scorecardresearch

Horoscope of the week (August 4-August 10, 2019): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

Horoscope of the week (August 4-10, 2019) നിങ്ങളുടെ ഈ ആഴ്ചത്തെ രാശി ഫലം എങ്ങനെ ? പീറ്റര്‍ വിഡല്‍ എഴുതുന്നു

Horoscope of the week (August 4-10, 2019) നിങ്ങളുടെ ഈ ആഴ്ചത്തെ രാശി ഫലം എങ്ങനെ ? പീറ്റര്‍ വിഡല്‍ എഴുതുന്നു

author-image
Peter Vidal
New Update
വാരഫലം, horoscope, weekly horoscope, weekly horoscope july, horoscope for the week, july weekly horoscope, horoscope 2019 for the week, horoscope indian express, weekly horoscope, horoscope today, week rashifal, astrology, horoscope 2019, new year horoscope, today horoscope, horoscope virgo, astrology, daily horoscope virgo, astrology today, horoscope today scorpio, horoscope taurus, horoscope gemini, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, indian express ദിവസ ഫലം മലയാളം, രാശിഫലം, today horoscope, Horoscope july 27, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം, daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?, horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ, daily horoscope virgo, astrology, astrology today, horoscope today scorpio, horoscope tauru

Horoscope of the week (August 4-August 19, 2019)

ഈ ആഴ്ചയിലെ രാശി ഫലം

മേടം രാശി(മാർച്ച് 21 - ഏപ്രിൽ 20)

ഇതുപോലെയുള്ള സമയങ്ങളില്‍ സാധാരണയുള്ളതില്‍ കൂടുതല്‍ വൈകാരികതയുള്ളവരായി നിങ്ങള്‍ മാറിയേക്കാം. നിങ്ങളിലെ നല്ല ചിന്തകള്‍ പുറത്തു വരാന്‍ ഇത് സഹായിക്കുമെങ്കിലും മോശം ചിന്തകളെ നിയന്ത്രിക്കുന്നത് മറക്കരുത്. ഇഷ്ടങ്ങള്‍ തുറന്ന് പറയാമെങ്കിലും നിങ്ങളുടെ ചിന്താരീതി ശരിയായ രീതിയിലേക്കെത്തിയിട്ടില്ലെങ്കില്‍, വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം

ഇടവം രാശി (ഏപ്രിൽ 21 - മെയ് 21)

Advertisment

അടുത്ത മാസം ചന്ദ്രന്‍റെ സ്ഥാനം പതിയെ മാറുമെന്നതിനാല്‍ ചരിത്രം രേഖപ്പെടുത്താവുന്ന രീതിയില്‍ കാര്യങ്ങള്‍ ചെയ്യുന്ന അവസ്ഥയിലേക്ക് നിങ്ങള്‍ മാറാന്‍ തയ്യാറായിക്കോളൂ. സ്വന്തം കാര്യങ്ങള്‍ക്കായി ചെലവഴിക്കാന്‍ സമയം കണ്ടെത്തുന്നതിനുള്ള ശക്തമായ ആഗ്രഹം നിങ്ങള്‍ക്കുണ്ടാകും, അത് നിങ്ങളെ തൃപ്തിപ്പെടുത്തുമെന്ന കാര്യത്തില്‍ സംശയമില്ല. തന്ത്രപരമായ ചില സാഹചര്യങ്ങളെ നേരിടേണ്ടി വരുകയാണെങ്കില്‍, മുന്‍കാലങ്ങളില്‍ സമാനമായ സാഹചര്യങ്ങളെ അഭിമുഖീകരിച്ചത് പരിശോധിക്കുക.

മിഥുനം രാശി (മെയ് 22 - ജൂൺ 21)

നിങ്ങളുടെ ഗ്രഹനില നോക്കുമ്പോള്‍ സമീപഭാവിയില്‍ സമ്പത്തിലും ജോലിയിലും അനുകൂലമായ വര്‍ധനയുണ്ടാകുമെന്നതിനാല്‍, ഒരു ഇടവേളയെടുത്ത് വരുന്ന രണ്ടാഴ്ചകളിലുണ്ടാകാന്‍ പോകുന്ന ശക്തമായ സാമൂഹ്യമാറ്റങ്ങളെ പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുക. നിലവിലുള്ള അവസ്ഥയില്‍ നിന്ന് പുറത്തിറങ്ങേണ്ടത് ആവശ്യമാണെന്ന് നിങ്ങള്‍ക്കും ബോധ്യമുണ്ട്.

Read Here: Horoscope Today August 7, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

കർക്കിടകം രാശി (ജൂൺ 22 - ജൂലൈ 23)

Advertisment

വരും ആഴ്ചകളില്‍ ഗ്രഹനിലകളുടെ മാറ്റങ്ങള്‍ നിങ്ങളെ സഹായിക്കുന്ന രീതിയിലേക്ക് മാറും. സഹായിക്കുന്നവരെയും പിന്തുണയ്ക്കുന്നവരെയും പറ്റുമ്പോഴെല്ലാം കൂടെ നിര്‍ത്തുകയാണ് ഇപ്പോള്‍ വേണ്ടത്. നിങ്ങളുടെ കാഴ്ചപ്പാട് വ്യക്തമാക്കേണ്ടി വരുമ്പോള്‍ നിങ്ങള്‍ക്ക് കുറച്ച് താഴേണ്ടി വന്നേക്കാം, മറ്റുള്ളവര്‍ നിങ്ങളുടെ മനസ്സ് വായിച്ച് കാര്യങ്ങള്‍ മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നത് വെറുതെയാണ്.

ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)

തീര്‍ച്ചയായും നിങ്ങള്‍ വളരെ ഉല്‍സാഹത്തോടെയിരിക്കുന്ന സമയമായിരിക്കും. വരാന്‍ പോകുന്ന കാര്യങ്ങള്‍ മനസ്സിലാക്കാന്‍ നിങ്ങള്‍ക്കായിരുന്നെങ്കില്‍, ഒരും കാര്യം കൂടി നിങ്ങള്‍ അറിയുമായിരുന്നു. സാമ്പത്തീക കാര്യങ്ങളില്‍ നിങ്ങള്‍ക്കുണ്ടായ തിരിച്ചറിവുകളുമായി ബന്ധമുള്ളതാണ് ഇപ്പോഴത്തെ അവസ്ഥ. തീവ്രമായ വൈകാരിക ബന്ധങ്ങള്‍ പോലും നിങ്ങളുടെ സമ്പത്തിനെ ആശ്രയിച്ചിരിക്കും. ഔദ്യോഗിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ട സമയമാണ്.

കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)

ബുധനും ശുക്രനും ഒരുമിച്ച് നല്ല രീതിയില്‍ നീങ്ങുന്നതിനാല്‍ നിങ്ങളെ സംബന്ധിച്ച് പ്രതീക്ഷാനിര്‍ഭരവും ആത്മവിശ്വാസം നല്‍കുന്നതും പുറംലോകത്തെ നല്ല രീതിയില്‍ അഭിമുഖീകരിക്കാനും പറ്റുന്ന ഒരാഴ്ചയാണ് വരാനിരിക്കുന്നത്. ചില നല്ല വാര്‍ത്തകള്‍ നിങ്ങളെ തേടിയെത്തും. നിങ്ങള്‍ നിങ്ങളെത്തന്നെ കൂടുതല്‍ ശ്രദ്ധിക്കുമ്പോള്‍ നിങ്ങളുടെ നക്ഷത്രങ്ങളും നിങ്ങള്‍ക്കനുകൂലമായി പ്രവര്‍ത്തിക്കുമെന്നോര്‍ക്കുക.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

പങ്കാളികള്‍ക്ക് അവരുടേതായ അഭിപ്രായമുണ്ടെന്ന് നിങ്ങള്‍ക്കറിയാമെങ്കിലും, അത് വീണ്ടും ഓര്‍മിപ്പിക്കേണ്ട സാഹചര്യമാണ്. നല്ലതെന്ന് കരുതി ചെയ്യുന്ന കാര്യങ്ങള്‍ പോലും തിരിച്ചടിക്കുന്ന സമയമാണ്, അതു കൊണ്ട് തന്നെ ഒരു ബന്ധം തകരുന്ന അവസ്ഥയിലേക്കെത്തിയാലും പരിഭ്രാന്തരാകരുത്. പകരം അത് മനസ്സിലാക്കി ഉള്‍ക്കൊളളുക. എല്ലാ മേഘങ്ങള്‍ക്കും ചുറ്റും വെളളി വരയുണ്ടെന്ന് ഓര്‍ക്കുക.

വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22)

പ്രതീക്ഷ നല്‍കുന്ന സ്നേഹമാണെങ്കില്‍ അതിലുണ്ടാകുന്ന വീഴ്ചകള്‍ പരിഹരിക്കപ്പെടുമെന്ന് കരുതാം. ഏതവസ്ഥയിലും നിങ്ങളുടെ പെരുമാറ്റം കുറേക്കൂടി മെച്ചപ്പെടുത്തുന്ന രീതിയിലേക്ക് നിങ്ങളെ എത്തിക്കുന്ന സ്ഥിതിയിലാണ് ശുക്രന്‍റെ സ്ഥാനം. വൈകാരികതയ്ക്ക് പ്രാധാന്യം നല്‍കുന്നവര്‍ നല്ല രീതിയിലുള്ള മാറ്റങ്ങളോട് നന്നായി പ്രതികരിക്കും. അത് ഉദാത്തമായ ചില ചൈതന്യങ്ങളെ വളര്‍ത്തിയെടുക്കുന്നതനുസരിച്ചിരിക്കുമെന്ന് മാത്രം.

ധനു രാശി (നവംബർ 23 - ഡിസംബർ 22)

വീടും സമ്പത്തും സംബന്ധിച്ച കാര്യങ്ങളില്‍ ഇന്ന് മുതല്‍ നിങ്ങള്‍ക്ക് കാര്യമായ ആശ്വാസം ലഭിക്കും. ഗാര്‍ഹികചെലവുകള്‍ അനുകൂലമായ അവസ്ഥയിലേക്ക് പ്രവേശിക്കുമെന്ന് സംശയിക്കേണ്ട കാര്യമില്ല. വീട്ടുപകരണങ്ങളോ വീടോ മാറാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. എന്നിരുന്നാലും വിശദമായി കാര്യങ്ങള്‍ മനസ്സിലാക്കേണ്ടത് ആവശ്യമാണ്.

മകരം രാശി (ഡിസംബർ 23 - ജനുവരി 20)

ചിന്തകളും ആശയങ്ങളും നേരായ രീതിയിലുള്ള ആശയവിനിമയങ്ങളും ഏറ്റവും നല്ല രീതിയില്‍ നടത്താന്‍ കഴിയുന്ന വിധത്തില്‍ അനുകൂലമാക്കുന്ന രീതിയിലാണ് അടുത്ത രണ്ടാഴ്ച കുജന്‍റെ സ്ഥാനം. നിങ്ങള്‍ക്ക് നിങ്ങളെ തന്നെ വേണ്ടപ്പെട്ടവരുടെ മുന്നില്‍ തുറന്ന് കാട്ടാന്‍‌ പറ്റിയ സമയം. നിങ്ങളുടെ ആഗ്രഹങ്ങളോട് നീതി പുലര്‍ത്തുക എന്നതാണ് ഏറ്റവും പ്രധാനം. നിങ്ങളോട് സ്വയം നീതി പുലര്‍ത്താനാകാത്തിടത്തോളം മറ്റുള്ളവരോട് അങ്ങനെയാകാന്‍ നിങ്ങള്‍ക്കാവില്ല.

കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19)

പ്രതീക്ഷയോടെ ഭാവിയെ നോക്കി കാണേണ്ട സമയമാണ്. നിങ്ങളുടെ പ്രവര്‍ത്തികള്‍ കൊണ്ടുണ്ടാകുന്ന സാമ്പത്തീകമായുണ്ടാകുന്ന ഫലങ്ങളും പരിഗണിക്കണം. വ്യക്തിപരമായ ചില ബന്ധങ്ങളുടെ നല്ലതും ചീത്തയുമായ വശങ്ങളും അതിന്‍റെ പ്രാധാന്യവും ചോദ്യം ചെയ്യേണ്ട സമയം കൂടിയാണിത്. പിന്നീട് വിശ്രമിക്കാമെന്നതിനാല്‍, ഇപ്പോള്‍ കര്‍മ്മത്തില്‍ മുഴുകുക.

മീനം രാശി(ഫെബ്രുവരി 20 -മാർച്ച് 20)

നിങ്ങളുടെ കഴിഞ്ഞ കാലത്തുണ്ടായ ചില വൈകാരിക ഭാരങ്ങള്‍ ഒഴിവായി സ്വയം ആസ്വദിക്കാന്‍ തുടങ്ങുന്ന സമയത്തിലേക്കെത്തിയതിന്‍റെ സൂചനകളാണ് ശുക്രന്‍റെ പുതിയ സ്ഥാനം വ്യക്തമാക്കുന്നത്. നിങ്ങളുടെ സങ്കല്‍പങ്ങളുടെ കുറച്ച് ഭാഗം യാഥാര്‍ത്ഥ്യമാകുന്നു, അത് ഹൃദയത്തിലേക്കെടുക്കുക. സന്തോഷമായ അവസ്ഥയിലേക്കെത്തുക എന്നത് സുഖകരമായ അവസ്ഥയാണ്. ഒരു ഇടവേള നിങ്ങള്‍ക്ക് ആവശ്യമാണ്. ജോലി പ്രധാനമാണെന്നതില്‍ സംശയമില്ലെങ്കിലും, അത് ജീവിതം മറന്നു കൊണ്ടാകരുത്

Check out your Daily Horoscope Here

Meenam Rashi Phalam Kumbham Rashi Phalam Dhanu Rashi Phalam Vriscikam Rashi Phalam Thulam Rashi Phalam Kanni Rashi Phalam Chingam Rashi Phalam Karkkatakam Rashi Phalam Mithunam Rashi Phalam Idavam Rashi Phalam Medam Rashi Phalam Makaram Rashi Phalam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: