/indian-express-malayalam/media/media_files/Q7GM2y1a9QHjfViDWaDN.jpg)
New Year Horoscope
മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക1/4)
ഈ കൂറുകാർക്ക് പൊതുവേ ഐശ്വര്യവും സമാധാനവും ഉണ്ടാകുന്ന വർഷമായിരിക്കും.ഒന്നിലധികം വരുമാന മാർഗ്ഗങ്ങൾ ഉണ്ടാകും. തൊഴിൽ രംഗത്ത് ഉയർച്ചകൾ, കച്ചവടാഭിവൃദ്ധി, ആഗ്രഹസഫലീകരണം എന്നിവ ഉണ്ടാകും. കലാരംഗത്ത് പ്രവർത്തിക്കുന്നവർ,കായിക രംഗത്ത് പ്രവർത്തിക്കുന്നവർ, സാഹിത്യപ്രവർത്തകർ എന്നിവർക്ക് പ്രശസ്തിയും അംഗീകാരങ്ങളും ഉണ്ടാകും.പുതിയ ജോലിയിലും ഉത്തരത്വമേറിയ രംഗങ്ങളിലും വ്യക്തമായി ആലോചിച്ചും സാവധാനത്തിലും ഉചിതമായ തീരുമാനങ്ങൾ എടുക്കേണ്ടത് അത്യാവശ്യമാണ്. ആരോഗ്യരംഗത്ത് പ്രയാസങ്ങൾ ഉണ്ടാകും.
ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ കാർഷികാദായം, ഉയർന്ന സ്ഥാനമാനങ്ങൾ,തൊഴിൽ രംഗത്ത് മാറ്റങ്ങൾ എന്നിവ ഉണ്ടാകും. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ ഉപരിപഠനം, സന്താന ശ്രേയസ്സ്, കച്ചവടാഭിവൃദ്ധി എന്നിവ ഉണ്ടാകും. കുംഭം,മീനം,മേടം മാസങ്ങളിൽ മനഃക്ലേശം, തീർത്ഥാടനങ്ങൾ, പ്രശസ്തി എന്നിവ ഉണ്ടാകും. ഇടവം, മിഥുനം, കർക്കിടകം മാസങ്ങളിൽ മുൻ കോപം മൂലം പ്രയാസങ്ങൾ,കച്ചവടത്തിൽ ചെറിയ രീതിയിലുള്ള നഷ്ടങ്ങൾ,ഭൂമി ലാഭം എന്നിവ ഉണ്ടാകും.
ഇടവക്കൂറ് (കാർത്തിക3/4, രോഹിണി, മകയിരം1/2)
പ്രവർത്തന മേഖലയിൽ ഉയർച്ച ഉണ്ടാകും. അനാവശ്യമായ ചിലവുകൾ, മുൻകോപം എന്നിവ പ്രയാസങ്ങൾ സൃഷ്ടിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വിവാഹം, സന്താനസൗഭാഗ്യം, കുടുംബ ശ്രേയസ്സ് എന്നിവ ഉണ്ടാകും. വ്യാപരികൾക്കും രാഷ്ട്രീയപ്രവർത്തകർക്കും വർഷാരംഭത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകും. ലഘുവായ ദേഹാരിഷ്ടുകൾ ഉണ്ടാകും.
ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ കഠിനാധ്വാനം, ധനലാഭം, ഉദരരോഗങ്ങൾ എന്നിവ ഉണ്ടാകും. വൃശ്ചികം, ധനു,മകരം മാസങ്ങളിൽ പുണ്യ പ്രവൃത്തികൾ, പ്രശസ്തി,കാര്യവിഘ്നങ്ങൾ എന്നിവ ഉണ്ടാകും.
കുംഭം, മീനം, മേടം മാസങ്ങളിൽ സത്പേര്, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ, മനസ്സുഖം എന്നിവ ഉണ്ടാകും. ഇടവം, മിഥുനം, കർക്കിടകം മാസങ്ങളിൽ നേതൃപദവികൾ,ബഹുജനസമ്മിതി, സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ എന്നിവ ഉണ്ടാകും.
മിഥുനക്കൂറ് (മകയിരം1/2, തിരുവാതിര, പുണർതം3/4)
മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതി ഉണ്ടാകും. ഒന്നിലധികം വരുമാന മാർഗ്ഗങ്ങളിൽ നിന്ന് ലാഭം പ്രതീക്ഷിക്കാം. വ്യക്തിപരമായും തൊഴിൽപരമായും നിലനിന്നിരുന്ന പ്രയാസങ്ങൾക്ക് മാറ്റം വരും. കർമ്മ ലബ്ദ്ധി, കുടുംബപുഷ്ടി, വിവാഹം എന്നിവ ഉണ്ടാകും. വിദ്യാർത്ഥികൾക്ക് ഉയർന്ന വിജയം കൈവരിക്കാൻ സാധിക്കും.
ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ കലാസാഹിത്യ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് അംഗീകാരങ്ങൾ, ഈശ്വരാരാധന, മനസ്സമാധാനം എന്നിവ ഉണ്ടാകും. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ അനാവശ്യ ചിലവുകൾ, ദൂരയാത്രകൾ, കാര്യവിഘ്നങ്ങൾ എന്നിവ ഉണ്ടാകും.
കുംഭം, മീനം,മേടം മാസങ്ങളിൽ തൊഴിൽ രംഗത്ത് മാറ്റങ്ങൾ, കുടുംബ സുഖം, വസ്ത്രാഭരണാദി സിദ്ധി എന്നിവ ഉണ്ടാകും. ഇടവം, മിഥുനം, കർക്കിടകം മാസങ്ങളിൽ സന്താനസൗഖ്യം, തൃപ്തികരമായ ആരോഗ്യജീവിതം, പുതിയ ബന്ധങ്ങൾ എന്നിവ ഉണ്ടാകും.
കർക്കിടകക്കൂർ (പുണർതം1/4, പൂയം, ആയില്യം)
നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിക്കുന്ന വർഷം ആണ് ഈ കൂറുകാർക്ക്. ഔദ്യോഗികരംഗത്ത് ഉത്തരവാദിത്വങ്ങൾ വർദ്ധിക്കും. സാമ്പത്തികപ്രയാസങ്ങളെ ഫലപ്രദമായി നേരിടും. ബന്ധുജനങ്ങളിൽ നിന്നും സഹായ സഹകരണങ്ങൾ ഉണ്ടാകും. ശാസ്ത്രപഠനം, പരീക്ഷാവിജയം എന്നിവ ഉണ്ടാകും. അശ്രദ്ധയും അലസതയും പ്രയാസങ്ങൾ സൃഷ്ടിക്കും.
ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ സ്ഥലം മാറ്റം, കലഹങ്ങൾ, ആരോഗ്യപ്രശ്നങ്ങൾ എന്നിവ ഉണ്ടാകും. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ പ്രിയജനാനുകൂല്യം, വിഭവപുഷ്ടി, വിമർശനങ്ങൾ എന്നിവ ഉണ്ടാകും. കുംഭം, മീനം, മേടം മാസങ്ങളിൽ മാനസികമായ ഉണർവ്വ്, വിദ്യാപുരോഗതി,കാര്യവിജയം എന്നിവ ഉണ്ടാകും. ഇടവം, മിഥുനം, കർക്കിടകം മാസങ്ങളിൽ ഗൃഹനിർമ്മാണം, കലാരംഗത്ത് ഉയർച്ച, അധികാരസ്ഥാന ലബ്ദ്ധി എന്നിവ ഉണ്ടാകും.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം1/4)
വർഷാരംഭത്തിൽ പ്രതിസന്ധിഘട്ടങ്ങളെ അഭിമുഖീകരിക്കേണ്ടിവരും. കുടുംബസാഹചര്യങ്ങൾ മെച്ചപ്പെടും. വിദേശത്തുനിന്നും തൊഴിലവസരങ്ങൾ ലഭിക്കും. മത്സരപരീക്ഷകളിലും അഭിമുഖങ്ങളിലും വിജയിക്കും. തൃപ്തികരമായ ആരോഗ്യ ജീവിതം ഉണ്ടാകും.പ്രയത്നഫലം ഉണ്ടാകും. ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ വിദ്യാലാഭം, കുടുംബ സുഖം, സന്താനസൗഖ്യം എന്നിവ ഉണ്ടാകും. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ കലാസാഹിത്യ രംഗത്ത് നേട്ടങ്ങൾ, കച്ചവടാദായം, ശത്രുപീഡ എന്നിവ ഉണ്ടാകും. കുംഭം, മീനം, മേടം മാസങ്ങളിൽ സുഹൃത്സമാഗമം,അപ്രതീക്ഷിത ധനലാഭം എന്നിവ ഉണ്ടാകും. ഇടവം, മിഥുനം, കർക്കിടകം മാസങ്ങളിൽ ഇഷ്ടജനക്ലേശം, ദേഹാരിഷ്ടുകൾ, അലസത എന്നിവ ഉണ്ടാകും.
കന്നിക്കൂറ് (ഉത്രം3/4, അത്തം, ചിത്ര1/2)
ശ്രദ്ധയും ഉത്തരവാദിത്വബോധവും എപ്പോഴും ഉണ്ടാകും. ആരോഗ്യരംഗത്ത് കൂടുതൽ ശ്രദ്ധ അത്യാവശ്യമാണ്.ഭൂമി ഇടപാടുകളിൽ നിന്നും ലാഭം ഉണ്ടാകും. ബുദ്ധിപൂർവമായ പ്രവർത്തനങ്ങൾ, പ്രായോഗികത എന്നിവ മൂലം നേട്ടങ്ങൾ കൈവരിക്കും. കർമ്മരംഗത്ത് മാറ്റങ്ങൾ ഉണ്ടാകും. കുലോചിതമല്ലാത്ത ബന്ധങ്ങളിൽ ഏർപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം.
ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ ഗൃഹൈശ്വര്യം, ശത്രുഭയം, വിദേശയാത്രാവസരം എന്നിവ ഉണ്ടാകും. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ ദേഹാസ്വസ്ഥതകൾ, അപ്രതീക്ഷിതമായ പണചിലവുകൾ, സത്കർമ്മങ്ങൾ എന്നിവ ഉണ്ടാകും. കുംഭം, മീനം, മേടം മാസങ്ങളിൽ വിവാഹം, പരീക്ഷാവിജയം, വിനോദയാത്രകൾ എന്നിവ ഉണ്ടാകും. ഇടവം, മിഥുനം, കർക്കിടകം മാസങ്ങളിൽ അഭിവൃദ്ധി,മാനസിക പിരിമുറുക്കങ്ങൾ, ബന്ധുജനക്ലേശം എന്നിവ ഉണ്ടാകും.
തുലാക്കൂർ (ചിത്ര1/2, ചോതി, വിശാഖം3/4)
ഗുണദോഷ സമ്മിശ്രമായ ഫലങ്ങൾ ഉണ്ടാകും. അടുത്ത സുഹൃത്തുക്കളുമായി അകന്നു പോകാതിരിക്കാൻ ശ്രദ്ധിക്കണം. തൊഴിൽ രംഗത്ത് നിലനിന്നിരുന്ന അസ്വസ്ഥതകൾ പരിഹരിക്കപ്പെടും. വ്യാപാരം കൃഷി എന്നിവ സാധാരണ നിലയിൽ മുന്നോട്ടു പോകും. ഉദ്യോഗാർത്ഥികൾക്ക് സ്ഥിര വരുമാനം ഉള്ള തൊഴിൽ ലഭിക്കും. ഗൗരവമേറിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനിടയില്ല. അനുകൂലമായ സ്ഥലം മാറ്റം, സ്ഥാന കയറ്റം എന്നിവ ലഭിക്കുന്നതിന് കാലതാമസം നേരിടും.
ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ മനക്ലേശം, സന്താന ശ്രേയസ്, വിഭവ പുഷ്ടി എന്നിവ ഉണ്ടാകും. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ നേതൃപദവി, ആരോഗ്യപ്രശ്നങ്ങൾ, ഭാഗ്യാനുഭവം എന്നിവ ഉണ്ടാകും. കുംഭം, മീനം, മേടം മാസങ്ങളിൽ കച്ചവട ലാഭം, ദൂരയാത്രകൾ, സാഹസികത എന്നിവ ഉണ്ടാകും. ഇടവം, മിഥുനം, കർക്കിടകം മാസങ്ങളിൽ ജനസമ്മിതി, അലസത, കലഹങ്ങൾ എന്നിവ ഉണ്ടാകും.
വൃശ്ചികക്കൂറ്‍ (വിശാഖം1/4, അനിഴം, തൃക്കേട്ട)
സ്വന്തം ബുദ്ധിയും പ്രതിഭയും ഉപയോഗിച്ചു നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുന്ന വർഷം ആണ്.പാരമ്പര്യ സ്വത്തുക്കൾ അനുഭവിക്കാൻ സാധിക്കും.വിദ്യാർത്ഥികൾക്ക് ഉയർന്ന വിജയം കൈവരിക്കാൻ കഴിയും. ലാഭകരമായ സംരംഭങ്ങൾക്ക് തുടക്കം കുറിക്കും.മേലുദ്യോഗസ്ഥരുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും. ഗൃഹനിർമ്മാണം, വിവാഹം എന്നിവ ഉണ്ടാകും.
ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ സംതൃപ്തി,ഭൂമിലാഭം, പ്രിയജനാനുകൂല്യം എന്നിവ ഉണ്ടാകും. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ ധനലാഭം, ഭവനനവീകരണം, കുടുംബ ശ്രേയസ്സ് എന്നിവ ഉണ്ടാകും. കുംഭം, മീനം, മേടം മാസങ്ങളിൽ സാമ്പത്തികമായും സാമൂഹികമായും ഉയർച്ച, ഇഷ്ടജനക്ലേശം, അലങ്കാരപ്രിയം എന്നിവ ഉണ്ടാകും. ഇടവം, മിഥുനം, കർക്കിടകം മാസങ്ങളിൽ ആഘോഷങ്ങൾ, ആഗ്രഹസഫലീകരണം, ദേഹരിഷ്ടുകൾ എന്നിവ ഉണ്ടാകും.
ധനുക്കൂറ്‍ (മൂലം,പൂരാടം,ഉത്രാടം1/4)
ഉദ്യോഗരംഗത്ത് ഭാരിച്ച ചുമതലുകൾ ഏറ്റെടുക്കാൻ നിർബന്ധിതമാകും. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും. സ്വന്തം കഴിവുകൾ അംഗീകരിക്കപ്പെടും. സമ്പാദ്യശീലം വളർത്തിയെടുക്കാൻ വിവിധതരത്തിലുള്ള നിക്ഷേപങ്ങൾ ആരംഭിക്കും. എല്ലാ കാര്യങ്ങളും വളരെ ശുഭപ്രതീക്ഷയോടുകൂടി ചെയ്യുവാൻ സാധിക്കും. ഭാഗ്യയോഗം, കാർഷികാദായം, അന്യദേശവാസം എന്നിവ ഉണ്ടാകും.
ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ കുടുംബ പുരോഗതി, വിദ്യാലാഭം, പ്രയത്നഫലം എന്നിവ ഉണ്ടാകും. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ ഉത്തരവാദിത്വബോധം, ഉയർന്ന പദവികൾ,ശാസ്ത്രങ്ങളിൽ പ്രാവീണ്യം, കച്ചവടലാഭം എന്നിവ ഉണ്ടാകും. കുംഭം, മീനം, മേടം മാസങ്ങളിൽ കർമ്മസിദ്ധി, ആരോഗ്യപുഷ്ടി, അംഗീകാരം എന്നിവ ഉണ്ടാകും. ഇടവം, മിഥുനം, കർക്കിടകം മാസങ്ങളിൽ വസ്ത്രാഭരണാദി ലാഭം, രാഷ്ട്രീയരംഗത്ത് നേട്ടങ്ങൾ, വിദേശയാത്രകൾ എന്നിവ ഉണ്ടാകും.
മകരക്കൂറ് (ഉത്രാടം3/4,തിരുവോണം,അവിട്ടം1/2 )
സാമ്പത്തിക പ്രതിസന്ധികൾ കുറയും. നിലനിൽക്കുന്ന കടബാധ്യതകൾ ലഘൂകരിക്കപ്പെടും. കുടുംബശ്രേസിന് വേണ്ടി അത്യധ്വാനം ചെയ്യും. മുൻകോപം ഒഴിവാക്കണം. സഹപ്രവർത്തകരിൽ നിന്നും എതിർപ്പുകൾ ഉണ്ടാകാനിടയുണ്ട്. വിദ്യാഭ്യാസ രംഗത്ത് ലഘുവായ പ്രയാസങ്ങൾ ഉണ്ടാകും.
കലാകാരന്മാർക്ക് നേട്ടങ്ങൾ ഉണ്ടാകും.
ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ ദൂരയാത്രകൾ, മനഃക്ലേശം, വ്യാപാര ലാഭം എന്നിവ ഉണ്ടാകും. വൃശ്ചികം, ധനു,മകരം മാസങ്ങളിൽ വിവാഹം,അപവാദങ്ങൾ,കാര്യവിജയം എന്നിവ ഉണ്ടാകും. കുംഭം, മീനം,മേടം മാസങ്ങളിൽ ഐശ്വര്യം, മനോവ്യാകുലതകൾ, ഭയം, പരീക്ഷാ വിജയം എന്നിവ ഉണ്ടാകും. ഇടവം,മിഥുനം, കർക്കിടകം മാസങ്ങളിൽ അനുകൂലമായ സ്ഥലം മാറ്റം, ഭാഗ്യാനുഭവം, മംഗള കർമ്മങ്ങൾ എന്നിവ ഉണ്ടാകും.
കുംഭക്കൂറ് (അവിട്ടം1/2,ചതയം, പൂരുരുട്ടാതി3/4)
വർഷാരംഭത്തിൽ മെച്ചപ്പെട്ട ധനസ്ഥിതി കൈവരിക്കുവാനും നിക്ഷേപങ്ങളിൽ നിന്ന് ലാഭം ഉണ്ടാക്കുവാനും കഴിയും.കർമ്മരംഗത്ത് ഉണർവ് പ്രകടിപ്പിക്കും. നേതൃപദവികൾ ഏറ്റെടുക്കുവാൻ നിർബന്ധിതമാകും. ദീർഘകാല രോഗികൾക്ക് വളരെ ശ്രദ്ധ അത്യാവശ്യം ആണ്. കുടുംബജീവിതവും ദാമ്പത്യജീവിതവും ഐശ്വര്യപൂർണ്ണമായിരിക്കും. പൊതുപ്രവർത്തകർക്ക് അംഗീകാരം ജനസമ്മിതി എന്നിവ ഉണ്ടാകും. കൃഷിയിൽ നിന്നും അമിത ലാഭം പ്രതീക്ഷിക്കേണ്ടതില്ല.
ചിങ്ങം, കന്നി,തുലാം മാസങ്ങളിൽ കുടുംബപുഷ്ടി, പുതിയ വാഹനം, ശ്രേയസ്, സ്ഥാനക്കയറ്റം എന്നിവ ഉണ്ടാകും. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ വ്യാപാര മേഖലയിൽ തിരിച്ചടി, അനാവശ്യ ചിലവുകൾ, വിദ്യാ പുരോഗതിഎന്നിവ ഉണ്ടാകും. കുംഭം, മീനം, മേടം മാസങ്ങളിൽ രാഷ്ട്രീയ വിജയം, ഭൂമി ലാഭം, കുടുംബ പ്രശ്നങ്ങൾക്ക് പരിഹാരംഎന്നിവ ഉണ്ടാകും.ഇടവം, മിഥുനം, കർക്കിടകം മാസങ്ങളിൽ സന്താന ശ്രേയസ്, കാര്യവിജയം, ശത്രുപീഡ എന്നിവ ഉണ്ടാകും.
മീനക്കൂറ്‍ (പൂരുരുട്ടാതി1/4,ഉത്രട്ടാതി, രേവതി)
പൊതുവെ ഗുണകരമായ വർഷം ആയിരിക്കും. എങ്കിലും വർഷാവസാനത്തിൽ സാമ്പത്തിക സ്ഥിതി അല്പം മോശം ആയേക്കാം. കൃത്യനിഷ്ഠയോടു കൂടി ഉത്തരവാദിത്വങ്ങൾ പൂർത്തീകരിക്കും. കുടുംബാഗങ്ങളുടെയും സുഹൃത്തുക്കളുടേയും സഹകരണത്തോടുകൂടി പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കും. കർഷകർക്ക് അപ്രതീക്ഷിതമായ പണചിലവുകൾ ഉണ്ടാകും. ആരോഗ്യരംഗം തൃപ്തികരം ആയിരിക്കും.
ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ പുണ്യപ്രവൃത്തികൾ, മാനസികമായ ഉണർവ്വ്, സന്തോഷകരമായ കുടുംബ ജീവിതം എന്നിവ ഉണ്ടാകും. വൃശ്ചികം, ധനു,മകരം മാസങ്ങളിൽ ഗൃഹനവീകരണം,പഠനരംഗത്ത് നേട്ടങ്ങൾ, വിഭവപുഷ്ടി എന്നിവ ഉണ്ടാകും. കുംഭം, മീനം, മേടം മാസങ്ങളിൽ പ്രിയജനാനുകൂല്യം, ആഗ്രഹസഫലീകരണം,കലഹങ്ങൾ എന്നിവ ഉണ്ടാകും. ഇടവം, മിഥുനം, കർക്കിടകം മാസങ്ങളിൽ മാനസിക പ്രയാസങ്ങൾ,വ്യാപാര ലാഭം, ഭൂമി ഇടപാടുകളിൽ നിന്നും നേട്ടങ്ങൾ എന്നിവ ഉണ്ടാകും.
Read More
- Daily Horoscope August 20, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
- ശുക്രൻ കന്നിരാശിയിലേക്ക്, അശ്വതി മുതൽ ആയില്യം വരെ
- ശുക്രൻ കന്നിരാശിയിലേക്ക്, മകം മുതൽ തൃക്കേട്ട വരെ
- Weekly Horoscope (August 18– August 24, 2024): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
- സമ്പൂർണ വാരഫലം, അശ്വതി മുതൽ രേവതി വരെ; Weekly Horoscope, August 18-24
- ചിങ്ങ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ:
- ശനിയുടെ വക്രസഞ്ചാരം; 27 നാളുകാരെ എങ്ങനെ ബാധിക്കും?
- എന്താണ് വസുപഞ്ചകം അഥവാ പഞ്ചകദോഷം?
- ദേവഗണത്തിലെ നക്ഷത്രങ്ങൾ
- ശനിദശ ഓരോ നക്ഷത്രക്കാർക്കും എപ്പോൾ വരും
- അക്കങ്ങളിൽ തെളിയും ഭാവികാലം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us