിവ ഉണ്ടാകും. ജൂലൈ, ആഗസ്ത്, സെപ്റ്റംബർ മാസങ്ങളിൽ കുടുംബസുഖം, സന്താനശ്രേയസ്സ്, കച്ചവടലാഭം, പ്രശസ്തി എന്നിവ ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ സാമ്പത്തികമായ ഉയർച്ച, വ്യവഹാരവിജയം, ഐശ്വര്യം, ദീർഘയാത്രകൾ എന്നിവ ഉണ്ടാകും.

horoscope 2020, 2020 astrology, astrology 2020, horoscope 2020 predictions, 2020 yearly horoscope, വര്‍ഷഫലം, പുതുവര്‍ഷഫലം, ജ്യോതിഷം,

YEARLY HOROSCOPE 2020: കന്നിക്കൂറ്‍ (ഉത്രം3/4, അത്തം, ചിത്ര1/2)

ഗുണദോഷസമ്മിശ്രമായ ഫലങ്ങൾ ഉണ്ടാകുന്ന വർഷം ആണ്. കടബാദ്ധ്യതകൾ തീർക്കും. ഉയർന്ന സ്ഥാനമാനങ്ങൾ ലഭിക്കും. കുടുംബരംഗത്ത് നിലനിന്നിരുന്ന തർക്കങ്ങൾ പരിഹരിക്കപ്പെടും. സാഹിത്യപ്രവർത്തകരുടെ പ്രശസ്തി വർദ്ധിക്കും. കർമ്മരംഗത്ത് അസ്വസ്ഥതകളും പ്രയാസങ്ങളും അനുഭവപ്പെടും. വ്യാപാരികൾക്ക് പ്രതീക്ഷിച്ച ലാഭം കൈവരിക്കാൻ അത്യദ്ധ്വാനം ചെയ്യേണ്ടി വരും. മംഗളകർമ്മങ്ങളുടെ നേതൃസ്ഥാനം വഹിക്കും. ആരോഗ്യകരമായ വിഷമതകൾ ഇടയ്ക്കിടെ പ്രയാസങ്ങൾ സൃഷ്ടിക്കും.

ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ അനാവശ്യ ചിലവുകൾ, കുടുംബ ഐശ്വര്യം, ഉത്തരവാദിത്വബോധം, പ്രതാപം എന്നിവ ഉണ്ടാകും. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ കർമ്മരംഗത്ത് മാറ്റങ്ങൾ, പുണ്യപ്രവൃത്തികൾ, വിദേശത്തുനിന്നും തൊഴിലവസരങ്ങൾ, സന്താനസൗഖ്യം എന്നിവ ഉണ്ടാകും. ജൂലൈ, ആഗസ്ത്, സെപ്റ്റംബർ മാസങ്ങളിൽ മനഃപ്രയാസങ്ങൾ, പ്രസിദ്ധി, ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ആനുകൂല്യം, സാഹസികത എന്നിവ ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ വിദ്യാഭ്യാസപുരോഗതി, കലാരംഗത്ത് നേട്ടങ്ങൾ, രാഷ്ട്രീയവിജയം, ഗൃഹസുഖം എന്നിവയും ഉണ്ടാകും.

തുലാക്കൂറ്‍ (ചിത്ര1/2, ചോതി, വിശാഖം3/4)

ഗുണഫലങ്ങൾ ഉണ്ടാകുന്ന വർഷം ആണ്. കർമപുഷ്ടിയും കുശാഗ്രബുദ്ധിയും എല്ലാ കാര്യങ്ങളിലും പ്രകടമാക്കും. ഇഷ്ടജനക്ലേശം, ദുഃഖാനുഭവങ്ങൾ, ധനനഷ്ടം എന്നിവ ഉണ്ടാകും. കാർഷികാഭിവൃദ്ധി, കുടുംബസുഖം, ഐശ്വര്യം എന്നിവ ഉണ്ടാകും. തൊഴിൽരംഗത്ത്‌ എതിർപ്പുകൾ പ്രകടമാകും. ഉദരരോഗങ്ങൾ പ്രയാസങ്ങൾ സൃഷ്ടിക്കും. പൊതുപ്രവർത്തകർക്ക് ജനസമ്മിതി നേടിയെടുക്കാൻ സാധിക്കും.

ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വിഭവപുഷ്ടി, വിദേശവാസം, കർമ്മനിപുണത, ആഗ്രഹസഫലീകരണം എന്നിവ ഉണ്ടാകും. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ ഇഷ്ടജനങ്ങളുമായി ഭിന്നത, ദൂരയാത്രകൾ, ദേഹാരിഷ്ട്ടുകൾ, ധനലാഭം എന്നിവ ഉണ്ടാകും. ജൂലൈ, ആഗസ്ത്, സെപ്റ്റംബർ മാസങ്ങളിൽ ബഹുജനസമ്മിതി, ശത്രുപീഡ, സാഹസികമായ പ്രവൃത്തികൾ, സന്തോഷം, കർമ്മപുരോഗതി എന്നിവ ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ കാര്യവിഘ്നങ്ങൾ, ബന്ധുഗുണം, പുതിയ പ്രവർത്തനങ്ങൾ, തൊഴിൽവിജയം എന്നിവ ഉണ്ടാകും.

വൃശ്ചികക്കൂറ്‍ (വിശാഖം1/4, അനിഴം, തൃക്കേട്ട)

പ്രായോഗികബുദ്ധിയും കർമസാമർത്യവും കൊണ്ട് തൊഴിൽരംഗത്ത്‌ ഉയർച്ച കൈവരിക്കും. വ്യക്തിപരമായ ആഗ്രഹങ്ങൾ പലതും നിറവേറ്റപ്പെടും. സാമ്പത്തികനില മെച്ചപ്പെടും. കലാകാരന്മാർക്ക് കാലം വളരെ അനുകൂലം ആണ്. ജീവിത ചിലവുകൾ വർദ്ധിക്കും. അകൃത്യങ്ങൾ ആചരിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ദീർഘകാല രോഗികൾക്ക് ആശ്വാസം ലഭിക്കും.

ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ദൂരയാത്രകൾ, സർവ്വകാര്യസിദ്ധി, ധനലാഭം, രത്‌നാഭരണാദി ലാഭം എന്നിവ ഉണ്ടാകും. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ ദേഹാരിഷ്ട്ടുകൾ, അപ്രതീക്ഷിതമായ സാമ്പത്തിക ചിലവുകൾ, വിവാഹം എന്നിവ ഉണ്ടാകും. ജൂലൈ, ആഗസ്ത്, സെപ്റ്റംബർ മാസങ്ങളിൽ ഭാഗ്യാനുഭവം, ശാരീരികവും മാനസികവുമായ സന്തോഷം, വിദ്യാലാഭം, സ്വജനവിരോധം എന്നിവ ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ കീർത്തി, സൗഖ്യം, അധികാരികളുടെ അപ്രീതി, പ്രിയജനാനുകൂല്യം എന്നിവ ഉണ്ടാകും.

ധനുക്കൂറ്‍ (മൂലം, പൂരാടം, ഉത്രാടം 1/4)

ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങൾ വിജയകരമായി പൂർത്തീകരിക്കാൻ സാദിക്കും. സാമ്പത്തിക രംഗത്ത് പുരോഗതി കൈവരിക്കും. വിദ്യാർത്ഥികൾക്ക് ഉപരിപഠനം സാദ്ധ്യമാകും. ലഘുവായ ആരോഗ്യപ്രശ്നങ്ങൾ, സന്താനസൗഖ്യം, വിഭവപുഷ്ടി എന്നിവ ഉണ്ടാകും. അനുഗുണമായ വിവാഹബന്ധം ലഭിക്കും. വ്യവസായികൾക്ക് വർഷാരംഭത്തിൽ വിഘ്നങ്ങൾ അനുഭവപ്പെടും. അധികാരസ്ഥാനങ്ങളിൽ ശോഭിക്കും. ദാമ്പത്യജീവിതവും കുടുംബജീവിതവും സൗഭാഗ്യപൂർണം ആയിരിക്കും.

ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കർമ്മപുഷ്ടി, വിദ്യാഭ്യാസരംഗത്ത് നേട്ടങ്ങൾ, അനിയന്ത്രിതമായ ചിലവുകൾ, ആരോഗ്യം എന്നിവ ഉണ്ടാകും. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ ധനനഷ്ടം, കലഹം, വ്യവഹാരവിജയം, പദവികൾ എന്നിവ ഉണ്ടാകും. ജൂലൈ, ആഗസ്ത്, സെപ്റ്റംബർ മാസങ്ങളിൽ പുണ്യപ്രവൃത്തികൾ, ദൂരയാത്രകൾ, കലാകാരന്മാർക്ക് പ്രശസ്തി, കച്ചവടാഭിവൃദ്ധി എന്നിവ ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ ബന്ധുജനസുഖം, സഹൃദയത്വം, വിഭവപുഷ്ടി, ഔദ്യോഗികരംഗത്ത് ഉയർച്ച, ധനലാഭം എന്നിവ ഉണ്ടാകും.

മകരക്കൂറ്‍ (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)

പ്രവർത്തനങ്ങളിൽ അസാമാന്യ കഴിവും സാമർത്ഥ്യവും പ്രകടിപ്പിക്കും. വിദേശവാസം യോഗ്യമാകും. വിദ്യാലാഭം, തൊഴിൽ വിജയം, സന്താനസൗഭാഗ്യം, മേലധികാരികളുടെ പ്രീതി, പ്രിയജനാനുകൂല്യം എന്നിവ ഉണ്ടാകും. പൊതുപ്രവർത്തകരുടെ ഉത്തരവാദിത്വങ്ങൾ വർദ്ധിക്കും. മാനസികമായ ഉന്മേഷം കുറയും. കർഷകർക്ക് കൂടുതൽ ധനം ചിലവഴിക്കേണ്ടി വരും. അനാവശ്യചിലവുകൾ ഒഴിവാക്കി സാമ്പത്തിക പ്രതിസന്ധികളെ നേരിടാൻ സാധിക്കും. ആരോഗ്യകാര്യങ്ങളിൽ ജാഗ്രത പുലർത്തനം. വിദ്യാർത്ഥികൾക്ക് ലഘുവായ തടസ്സങ്ങൾ ഉണ്ടാകാനിടയുണ്ട്. എങ്കിലും പരീക്ഷകളിലും അഭിമുഖങ്ങളിലും ശോഭിക്കും. ജഠരാഗ്നിവൈഷമ്യം, വാതരോഗങ്ങൾ എന്നിവ പ്രയാസങ്ങൾ സൃഷ്ടിക്കും.

ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ധാർമ്മികമായ പ്രവർത്തനങ്ങൾ, തൊഴിൽ ഔന്നത്യം, ബന്ധുജനാനുകൂല്യം, കീർത്തി എന്നിവ ഉണ്ടാകും. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ വിദ്യാലാഭം, കച്ചവടപുരോഗതി, ഭാഗ്യാനുഭവം, ഉയർച്ച, നേതൃപദവികൾ എന്നിവ ഉണ്ടാകും. ജൂലൈ, ആഗസ്ത്, സെപ്റ്റംബർ മാസങ്ങളിൽ ദേഹാരിഷ്ട്ടുകൾ, കാര്യവിജയം, ഇഷ്ടജനക്ലേശം, ആഗ്രഹസഫലീകരണം എന്നിവ ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ വിദേശവാസം, രോഗശാന്തി, ഔദ്യോഗികമായഉയർച്ച, ഐശ്വര്യം എന്നിവ ഉണ്ടാകും.

കുംഭക്കൂറ്‍ (അവിട്ടം1/2, ചതയം, പൂരുരുട്ടാതി 3/4)

ഗുണദോഷസമ്മിശ്രമായ ഫലങ്ങൾ ഉണ്ടാകുന്ന വർഷം ആണ്. സാമ്പത്തിക കാര്യങ്ങളിൽ അശ്രദ്ധ ഉണ്ടാകും. വ്യാപാരികൾക്ക് വർഷാരംഭത്തിൽ പ്രയാസങ്ങൾ ഉണ്ടാകും. പിന്നീട് നേട്ടങ്ങൾ കൈവരിക്കാനും പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കുവാനും സാധിക്കും. ഗൃഹനിർമ്മാണം പൂർത്തീകരിക്കും. കുടുംബജീവിതത്തിലെ പൊരുത്തക്കേടുകൾ പരിഹരിക്കപ്പെടും. പൊതുപ്രവർത്തകർക്ക് ജനസമ്മിതി ഉണ്ടാകും. കൃഷിയിൽ നിന്നും വലിയ ലാഭം ഉണ്ടാകാനിടയില്ല. തൊഴിൽരംഗത്ത്‌ സ്ഥലം മാറ്റം ഉണ്ടാകും. നിർബന്ധശീലം, മുൻകോപം, ബന്ധുജനസുഖം, സന്താനശ്രേയസ്സ് എന്നിവയും ഉണ്ടാകും.

ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കീർത്തി, പദവി, ഉത്സാഹം, വിദേശവാസം എന്നിവ ഉണ്ടാകും. ഏപ്രിൽ, മെയ്, ജൂൺ, മാസങ്ങളിൽ ധനനഷ്ടം, ജനസമ്മിതി, വിദ്യാലാഭം, പ്രയത്നഫലം എന്നിവ ഉണ്ടാകും. ജൂലൈ, ആഗസ്ത്, സെപ്റ്റംബർ മാസങ്ങളിൽ ഗൃഹസുഖം, ആഗ്രഹസഫലീകരണം, മത്സരങ്ങളിൽ വിജയം, അധികാരികളുടെ അപ്രീതി, ദേഹാരിഷ്ട്ടുകൾ എന്നിവ ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ ധനധാന്യസമൃദ്ധി, ഭാഗ്യാനുഭവം, ഐശ്വര്യം, വ്യവഹാരവിജയം എന്നിവ ഉണ്ടാകും.

മീനക്കൂറ്‍ (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

ലക്ഷ്യപ്രാപ്തിക്കു വേണ്ടി കഠിനാദ്ധ്വാനം ചെയ്യും. കഴിവുകൾ അംഗീകരിക്കപ്പെടും. വ്യക്തിപരമായ ആഗ്രഹങ്ങൾ പലതും നിറവേറ്റപ്പെടും. കർമ്മരംഗത്ത് ഉയർച്ച, ദൈവാനുകൂല്യം, സാമ്പത്തികഭദ്രത എന്നിവ ഉണ്ടാകും. മംഗളകർമ്മങ്ങളുടെ നേതൃസ്ഥാനം വഹിക്കും. വ്യാപാരം, കൃഷി എന്നിവ സാധാരണ രീതിയിൽ മുന്നോട്ട് പോകും. ലഘുവായ ആരോഗ്യപ്രശ്നങ്ങൾ, സന്ദാനസൗഖ്യം, വിഭവപുഷ്ടി, ധനലാഭം എന്നിവ ഉണ്ടാകും.
ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ സന്തോഷാശീലം, ധനധാന്യസമൃദ്ധി, അകാരണമായ ഭയം, കാര്യവിജയം, ബുദ്ധിസാമർത്ഥ്യം എന്നിവ ഉണ്ടാകും. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ ഔദ്യോഗികരംഗത്ത് ഉയർച്ച, വിദേശയാത്രകൾ, ശാന്തി, ബഹുമാന്യത എന്നിവ ഉണ്ടാകും. ജൂലൈ, ആഗസ്ത്, സെപ്റ്റംബർ മാസങ്ങളിൽ മെച്ചപ്പെട്ട സാമൂഹിക നിലവാരം, കാര്യവിഘ്‌നം, ശത്രുപീഡ, കുടുംബസൗഖ്യം എന്നിവ ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ കീർത്തി, വിദ്യാലാഭം, ധാർമ്മികപ്രവൃത്തികൾ, ഭൂമിലാഭം, കാർഷികാദായം എന്നിവ ഉണ്ടാകും.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Yearly horoscope 2020 new year predictions horoscope astrology