New Update
/indian-express-malayalam/media/media_files/2025/05/21/xxAg8wxsJ3RCW6HG5Dpw.jpg)
മോഹൻലാലിൻ്റെ പ്രിയപ്പെട്ട ചിക്കൻ റോസ്റ്റ് റെസിപ്പി | ചിത്രം: ഫ്രീപിക്
ഭക്ഷണങ്ങളോട് ഏറെ പ്രിയമുള്ള ആളാണ് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ. ഭക്ഷണം കഴിക്കാൻ മാത്രമല്ല അവ പാകം ചെയ്യാനും പ്രത്യേക താൽപര്യം താരത്തിനുണ്ട്. ഒഴിവു സമയങ്ങളിൽ പാചക പരീക്ഷണങ്ങൾ നടത്തുന്ന മോഹൻലാലിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. അധികം സമയം കളയാതെ വളരെ സിംപിളായി തയ്യാറാക്കാൻ സാധിക്കുന്ന റെസിപ്പികളാണ് പലപ്പോഴും ലാലേട്ടൻ പങ്കുവയ്ക്കാറുള്ളത്. അതിൽ തന്നെ സോഷ്യൽ മീഡിയയിൽ ഏറെ ട്രെൻഡായ വിഭവമാണ് മസാലകൾ ചേർക്കാത്ത സ്പെഷ്യൽ ചിക്കൻ റോസ്റ്റ്. അത് പരീക്ഷിച്ചു നോക്കൂ.
ചേരുവകൾ
Advertisment
- വെളിച്ചെണ്ണ
- കടുക്
- പെരുംജീരകം
- ഇഞ്ചി
- വെളുത്തുള്ളി
- ചുവന്നുള്ളി
- പച്ചമുളക്
- കറിവേപ്പില
- തേങ്ങ
- വറ്റൽമുളക്
- ഗരംമസാല
- ഉപ്പ്
- മഞ്ഞൾപ്പൊടി
തയ്യാറാക്കുന്ന വിധം
- ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, വറ്റൽമുളക്, ചുവന്നുള്ളി, തേങ്ങ ചുട്ടെടുത്തത് എന്നിവ പ്രത്യേകം ചതച്ചെടുത്ത് വയ്ക്കാം.
- ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം.
- അതിലേയ്ക്ക് കടുക് ചേർത്തു പൊട്ടിക്കാം.
- ഇതിലേയ്ക്ക് പെരുംജീരകം ചതച്ചെടുത്ത വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് എന്നിവ ചേർത്ത് പച്ച മണം മാറുന്നതു വരെ ഇളക്കാം.
- ശേഷം ചുവന്നുള്ളി, പച്ചമുളക്, കറിവേപ്പില, ചുട്ടെടുത്ത തേങ്ങ എന്നിവ ചതച്ചതും ചേർത്തിളക്കാം.
- ഇവ വഴറ്റുന്നതിനിടയിൽ ആവശ്യത്തിന് ഉപ്പ്, അൽപം കുരുമുളകുപൊടി, ഗരംമസാല, മഞ്ഞൾപ്പൊടി, വറ്റൽമുളക് ചതച്ചത് തുടങ്ങിയവയും ചേർക്കാം.
- എല്ലില്ലാതെ ചെറിയ കഷ്ണങ്ങളാക്കിയ ചിക്കൻ ചേർത്തിളക്കി യോജിപ്പിക്കാം.
- വെള്ളം ഒഴിക്കാതെ തന്നെ ഇത് അടച്ചു വച്ച് അൽപ സമയം വേവിക്കാം.
- ആവശ്യമെങ്കിൽ കുറച്ച് എണ്ണ ഒഴിച്ചു കൊടുക്കാം. ചിക്കൻ നന്നായി വെന്തതിനു ശേഷം അടുപ്പണച്ച് ചൂടോടെ വിളമ്പാം.
Read More:
Advertisment
- ഒരു ബൗൾ വേവിച്ച ചോറ് മാറ്റി വച്ചോളൂ, നീന ഗുപ്തയുടെ സ്പെഷ്യൽ ടിക്കി തയ്യാറാക്കാം
- ഹൽവ പൂപോലെ സോഫ്റ്റാകും ഈ ഒരു ചേരുവ മതി
- പാവയ്ക്ക കറി കയ്പില്ലാതെ കഴിക്കാം, ഇവ ചേർത്തു നോക്കൂ
- ഓവൻ വേണ്ട സ്പോഞ്ച് കേക്ക് ഇനി സിംപിളായി വീട്ടിൽ തയ്യാറാക്കാം
- തേങ്ങ ഇല്ലെങ്കിലും ഇനി നാടൻ രുചിയിൽ തന്നെ കടലക്കറി കഴിക്കാം, ഇങ്ങനെ വേവിച്ചെടുക്കൂ
- ചപ്പാത്തിക്കും ഉച്ചയൂണിനും ഇനി ഈ ഒരു കറി മതി, വഴുതനങ്ങയാണ് താരം
- ഒരു കപ്പ് സോയ ഉണ്ടോ? എങ്കിൽ ദോശ മാവ് ഇങ്ങനെ അരച്ചെടുക്കൂ
- മാവ് അരച്ച് പുളിപ്പിക്കേണ്ട, കണ്ണൂർ സ്പെഷ്യൽ മുട്ടയപ്പം തയ്യാറാക്കാൻ എളുപ്പമാണ്
- സദ്യയിൽ കിട്ടുന്ന അതേ രുചി, കൈതച്ചക്ക ഇങ്ങനെ വേവിച്ചെടുക്കൂ
- മധുരം ഉപേക്ഷിച്ചാലും ഇനി ലഡ്ഡു ആസ്വദിച്ചു കഴിക്കാം
- മസാലപ്പൊടികൾ മാസങ്ങളോളം കേടുകൂടാതിരിക്കും, ഇങ്ങനെ ചെയ്താൽ മതി
- ഗോതമ്പും മൈദയും വേണ്ട, ചപ്പാത്തി പൂപോലെ സോഫ്റ്റാകാൻ ഈ ധാന്യപ്പൊടി ഉപയോഗിക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.