scorecardresearch

ഡയറ്റിലാണോ? എങ്കിൽ ട്രൈ ചെയ്യൂ ഈ പ്രോട്ടീൻ സാലഡ്

ശരീരഭാര നിയന്ത്രണത്തിനായി ഡയറ്റ് ശ്രദ്ധിക്കുന്നവർക്ക് ട്രൈ ചെയ്യാം ഈ സിംപിൾ ഹെൽത്തി ബീറ്റ്റൂട്ട് സാലഡ്

ശരീരഭാര നിയന്ത്രണത്തിനായി ഡയറ്റ് ശ്രദ്ധിക്കുന്നവർക്ക് ട്രൈ ചെയ്യാം ഈ സിംപിൾ ഹെൽത്തി ബീറ്റ്റൂട്ട് സാലഡ്

author-image
WebDesk
New Update
Beetroot Salad Recipe

ബീറ്റ്റൂട്ട് സാലഡ് റെസിപ്പി | ചിത്രം: ഫ്രീപിക്

പഴങ്ങളും പച്ചക്കറികളും ചേർന്നതാണ് സാലഡ്, ഇവ പോഷകസമ്പന്നമാണ്. ലഘുഭക്ഷണായി തിരഞ്ഞെടുക്കുന്നതാണെങ്കിലും ഡയറ്റിംഗ് നോക്കുന്നവർ ബ്രേക്ക്ഫാസ്റ്റിനോ ഡിന്നറിനോ സാലഡ് കഴിക്കുന്നതാണ് പതിവ്. എന്നും ഒരേ രീതിയിൽ തന്നെ സാലഡ് കഴിച്ചാൽ മടുപ്പ് തോന്നിയേക്കാം. അതിൽ തന്നെ വ്യത്യസ്തത കൊണ്ടുവരാൻ ശ്രദ്ധിക്കാം. ഈ റെസിപ്പി ട്രൈ ചെയ്തു നോക്കൂ.

ചേരുവകൾ

Advertisment
  • ബീറ്റ്റൂട്ട്- 1 
  • വെള്ളരി- 1/2 കപ്പ്
  • കാരറ്റ്- 1/2 കപ്പ്
  • സവാള- 1/4 കപ്പ്
  • പുതിനയില- ഒരു പിടി
  • നാരങ്ങ നീര്- 1 ടേബിൾസ്പൂൺ
  • ഒലിവ് എണ്ണ- 1 ടീസ്പൂൺ
  • ഉപ്പ്- ആവശ്യത്തിന്
  • കുരുമുളകുപൊടി- ആവശ്യത്തിന്
  • ചെറുപയർ- 1 ടേബിൾസ്പൂൺ
Beetroot Salad
ഈ സാലഡ് തയ്യാറാക്കാൻ എളുപ്പമാണ് | ചിത്രം: ഫ്രീപിക്

തയ്യാറാക്കുന്ന വിധം

  • ഒരു ബീറ്റ്റൂട്ട് തൊലി കളഞ്ഞെടുക്കാം. അത് ചെറിയ കഷ്ണങ്ങളാക്കി വെള്ളത്തിലിട്ട് പുഴുങ്ങിയെടുക്കാം.
  • അത് തണുത്തതിനു ശേഷം ഗ്രേറ്റ് ചെയ്തെടുക്കാം.
  • ഒരു ബൗളിൽ കാരറ്റ്, വെള്ളരി, സവാള, പുതിനയില എന്നിവ ചെറുതായി അരിഞ്ഞെടുക്കാം.
  • അതിലേയ്ക്ക് ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തതും ആവശ്യത്തിന് ഉപ്പും, കുരുമുളകുപൊടിയും ചേർക്കാം.
  • ഒരു ടീസ്പൂൺ ഒലിവ് എണ്ണ കൂടി ചേർത്തിളക്കി യോജിപ്പിക്കാം.
  • ഇതിലേയ്ക്ക് ചെറുപയർ മുളപ്പിച്ചതു ചേർത്ത് കഴിക്കാം.

Read More:

Advertisment
Diet Recipe Beetroot Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: