scorecardresearch

ശുക്രൻ കന്നിരാശിയിലേക്ക്, അശ്വതി മുതൽ ആയില്യം വരെ

മേടക്കൂറു മുതൽ മീനക്കൂറുവരെയുള്ള അശ്വതി മുതൽ ആയില്യം വരെയുള്ള ഒൻപതു നാളുകളിലുള്ളവർക്കും ശുക്രന്റെ കന്നിരാശി സഞ്ചാരം എന്തൊക്കെ ഫലങ്ങൾ നൽകുന്നു എന്ന അന്വേഷണമാണ് ഈ ലേഖനത്തിൽ

മേടക്കൂറു മുതൽ മീനക്കൂറുവരെയുള്ള അശ്വതി മുതൽ ആയില്യം വരെയുള്ള ഒൻപതു നാളുകളിലുള്ളവർക്കും ശുക്രന്റെ കന്നിരാശി സഞ്ചാരം എന്തൊക്കെ ഫലങ്ങൾ നൽകുന്നു എന്ന അന്വേഷണമാണ് ഈ ലേഖനത്തിൽ

author-image
S. Sreenivas Iyer
New Update
Horoscope | Astrology

ശുക്രൻ കന്നിരാശിയിലേക്ക്

2024 ആഗസ്റ്റ് 25 ന് ശുക്രൻ (Venus)  കന്നി രാശിയിലേക്ക് സംക്രമിക്കുന്നു. സെപ്തംബർ 18 ന് വരെ കന്നിയിൽ തുടരും. കന്നിരാശി ശുക്രൻ്റെ നീചക്ഷേത്രമാണ് (Debilitated House). നീചരാശിയിലെ ഗ്രഹം ക്ഷീണിതനും ദുർബലനും ആണ്. ഉച്ചരാശിയിൽ (Exalted House) സഞ്ചരിക്കുമ്പോൾ ഏതു ഗ്രഹവും ബലവാനാണ്. നേരെമറിച്ചാണ് നീചരാശിയിൽ സഞ്ചരിക്കുമ്പോൾ ഉള്ള സ്ഥിതി. ശുഭഗ്രഹമാണ് ശുക്രൻ എങ്കിൽ പോലും ഇക്കാരണത്താൽ കന്നി രാശിയിൽ ഗുണദാതാവല്ല!

Advertisment

വ്യാഴത്തിൻ്റെ ദൃഷ്ടി അഥവാ നോട്ടം (Aspect) പ്രധാനപ്പെട്ടതാണ്. ഉജ്ജീവകശക്തിയുണ്ട് വ്യാഴത്തിനും വ്യാഴത്തിൻ്റെ നോട്ടത്തിനും. ആ നോട്ടം കന്നിയിലെ ശുക്രന് ലഭിക്കുന്നു. ഇടവം രാശിയിൽ സഞ്ചരിക്കുന്ന വ്യാഴത്തിൻ്റെ അഞ്ചാം ഭാവത്തിലേക്കുള്ള 'വിശേഷ ദൃഷ്ടി' യാണ് കന്നിയിൽ സഞ്ചരിക്കുന്ന ശുക്രന് ലഭിക്കുക. 

നീചത്തിൻ്റെതായ പരിമിതികളെ കുറെയൊക്കെ മറികടക്കാൻ വ്യാഴദൃഷ്ടി ശുക്രനെ സഹായിക്കും. വ്യാഴത്തിൻ്റെ ശത്രുവാണ് ശുക്രനെങ്കിൽപ്പോലും ഇക്കാര്യം ഗുണകരമാണ്, ശുക്രന്. ഗോചരത്തിലെ  സ്ഥാനങ്ങളിൽ 6, 7, 10 എന്നിവയൊഴികെ എല്ലാഭാവങ്ങളിലും ശുക്രൻ അനുകൂല ഫലദാതാവാണ്. അങ്ങനെ നോക്കുമ്പോൾ മേടക്കൂറുകാർക്കും (ശുക്രൻ ആറാമെടത്തിൽ), മീനക്കൂറുകാർക്കും (ശുക്രൻ ഏഴാമെടത്തിൽ), ധനുക്കൂറുകാർക്കും (ശുക്രൻ പത്താമെടത്തിൽ) ആണ് ശുക്രൻ്റെ കന്നിരാശി സഞ്ചാരം കൂടുതൽ ദോഷകരമാവുക.

മേടക്കൂറു മുതൽ മീനക്കൂറുവരെയുള്ള അശ്വതി മുതൽ ആയില്യം വരെയുള്ള ഒൻപതു നാളുകളിലുള്ളവർക്കും ശുക്രന്റെ കന്നിരാശി സഞ്ചാരം എന്തൊക്കെ ഫലങ്ങൾ നൽകുന്നു എന്ന അന്വേഷണമാണ് ഈ ലേഖനത്തിൽ.

Advertisment

മേടക്കൂറുകാർക്ക് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം)
ആറാം രാശിയായ കന്നിയിൽ ശുക്രൻ നീചസ്ഥിതിയിൽ സഞ്ചരിക്കുകയാണ്. അനുകൂലമല്ലാത്ത സ്ഥിതിയാണ് തന്മൂലം സംഭവിക്കുക. ശുക്രൻ ഭൗതികകാര്യങ്ങളുടെ കാരകഗ്രഹമാകയാൽ അത്തരം കാര്യങ്ങളിൽ ചില തടസ്സങ്ങൾ വരാം. കാര്യാലോചനകളിൽ സ്ത്രീകളുടെ എതിർപ്പ് ഉണ്ടാവാം. ശത്രുക്കളുടെ പ്രവർത്തനത്തെ പ്രതിരോധിക്കാൻ സാധിച്ചേക്കില്ല. കുടുംബകാര്യങ്ങളിൽ ശ്രദ്ധ കുറയുന്നതാണ്. പ്രണയികൾക്ക് സൗന്ദര്യപ്പിണക്കങ്ങൾ, ചിലപ്പോൾ വിരഹം എന്നിവയും സാധ്യതകളായിപ്പറയാം. ആഡംബര വസ്തുക്കൾ വാങ്ങാൻ ചെലവധികമാവും. പ്രമേഹാദി ജീവിതശൈലീരോഗങ്ങൾ ഉള്ളവർ ജാഗ്രത കാട്ടേണ്ടതുണ്ട്. ദുർവാസനകൾ അധികരിച്ചേക്കാം. എന്നാൽ വ്യാഴത്തിൻ്റെ അനുകൂലത ശുക്രന് ലഭിക്കുന്നതിനാൽ ദോഷാനുഭവങ്ങൾ നാമമാത്രമാവും. ഗുരു / വ്യാഴം മേടക്കൂറുകാർക്ക് അനുകൂലസ്ഥിതിയിലുമാണ്.

ഇടവക്കൂറുകാർക്ക് (കാർത്തിക 2, 3, 4 പാദങ്ങൾ, രോഹിണി, മകയിരം 1, 2 പാദങ്ങൾ)
ജന്മരാശിയുടെ അഥവാ കൂറിൻ്റെ അധിപനാണ് ശുക്രൻ. അഞ്ചാം ഭാവത്തിൽ നീചസ്ഥിതി സംഭവിച്ചിരിക്കുന്നു. ജന്മരാശിസ്ഥിതനായ വ്യാഴം ശുക്രനെ നോക്കുന്നുണ്ട്. തന്മൂലം കൂടുതലായി ഗുണാനുഭവങ്ങൾ ഉണ്ടാവുന്നതാണ്. വിദ്യാർത്ഥികൾക്ക് പഠനത്തിനൊപ്പം കലാകായിക വിഭാഗങ്ങളിൽ പരിശീലനം ലഭിക്കും. കലാ-സാഹിത്യ പ്രതിഭകൾക്ക് സർഗപ്രവർത്തനത്തിൽ ഉണർവ് വരും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കുന്നതാണ്. വിശിഷ്ടവ്യക്തിത്വങ്ങളെ പരിചയപ്പെടും. ക്രയവിക്രയങ്ങളിൽ ലാഭം ഭവിക്കും. സ്ത്രീകളുടെ പിന്തുണയുണ്ടാവും. ആശയക്കുഴപ്പങ്ങൾ പരിഹരിക്കുവാൻ ഉചിതമായ ഉപദേശം ലഭിക്കാനിടയുണ്ട്. ഭാവിയിൽ പ്രയോജനമുള്ള നിക്ഷേപങ്ങൾ നടത്താനായേക്കും. തൊഴിൽ തേടുന്നവർക്ക്  സാഹചര്യം അനുകൂലമാണ്.

മിഥുനക്കൂറുകാർക്ക് (മകയിരം 3,4 പാദങ്ങൾ, തിരുവാതിര, പുണർതം 1,2,3 പാദങ്ങൾ)
ശുക്രൻ നാലാം ഭാവത്തിൽ സഞ്ചരിക്കുന്നു. മാതാവിൻ്റെ ആരോഗ്യസ്ഥിതിയിൽ മെച്ചമുണ്ടാവും. പഴയ വാഹനം വിൽക്കാനോ / പുതിയത് വാങ്ങാനോ സാധിക്കുന്നതാണ്. വീടിൻ്റെ സൗന്ദര്യവൽക്കരണം പൂർത്തിയാകും. പിണങ്ങിയിരുന്ന കൂട്ടുകാർ ഇണങ്ങും. സ്ത്രീസൗഹൃദം പുഷ്ടിപ്പെടുന്നതാണ്.  ബന്ധുജനങ്ങളെ കാണാനും ആഘോഷങ്ങളിൽ അഭിരമിക്കാനുമാവും. ആടയാഭരണാദികൾ പാരിതോഷികമായി ലഭിച്ചേക്കാം. ഗൃഹോപകരണങ്ങൾ, കൊതിച്ച ഇലക്ട്രോണിക് ഉല്പന്നങ്ങൾ എന്നിവ മാസ അടവുകളിലൂടെ വാങ്ങാൻ സാധിക്കും. മാനസികോല്ലാസം പല വഴികളിലൂടെ വന്നെത്തുന്നതാണ്. കുടുംബ സമേതം വിനോദയാത്രയ്ക്ക് അവസരമുണ്ടാവും. സാമ്പത്തികരംഗം മെച്ചപ്പെടുന്നതാണ്. ബിസിനസ്സിൽ വളർച്ച പ്രതീക്ഷിക്കാം. പ്രണയികൾക്കും അനുകൂലമായ സാഹചര്യം സംജാതമാകുന്നതാണ്.

കർക്കടകക്കൂറിന് (പുണർതം നാലാം പാദം, പൂയം, ആയില്യം)
ശുക്രൻ സഹായസ്ഥാനത്ത് സഞ്ചരിക്കുന്നു. അതിനാൽ പ്രാവർത്തികമാവില്ല എന്ന് ഉറപ്പിച്ച കാര്യങ്ങൾ വിജയിപ്പിക്കാനാവും. മേലധികാരികളിൽ നിന്നുൾപ്പെടെ സാമ്പത്തികമായും അല്ലാതെയും ഉള്ള കാര്യങ്ങളിൽ സഹായവും സഹകരണവും ലഭിക്കും. പരിചയവൃന്ദം വിപുലമാവുന്നതാണ്. ന്യായാന്യായങ്ങളെക്കുറിച്ച് വ്യക്തമായ വിവേകം ഉണ്ടാവും. സാഹസകർമ്മങ്ങളിൽ നിന്നും പിന്തിരിയും. ചിത്രകല, സംഗീതം മറ്റുകലകൾ എന്നിവയുടെ പഠനത്തിൽ പുരോഗതിയുണ്ടാവും. സൗന്ദര്യവർദ്ധകം, തുണിത്തരം, ആഭരണം, കലാരംഗം, കൈത്തൊഴിലുകൾ, കാൻ്ററിംഗ് തുടങ്ങിയവയിൽ അവസരം / വളർച്ച ഉണ്ടായേക്കും. സഹോദരിമാരുടെ മികച്ച പിന്തുണ ലഭിക്കുന്നതാണ്. ഗാർഹികമായി സ്വസ്ഥത പ്രതീക്ഷിക്കാം.

Read More

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: