/indian-express-malayalam/media/media_files/32xo49fyZBqTlsokf76u.jpg)
നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു
മേടം രാശി (മാർച്ച് 21 - ഏപ്രിൽ 20)
നിങ്ങളുടെ ജീവിതത്തെ മുഴുവനായി ബാധിക്കുന്ന ചില തീരുമാനങ്ങളെടുക്കാനുള്ള സമയം കഴിഞ്ഞു. ഇപ്പോൾ നിങ്ങൾ കൂടുതൽ വ്യക്തതയുള്ളവരായിരിക്കാം. അടുത്ത മാസമോ മറ്റോ, സാമ്പത്തിക പ്രശ്‌നങ്ങൾ വർദ്ധിച്ചുവരുന്നതായി നിങ്ങൾ കണ്ടെത്തും. എന്നാൽ, നിങ്ങൾ അവ എത്രത്തോളം പരിഹരിക്കുന്നുവോ അത്രയും നേട്ടം വരും നാളുകളിൽ നിങ്ങൾക്കുണ്ടാകും.
ഇടവം രാശി (ഏപ്രിൽ 21 - മെയ് 21)
ജീവിതത്തിലെ സുപ്രധാന തിരഞ്ഞെടുപ്പുകൾ നടത്തുന്നത് ഒരിക്കലും എളുപ്പമല്ല. എന്നാൽ അത് അനിവാര്യവുമാണ്. അടുത്ത മൂന്ന് ദിവസങ്ങളിൽ, നിങ്ങൾ ഒരു അനാവശ്യ പ്രശ്നത്തിൽ തലയിടാതിരിക്കാൻ ശ്രദ്ധിക്കണം. ചെറിയ കാര്യങ്ങളിൽ പോലും ഒരു വഴി അല്ലെങ്കിൽ മറ്റൊന്ന് സ്വയം കണ്ടെത്തേണ്ടതുണ്ട്. നിങ്ങൾ മനസ്സ് ഒരു കാര്യത്തിൽ ഉറപ്പിച്ചുകഴിഞ്ഞാൽ, അതിൽ നിന്ന് പിന്നോട്ട ചലിക്കരുത്.
/indian-express-malayalam/media/post_attachments/4e902b8c-ed0.jpg)
മിഥുനം രാശി (മെയ് 22 - ജൂൺ 21)
പണത്തിൻ്റെ കാര്യങ്ങൾ ഇപ്പോഴും അജണ്ടയിൽ ഉണ്ട്. നിങ്ങൾ സമ്പാദിക്കുന്നതിലോ ചെലവഴിക്കുന്നതിലോ ശ്രദ്ധ കേന്ദ്രീകരിക്കണം. ഒരു ഗ്രഹം ഒരു സുപ്രധാന കാര്യത്തെ സൂചിപ്പിക്കുന്നു, മറ്റൊന്ന് തികച്ചും വ്യത്യസ്തമായ ഒന്നിലേക്ക് വിരൽ ചൂണ്ടുന്നു. എന്തുകാര്യത്തിനും മറുപടികൾ നിങ്ങൾ നിങ്ങളുടെ സ്വന്തം മനസ്സാക്ഷിയോട് ചേദിച്ചുവേണം നൽകാവു.
കർക്കടകം രാശി (ജൂൺ 22 - ജൂലൈ 23)
നിങ്ങളുടെ സാമൂഹികവും വൈകാരികവുമായ സ്വാധീനങ്ങൾ ഏറെക്കുറെ തികഞ്ഞതാണ്. എന്നാൽ നിങ്ങൾ മറ്റേതൊരു ആളെപ്പോലെയും പ്രശ്നങ്ങൾ നേരിടാൻ സാധ്യതയുള്ളയാളാണെന്ന് നിങ്ങളെ ഓർമ്മിപ്പിക്കുന്നു. എപ്പോഴും നക്ഷത്രങ്ങളെ ശുഭാപ്തിവിശ്വാസത്തോടെ സമീപിക്കുക. എന്നാൽ ഒരു കാഴ്ചപ്പാട് നിലനിർത്തുക. നിങ്ങൾ കൂടുതൽ യാഥാർത്ഥ്യബോധമുള്ളവരാണെങ്കിൽ, നിങ്ങളുടെ വിജയസാധ്യതകൾ മെച്ചപ്പെടും.
ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)
നിങ്ങൾ പങ്കാളികളുടെ ഉദ്ദേശങ്ങളെ തെറ്റിദ്ധരിക്കുകയാണെന്ന് മനസ്സിലാക്കിയാൽ, ആകസ്മികമായ സംഭവങ്ങളോ വാക്കുകളോ മൂലം നിങ്ങൾക്ക് വേദന കുറയും. മറ്റുള്ളവർ നിങ്ങളുടെ പുറകിലാകുന്നതായി തോന്നിയേക്കാം. പക്ഷേ അത് നിങ്ങൾ അവരെ ശരിയായ രീതിയിൽ മനസിലാക്കാത്തതുകൊണ്ടാകാം.
കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)
നിങ്ങൾ ഒരു ഗ്രൂപ്പിലോ സമൂഹത്തിലോ ഒരു പുതിയ ഇടപെടലിനെക്കുറിച്ച് ആലോചിക്കുകയാണെങ്കിൽ, ആവേശത്തോടെ സ്വയം മുന്നോട്ട് പോകുക. അത്തരം സമ്പർക്കങ്ങളിൽ നിങ്ങൾ നേടുന്ന ആനന്ദം വളരെ കൂടുതലായിരിക്കും. ഇന്ന് ധാർമ്മിക പ്രശ്‌നങ്ങൾക്കായി അല്പം സമയം നീക്കിവയ്ക്കണം. നിങ്ങളുടെ പ്രവർത്തനങ്ങൾ ശരിയാണോ തെറ്റാണോ എന്ന് പരിശോധിക്കുക.
- Weekly Horoscope (August 18– August 24, 2024): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
- പുതുവർഷഫലം, അശ്വതി മുതൽ ആയില്യം വരെ: New Year Horoscope
- പുതുവർഷഫലം, മകം മുതൽ തൃക്കേട്ട വരെ: New Year Horoscope
- ജോലിക്കയറ്റം, പ്രണയത്തിൽ തീരുമാനം; ഈ നാളുകാരുടെ ഈ വർഷം ഇങ്ങനെയാണ്
- ചിങ്ങ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
തുലാം രാശി (സെപ്റ്റംബർ 24 - ഒക്ടോബർ 23)
മനോഹാരിതയുടെ ഗ്രഹമായ ശുക്രനോടും അഭിമാനത്തിൻ്റെ പ്രതീകമായ സൂര്യനുമായും ബുധൻ ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ നിങ്ങളുടെ സ്വന്തം ആശയങ്ങളാൽ ഉറച്ചുനിൽക്കണം. നിങ്ങൾക്ക് മുൻകൂട്ടി ആസൂത്രണം ചെയ്യാനും വ്യക്തിപരമായ ഒരു അട്ടിമറി ആസൂത്രണം ചെയ്യാനും കഴിയും. ഒഴിവുസമയ പ്രവർത്തനങ്ങളിൽ പോലും, നിങ്ങൾക്ക് ഒരു നേട്ടം ഉണ്ടാക്കാൻ അവസരം ലഭിക്കും.
വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22)
മറ്റുള്ളവർക്ക് ചില കാര്യങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ചേക്കാം. അതിൽ നിങ്ങൾ പിന്തിരിയേണ്ട ആവശ്യമില്ല. നിങ്ങളുടെ ജാതകം, നിങ്ങളെ ഈ സമയം വളരെയധികം പിന്തുണയ്ക്കുന്നു. ചിലപ്പോൾ നിങ്ങളെ സ്വാർത്ഥനാകാൻ ഉപദേശിക്കുന്നു. എന്നാൽ ഇപ്പോൾ നിസ്വാർത്ഥതയുടെ ഒരു സമീപനം നിങ്ങളുടെ ലക്ഷ്യങ്ങൾ നേടുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്.
ധനു രാശി (നവംബർ 23 - ഡിസംബർ 22)
ദിനചര്യയിൽ നിന്ന് ഇന്ന് രക്ഷയില്ല. യഥാർത്ഥത്തിൽ ഇതൊരു പോസിറ്റീവ് പ്രവചനമാണ്. കാരണം നിങ്ങൾ ഇപ്പോൾ കൂടുതൽ കാര്യങ്ങൾ ചെയ്‌താൽ, രണ്ട് ദിവസത്തിനുള്ളിൽ കുറച്ച് സമയമെടുക്കാൻ നിങ്ങൾക്ക് കഴിയും. നിങ്ങൾ ശ്രദ്ധയോടെ നിലം ഒരുക്കുകയാണെങ്കിൽ നിങ്ങളുടെ സ്വപ്നങ്ങൾ കൂടുതൽ വിജയകരമാകുമെന്ന് കാണാം.
മകരം രാശി (ഡിസംബർ 23 - ജനുവരി 20)
ഇന്ന് എവിടെയാണ് സന്തോഷമെന്ന് നിങ്ങൾ കണ്ടെത്തും. ചില കാര്യങ്ങളിൽ ആത്മാഭിലാഷത്തിന് അതിൻ്റേതായ സ്ഥാനമുണ്ട്. ഇപ്പോൾ നിങ്ങൾ ആഗ്രഹിക്കുന്ന പല കാര്യങ്ങളും നിങ്ങൾക്ക് വലിയ തോതിൽ ഗുണം ചെയ്യുമെന്ന് ഓർക്കണം. കൂടാതെ, ജോലിസ്ഥലത്ത്, നിങ്ങളുടെ ആശയങ്ങൾ എല്ലാവരും മനസിലാക്കുന്നുവെന്ന് ഉറപ്പാക്കുക.
കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19)
ശുഭ കാര്യങ്ങൾ ആദ്യം ചെയ്യണം. നിങ്ങൾ മനകോട്ട നിർമ്മിക്കാൻ ശ്രമിക്കുന്നതിന് മുമ്പ് നിങ്ങൾ അടിസ്ഥാന പ്രശ്നങ്ങൾ കൈകാര്യം ചെയ്യണം. യഥാർത്ഥത്തിൽ, മുന്നോട്ട് പോകാനുള്ള ഏക മാർഗം ഇതാണ് എന്ന് നിങ്ങൾ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഭൂമിയോടും സഹജീവികളോടും ഏറ്റവും ഇണങ്ങി ജീവിക്കാൻ നിങ്ങൾ ഇപ്പോൾ ശ്രമിക്കുന്നതായി തോന്നുന്നു.
മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20)
ദീർഘകാല സ്വപ്നങ്ങളെക്കുറിച്ച് നിങ്ങൾ കൂടുതൽ പ്രായോഗികവും വസ്തുനിഷ്ഠവുമായിരിക്കണം. നാളേയ്‌ക്കായി ജീവിതം ചെലവഴിക്കുന്നത് നിങ്ങൾക്ക് വളരെ എളുപ്പമാണ്. പക്ഷേ നാളെ എന്ന കാലഘട്ടം അകലെയാണെന്ന് ഓർക്കണം. വർത്തമാനകാലത്തെക്കുറിച്ചാണ് ഏറ്റവും കൂടുതലായി ചിന്തവേണ്ടത്. പ്രിയപ്പെട്ട ഒരാൾക്ക് നിങ്ങൾ പിന്തുണ നൽകാൻ പോകുകയാണ്.
Read More
- പുതുവർഷഫലം, മൂലം മുതൽ രേവതി വരെ: New Year Horoscope
- ശുക്രൻ കന്നിരാശിയിലേക്ക്, അശ്വതി മുതൽ ആയില്യം വരെ
- ശനിയുടെ വക്രസഞ്ചാരം; 27 നാളുകാരെ എങ്ങനെ ബാധിക്കും?
- എന്താണ് വസുപഞ്ചകം അഥവാ പഞ്ചകദോഷം?
- ദേവഗണത്തിലെ നക്ഷത്രങ്ങൾ
- ശനിദശ ഓരോ നക്ഷത്രക്കാർക്കും എപ്പോൾ വരും
- കർക്കടക മാസത്തെ സമ്പൂർണ നക്ഷത്ര ഫലം, അശ്വതി മുതൽ രേവതി വരെ
- അക്കങ്ങളിൽ തെളിയും ഭാവികാലം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us