/indian-express-malayalam/media/media_files/ghniDZcii358fa3LnCoJ.jpg)
New Year Horoscope
ധനുക്കൂറ്‍ (മൂലം,പൂരാടം,ഉത്രാടം1/4)
ഉദ്യോഗരംഗത്ത് ഭാരിച്ച ചുമതലുകൾ ഏറ്റെടുക്കാൻ നിർബന്ധിതമാകും. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും. സ്വന്തം കഴിവുകൾ അംഗീകരിക്കപ്പെടും. സമ്പാദ്യശീലം വളർത്തിയെടുക്കാൻ വിവിധതരത്തിലുള്ള നിക്ഷേപങ്ങൾ ആരംഭിക്കും. എല്ലാ കാര്യങ്ങളും വളരെ ശുഭപ്രതീക്ഷയോടുകൂടി ചെയ്യുവാൻ സാധിക്കും. ഭാഗ്യയോഗം, കാർഷികാദായം, അന്യദേശവാസം എന്നിവ ഉണ്ടാകും.
ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ കുടുംബ പുരോഗതി, വിദ്യാലാഭം, പ്രയത്നഫലം എന്നിവ ഉണ്ടാകും. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ ഉത്തരവാദിത്വബോധം, ഉയർന്ന പദവികൾ,ശാസ്ത്രങ്ങളിൽ പ്രാവീണ്യം, കച്ചവടലാഭം എന്നിവ ഉണ്ടാകും. കുംഭം, മീനം, മേടം മാസങ്ങളിൽ കർമ്മസിദ്ധി, ആരോഗ്യപുഷ്ടി, അംഗീകാരം എന്നിവ ഉണ്ടാകും. ഇടവം, മിഥുനം, കർക്കിടകം മാസങ്ങളിൽ വസ്ത്രാഭരണാദി ലാഭം,
രാഷ്ട്രീയരംഗത്ത് നേട്ടങ്ങൾ, വിദേശയാത്രകൾ എന്നിവ ഉണ്ടാകും.
മകരക്കൂറ് (ഉത്രാടം3/4,തിരുവോണം,അവിട്ടം1/2 )
സാമ്പത്തിക പ്രതിസന്ധികൾ കുറയും. നിലനിൽക്കുന്ന കടബാധ്യതകൾ ലഘൂകരിക്കപ്പെടും. കുടുംബശ്രേസിന് വേണ്ടി അത്യധ്വാനം ചെയ്യും. മുൻകോപം ഒഴിവാക്കണം. സഹപ്രവർത്തകരിൽ നിന്നും എതിർപ്പുകൾ ഉണ്ടാകാനിടയുണ്ട്. വിദ്യാഭ്യാസ രംഗത്ത് ലഘുവായ പ്രയാസങ്ങൾ ഉണ്ടാകും.
കലാകാരന്മാർക്ക് നേട്ടങ്ങൾ ഉണ്ടാകും.
ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ ദൂരയാത്രകൾ, മനഃക്ലേശം, വ്യാപാര ലാഭം എന്നിവ ഉണ്ടാകും. വൃശ്ചികം, ധനു,മകരം മാസങ്ങളിൽ വിവാഹം,അപവാദങ്ങൾ,കാര്യവിജയം എന്നിവ ഉണ്ടാകും. കുംഭം, മീനം,മേടം മാസങ്ങളിൽ ഐശ്വര്യം, മനോവ്യാകുലതകൾ, ഭയം, പരീക്ഷാ വിജയം എന്നിവ ഉണ്ടാകും. ഇടവം,മിഥുനം, കർക്കിടകം മാസങ്ങളിൽ അനുകൂലമായ സ്ഥലം മാറ്റം, ഭാഗ്യാനുഭവം, മംഗള കർമ്മങ്ങൾ എന്നിവ ഉണ്ടാകും.
കുംഭക്കൂറ് (അവിട്ടം1/2,ചതയം, പൂരുരുട്ടാതി3/4)
വർഷാരംഭത്തിൽ മെച്ചപ്പെട്ട ധനസ്ഥിതി കൈവരിക്കുവാനും നിക്ഷേപങ്ങളിൽ നിന്ന് ലാഭം ഉണ്ടാക്കുവാനും കഴിയും.കർമ്മരംഗത്ത് ഉണർവ് പ്രകടിപ്പിക്കും. നേതൃപദവികൾ ഏറ്റെടുക്കുവാൻ നിർബന്ധിതമാകും. ദീർഘകാല രോഗികൾക്ക് വളരെ ശ്രദ്ധ അത്യാവശ്യം ആണ്. കുടുംബജീവിതവും ദാമ്പത്യജീവിതവും ഐശ്വര്യപൂർണ്ണമായിരിക്കും. പൊതുപ്രവർത്തകർക്ക് അംഗീകാരം ജനസമ്മിതി എന്നിവ ഉണ്ടാകും. കൃഷിയിൽ നിന്നും അമിത ലാഭം പ്രതീക്ഷിക്കേണ്ടതില്ല.
ചിങ്ങം, കന്നി,തുലാം മാസങ്ങളിൽ കുടുംബപുഷ്ടി, പുതിയ വാഹനം, ശ്രേയസ്, സ്ഥാനക്കയറ്റം എന്നിവ ഉണ്ടാകും. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ വ്യാപാര മേഖലയിൽ തിരിച്ചടി, അനാവശ്യ ചിലവുകൾ, വിദ്യാ പുരോഗതിഎന്നിവ ഉണ്ടാകും. കുംഭം, മീനം, മേടം മാസങ്ങളിൽ രാഷ്ട്രീയ വിജയം, ഭൂമി ലാഭം, കുടുംബ പ്രശ്നങ്ങൾക്ക് പരിഹാരംഎന്നിവ ഉണ്ടാകും.ഇടവം, മിഥുനം, കർക്കിടകം മാസങ്ങളിൽ സന്താന ശ്രേയസ്, കാര്യവിജയം, ശത്രുപീഡ എന്നിവ ഉണ്ടാകും.
മീനക്കൂറ്‍ (പൂരുരുട്ടാതി1/4,ഉത്രട്ടാതി, രേവതി)
പൊതുവെ ഗുണകരമായ വർഷം ആയിരിക്കും. എങ്കിലും വർഷാവസാനത്തിൽ സാമ്പത്തിക സ്ഥിതി അല്പം മോശം ആയേക്കാം. കൃത്യനിഷ്ഠയോടു കൂടി ഉത്തരവാദിത്വങ്ങൾ പൂർത്തീകരിക്കും. കുടുംബാഗങ്ങളുടെയും സുഹൃത്തുക്കളുടേയും സഹകരണത്തോടുകൂടി പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കും. കർഷകർക്ക് അപ്രതീക്ഷിതമായ പണചിലവുകൾ ഉണ്ടാകും. ആരോഗ്യരംഗം തൃപ്തികരം ആയിരിക്കും.
ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ പുണ്യപ്രവൃത്തികൾ, മാനസികമായ ഉണർവ്വ്, സന്തോഷകരമായ കുടുംബ ജീവിതം എന്നിവ ഉണ്ടാകും. വൃശ്ചികം,
ധനു,മകരം മാസങ്ങളിൽ ഗൃഹനവീകരണം,പഠനരംഗത്ത് നേട്ടങ്ങൾ, വിഭവപുഷ്ടി എന്നിവ ഉണ്ടാകും. കുംഭം, മീനം, മേടം മാസങ്ങളിൽ പ്രിയജനാനുകൂല്യം, ആഗ്രഹസഫലീകരണം,കലഹങ്ങൾ എന്നിവ ഉണ്ടാകും. ഇടവം, മിഥുനം, കർക്കിടകം മാസങ്ങളിൽ മാനസിക പ്രയാസങ്ങൾ,വ്യാപാര ലാഭം, ഭൂമി ഇടപാടുകളിൽ നിന്നും നേട്ടങ്ങൾ എന്നിവ ഉണ്ടാകും.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us