scorecardresearch
Latest News

ദേവഗണത്തിലെ നക്ഷത്രങ്ങൾ

ദേവഗണ നക്ഷത്രങ്ങളിൽ ജനിച്ച മനുഷ്യർ കുറച്ചൊക്കെ ആദർശവാദികളായിരിക്കും. ജീവിതത്തെ തത്ത്വചിന്താപരമായ കാഴ്ചപ്പാടിലൂടെ നോക്കിക്കാണും

devaganam, horoscope, ie malayalam

ആകാശത്തിലെ നക്ഷത്രങ്ങൾ അനന്തകോടിയാവാം. പക്ഷേ ഭാരതീയജ്യോതിഷം പരിഗണിക്കുന്നത് 27 നക്ഷതങ്ങളെയാണ്. അവയെ സ്ഥൂലവും സൂക്ഷ്മവുമായ പലതരം വിഭജനങ്ങൾക്ക് വിധേയമാക്കിയിട്ടുണ്ട്, ആചാര്യന്മാർ. പ്രധാനപ്പെട്ട ഒരു വിഭജനം ഗണങ്ങളായി തിരിച്ചു കൊണ്ടുള്ളതാണ്.

ദേവഗണം, മനുഷ്യഗണം, അസുരഗണം എന്നീ നക്ഷത്രപ്പിരിവുകൾ നമുക്കറിയാം. അതിൽ ദേവഗണനക്ഷത്രങ്ങളെക്കുറിച്ചുള്ള ചില നിരീക്ഷണങ്ങളാണ് ഈ ലേഖനത്തിൽ.

ഓരോ വിഭാഗത്തിലും (ആകെ ഇരുപത്തിയേഴ് നക്ഷത്രങ്ങളാണല്ലോ) ഒമ്പത് നക്ഷത്രങ്ങൾ വരുന്നു. അവയിൽ അശ്വതി, മകയിരം, പുണർതം, പൂയം, അത്തം, ചോതി, അനിഴം, തിരുവോണം, രേവതി എന്നിവ ഒമ്പതുമാണ് ദേവഗണത്തിൽ ഉൾപ്പെടുന്നത്. പ്രത്യേക ക്രമമൊന്നുമില്ല, ദേവ, മനുഷ്യ, അസുര ഗണങ്ങളെ തിരിച്ചിരിക്കുന്നതിന് എന്നോർമ്മിക്കുക.

Read More: Monthly Horoscope 2022 April: 2022 ഏപ്രിൽ മാസം നിങ്ങൾക്കെങ്ങനെ?

ദേവഗണ നക്ഷത്രങ്ങളിൽ ജനിച്ച മനുഷ്യർ കുറച്ചൊക്കെ ആദർശവാദികളായിരിക്കും. ജീവിതത്തെ തത്ത്വചിന്താപരമായ കാഴ്ചപ്പാടിലൂടെ നോക്കിക്കാണും. ‘ദന്തഗോപുരവാസികൾ എന്ന് ആരാനും ഇവരെ ആക്ഷേപിച്ചാൽ കുറ്റം പറയാനാവില്ല. സ്വപ്നാത്മകമായ വീക്ഷണമാവും എന്തിനെക്കുറിച്ചും പുലർത്തുക. വെയിൽച്ചൂടേൽക്കാതെ, തണലത്ത്, ഇളംകാറ്റേറ്റ്, ‘മധുര സ്വപ്നശതാവലി ‘കളെ ധ്യാനിച്ചു നിൽക്കുന്ന പൂമരം– ആ വിശേഷണം ദേവഗണത്തിലെ മനുഷ്യർക്കിണങ്ങുമായിരിക്കും.

ത്രിഗുണങ്ങളിൽ സത്വഗുണം ഏറിനിൽക്കുന്ന മനുഷ്യർ ദേവഗണക്കാരാണ്. അസുരഗണക്കാരുമായി ഇവർ നിത്യശത്രുതയിലാവും. വിവാഹപ്പൊരുത്തത്തിൽ ‘ഗണപ്പൊരുത്തം ‘ എന്നൊന്നുണ്ട്. പത്തു പൊരുത്തങ്ങളിൽ പ്രധാനപ്പെട്ടതാണത്. ദേവഗണക്കാരും ദേവഗണക്കാരും തമ്മിലുള്ള ദാമ്പത്യമാണ് ഉത്തമം. ദേവഗണക്കാരും അസുരഗണക്കാരും തമ്മിലുള്ള ദാമ്പത്യത്തിൽ കലഹരസം കൊടിയേറും എന്നാണ് അഭിജ്ഞമതം. അതൊരു ‘ദേവാസുരം’ തന്നെയാവും. ഭർത്താവും ഭാര്യയും ദേവ-അസുര ഗണത്തിൽ പെട്ടവരായാൽ ദാമ്പത്യത്തിൽ കുരുക്ഷേത്രസ്മരണകൾ ശോകനീലിമയായി കടന്നുകൂടാം. ദേവഗണത്തിൽ ജനിക്കുന്നവർ മനുഷ്യഗണക്കാരെ വിവാഹം കഴിക്കേണ്ടി വന്നാൽ ആ പൊരുത്തം ‘മദ്ധ്യമം’ (ശരാശരി) ആയിരിക്കുമെന്നാണ് ദൈവജ്ഞന്മാർ ചൂണ്ടിക്കാട്ടുന്നത്.

Read More: Vishu Phalam 2022: സമ്പൂർണ്ണ വിഷു ഫലം 2022

ദേവഗണക്കാരെ രക്ഷിക്കുവാൻ അദൃശ്യ ശക്തികൾ ഇടപെടുന്നുണ്ട് എന്ന് തോന്നാം. വിജയികളാവാൻ ഭാഗ്യമുളളവരാണ്. രക്ഷാഹസ്തങ്ങളുമായി ദേവദൂതന്മാർ കടന്നു വന്നേക്കാം. നാം അതിനെ ഭാഗ്യമെന്നോ ദൈവാനുകൂല്യം എന്നോ പറയുന്നു. “ഭാഗ്യവന്തം പ്രസൂയേഥാ”/ഭാഗ്യവാനെ പ്രസവിക്കൂ എന്ന കുന്തീവാക്യം (ഗർഭവതിയായ പാഞ്ചാലിയോടു പറയുന്നത്) ദേവഗണക്കാരെ ഉദ്ദേശിച്ചാണെന്നു വരുമോ?

Read More: മനുഷ്യർ മനുഷ്യരായി തുടരുമ്പോൾ

സമുന്നതമായ പ്രതിഭയുണ്ട്, ജന്മനാൽ ഈ നാളുകാർക്ക്. പക്ഷേ അതിനെ തേച്ചുമിനുക്കാനും ചെത്തി ചിന്തേരിടാനും മുതിർന്നെന്നു വരില്ല. ജീവിതമത്സരത്തിൽ മറ്റുള്ള ഗണക്കാരെ ദേവഗണക്കാർ തോൽപ്പിക്കുന്നു. ദേവഗണക്കാർ പേരു സൂചിപ്പിക്കുന്നതുപോലെ ദൈവസന്തതികളായ തുകൊണ്ടാവാം ഈ നേട്ടം സ്വന്തമാക്കുന്നത്. ദൈവമക്കൾ പിന്തള്ളപ്പെടുന്നത് ദൈവത്തിന് സഹിക്കുന്ന കാര്യമാവുമോ?.

Read More: Daily Horoscope March 28, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: What is nakshatra ganam devaganam

Best of Express