scorecardresearch

ഹൽവ പൂപോലെ സോഫ്റ്റാകും ഈ ഒരു ചേരുവ മതി

സീസൺ കഴിയുന്നതിനു മുമ്പ് മാമ്പഴം ഉപയോഗിച്ച് ഈ റെസിപ്പി ട്രൈ ചെയ്തു നോക്കൂ

സീസൺ കഴിയുന്നതിനു മുമ്പ് മാമ്പഴം ഉപയോഗിച്ച് ഈ റെസിപ്പി ട്രൈ ചെയ്തു നോക്കൂ

author-image
WebDesk
New Update
Mango Halwa Recipe

മാമ്പഴ ഹൽവ റെസിപ്പി | ചിത്രം: ഫ്രീപിക്

മാമ്പഴ പ്രമികളാണോ? എങ്കിൽ അത് ഉപയോഗിച്ച് വ്യത്യസ്ത രുചിക്കൂട്ടുകൾ പരീക്ഷിച്ചിട്ടുണ്ടാകുമെല്ലോ. ഒരു തവണ മാമ്പഴ ഹൽവ ട്രൈ ചെയ്തു നോക്കൂ. സീസണലായി ലഭിക്കുന്ന പഴമായതിനാൽ ഇപ്പോ തന്നെ തയ്യാറാക്കിയാൽ ഏറെക്കാലം ഈ ഹൽവ കഴിക്കാം. മൈദയോ ജെലാറ്റോയോ ചേർക്കാതെ തന്നെ സോഫ്റ്റായി ഇത് തയ്യാറാക്കാം, വളരെ കുറച്ച് ചേരുവകൾ മതി.

ചേരുവകൾ

Advertisment
  • റവ- 1 കപ്പ്
  • പഞ്ചസാര- 1/2 കപ്പ്
  • മാമ്പഴം- 1
  • നെയ്യ്- 2 ടേബിൾസ്പൂൺ
  • പാൽ- 1 കപ്പ്
  • വെള്ളം- 1.5 കപ്പ്
  • നട്സ്- 2 ടേബിൾസ്പൂൺ
  • ഉണക്കമുന്തിരി- 1 ടേബിൾസ്പൂൺ
  • മാതളനാരങ്ങ- 1 ടേബിൾസ്പൂൺ
  • ഏലയ്ക്ക- 4

തയ്യാറാക്കുന്ന വിധം

  • നന്നായി പഴുത്ത ഒരു മാമ്പഴം തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി അരച്ചെടുക്കാം.
  • 4 ഏലയ്ക്ക തൊലി കളഞ്ഞ് പൊടിച്ചെടുക്കാം.
  • ഒരു പാൻ അടുപ്പിൽ വച്ച് രണ്ട് ടേബിൾസ്പൂൺ നെയ്യ് ഒഴിച്ച് ചൂടാക്കാം. ഇതിലേയ്ക്ക് റവ ചേർത്തു ചൂടാക്കാം. ഇളം ബ്രൗൺ നിറമാകുമ്പോൾ ഉണക്കമുന്തിരിയും നട്സും ചേർത്തു വേവിക്കാം.
  • ഇതിലേയ്ക്ക് തിളപ്പിച്ച വെള്ളം പതിയെ ഒഴിക്കാം.
  • ഇടയ്ക്ക് ഇളക്കി കൊടുക്കാൻ മറക്കരുത്.
  • ഇതിലേയ്ക്ക് ഒരു കപ്പ് പാലും അര കപ്പ് പഞ്ചസാരയുടെ ചേർത്താം. വെള്ളം വറ്റി കുറുകി വരുന്നതു വരെ നന്നായി ഇളക്കാം.
  • കട്ടിയായി തുടങ്ങുമ്പോൾ അരച്ചു വച്ചിരിക്കുന്ന മാമ്പഴം ചേർക്കാം. ഇളക്കികൊടുക്കാം.
  • ഇളം ബ്രൗൺ നിറമായി പാനിൽ നിന്നും വിട്ടു പോരുന്ന പരുവമാകുമ്പോൾ അടുപ്പണയ്ക്കാം.
  • ശേഷം തീ കുറച്ച് അടച്ചു വച്ച് രണ്ട് മിനിറ്റ് വേവിക്കാം.
  • ഇത് ചൂടോടെയോ തണുപ്പിച്ചോ വിളമ്പാം. മുകളിൽ നട്സും മാതളനാരങ്ങയും ചേർക്കാം. 

Read More:

Advertisment
Recipe Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: