/indian-express-malayalam/media/media_files/vhjqDQU06x8XnHenvrEa.jpg)
New Year Horoscope
മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക1/4)
ഈ കൂറുകാർക്ക് പൊതുവേ ഐശ്വര്യവും സമാധാനവും ഉണ്ടാകുന്ന വർഷമായിരിക്കും.ഒന്നിലധികം വരുമാന മാർഗ്ഗങ്ങൾ ഉണ്ടാകും. തൊഴിൽ രംഗത്ത് ഉയർച്ചകൾ, കച്ചവടാഭിവൃദ്ധി, ആഗ്രഹസഫലീകരണം എന്നിവ ഉണ്ടാകും. കലാരംഗത്ത് പ്രവർത്തിക്കുന്നവർ,കായിക രംഗത്ത് പ്രവർത്തിക്കുന്നവർ, സാഹിത്യപ്രവർത്തകർ എന്നിവർക്ക് പ്രശസ്തിയും അംഗീകാരങ്ങളും ഉണ്ടാകും.പുതിയ ജോലിയിലും ഉത്തരത്വമേറിയ രംഗങ്ങളിലും വ്യക്തമായി ആലോചിച്ചും സാവധാനത്തിലും ഉചിതമായ തീരുമാനങ്ങൾ എടുക്കേണ്ടത് അത്യാവശ്യമാണ്. ആരോഗ്യരംഗത്ത് പ്രയാസങ്ങൾ ഉണ്ടാകും.
ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ കാർഷികാദായം, ഉയർന്ന സ്ഥാനമാനങ്ങൾ,തൊഴിൽ രംഗത്ത് മാറ്റങ്ങൾ എന്നിവ ഉണ്ടാകും. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ ഉപരിപഠനം, സന്താന ശ്രേയസ്സ്, കച്ചവടാഭിവൃദ്ധി എന്നിവ ഉണ്ടാകും.
കുംഭം,മീനം,മേടം മാസങ്ങളിൽ മനഃക്ലേശം, തീർത്ഥാടനങ്ങൾ, പ്രശസ്തി എന്നിവ ഉണ്ടാകും. ഇടവം, മിഥുനം, കർക്കിടകം മാസങ്ങളിൽ മുൻ കോപം മൂലം പ്രയാസങ്ങൾ,കച്ചവടത്തിൽ ചെറിയ രീതിയിലുള്ള നഷ്ടങ്ങൾ,ഭൂമി ലാഭം എന്നിവ ഉണ്ടാകും.
ഇടവക്കൂറ് (കാർത്തിക3/4, രോഹിണി, മകയിരം1/2)
പ്രവർത്തന മേഖലയിൽ ഉയർച്ച ഉണ്ടാകും. അനാവശ്യമായ ചിലവുകൾ, മുൻകോപം എന്നിവ പ്രയാസങ്ങൾ സൃഷ്ടിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വിവാഹം, സന്താനസൗഭാഗ്യം, കുടുംബ ശ്രേയസ്സ് എന്നിവ ഉണ്ടാകും. വ്യാപരികൾക്കും രാഷ്ട്രീയപ്രവർത്തകർക്കും വർഷാരംഭത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകും. ലഘുവായ ദേഹാരിഷ്ടുകൾ ഉണ്ടാകും.
ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ കഠിനാധ്വാനം, ധനലാഭം, ഉദരരോഗങ്ങൾ എന്നിവ ഉണ്ടാകും. വൃശ്ചികം, ധനു,മകരം മാസങ്ങളിൽ പുണ്യ പ്രവൃത്തികൾ, പ്രശസ്തി,കാര്യവിഘ്നങ്ങൾ എന്നിവ ഉണ്ടാകും.
കുംഭം, മീനം, മേടം മാസങ്ങളിൽ സത്പേര്, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ, മനസ്സുഖം എന്നിവ ഉണ്ടാകും. ഇടവം, മിഥുനം, കർക്കിടകം മാസങ്ങളിൽ നേതൃപദവികൾ,ബഹുജനസമ്മിതി, സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ എന്നിവ ഉണ്ടാകും.
മിഥുനക്കൂറ് (മകയിരം1/2, തിരുവാതിര, പുണർതം3/4)
മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതി ഉണ്ടാകും. ഒന്നിലധികം വരുമാന മാർഗ്ഗങ്ങളിൽ നിന്ന് ലാഭം പ്രതീക്ഷിക്കാം. വ്യക്തിപരമായും തൊഴിൽപരമായും നിലനിന്നിരുന്ന പ്രയാസങ്ങൾക്ക് മാറ്റം വരും. കർമ്മ ലബ്ദ്ധി, കുടുംബപുഷ്ടി, വിവാഹം എന്നിവ ഉണ്ടാകും. വിദ്യാർത്ഥികൾക്ക് ഉയർന്ന വിജയം കൈവരിക്കാൻ സാധിക്കും.
ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ കലാസാഹിത്യ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് അംഗീകാരങ്ങൾ, ഈശ്വരാരാധന, മനസ്സമാധാനം എന്നിവ ഉണ്ടാകും. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ അനാവശ്യ ചിലവുകൾ, ദൂരയാത്രകൾ, കാര്യവിഘ്നങ്ങൾ എന്നിവ ഉണ്ടാകും.
കുംഭം, മീനം,മേടം മാസങ്ങളിൽ തൊഴിൽ രംഗത്ത് മാറ്റങ്ങൾ, കുടുംബ സുഖം, വസ്ത്രാഭരണാദി സിദ്ധി എന്നിവ ഉണ്ടാകും. ഇടവം, മിഥുനം, കർക്കിടകം മാസങ്ങളിൽ സന്താനസൗഖ്യം, തൃപ്തികരമായ ആരോഗ്യജീവിതം, പുതിയ ബന്ധങ്ങൾ എന്നിവ ഉണ്ടാകും.
കർക്കിടകക്കൂർ (പുണർതം1/4, പൂയം, ആയില്യം)
നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിക്കുന്ന വർഷം ആണ് ഈ കൂറുകാർക്ക്. ഔദ്യോഗികരംഗത്ത് ഉത്തരവാദിത്വങ്ങൾ വർദ്ധിക്കും. സാമ്പത്തികപ്രയാസങ്ങളെ ഫലപ്രദമായി നേരിടും. ബന്ധുജനങ്ങളിൽ നിന്നും സഹായ സഹകരണങ്ങൾ ഉണ്ടാകും. ശാസ്ത്രപഠനം, പരീക്ഷാവിജയം എന്നിവ ഉണ്ടാകും. അശ്രദ്ധയും അലസതയും പ്രയാസങ്ങൾ സൃഷ്ടിക്കും.
ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ സ്ഥലം മാറ്റം, കലഹങ്ങൾ, ആരോഗ്യപ്രശ്നങ്ങൾ എന്നിവ ഉണ്ടാകും. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ പ്രിയജനാനുകൂല്യം, വിഭവപുഷ്ടി, വിമർശനങ്ങൾ എന്നിവ ഉണ്ടാകും. കുംഭം, മീനം, മേടം മാസങ്ങളിൽ മാനസികമായ ഉണർവ്വ്, വിദ്യാപുരോഗതി,കാര്യവിജയം എന്നിവ ഉണ്ടാകും. ഇടവം, മിഥുനം, കർക്കിടകം മാസങ്ങളിൽ ഗൃഹനിർമ്മാണം, കലാരംഗത്ത് ഉയർച്ച, അധികാരസ്ഥാന ലബ്ദ്ധി എന്നിവ ഉണ്ടാകും.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us