scorecardresearch

Daily Horoscope August 20, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

നിങ്ങളുടെ ഗ്രഹനിലയില്‍ നിര്‍ണായകമായ സ്വാധീനമുള്ള ശുക്രന്‍, വ്യക്തിപരമായും ഔദ്യോഗികമേഖലയിലും സഹായത്തിന് തയ്യാറായ് നില്‍ക്കുന്ന സമയമാണ്. നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

നിങ്ങളുടെ ഗ്രഹനിലയില്‍ നിര്‍ണായകമായ സ്വാധീനമുള്ള ശുക്രന്‍, വ്യക്തിപരമായും ഔദ്യോഗികമേഖലയിലും സഹായത്തിന് തയ്യാറായ് നില്‍ക്കുന്ന സമയമാണ്. നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

author-image
Peter Vidal
New Update
Daily Horoscope | Horoscope

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
ജീവിതം ആകസ്മിതകള്‍ നിറഞ്ഞതാണ്, എന്നിരുന്നാലും അത് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നുളളത് പ്രാധാന്യമാണ്. ചില സമയങ്ങളില്‍ നിങ്ങളും എടുത്തുചാട്ടക്കാരും വിവേകശൂന്യമായ് പ്രവര്‍ത്തിക്കുന്നവരുമാകാം. അടുത്ത കുറച്ച് ആഴ്ചകളില്‍ ആവശ്യമില്ലാതെ വാദപ്രതിവാദങ്ങള്‍ നടത്തുന്നതില്‍ നിന്നും ആവശ്യമില്ലാത്ത സംസാരങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുക. നിങ്ങളുടെ മനസ്സിനെ കേള്‍ക്കാന്‍ മറക്കരുത്.

Advertisment

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)
മറ്റൊരു രാശിയുമായ് ബന്ധം സ്ഥാപിക്കുന്നതിന് വേണ്ടി ബുധന്‍ നിങ്ങളുടെ രാശിയുമായുള്ള ബന്ധം പിന്‍വലിക്കുകയാണ്, അതുകൊണ്ട് ഇപ്പോള്‍ തോന്നുന്ന വെറുപ്പ് ദേഷ്യം എന്നത് പാലത്തിന് താഴെയുള്ള വെള്ളം പോലെ പ്രത്യേകിച്ച് ദോഷമില്ലാത്ത ഒന്നാണ്. കഴിഞ്ഞകാലം ചികയുന്നത് കൊണ്ട് നേട്ടമൊന്നും ഉണ്ടാകില്ലെന്നോര്‍ക്കുക.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)
നിങ്ങളുടെ ഗ്രഹനിലയില്‍ നിര്‍ണായകമായ സ്വാധീനമുള്ള ശുക്രന്‍ വ്യക്തിപരമായും ഔദ്യോഗികമേഖലയിലും സഹായത്തിന് തയ്യാറായ് നില്‍ക്കുന്ന സമയമാണ്. നിങ്ങളെ അവഗണിച്ച് മാറ്റി നിര്‍ത്തുന്നവര്‍ നിങ്ങളെ ശരിയായ് മനസ്സിലാക്കാത്തവരാണ്. ലാഭമുണ്ടാക്കാനുള്ള അവസരം ഉണ്ടാകാനും ഇടയുണ്ട്.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)
വൈകാരികമായ ചില കെട്ടുപാടുകളും ബന്ധങ്ങളും പുന:പരിശോധിക്കേണ്ടതുണ്ട്. ഗ്രഹങ്ങളില്‍ നിന്നുളള സമ്മര്‍ദ്ദങ്ങള്‍ മാറുന്നതിനാല്‍ ബന്ധങ്ങളെല്ലാം ഒന്ന് കൂടി പരിശോധിക്കുന്നത് നല്ലതാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. സുഹൃത്തുക്കളുടെ വിശ്വസ്തതയെക്കുറിച്ചുള്ള സംശയങ്ങള്‍‌ നിങ്ങളെ അസ്വസ്ഥതപ്പെടുത്താനിടയുണ്ട്. അവര്‍ക്ക് അവരെത്തന്നെ ന്യായീകരിക്കാനും സമയം നൽകുക.

Advertisment

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)
വളരെ അനുകൂലമായ ഈ സാഹചര്യത്തിലും ദോഷമായ് എനിക്ക് തോന്നുന്നത് വൈകാരികമേഖലയിലെ നിങ്ങളുടെ പിടിവാശിയും സ്വാര്‍ത്ഥതയുമാണ്. അത് നല്ലതല്ലാത്തതിനാല്‍ സൂക്ഷിക്കുക. കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് അതില്‍ പങ്കാളികളാകുന്നവരോടും അഭിപ്രായം ചോദിക്കുക.

കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23 )
പണ്ട് ചെയ്ത ചില കാര്യങ്ങള്‍ പുതിയ താല്‍പര്യങ്ങള്‍ തുടക്കമിടാന്‍ പ്രേരകമായേക്കാം. സാമ്പത്തീക മേഖല അത്ര ഭദ്രമല്ലാത്തതിനാല്‍ കുടിശ്ശികയായ് കിടക്കുന്ന ഇടപാടുകള്‍ പൂര്‍ത്തിയാക്കുന്നതാണ് നല്ലത്. ഇക്കാര്യത്തില്‍ അല്‍പം താമസം നേരിടേണ്ടി വന്നാലും ഉപേക്ഷ കരുതരുത്.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)
നിങ്ങളുടെ ജീവിതത്തില്‍ നടക്കുന്നതെല്ലാം വളരെ നിസ്സാരകാര്യങ്ങളാണെന്നും നിങ്ങളുടെ പദ്ധതികളെല്ലാം പങ്കാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്നുള്ളതുമെല്ലാം അബദ്ധധാരണകളാണ്. മറ്റുള്ളവര്‍ക്കുണ്ടാകുന്ന വൈകാരിക വ്യതിചലനങ്ങള്‍ സഹിഷ്ണുതയോടെ ഉള്‍ക്കൊള്ളുക. അതല്ലെങ്കില്‍ വളരെ അടുപ്പമുള്ള ഒരു വ്യക്തി കാരണം നിങ്ങളുടെ അടി തെറ്റിയേക്കാം.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)
നിങ്ങള്‍ ഇന്ന് അല്‍പം സമ്മര്‍ദ്ദത്തിലാണെന്നുളള വസ്തുത അംഗീകരിക്കുന്നതോടൊപ്പം ഒരു കാര്യം ഓര്‍മിപ്പിക്കുകയാണ്. നിങ്ങളുടെ ശാരീരികക്ഷമത മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഈ സമയം ഉപയോഗിക്കുക. ദുശ്ശീലങ്ങളൊക്കെ ഉപേക്ഷിച്ച് ശരീരത്തെ നല്ല നിലയിലാക്കാന്‍ എന്ത് വില കൊടുത്തും ശ്രമിക്കണം.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)
ഗാര്‍ഹികാസ്വസ്ഥതകള്‍ ബുദ്ധിമുട്ടിപ്പിക്കുന്നുണ്ടെങ്കിലും ഒരു തരത്തില്‍ നിങ്ങളഭിമുഖീകരിക്കുന്ന അസംതൃപ്തിയുടെ അടിസ്ഥാനകാരണങ്ങള്‍ കണ്ടെത്താന്‍ ഇതവസരമൊരുക്കിയേക്കാം. നിങ്ങളെന്താണെന്ന് കൃത്യമായ് മറ്റുള്ളവരെ ബോധ്യപ്പെടുത്തുക. കഴിഞ്ഞകാലങ്ങളിലെ ചില ഉത്തരവാദിത്തങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കുക.

മകരം രാശി (ഡിസംബർ 23 - ജനുവരി 20)
യാത്രകള്‍ക്ക് യോജിച്ച ദിവസമല്ലെന്നാണ് കാണുന്നതെങ്കിലും വഴിയും മറ്റ് നിര്‍ദേശങ്ങളും നിങ്ങള്‍ക്ക് അത്രത്തോളം ബോധ്യമുണ്ടെങ്കില്‍ സ്വന്തം ഉത്തരവാദിത്തല്‍ പോകാം. വസ്തുതകളില്‍ ഉറച്ച് നില്‍ക്കുന്നതിനാല്‍ പല തെറ്റിദ്ധാരണകളും ഉണ്ടായേക്കാം. പങ്കാളികള്‍ക്ക് ഈ തെറ്റിദ്ധാരണയുടെ ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ അവസരം കൊടുക്കരുത്.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)
നിങ്ങള്‍ അടുത്തിടെ നടത്തിയ ഒരു ഇടപാട് ഇനിയും പരസ്യമാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ ഒപ്പിട്ട് മുദ്രവയ്ക്കുന്നതിന് മുന്‍പ് ആവശ്യമായ ഭേദഗതികള്‍ വരുത്താന്‍ ഇനിയും സമയമുണ്ട്. പങ്കാളികള്‍ നിങ്ങളുടെ താല്‍പര്യങ്ങള്‍ കൂടി പരിഗണിക്കണമെന്ന് നിങ്ങള്‍ കരുതുന്നതില്‍ തെറ്റില്ല.

മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20)
ജ്യോതിശാസ്ത്രമനുസരിച്ച് ഇന്നല്‍പം തിരക്കുള്ള ദിവസമാണെങ്കിലും നിങ്ങളെ സംബന്ധിച്ച് കഴിഞ്ഞ കുറച്ചുദിവസങ്ങളെ അപേക്ഷിച്ച് അല്‍പം സമാധാനവും ശാന്തതയുമുള്ള ദിവസമാണ്. പണമിടപാടുകള്‍ നടത്തുമ്പോള്‍ പ്രത്യേകിച്ച് മറ്റുള്ളവരുടെ പണവും നിങ്ങളുടെ കൈവശമുള്ളപ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുക.

Read More

daily horoscope Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: