Horoscope Today August 7, 2019: മീനം രാശിക്കാര്‍ക്കും ചിങ്ങം രാശിക്കാര്‍ക്കും അനുകൂലമായ രീതിയില്‍ ഗ്രഹങ്ങളുടെ വിന്യാസമുണ്ടാകുന്ന ദിവസമാണിന്ന്. ശരിയായി സമീപിച്ചാല്‍ പ്രയാസമേറിയ സാഹചര്യങ്ങള്‍ അനായാസമായി കൈകാര്യം ചെയ്യാനാവുമെന്ന സൂചനയാണിത് നല്‍കുന്നത്. ഇതാണ് പൊതുവെയുള്ള ചിത്രമെങ്കിലും കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ എല്ലാവര്‍ക്കും അവരവരുടെ വഴികളുണ്ട്. ഏറ്റവും യോജിച്ച വഴി കണ്ടെത്തുക.

Read Here: Horoscope Today August 8, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

Read Weekly Horoscope Here: Horoscope of the week (August 4-August 10, 2019): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

കുറച്ചു കാലം മുന്‍പ് അകന്നു പോയ സുഹൃത്തുക്കളുമായുള്ള ബന്ധം തിരിച്ചു പിടിക്കുന്നതിനുള്ള ശ്രമങ്ങള്‍ പതിയെ തുടങ്ങും. ആഴ്ചയുടെ വരും ദിവസങ്ങളില്‍ കാര്യങ്ങള്‍ നിങ്ങളുടെ വഴിയെ വരും, പക്ഷേ, നിങ്ങള്‍ക്ക് വന്നു ചേരുന്ന സൌഭാഗ്യങ്ങള്‍ സുഹൃത്തുക്കളും പങ്കിട്ടെടുക്കുന്നത് കാണും. സമയം നിങ്ങള്‍ക്കനുകൂലമാണെന്നതിനാല്‍ ഭൂതകാലവുമായി ബന്ധിപ്പിച്ച് നിര്‍ത്തുന്ന ഒരു കെട്ട് അധികം വൈകാതെ അഴിക്കപ്പെടും.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

പൂര്‍ത്തിയാക്കാനുള്ള ജോലികളും നിറവേറ്റാനുള്ള ഉത്തരവാദിത്തങ്ങളും ഉള്ളതിനാല്‍ സാമ്പത്തീകകാര്യങ്ങളിലുള്ള ശ്രദ്ധ തുടരണം. ശുക്രനും കേതുവും തമ്മിലുള്ള സങ്കീര്‍ണ്ണമായ ബന്ധം അസാധാരണമായ ചില ഫലങ്ങളിലേക്ക് കാര്യങ്ങളെ എത്തിക്കും. സൌഹൃദത്തിലും ചില അപ്രതീക്ഷിത സംഭവങ്ങള്‍‌ ഈ ഗ്രഹനില കൊണ്ടുണ്ടാകും.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

പങ്കാളികളുകളുടെ എതിര്‍പ്പുകളെത്തുടര്‍ന്ന് ഒന്നോ രണ്ടോ തടസ്സങ്ങളുണ്ടായാലും കാര്യങ്ങള്‍ നിങ്ങളുടെ വഴിക്ക് തന്നെയാകും നീങ്ങുക. ചെറിയ കാലത്തേക്കുണ്ടാകുന്ന അസ്വസ്ഥതകള്‍ നിങ്ങളെ തളര്‍ത്താന്‍ അനുവദിക്കരുത്. നിങ്ങള്‍ ശരിയായ ദിശയില്‍ നീങ്ങുന്നതിനാല്‍ ദീര്‍ഘകാലത്തേക്കുളള പദ്ധതികളില്‍ ശ്രദ്ധിക്കുക

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങള്‍ ഒരു ഇടവേള ആഗ്രഹിക്കുന്നുണ്ടെങ്കിലും, ഗ്രഹനിലയിലുള്ള ചന്ദ്രന്‍റെ സാന്നിധ്യം സൂചിപ്പിക്കുന്നത് വരാനിരിക്കുന്ന തിരക്കേറിയ സമയത്തെയാണ്. എല്ലാത്തിനും പുറകില്‍ വലിയ വലിയ കാര്യങ്ങള്‍ നടക്കുന്നതിനാല്‍ സത്യമെന്തെന്നറിയാന്‍ ശ്രമിക്കണം.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ജീവിതം കുറച്ച് കഠിനമായി തോന്നുന്ന സമയമാണെങ്കിലും തളരരുത്. ചിങ്ങരാശിക്കാരുടെ ഗുണങ്ങളായ ധൈര്യവും ഉദാരതയും സര്‍ഗ്ഗാത്മകതയും കാര്യങ്ങളെ നിങ്ങള്‍ക്ക് അനുകൂലമാക്കുമെന്നാണ് ചന്ദ്രന്‍റെ സ്ഥാനം കൃത്യമായി കാണിക്കുന്നത്. നിങ്ങളുമായി ചേര്‍ന്ന് നില്‍ക്കുന്നവര്‍ക്ക് ഭാഗ്യത്തിന്‍റെ കടാക്ഷമുള്ള സമയമാണ്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

സുഹൃത്തുക്കളുടെയോ സഹപ്രവര്‍തത്തകരുടെയോ അകമഴിഞ്ഞ പിന്തുണയില്ലാതെ ആശയങ്ങളോ പദ്ധതികളോ നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കാനാകില്ല. നിങ്ങളേക്കാള്‍ ഉന്നതസ്ഥാനീയരായവരുടെ ഉപദേശങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറായാല്‍, അവര്‍ക്ക് നിങ്ങളെ സഹായിക്കാനായേക്കും.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

ശുക്രന് കേതുവുമായ് ഇപ്പോഴുള്ള സൂക്ഷ്മമ ബന്ധത്താല്‍ പ്രതീക്ഷിച്ച രീതിയലല്ലെങ്കിലും കാര്യങ്ങള്‍ നിങ്ങള്‍ക്കനുകൂലമായ് വരുന്ന സമയമാണ്. എവിടെന്നാണെന്നോ എപ്പോഴാണെന്നോ എങ്ങനെയാണെന്നോ അറിയാതെ, ഒട്ടും നിനച്ചിരിക്കാത്ത സമയത്ത് ഒരു അപ്രതീക്ഷിത സന്തോഷവാര്‍ത്ത നിങ്ങളെ തേടിയെത്തും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

പൊതുകാര്യങ്ങളില്‍ കൂടുതല്‍ സജീവമാകാന്‍ ശുക്രന്‍റെ സ്ഥാനം നിങ്ങളെ പ്രേരിപ്പിക്കും. ആളുകളുടെ സ്ഥാനമാനങ്ങള്‍ നോക്കി ബന്ധം തുടരുന്ന രീതി നിങ്ങള്‍ അവസാനിപ്പിക്കണം. ആരില്‍ നിന്നാകും ഭാവിയില്‍ സഹായം സ്വീകരിക്കേണ്ടി വരിക എന്നത് അറിയില്ല. നിങ്ങളില്‍ നിന്നും അകന്ന് കഴിയുന്ന ചിലരുമായി അടുത്തയാഴ്ച കൂടിക്കാഴ്ചയുണ്ടാകുമെന്നാണ് ഗ്രഹനില സൂചിപ്പിക്കുന്നത്.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

സാമ്പത്തീക കാര്യങ്ങളെച്ചൊല്ലിയുണ്ടാകുന്ന തുടര്‍ച്ചയായ തര്‍ക്കങ്ങള്‍ അവസാനിപ്പിക്കുക. സാമ്പത്തീക സുരക്ഷയിലുള്ള നിങ്ങളുടെ ആത്മവിശ്വാസക്കുറവാണ് തര്‍ക്കങ്ങളുണ്ടാകുന്നതിനുള്ള ഒരു കാരണം. ഇതു പരിഹരിക്കാത്തിടത്തോളം പ്രശ്നങ്ങളും തുടരും. ശരിയായ രീതിയില്‍‌ ചിന്തിക്കുമ്പോള്‍ എല്ലാം നേരെയായി വരികയും വിജയം നിങ്ങള്‍ക്ക് അടുത്തെത്തുകയും ചെയ്യും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ചില സമയങ്ങളില്‍ നിങ്ങളുടെ താല്‍പര്യങ്ങള്‍ മറ്റുള്ളവര്‍ക്കായ്, അടുത്ത സുഹൃത്തുക്കളല്ലാത്തവര്‍ക്കുവേണ്ടി പോലും മാറ്റി വയ്ക്കേണ്ടതായ് വരും. പുതിയ സൌഹൃദങ്ങളില്‍ നിന്ന് നേട്ടമുണ്ടാകണമെങ്കില്‍ അതിനുള്ള ആദ്യചുവട് നിങ്ങള്‍ തന്നെ നീക്കണം.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

സാഹചര്യങ്ങള്‍ക്കനുസരിച്ച് നിങ്ങള്‍ മാറുന്നവരാണെങ്കിലും മറ്റുള്ളവര്‍ക്ക് നിങ്ങളുടെ ജീവിതത്തില്‍ അസ്വസ്ഥതകളുണ്ടാക്കാനാകും. മനപ്പൂര്‍വ്വമല്ലെങ്കില്‍ കൂടി കഴിഞ്ഞ കാലങ്ങളില്‍ എപ്പോഴെങ്കിലും ചെയ്ത തെറ്റിന് മാപ്പ് ചോദിക്കുന്നത് സമ്മര്‍ദ്ദങ്ങളെ അകറ്റും. നിങ്ങളുടെ വഴിയില്‍ മാറ്റമില്ലാതെ മുന്നോട്ട് പോയാല്‍ സാമ്പത്തീക പ്രതിസന്ധി കണ്‍മുന്നില്‍ വച്ച് പരിഹരിക്കപ്പെടുന്നത് കാണാം.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

സാധാരണഗതിയില്‍ നിങ്ങള്‍ സമ്മര്‍ദ്ദത്തിനടിപ്പെടാത്തവരാണെങ്കിലും കാര്യങ്ങള്‍ വിചാരിക്കുന്ന വഴിക്ക് വരാതാകുമ്പോഴുണ്ടാകുന്ന സമ്മര്‍ദ്ദം നിങ്ങളെ മുന്‍കോപിയാക്കാം. കുറ്റപ്പെടുത്താതെ കൂടെ നില്‍ക്കുന്ന സുഹൃത്തുക്കളെ ഒഴിവാക്കരുത്. നിങ്ങളുടെ ശാസനയല്ല പകരം പിന്തുണയാണ് അവര്‍ക്കാവശ്യം.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook