scorecardresearch

Daily Horoscope March 28, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ചില ആളുകൾ നിങ്ങളുടെ ചാതുര്യത്തെ കുറച്ചുകാണിച്ചതായി തോന്നുന്നു. വിജയിക്കാനുള്ള നിങ്ങളുടെ ദൃഢനിശ്ചയത്തെ അവർ തെറ്റിദ്ധരിച്ചിരിക്കാം. നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

ചില ആളുകൾ നിങ്ങളുടെ ചാതുര്യത്തെ കുറച്ചുകാണിച്ചതായി തോന്നുന്നു. വിജയിക്കാനുള്ള നിങ്ങളുടെ ദൃഢനിശ്ചയത്തെ അവർ തെറ്റിദ്ധരിച്ചിരിക്കാം. നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

author-image
Peter Vidal
New Update
Daily Horoscope | Horoscope

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
ഒരു മികച്ച കലാകാരനാകാൻ നിങ്ങൾ എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ? നിങ്ങൾ ഒരു പിക്കാസോയോ ലിയോനാർഡോ ഡാവിഞ്ചിയോ ആണെന്ന് നടിക്കേണ്ട ആവശ്യമില്ല, എന്നാൽ മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിപരമായ കഴിവ് വികസിപ്പിച്ചുകൊണ്ട് നിവൃത്തി കണ്ടെത്തുന്നതിന് ഇപ്പോൾ വലിയ അവസരമുണ്ട്. നിങ്ങൾ പുതിയ സുഹൃത്തുക്കളെ കണ്ടുമുട്ടാൻ അടുത്തിടെ വലിയ ആവസരമുണ്ട്.

Advertisment

ഇടവം രാശി (ഏപ്രിൽ 21 - മെയ് 21)
ചന്ദ്രൻ പിന്തുണ നൽകുന്ന ഒരു സ്ഥാനത്തേക്ക് നീങ്ങുന്നു. അതിനാൽ ഒന്നോ രണ്ടോ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങൾ സ്വയം പരിഹരിച്ചിരിക്കാമെന്ന പ്രതീക്ഷയുണ്ട്. ഒരുപക്ഷെ പകൽ സമയത്ത് തന്നെ ഇതിനെക്കുറിച്ചുള്ള വാർത്തകൾ വന്നേക്കാം. നിങ്ങൾ മറ്റുള്ളവരുടെ തീരുമാനങ്ങൾക്കായി കാത്തിരിക്കുകയാണെങ്കിൽ, അടുത്തിടെ ഉണ്ടായ കാലതാമസങ്ങൾ ഉടൻ കൈകാര്യം ചെയ്യണം.

മിഥുനം രാശി (മെയ് 22 - ജൂൺ 21)
ചില ആളുകൾ നിങ്ങളുടെ ചാതുര്യത്തെ കുറച്ചുകാണിച്ചതായി തോന്നുന്നു. വിജയിക്കാനുള്ള നിങ്ങളുടെ ദൃഢനിശ്ചയത്തെ അവർ തെറ്റിദ്ധരിച്ചിരിക്കാം. അങ്ങനെയാണെങ്കിൽ, ഒരു പ്രത്യേക ബന്ധത്തിൽ നിങ്ങൾക്ക് പൂർണ്ണ നിയന്ത്രണമുണ്ടെന്ന് നിങ്ങൾ ഇപ്പോൾ തിരിച്ചറിഞ്ഞേക്കാം. എല്ലാത്തിനുമുപരി, അവകാശങ്ങൾ എല്ലായ്പ്പോഴും ഉത്തരവാദിത്തങ്ങൾ വഹിക്കുന്നു. ആരെയും ബേധിപ്പിക്കേണ്ട കാര്യമില്ല, നിങ്ങൾ നിങ്ങളുടെ പാതയിൽ തന്നെ സഞ്ചരിക്കണം.

Advertisment

കർക്കിടകം രാശി (ജൂൺ 22 - ജൂലൈ 23)
സൂര്യനും, ചന്ദ്രനും, ചൊവ്വയും സഖ്യങ്ങളുടെ ഒരു പരമ്പര ഉണ്ടാക്കുന്നു. ഇത് നിങ്ങളെ അടുത്ത ദിവസങ്ങളിൽ സജീവമായി നിലനിർത്തും. നിങ്ങൾ പുറത്ത് വരാതെ ഒതുങ്ങിയിരിക്കുകയാണെങ്കിലും നിങ്ങളുടെ മനസ്സ് പുതിയ ആശയങ്ങളാൽ അലയടിക്കും. ഈ നിയമങ്ങൾ പാലിക്കുക: എല്ലാ ദിശകളും സൂക്ഷ്മമായി പിന്തുടരുക, മറ്റുള്ളവർക്ക് സംശയത്തിൻ്റെ ആനുകൂല്യം നൽകുക, കിംവദന്തികൾക്ക് ശ്രദ്ധ നൽകരുത്. നിങ്ങൾ ചിലപ്പോൾ തെറ്റിദ്ധരിക്കപ്പെട്ടേക്കാം, അതിൽ മനസിടറരുത്.

ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)
തീർത്തും അപരിചിതനായ ഒരാൾ ഇന്ന് നിങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചാൽ അത്ഭുതപ്പെടാനില്ല. നിങ്ങൾക്ക് നന്നായി അറിയാമെന്ന് നിങ്ങൾ കരുതുന്ന ആളുകൾ പോലും ചില പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. ശ്രദ്ധാപൂർവ്വം നിങ്ങളുടെ പദ്ധതികൾ ക്രമീകരിക്കുക, പ്രത്യേകിച്ച് പണം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ. നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന അവസാന കാര്യം കൈയിൽ നിന്ന് കണക്കില്ലാതെ പണം നഷ്ടപ്പെടുന്നത് തടയുക എന്നതാണ്.

കന്നി രാശി(ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)
പഴയ ഒരു നഷ്‌ടമോ വൈകാരിക മുറിവോ ഇപ്പോഴും നിങ്ങളിൽ ഉണങ്ങാതെ അവശേഷിക്കുന്നു. എന്നിരുന്നാലും, അത്തരം ഓർമ്മകൾ വർത്തമാനകാലത്തെ നിങ്ങളുടെ മനോഭാവത്തെ സ്വാധീനിക്കാൻ അനുവദിക്കരുത്. പ്രത്യേകിച്ച് ഇന്നത്തെ വളരെ സൂക്ഷ്മമായ സാഹചര്യം കണക്കിലെടുത്ത്. ആശ്ചര്യപ്പെടുത്തുന്ന വാർത്തകൾ വന്നാൽ, നിങ്ങളുടെ പ്രതികരണം സൂക്ഷിച്ച് വേണം. പെട്ടെന്നുള്ള നിഗമനങ്ങളിൽ എത്തിച്ചേരരുത് കാര്യങ്ങൾ നന്നായി മനസിലാക്കണം.

തുലാം രാശി (സെപ്റ്റംബർ 24 - ഒക്ടോബർ 23)
നിങ്ങൾ അടുത്തിടെ ഉപയോഗപ്രദമായ നിരവധി ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ടാകാം. എന്നാൽ മറ്റുള്ളവർ നിങ്ങളുടെ രീതിയിൽ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുമോ? നിങ്ങൾക്ക് മറ്റെവിടെയെങ്കിലും പോകേണ്ടി വന്നാൽ നിങ്ങളുടെ ഔദ്യോഗിക കർത്തവ്യങ്ങൾ നിർവ്വഹിക്കാൻ സാധിക്കുന്ന ഒരു പകരക്കാരനെ ഇപ്പോഴെ കണ്ടെത്തുക. ആരെയും പൂർണ്ണമായി വശ്യാസത്തിൽ എടുക്കരുതെന്ന പാഠം ഞാൻ നിങ്ങളെ പഠിപ്പിക്കേണ്ട കാര്യം ഇല്ലെന്ന് എനിക്കറിയാം, എന്നരുന്നാലം അത് ഓർക്കുക. 

വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22)
നിങ്ങളുടെ നക്ഷത്രങ്ങൾ ഇന്ന് വളരെ സജീവമാണ്. ഏതെങ്കിലും തരത്തിലുള്ള റിസ്ക് ഏറ്റെടുക്കാൻ നിങ്ങൾ ഇന്ന് പ്രലോഭിപ്പിക്കപ്പെടുമെന്ന് ഉറപ്പാണ്. നിങ്ങൾ വിജയിച്ചാലും പരാജയപ്പെട്ടാലും അതിൽ നിന്ന് പാഠങ്ങൾ പഠിക്കുന്നതാണ് പ്രധാനമെന്ന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോകുക. നിങ്ങളുടെ അനുഭവത്തെ പുതിയ സാഹചര്യങ്ങളിലേക്ക് കൊണ്ടുപോകും.

ധനു രാശി (നവംബർ 23 - ഡിസംബർ 22)
കുടുംബത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ, നിങ്ങളുടെ ഭാഗത്ത് തെറ്റില്ലെന്ന് അറിയാമെങ്കിലും പങ്കാളികളെ സമാധാനിപ്പിക്കാനും ആശ്വസിപ്പിക്കാനും ശ്രമിക്കുക. നിങ്ങൾ ഒരു മുൻകോപി ആണെങ്കിൽ ഈ ആഴ്ച അൽപം കഠിന ഘട്ടങ്ങളിലൂടെ കടന്ന് പോകേണ്ടിവരും. ആവശ്യമില്ലാത്ത പ്രശ്നങ്ങൾ ചുമലിൽ ആകതെ ഒഴിഞ്ഞ് മാറിയാൽ വരും ദിവസങ്ങളിൽ നിങ്ങൾക്കായി അമൂല്യമായ ഒരു വിശേഷം കാത്തിരിക്കാം.

മകരം രാശി (ഡിസംബർ 23 - ജനുവരി 20)
ആശയവിനിമയത്തിന് സത്യത്തിൽ ഒരു താക്കോൽ ഉണ്ട്. ഒരു തവണ നിങ്ങൾക്ക് അത് തുറക്കാൻ സാധിച്ചാൽ പിന്നീട് ഒരിക്കലും അത് നിങ്ങളെ വഴി മുട്ടിക്കില്ല. പലപ്പോഴും നിങ്ങൾ മനസിലുള്ള കാര്യങ്ങൾ തുറത്ത് പറയാൻ മടക്കുന്നു. ആത്മവിശ്വാസത്തോടെ എന്തിനെയും സമീപിക്കുക. നിങ്ങളുടെ മനസിന് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ നിങ്ങൾക്ക് അനുയോജ്യമായ സമയത്ത് ചെയ്യുക. സുഹൃത്തുക്കളുടെ അനാവശ്യ പ്രോത്സാഹനങ്ങളിൽ എടുത്ത് ചാടരുത്.

കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19)
പുതിയ ഗ്രഹ സ്ഥാനം വരുന്നതോടെ നിങ്ങളുടെ മുൻധാരണകളിൽ ചിലത് മാറ്റേണ്ടി വരും. ഉദാഹരണത്തിന്, പണം ഉപയോഗിച്ച് നിങ്ങളുടെ പോരായ്മകൾ നികത്താൻ നിങ്ങൾ കൂടുതൽ തയ്യാറായോക്കാം. ഏറ്റവും കുറഞ്ഞത് നിങ്ങളുടെ സുരക്ഷ ഉറപ്പുനൽകാൻ എന്താണ് വേണ്ടതെന്ന് നിങ്ങൾ നോക്കണം. നിങ്ങളുടെ നല്ല കാലത്ത് കൂടെയുള്ളവർ ദുരിത കാലത്ത് കൂടെയുണ്ടാകുമോ എന്ന് ചിന്തിക്കേണ്ടത് ഇപ്പോഴാണ്.

മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20)
ഇത് വർഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിൽ ഒന്നാണ്, പ്രധാനമായും നിങ്ങളുടെ സ്വകാര്യ കാര്യങ്ങൾ, വ്യക്തിബന്ധങ്ങൾ, ഗാർഹിക സാഹചര്യങ്ങൾ എന്നിവയെ സംബന്ധിച്ചിടത്തോളം. പങ്കാളികളുടെ ഉടമ്പടി ആദ്യം സുരക്ഷിതമാക്കണമെന്ന കാര്യം മനസ്സിൽ വെച്ചുകൊണ്ട് നിങ്ങൾ ഇപ്പോൾ നിർണായക നടപടിയെടുക്കണം. ഒരു നല്ലകാര്യം ചെയ്യാൻ നിങ്ങൾ ഇപ്പോൾ മുന്നിട്ടിറങ്ങാൻ സാധ്യതയുണ്ട്.

Check out MoreHoroscopeStories Here 

daily horoscope Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: