scorecardresearch

Weekly Horoscope (August 18– August 24, 2024): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

നിഗൂഢതകളുടെയും സ്വപ്നങ്ങളുടെയും വിചിത്രമായ മേഖലയാണ് നിങ്ങളുടെ രാശി. ചന്ദ്രൻ നിങ്ങൾക്ക് ചില സന്തോഷ മുഖൂർത്തങ്ങൾ ഈ ആഴ്ചയിലേക്ക് കരുതിയിട്ടുണ്ട്. ഈ ആഴ്ച നിങ്ങൾക്കെങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

നിഗൂഢതകളുടെയും സ്വപ്നങ്ങളുടെയും വിചിത്രമായ മേഖലയാണ് നിങ്ങളുടെ രാശി. ചന്ദ്രൻ നിങ്ങൾക്ക് ചില സന്തോഷ മുഖൂർത്തങ്ങൾ ഈ ആഴ്ചയിലേക്ക് കരുതിയിട്ടുണ്ട്. ഈ ആഴ്ച നിങ്ങൾക്കെങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

author-image
Peter Vidal
New Update
Horoscope | Astrology

ഈ ആഴ്ച നിങ്ങൾക്കെങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
നിഗൂഢതകളുടെയും സ്വപ്നങ്ങളുടെയും വിചിത്രമായ മേഖലയാണ് നിങ്ങളുടെ രാശി. ചന്ദ്രൻ നിങ്ങൾക്ക് ചില സന്തോഷ മുഖൂർത്തങ്ങൾ ഈ ആഴ്ചയിലേക്ക് കരുതിയിട്ടുണ്ട്. ലൗകിക അഭിലാഷങ്ങൾക്കായുള്ള ഏറ്റവും നല്ല നിമിഷമാണോ ഇതെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്. നിങ്ങളുടെ സ്വന്തം താൽപ്പര്യങ്ങൾ ത്യജിക്കുന്നത് അത്ര നല്ലതല്ലെങ്കിലും, ചിലപ്പോൾ ചില വിട്ടുവീഴചകൾ അനിവാര്യമാണ്.

Advertisment

ഇടവം രാശി (ഏപ്രിൽ 21 - മെയ് 21)
നിങ്ങളുടെ സൗമ്യമായ പ്രകൃതത്താൽ, ഉദാരവും ശ്രേഷ്ഠവുമായ കാര്യങ്ങൾ പുറത്തുകൊണ്ടുവരുന്നു. നിങ്ങളുടെ നേട്ടങ്ങളിൽ വിശ്രമിക്കാൻ നിങ്ങൾക്ക് അടുത്ത ദിവസങ്ങളിൽ കഴിയും. ചില കാര്യങ്ങളിൽ, നിങ്ങളുടെ മൃദുസമീപനം സുഹൃത്തുക്കളെ വിജയത്തിലേക്ക് നയിക്കും. നിങ്ങൾ ആരുടെയും വെറുപ്പ് സമ്പാദിക്കരുത്, കുറച്ചു ദിവസത്തേക്കെങ്കിലും.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)
നിങ്ങളുടെ രാശിയുടെ സൗഹാർദ്ദപരവും സഹാനുഭൂതി നിറഞ്ഞതുമായ പ്രദേശങ്ങളിലൂടെ ഗ്രഹങ്ങളുടെ സ്ഥിരമായ കടന്നുപോക്ക് എല്ലായ്പ്പോഴും നിങ്ങളുടെ താൽപ്പര്യങ്ങളെ അനുകൂലിക്കുന്നു. ചില പ്രത്യേക പ്രതിബദ്ധതകളുമായി നിങ്ങളെ ബന്ധിപ്പിക്കുന്ന ചങ്ങലകൾ ലംഘിച്ച് ഒരു പുതിയ മാർഗ്ഗം സ്വീകരിക്കാനുള്ള സമയമാണിത്. പ്രിയപ്പെട്ടവരെ എല്ലായ്പ്പോഴും നിങ്ങളോടൊപ്പം കൊണ്ടുപോകുന്നുവെന്ന് ഉറപ്പാക്കുക.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)
പങ്കാളികളെയും പ്രിയപ്പെട്ടവരെയും സൂക്ഷിച്ച് ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്, കാരണം ആളുകൾ വൈകാരിക പ്രശ്നങ്ങൾ വർധിപ്പിക്കുന്നതായും ഊതി വീർപ്പിക്കുന്നതായും തോന്നുന്നു. പ്രശ്‌നം അവരുടെ ബുദ്ധിമുട്ടുകൾ പതിവിലും വലുതായിരിക്കുന്നതുകൊണ്ടല്ല, മറിച്ച് അവർ കാര്യങ്ങൾ ഏറ്റവും മോശമായ അവസ്ഥയിലാണ് സങ്കൽപ്പിക്കുന്നത് എന്നതാണ്. അതിനാൽ, നിങ്ങൾക്ക് എന്തുചെയ്യാൻ കഴിയും? തുടക്കത്തിൽ, അവർക്ക് കുറച്ച് ഉറപ്പും വിശ്വാസവും നൽകുന്നതിനെക്കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം?

Advertisment

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)
നിങ്ങളുടെ രാശിയിൽ സാമൂഹിക താരങ്ങൾ അവരുടെ തന്ത്രങ്ങൾ മെനയുന്നു. ഇപ്പോഴത്തെ സമയം നിങ്ങളുടെ വീട്ടിലെ കാര്യങ്ങൾ വെല്ലുവിളി നിറഞ്ഞതും വൈകാരികമായി സമ്മർദ്ദം നിറഞ്ഞതുമായിരിക്കും. എന്നിരുന്നാലും, നിങ്ങൾ അതൃപ്‌തികരമായ സംഭവങ്ങൾ അനുഭവിക്കുമെന്ന് ഇതിനർത്ഥമില്ല. പകരം, പുതിയ ആളുകളുമായി ബന്ധപ്പെടേണ്ടതും ഉയർന്ന പ്രതീക്ഷകളോട് പ്രതികരിക്കുന്നതും നിങ്ങളെ ഉത്തേജിപ്പിക്കുകയും ആവേശഭരിതരാക്കുകയും ചെയ്യും.

കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23 )
സാമ്പത്തിക മേഖലകളുമായി വിന്യസിച്ചിരിക്കുന്ന ഗ്രഹങ്ങളും പ്രൊഫഷണൽ മേഖലകളുമായി വിന്യസിച്ചിരിക്കുന്ന ഗ്രഹങ്ങളും തമ്മിൽ അത്ഭുതകരമായ ഒരു ബന്ധമുണ്ട്. അർത്ഥം വളരെ ലളിതമാണ്: കഠിനാധ്വാനവും അധിക പരിശ്രമവും ചെയ്താൽ വേഗത്തിൽ വർദ്ധിച്ച വരുമാനത്തിലൂടെ നിങ്ങൾക്ക് പ്രതിഫലം നൽകും. കൂടുതൽ നേട്ടങ്ങളിലേക്ക് നിങ്ങളെ ആകർഷിക്കാൻ ഈ അറിവ് മതിയാകും.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)
എല്ലാം ജീവിതത്തോടുള്ള നിങ്ങളുടെ മനോഭാവത്തെ ആശ്രയിച്ചിരിക്കുന്നു. രക്തസാക്ഷിയും ബലിയാടും ആകാൻ നിർബന്ധം പിടിക്കുന്ന തുലാം രാശിക്കാരിൽ ഒരാളാണോ നിങ്ങൾ? അല്ലെങ്കിൽ എല്ലാ ആയുധങ്ങളും സംഭരിച്ച് വെല്ലുവിളികളെ നേരിടാനും ജീവിതത്തെ അഭിമുഖീകരിക്കാനും നിങ്ങൾ തയ്യാറാണോ? നിങ്ങൾ രണ്ടാമത്തെ വിഭാഗത്തിൽ ഉൾപ്പെടുന്നയാളാണെങ്കിൽ നിങ്ങളുടെ ഭാവി തീർച്ചയായും തിളക്കമാർന്നതാണ്. അതിനാൽ, നിങ്ങൾ എന്തൊക്കെ എത്രമാത്രം ആഗ്രഹിക്കുന്നുവെന്ന് ഓർമ്മിക്കുകയും ലോകത്തെ മുഖാമുഖം നേരിടുകയും ചെയ്യുക!

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)
ഈ ആഴ്ചയിലെ പ്രധാന ഗ്രഹ വിന്യാസങ്ങൾ കൂടുതൽ ശ്രദ്ധ ആവശ്യമാണ് എന്ന് നിങ്ങളെ ഉപദേശിക്കുന്നു. എല്ലാ വാഗ്ദാനങ്ങൾക്കും അതെ എന്ന് പറയുന്നതും അതിന്റെ ഫലമായി നിങ്ങൾ മുഴുവൻ പ്രതിബദ്ധത കാണിക്കുകയും ചെയ്യുന്നത് ഒഴിവാക്കാൻ ജാഗ്രതാ നിർദേശം നൽകുന്നു. കൂടാതെ, നിങ്ങൾ തെറ്റിദ്ധരിക്കപ്പെടുന്നില്ലെങ്കിൽ നിങ്ങളുടെ എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായും തുറന്നതും ആത്മാര്‍ത്ഥതയുള്ളതുമായി സൂക്ഷിക്കാൻ ശ്രമിക്കണം.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)
സ്വാഗതാർഹമായ വിസ്മയങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു. സാമൂഹിക പ്രവർത്തനങ്ങൾ നിങ്ങളെ അമ്പരപ്പിക്കുന്ന തരത്തിൽ നിങ്ങൾക്ക് പ്രയോജനം ചെയ്യും, കൂടാതെ സംഭവങ്ങൾ വളരെ വേഗത്തിൽ നടക്കുമ്പോൾ നിങ്ങളുടെ പ്രാപ്തിയും ക്രമീകരണ രീതികളും താൽക്കാലികമായി നഷ്‌ടപ്പെടാനും സാധ്യതയുണ്ട്. അതിനാൽ പ്രണയപരമായ ഉത്തേജനവും ആവേശവും സംയോജിപ്പിക്കുന്ന ഒരു കാലഘട്ടമാണിത്.

മകരം രാശി (ഡിസംബർ 23 - ജനുവരി 20)
സമുദായത്തിൽ അന്തസ്, പദവി, അംഗീകാരം എന്നിവയ്ക്കുള്ള നിങ്ങളുടെ ആഗ്രഹം എങ്ങനെയെങ്കിലും തൃപ്തിപ്പെടുത്തണം, എത്രയും വേഗത്തിൽ അത് കൈവരിക്കാൻ ആകുമോ അത്രയും നല്ലത്. ഭാഗ്യവശാൽ, നിങ്ങളുടെ ഗ്രഹ ഭരണാധികാരിയായ ശനി പ്രത്യേകിച്ചും സങ്കീര്‍ണ്ണമായ ഒരു സ്ഥാനത്താണ്, നിങ്ങളുടെ ഭാവി വിജയത്തിനും സന്തോഷത്തിനും എല്ലാ പ്രതീക്ഷകളും നൽകുന്നു. നിങ്ങൾക്ക് ഇപ്പോഴും ആവശ്യമുള്ളത് കൂടുതൽ ആത്മവിശ്വാസമാണ്.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)
നിങ്ങളുടെ രാശിയുടെ സമ്പന്നമായ മേഖലകളിലുള്ള വ്യാഴത്തിന്റെ വിന്യാസം നിങ്ങളുടെ മൊത്തത്തിലുള്ള വൈകാരികാവസ്ഥയെ ശക്തമാക്കുന്നു, കാരണം അഭിവൃദ്ധി ആത്മവിശ്വാസം വളർത്തുന്നു. ഭൗതിക ലോകത്തെ മറക്കരുത്, കാരണം കൃത്യമായ വ്യായാമവും മെച്ചപ്പെട്ടതും കൂടുതൽ വിവേകപൂർണ്ണവുമായ സമീകൃതാഹാരവും ഏർപ്പെടുത്താനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്.

മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20)
നിങ്ങളുടെ ചാർട്ടിലെ പോസിറ്റീവ് മേഖലകളിലേക്കുള്ള സൂര്യൻ്റെ സമീപനം ചന്ദ്രൻ്റെ സ്വാധീനവുമായി സംയോജിപ്പിച്ച് എല്ലായിടത്തും എല്ലാ മീനരാശികൾക്കും ഇത് അനുയോജ്യമായ നിമിഷമാക്കി മാറ്റുന്നു. ഒരു പാഠം പഠിക്കാനുണ്ടെങ്കിൽ, നിങ്ങളുടെ അനുകമ്പയും പ്രണയ ദർശനവും അപൂർവവും അതിശയകരവുമായ ഗുണങ്ങളാണ്.

Read More

daily horoscope Astrology weekly horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: