scorecardresearch

Daily Horoscope March 27, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

പ്രശസ്തിയും ഭാഗ്യവും നിങ്ങളുടെ ആത്യന്തിക ലക്ഷ്യമാക്കി, മറ്റുള്ളവരെ ആനന്ദത്തിലേക്ക് നയിക്കേണ്ട നിമിഷം വന്നിരിക്കുന്നു. ഒരു മാറ്റത്തിനായി മറ്റൊരു തന്ത്രം പിന്തുടരുക.നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

പ്രശസ്തിയും ഭാഗ്യവും നിങ്ങളുടെ ആത്യന്തിക ലക്ഷ്യമാക്കി, മറ്റുള്ളവരെ ആനന്ദത്തിലേക്ക് നയിക്കേണ്ട നിമിഷം വന്നിരിക്കുന്നു. ഒരു മാറ്റത്തിനായി മറ്റൊരു തന്ത്രം പിന്തുടരുക.നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

author-image
Peter Vidal
New Update
Daily Horoscope | Horoscope

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
പ്രശസ്തിയും ഭാഗ്യവും നിങ്ങളുടെ ആത്യന്തിക ലക്ഷ്യമാക്കി, മറ്റുള്ളവരെ ആനന്ദത്തിലേക്ക് നയിക്കേണ്ട നിമിഷം വന്നിരിക്കുന്നു. ഒരു മാറ്റത്തിനായി മറ്റൊരു തന്ത്രം പിന്തുടരുക. നിങ്ങളുടെ സർഗ്ഗാത്മക ശക്തികൾ എന്നത്തേയും പോലെ ശക്തമാണ്. നിങ്ങളുടെ സ്വന്തം കഴിവുകൾ പ്രയോജനപ്പെടുത്താൻ നിങ്ങൾ പരമാവധി ശ്രമിക്കണം. അവസരം കൃത്യമായി മുതലാക്കിയാൽ ജീവിതത്തിൽ ഒരു അമൂല്യ നേട്ടം നിങ്ങളെ തേടിയെത്തും.

Advertisment

ഇടവം  രാശി (ഏപ്രിൽ 21 - മെയ് 21)
നിങ്ങളുടെ നിലവിലെ പ്രശ്നങ്ങൾ തീവ്രമായും വ്യക്തിപരമാണോ, അതോ പൊതുവായതോ ഔദ്യോഗികമായതാണോ എന്ന് മനസിലാക്കണം. നിങ്ങൾ ഒരു തുറന്ന മനസ്സോടെയുള്ള സമീപനം സ്വീകരിക്കു. അതോടൊപ്പം മറ്റുള്ളവരെ നിങ്ങളുടെ വിശ്വാസം നേടുന്നതിനായി സ്വാഗതം ചെയ്യുകയും എന്നതും പ്രധാനമാണ്. വഞ്ചന ആവശ്യമായ ഏത് പ്രവൃത്തിയിലും നിങ്ങൾ അസന്തുഷ്ടരായിരിക്കും, അത് ചെറുതാണെങ്കിൽ പോലും.

മിഥുനം രാശി (മെയ് 22 - ജൂൺ 21)
ഭാഗ്യവശാൽ, മറ്റുള്ളവരുമായുള്ള കൂടിയാലോചനകൾ നിങ്ങളിലേക്ക് സ്വാഭാവികമായി തന്നെ വരുന്നു. എന്നാൽ ഞാൻ സൗമ്യമായ നിരീക്ഷണം നടത്തിയതിൽ, മറ്റുള്ളവരുടെ പ്രതികരണങ്ങൾ ശ്രദ്ധിക്കുന്നതിൽ നിങ്ങൾ എല്ലായ്പ്പോഴും അത്ര കൃത്യത പുലർത്താറില്ല എന്നാണ് മനസിലാക്കിയത്. ഇന്ന് നിങ്ങൾ എല്ലാ ഉപദേശങ്ങളും ഹൃദയത്തിൽ എടുക്കണം, നിങ്ങൾ അവയെല്ലാം മുമ്പ് ധാരാളം കേട്ടതായി തോന്നിയാലും.

Advertisment

കർക്കിടകം രാശി (ജൂൺ 22 - ജൂലൈ 23)
ഒരേ നദിയിൽ രണ്ടുതവണ ചാടാൻ കഴിയില്ലെന്ന് പറയപ്പെടുന്നു. ഈ പുരാതന കടങ്കഥ ഈ നിമിഷത്തിൽ വളരെ അർത്ഥവത്തായ ഒരു ജ്യോതിഷ സത്യമാണ്. അതേ അവസ്ഥകൾ ഒരിക്കലും മടങ്ങിവരില്ല, അതിനാൽ നിങ്ങൾ ഭാവിക്കായി ആസൂത്രണം ചെയ്യണം. ഭൂതകാലത്തിൽ ജീവിക്കരുത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ജീവിതം ഒരു റിഹേഴ്സൽ അല്ല!

ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)
വളരെയധികം വിശ്വാസത്തിലെടുക്കുന്നതിനോ വ്യക്തിഗത ക്രമീകരണങ്ങൾ പൂർത്തിയാക്കുന്നതിനോ മുമ്പായി അൽപ്പസമയം കാത്തിരിക്കുന്നത് നിങ്ങളുടെ താൽപ്പര്യങ്ങൾക്കനുസൃതമായിരിക്കാം. കൂടാതെ, നിങ്ങൾ ഇപ്പോൾ പങ്കാളികൾക്ക് മുൻപ് നൽകിയിരുന്നതിനെക്കാൾ കൂടുതൽ ബഹുമാനം നൽകണം. ഇത് അവർ അർഹിക്കുന്ന ഏറ്റവും കുറഞ്ഞ കാര്യമാണ്. എന്നാൽ അത് നിങ്ങളിലും നല്ല രീതിയിൽ പ്രതിഫലിക്കും.

കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)
എന്തും കേട്ട തൽക്ഷണം കാര്യങ്ങൾ ചെയ്യുന്നത് നിങ്ങളുടെ സ്വഭാവമല്ല. എന്നാൽ നിങ്ങൾ ഇപ്പോൾ നിങ്ങളുടെ ബന്ധങ്ങളിലും ജോലിസ്ഥലത്തും പരമാവധി അക്ഷമയുടെ ഒരു കാലഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. നിങ്ങൾ ഒരു പ്രൊഫഷണൽ പങ്കാളിത്തത്തെ തടസ്സപ്പെടുത്തുകയാണെങ്കിൽ, ഫലങ്ങൾ ആഗ്രഹിക്കുന്നതുപോലെയാണെന്ന് ഉറപ്പാക്കുക. ഒരാവേശത്തിന് കിണറ്റിൽ ചാടിയാൽ ഒൻപത് ആവേശത്തിന് തിരികെ കയറാൻ കഴിയില്ലെന്ന, പഴയ ഒരു ചൊല്ല് ഓർക്കുക. 

തുലാം രാശി (സെപ്റ്റംബർ 24 - ഒക്ടോബർ 23)
ധാർമ്മികത ഉൾപ്പെടുന്ന ഉയർന്ന ചോദ്യങ്ങളിലേക്കാണ് നിങ്ങൾ നിങ്ങളുടെ കാഴ്ച്ചപ്പാടുകൾ ഉയർത്തിയതെങ്കിൽ, ഈയിടെയായി തടസ്സങ്ങൾ നിറഞ്ഞതായി തോന്നിയ കാര്യങ്ങൾ പോലും വളരെ എളുപ്പമായേക്കാം. നിങ്ങൾ സമ്പാദ്യത്തിൽ നിന്ന് കുറച്ച് പണം എടുക്കേണ്ടി വരും. നിങ്ങൾക്ക് നല്ലത് ചെയ്ത ആരെങ്കിലും, മോശം അവസ്ഥയിലാണെങ്കിൽ ഒരു ഉപദേശം നൽകാൻ മടിക്കരുത്. നിങ്ങളെ കൊണ്ട് ആവുന്ന സഹായവും നൽകണം. അത് അവർ അർഹിക്കുന്നതായി നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കണം.

വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22)
ആഴത്തിലുള്ള ചിന്തയുടെ ഗ്രഹമായ ബുധൻ ഇപ്പോൾ നിങ്ങളുടെ രാശിയുമായി കൗതുകകരമായി യോജിപ്പിച്ചിരിക്കുന്നു. അതിനാൽ നിങ്ങൾ ഇപ്പോൾ യഥാർത്ഥ ആശയങ്ങൾ വികസിപ്പിക്കേണ്ടതുണ്ട്. അതിലുപരിയായി, നിങ്ങളുടെ മാനസികാവസ്ഥയ്ക്ക് അനുയോജ്യമല്ലാത്ത എന്തും നിരസിക്കാനുള്ള സമ്പൂർണ്ണ ദൃഢനിശ്ചയത്തിൽ നിന്ന് നിങ്ങൾക്ക് പ്രയോജനം ലഭിച്ചേക്കാം.

ധനു രാശി (നവംബർ 23 - ഡിസംബർ 22)
നിങ്ങൾ ഒരു സങ്കീർണ്ണമായി വ്യക്തിയാണ്, അത് നിങ്ങളോട് പറയേണ്ട ആവശ്യമില്ലെന്ന എനിക്ക് അറിയാം. നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് ജീവിതകാലം മുഴുവൻ നിയമങ്ങളും ശീലങ്ങളും തുടരുകയും വീട്ടിൽ ഭാവനാപരമായ അരാജകത്വബോധം നിലനിർത്തുകയും ചെയ്യാം. ആരെങ്കിലും നിങ്ങളെ അവരുടെ ആശയങ്ങൾ പിന്തുടരാൻ ശ്രമിക്കുകയാണെങ്കിൽ, മധുരമായി പുഞ്ചിരിച്ചുകൊണ്ട് അവരെ അവഗണിക്കുക.

മകരം രാശി (ഡിസംബർ 23 - ജനുവരി 20)

ശക്തമായ സാമ്പത്തിക സൂചനകൾ തുടരുന്നു. പക്ഷേ വ്യക്തമായും പ്രശ്‌നങ്ങൾ നിറഞ്ഞ സാഹചര്യങ്ങളുണ്ട്. ഒന്നുകിൽ നിങ്ങൾ വലിയ ലാഭം ഉണ്ടാക്കും അല്ലെങ്കിൽ നിങ്ങളെ തകരും, മധ്യമാർഗ്ഗമില്ല. എന്നിരുന്നാലും, നിങ്ങളുടെ കാർഡുകൾ വളരെ ശ്രദ്ധയോടെ കളിക്കുക, നിങ്ങൾക്ക് ഒരു നല്ല അവസരം ലഭിക്കുമെന്നതിൽ സംശയമില്ല.

കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19)
നിങ്ങളെക്കുറിച്ച് ഇപ്പോൾ നിങ്ങൾക്ക് കൃത്യമായ ധാരണ ഉണ്ടെങ്കിൽ, വളരെക്കാലമായി നിങ്ങളുടെ മനസ്സിൽ നിലനിൽക്കുന്ന ഒരു ഇടപാട് ഉടൻ അംഗീകരിക്കാനാകും. എന്നിരുന്നാലും, നിങ്ങൾക്ക് പിന്നീടുള്ള ആഴ്ചകളിൽ അതിന്റെ വിശദീകരണങ്ങൾ പലർക്കും നൽകേണ്ടി വന്നേക്കാം. അടുത്ത ആഴ്ച അത് ചെയ്യണം, അതിനാൽ നിങ്ങളുടെ പദ്ധതികൾ ഉടനടി തയ്യാറാക്കുക.

മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20)
നിങ്ങൾ ഇപ്പോൾ പെട്ടെന്നുള്ള തീരുമാനങ്ങൾ എടുക്കാൻ തയ്യാറായിരിക്കണം. ഇത് ചിലപ്പോൾ നിങ്ങളുടെ ചിന്തകൾക്ക് എതിരായേക്കാം. നിങ്ങൾക്ക് വിദഗ്ധ ഉപദേശമോ സഹായമോ ആവശ്യമുണ്ടെങ്കിൽ നാളെ വരെ കാത്തിരിക്കാം. കൂടാതെ, പറയുന്നതിൽ സന്തോഷമുണ്ട്, കഠിനാധ്വാനം സാമ്പത്തിക പ്രതിഫലം കൊണ്ടുവരാൻ സാധ്യതയുണ്ട്..

Check out MoreHoroscopeStories Here 

daily horoscope Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: