/indian-express-malayalam/media/media_files/2025/02/24/3b0pFsSsaQ2Eljoo5maQ.jpeg)
നക്ഷത്രപുളി അച്ചാർ റെസിപ്പി
ചതുരപുളി, ആരംപുളി, വൈരപ്പുളി, തോടമ്പുളി എന്നിങ്ങനെ പേരുകളിൽ തന്നെ വൈവിധ്യമുണ്ട് നക്ഷത്രപുളിക്ക്. മുറിച്ചെടുക്കുമ്പോൾ നക്ഷത്രത്തിൻ്റെ ആകൃതി വരുന്നതിനാലാണ് നക്ഷത്രപുളി എന്ന പേര്.
പുളി തന്നെയാണ് രുചി, ഇലുമ്പൻപുളിയുടേതു പോലെ. മഞ്ഞ അല്ലെങ്കിൽ പച്ച നിറത്തിലാണ് ഇത് സാധാരണ കാണാറുള്ളത്. നാട്ടിൻപുറങ്ങളിൽ മറ്റും കണ്ടുവരുന്ന ഈ പുളിയുടെ ഗുണവും ഉപയോഗവും അറിയാതെ പോകുന്നതു കൊണ്ട് മരത്തിൽ നിന്നു വീണ് അഴുകി പോകാറാണ് പതിവ്.
വൈദ്യശാസ്ത്രപരമായി നക്ഷത്രപുളിയിൽ ആൻ്റി ഓക്സിഡൻ്റ്, ഹൈപ്പോ ഗ്ലൈസിമിക്, ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷതകളുണ്ട്. ഇത് കലോറി തീരെ കുറഞ്ഞ ഭക്ഷണവുമാണ്. എന്നാൽ അമിതമായാൽ അമൃതും വിഷം എന്നു പറയുന്നതു പോലെ കഴിക്കുന്ന അളവിൽ ശ്രദ്ധിക്കണം.
മൂന്ന് ചേരുവകൾ കൊണ്ട് നക്ഷത്രപുളി ഉപയോഗിച്ച് സിംപിളായി അച്ചാർ തയ്യാറാക്കി സൂക്ഷിക്കാം.
ചേരുവകൾ
- നക്ഷത്രപുളി
- ഉപ്പ്
- മുളകുപൊടി
തയ്യാറാക്കുന്ന വിധം
- നക്ഷത്രപുളി വൃത്തിയായി കഴുകി തുടച്ചെടുക്കാം.
- ഒരു പാത്രത്തിലേയ്ക്ക് അത് കട്ടി കുറച്ച് അരിഞ്ഞെടുക്കാം.
- ഇതിലേയ്ക്ക് എരിവിനനുസരിച്ച് മുളകുപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്തിളക്കി യോജിപ്പിക്കാം.
- വേണമെങ്കിൽ കുറച്ച് വിനാഗിരിയും ഒഴിക്കാം.
- ഇനി ഇത് അടച്ചുറപ്പുള്ള ഈർപ്പമില്ലാത്ത ഒരു പാത്രത്തിലേയ്ക്കു മാറ്റി സൂക്ഷിക്കാം.
Read More
- അപ്പത്തിനുള്ളിൽ മുട്ടയും, ഇത് അടിപൊളി കോമ്പോ ആണ്
- ബ്രേക്ക്ഫാസ്റ്റ് ഓംലെറ്റ് സ്പെഷ്യലാക്കാൻ ഈ എണ്ണയിൽ തയ്യാറാക്കൂ
- കൂളാകാൻ സ്മൂത്തി മുതൽ രുചികരമായ റൈസ് വരെ; ബീറ്റ്റൂട്ട് ഉപയോഗിച്ച് തയ്യാറാക്കാം 5 വിഭവങ്ങൾ
- ചൂടിനെ കൂളായി നേരിടാം ഗ്രേപ്പ് മോജിറ്റോ കുടിക്കൂ
- മീൻ വറുക്കൽ ഒരു കലയാണ്; ഈ മസാലകൂട്ടു തയ്യാറാക്കി നോക്കൂ
- കൃത്രിമ ഫ്ലേവറും വേണ്ട കസ്റ്റാർഡ് പൗഡറും ചേർക്കേണ്ട, കഴിക്കാൻ കൊതിക്കും ഈ ഫ്രൂട്ട് കസ്റ്റാർഡ്
- പച്ചമാങ്ങയും വറ്റൽമുളകും വറുത്ത് ഇങ്ങനെ ചെയ്തു നോക്കൂ, ചോറിന് കഴിക്കാൻ മറ്റൊരു കറി വേണ്ട
- ഇഡ്ഡലി തട്ടിൽ വേവിച്ചെടുക്കാം ഈ സിംപിൾ ബ്രെഡ് പോള
- മഞ്ചൂരിയൻ ഇനി അഞ്ച് മിനിറ്റിൽ പാകം ചെയ്യാം മുട്ട ഉപയോഗിച്ച്
- മുട്ടയില്ലാതെ ബ്രെഡ് ടോസ്റ്റ് ചെയ്യാം ഈ വിദ്യ പരീക്ഷിക്കൂ
- ബാക്കി വന്ന് ചോറ് ഉണ്ടോ? കറുമുറു കഴിക്കാൻ ക്രിസ്പി പൂരി വറുത്തെടുക്കാം
- അരിപ്പൊടി കുഴച്ച് സമയം കളയേണ്ട, ഗോതമ്പ് പൊടി ഉണ്ടെങ്കിൽ പൂപോലെ സോഫ്റ്റ് ഇടിയപ്പം റെഡി
- ബ്രെഡ് ബാക്കി വന്നാൽ ഇനി മസാലകൾ ചേർത്ത് മറ്റൊരു വിഭവമാക്കാം
- തണ്ണിമത്തൻ ജ്യൂസിന് ഒരു കിടിലൻ മേക്കോവർ, ഈ ലെമനേഡ് കുടിച്ചു നോക്കൂ
- ഉപ്പുമാവ് സോഫ്റ്റും രുചികരവുമാക്കാൻ ഇതാ ഒരു സ്പെഷ്യൽ റെസിപ്പി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.