scorecardresearch

ശുക്രൻ കന്നിരാശിയിലേക്ക്, മകം മുതൽ തൃക്കേട്ട വരെ

ചിങ്ങക്കൂറു മുതൽ വൃശ്ചികക്കൂറുവരെയുള്ള മകം മുതൽ തൃക്കേട്ട വരെയുള്ള ഒൻപതു നാളുകളിലുള്ളവർക്കും ശുക്രന്റെ കന്നിരാശിയിലേക്കുള്ള സഞ്ചാരം എന്തൊക്കെ ഫലങ്ങൾ നൽകുന്നു എന്ന അന്വേഷണമാണ് ഈ ലേഖനത്തിൽ

ചിങ്ങക്കൂറു മുതൽ വൃശ്ചികക്കൂറുവരെയുള്ള മകം മുതൽ തൃക്കേട്ട വരെയുള്ള ഒൻപതു നാളുകളിലുള്ളവർക്കും ശുക്രന്റെ കന്നിരാശിയിലേക്കുള്ള സഞ്ചാരം എന്തൊക്കെ ഫലങ്ങൾ നൽകുന്നു എന്ന അന്വേഷണമാണ് ഈ ലേഖനത്തിൽ

author-image
S. Sreenivas Iyer
New Update
Horoscope | Astrology

ശുക്രൻ കന്നിരാശിയിലേക്ക്

2024 ആഗസ്റ്റ് 25 ന് ശുക്രൻ (Venus)  കന്നി രാശിയിലേക്ക് സംക്രമിക്കുന്നു. സെപ്തംബർ 18 ന് വരെ കന്നിയിൽ തുടരും. കന്നിരാശി ശുക്രൻ്റെ നീചക്ഷേത്രമാണ് (Debilitated House). നീചരാശിയിലെ ഗ്രഹം ക്ഷീണിതനും ദുർബലനും ആണ്. ഉച്ചരാശിയിൽ (Exalted House) സഞ്ചരിക്കുമ്പോൾ ഏതു ഗ്രഹവും ബലവാനാണ്. നേരെമറിച്ചാണ് നീചരാശിയിൽ സഞ്ചരിക്കുമ്പോൾ ഉള്ള സ്ഥിതി. ശുഭഗ്രഹമാണ് ശുക്രൻ എങ്കിൽ പോലും ഇക്കാരണത്താൽ കന്നി രാശിയിൽ ഗുണദാതാവല്ല!

Advertisment

വ്യാഴത്തിൻ്റെ ദൃഷ്ടി അഥവാ നോട്ടം (Aspect) പ്രധാനപ്പെട്ടതാണ്. ഉജ്ജീവകശക്തിയുണ്ട് വ്യാഴത്തിനും വ്യാഴത്തിൻ്റെ നോട്ടത്തിനും. ആ നോട്ടം കന്നിയിലെ ശുക്രന് ലഭിക്കുന്നു. ഇടവം രാശിയിൽ സഞ്ചരിക്കുന്ന വ്യാഴത്തിൻ്റെ അഞ്ചാം ഭാവത്തിലേക്കുള്ള 'വിശേഷ ദൃഷ്ടി' യാണ് കന്നിയിൽ സഞ്ചരിക്കുന്ന ശുക്രന് ലഭിക്കുക. 

നീചത്തിൻ്റെതായ പരിമിതികളെ കുറെയൊക്കെ മറികടക്കാൻ വ്യാഴദൃഷ്ടി ശുക്രനെ സഹായിക്കും. വ്യാഴത്തിൻ്റെ ശത്രുവാണ് ശുക്രനെങ്കിൽപ്പോലും ഇക്കാര്യം ഗുണകരമാണ്, ശുക്രന്. ഗോചരത്തിലെ  സ്ഥാനങ്ങളിൽ 6, 7, 10 എന്നിവയൊഴികെ എല്ലാഭാവങ്ങളിലും ശുക്രൻ അനുകൂല ഫലദാതാവാണ്. അങ്ങനെ നോക്കുമ്പോൾ മേടക്കൂറുകാർക്കും (ശുക്രൻ ആറാമെടത്തിൽ), മീനക്കൂറുകാർക്കും (ശുക്രൻ ഏഴാമെടത്തിൽ), ധനുക്കൂറുകാർക്കും (ശുക്രൻ പത്താമെടത്തിൽ) ആണ് ശുക്രൻ്റെ കന്നിരാശിയിലേക്കുള്ള സഞ്ചാരം കൂടുതൽ ദോഷകരമാവുക.

ചിങ്ങക്കൂറു മുതൽ വൃശ്ചികക്കൂറുവരെയുള്ള മകം മുതൽ തൃക്കേട്ട വരെയുള്ള ഒൻപതു നാളുകളിലുള്ളവർക്കും ശുക്രന്റെ കന്നിരാശിയിലേക്കുള്ള സഞ്ചാരം എന്തൊക്കെ ഫലങ്ങൾ നൽകുന്നു എന്ന അന്വേഷണമാണ് ഈ ലേഖനത്തിൽ

Advertisment

ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം)

രണ്ടാം ഭാവത്തിൽ ശുക്രൻ സഞ്ചരിക്കുന്നു. ധനം, കുടുംബം, വാഗ്വൈഭവം തുടങ്ങിയവ രണ്ടാം ഭാവം കൊണ്ട് വിചിന്തനം ചെയ്യുന്നു. പരുക്കൻ വാക്കുകൾ പറയുന്നവർ പോലും മധുരമായി സംസാരിക്കുന്നതാണ്. അനുരാഗികൾ മോഹനവാക്കുകൾ പറയുകയും കേൾക്കുകയും ചെയ്യും. സാമ്പത്തിക സ്രോതസ്സുകൾ തെളിയുന്നതാണ്. സ്ഥാപനം വിപുലീകരിക്കുവാനോ സൗന്ദര്യവൽക്കരിക്കാനോ സാധിച്ചേക്കും.  കുടുംബ ബന്ധങ്ങൾ കൂടുതൽ സ്നേഹപൂർണമാവും. സൗഹൃദം ദൃഢമാകുന്നതാണ്. പ്രതീക്ഷിച്ച കോൺട്രാക്ട് വർക്കുകൾ ലഭിക്കും. ആടയാഭരണങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ പാരിതോഷികമായി ലഭിക്കാം. വാഹനം കൊണ്ട് ഉപജീവനം കഴിക്കുന്നവർക്ക് അവസരമേറും. ജീവിതശൈലീരോഗങ്ങൾ നിയന്ത്രിക്കാനാവും.

കന്നിക്കൂറിന് (ഉത്രം 2,3,4 പാദങ്ങൾ, അത്തം, ചിത്തിര ആദ്യ പകുതി)

ജന്മരാശിയിൽ ശുക്രൻ സഞ്ചരിക്കുന്നതിനാൽ അനുകൂലമായ സാഹചര്യം വന്നുചേരും. ലൗകിക കാര്യങ്ങളിൽ താല്പര്യം വർദ്ധിക്കുന്നതാണ്. ഭോഗാനുഭവങ്ങളിൽ ഇച്ഛയേറും. സുഹൃത്തുക്കളുമായി ഉല്ലസിക്കാൻ സന്ദർഭം വന്നു ചേരും. മനസ്സിനെ അലട്ടിയിരുന്ന കാര്യങ്ങളിൽ നിന്നും കുറച്ചൊക്കെ മോചനം കിട്ടുന്നതാണ്. തൊഴിലിലെ തടസ്സങ്ങൾ നീങ്ങിയേക്കും. ധനപരമായും ആശ്വസിക്കാനാവും. സ്വന്തം കാര്യത്തിലെ ഉദാസീനത നീങ്ങും. ഏല്പിക്കപ്പെട്ട ദൗത്യങ്ങൾ പൂർത്തീകരിക്കുന്നതിൽ ഉത്സുകതവരും. കടബാധ്യതകൾ ഭാഗികമായി പരിഹരിക്കാൻ സാധിക്കും.
 സാഹിത്യം, കല എന്നീ മേഖലകളിൽ ഉള്ളവർക്ക് സർഗവൈഭവം ഉയരും. അവസരങ്ങളും സ്വീകാര്യതയും സിദ്ധിക്കുന്നതാണ്. കീർത്തി, അംഗീകാരം, സമ്മാന ലബ്ധി ഇവ പ്രതീക്ഷിക്കാം. പിരിഞ്ഞു കഴിയുന്നവർക്ക് ഒന്നിക്കാനായേക്കും.

തുലാക്കൂറിന് (ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 പാദങ്ങൾ)

ശുക്രൻ പന്ത്രണ്ടിലാണ്. അനുകൂലസ്ഥിതിയാണ് പന്ത്രണ്ടാം ഭാവത്തിൽ ശുക്രനുള്ളത്. എന്നാൽ ചെറിയ പ്രതികൂലതകളും കൂടി ഉണ്ടാവുന്നതാണ്. കാര്യസാധ്യമുണ്ടാവുന്നതിന്  അലച്ചിൽ വേണ്ടി വന്നേക്കും. ദേഹസുഖം കുറയാം. വരുമാനം മോശമാവില്ല. എന്നാൽ ആഢംബരച്ചെലവുകളും കൂട്ടത്തിൽ ദുർവ്യയവും ഭവിക്കുന്നതാണ്. വിദേശത്ത് / അന്യദേശത്ത് നിന്ന് ശുഭവാർത്ത / ധനം / സമ്മാനം ഇവ ലഭിക്കാനിടയുണ്ട്. ആശുപത്രിച്ചെലവുകൾ വരാം. എന്നാൽ രോഗശമനവും പ്രതീക്ഷിക്കാം. സ്വന്തം വീടോ നാടോ താത്കാലികമായി വിട്ടുനിൽക്കേണ്ട സ്ഥിതി വരുന്നതാണ്.  ദാമ്പത്യത്തിലെ സ്വൈരക്കേടുകൾ പരിഹരിക്കാൻ അനുരഞ്ജനം ആവശ്യമാണ്. സ്വന്തം വീഴ്ചകൾ തിരിച്ചറിയാനാവും. തിരുത്താനുള്ള സന്നദ്ധതയും ഉണ്ടാവുന്നതാണ്. ദിവസ വേതനമുള്ള ജോലി ലഭിക്കാം. ജീവകാരുണ്യ പ്രവർത്തനത്തിന് സമയം കണ്ടെത്തും.

വൃശ്ചികക്കൂറിന് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട)

ശുക്രൻ ലാഭഭാവമായ, തികച്ചും അനുകൂലഭാവമായ പതിനൊന്നിൽ സഞ്ചരിക്കുന്നു. അർഹത അംഗീകരിക്കപ്പെടും. സ്വന്തം കഴിവുകൾ സ്വയം തിരിച്ചറിയാനും സാധിക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് പഠനത്തിലെന്നപോലെ അനുബന്ധ പ്രവർത്തികളിലും വിജയിക്കാനാവും. കലാകാരന്മാർ പുരസ്ക്കരിക്കപ്പെടും. ബിസിനസ്സ് വിപുലീകരിക്കാനാവും. പ്രതീക്ഷിച്ചതിലും ലാഭം ഉണ്ടാവുന്നതാണ്. ദീർഘകാല വായ്പ അടവുകൾ തീർന്നേക്കും. ഉദ്യോഗസ്ഥർക്കും അധികച്ചുമതലകൾ, ശമ്പള വർദ്ധന തുടങ്ങിയവ പ്രാവർത്തികമാവാം. പ്രണയികൾക്ക് കുടുംബത്തിൻ്റെ അംഗീകാരത്തോടെ ശുഭതീരുമാനം കൈക്കൊള്ളാനാവും.  കുടുംബജീവിതത്തിലെ അന്ത:ഛിദ്രങ്ങൾ ഒഴിയുന്നതാണ്. ആടയാഭരണങ്ങൾ, ഇലക്ട്രോണിക് ഉല്പന്നങ്ങൾ ഇവ സമ്മാനമായി കിട്ടാം. രോഗഗ്രസ്തർക്ക് ആശ്വാസമുണ്ടാവും.

Read More

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: