New Update
/indian-express-malayalam/media/media_files/2025/02/22/KjQVFGfMPaUXenjWfBq9.jpg)
മുട്ട മഞ്ചൂരിയൻ റെസിപ്പി | ചിത്രം: ഫ്രീപിക്
ഇന്ത്യൻ പാചക രീതിയും ചൈനീസ് സ്റ്റൈലും ചേർന്നതാണ് മഞ്ചൂരിയൻ വിഭവങ്ങൾ. ചിക്കൻ, മീൻ, കോളിഫ്ലവർ, എന്നിങ്ങനെ ധാരാളം ഭക്ഷ്യവസ്തുക്കൾ കൊണ്ട് ഇത് തയ്യാറാക്കാം. ഇവ വറുത്തെടുത്ത് സോസുകൾ ചേർത്ത് വേവിച്ചെടുക്കുന്ന രീതിയിലാണ് സാധാരണ മഞ്ചൂരിയൻ​ വിഭവങ്ങൾ റെഡിയാക്കുന്നത്. മുട്ട മഞ്ചൂരിയൻ ട്രൈ ചെയ്തിട്ടുണ്ടോ?. മറ്റുള്ള മഞ്ചൂരിയൻ വിഭവങ്ങളെ അപേക്ഷിച്ച് അൽപ്പം എളുപ്പമാണ് ഇതിൻ്റെ റെസിപ്പി.
Advertisment
ചേരുവകൾ
- മുട്ട
- ഉപ്പ്
- കുരുമുളകുപൊടി
- എണ്ണ
- മുളകുപൊടി
- ചിക്കൻമസാല
- കോൺഫ്ലോർ
- ഇഞ്ചി
- വെളുത്തുള്ളി
- സവാള
- പച്ചമുളക്
- സോയസോസ്
- തക്കാളി സോസ്
- വിനാഗിരി
- വെള്ളം
- മല്ലിയില
തയ്യാറാക്കുന്ന വിധം
- രണ്ട് മുട്ട പൊട്ടിച്ചതിലേയ്ക്ക് കാൽ ടീസ്പൂൺ ഉപ്പ്, കാൽ ടീസ്പൂൺ കുരുമുളകുപൊടി എന്നിവ ചേർത്തിളക്കാം.
- ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം നെയ്യ് പുരട്ടിയതിനു ശേഷം മുട്ട ഒഴിച്ച് അടച്ചുവെച്ച് വേവിക്കാം.
- വെന്തു വന്ന മുട്ട ചെറിയ കഷ്ണങ്ങളായി മുറിച്ച് അര ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ ചിക്കൻമസാല, അര ടീസ്പൂൺ കോൺഫ്ലോർ എന്നിവ ചേർത്തിളക്കാം.
- അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് ആവശ്യത്തിന് എണ്ണയൊഴിച്ച് മുട്ട കഷ്ണങ്ങൾ വറുത്തെടുക്കാം.
- ഒരു പാൻ അടുപ്പിൽ വെച്ച് ഒരു ടീസ്പൂൺ എണ്ണയൊഴിച്ചു ചൂടാക്കി ഒരു ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞത് ഒരു ടീസ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് വഴറ്റാം.
- ഇതിലേയ്ക്ക് രണ്ട് ടേബിൾ സ്പൂൺ സവാള ചെറുതായി അരിഞ്ഞത്, രണ്ട് പച്ചമുളക് അരിഞ്ഞത് എന്നിവ ചേർത്തു വഴറ്റാം.
- ഒരു ടീസ്പൂൺ സോയസോസ്, രണ്ട് ടേബിൾസ്പൂൺ തക്കാളി സോസ്, ഒരു ടീസ്പൂൺ വിനാഗിരി, ആവശ്യത്തിന് ഉപ്പ്, കാൽ ടീസ്പൂൺ കുരുമുളകുപൊടി എന്നിവ ചേർത്തിളക്കിയതിലേയ്ക്ക് കാൽ കപ്പ് വെള്ളം കൂടി ഒഴിക്കാം.
- തിളച്ചു വരുമ്പോൾ മുട്ട ചേർത്തിളക്കി അൽപ്പം മല്ലിയില കൂടി ചേർത്ത് അടുപ്പിൽ നിന്നും മാറ്റാം.
Advertisment
Read More
- മുട്ടയില്ലാതെ ബ്രെഡ് ടോസ്റ്റ് ചെയ്യാം ഈ വിദ്യ പരീക്ഷിക്കൂ
- ബാക്കി വന്ന് ചോറ് ഉണ്ടോ? കറുമുറു കഴിക്കാൻ ക്രിസ്പി പൂരി വറുത്തെടുക്കാം
- അരിപ്പൊടി കുഴച്ച് സമയം കളയേണ്ട, ഗോതമ്പ് പൊടി ഉണ്ടെങ്കിൽ പൂപോലെ സോഫ്റ്റ് ഇടിയപ്പം റെഡി
- ബ്രെഡ് ബാക്കി വന്നാൽ ഇനി മസാലകൾ ചേർത്ത് മറ്റൊരു വിഭവമാക്കാം
- തണ്ണിമത്തൻ ജ്യൂസിന് ഒരു കിടിലൻ മേക്കോവർ, ഈ ലെമനേഡ് കുടിച്ചു നോക്കൂ
- ഉപ്പുമാവ് സോഫ്റ്റും രുചികരവുമാക്കാൻ ഇതാ ഒരു സ്പെഷ്യൽ റെസിപ്പി
- ഗോതമ്പ് പൊടി കൈ ഉപയോഗിച്ച് നനച്ചെടുക്കേണ്ട, പുട്ട് സോഫ്റ്റാകാൻ ഇങ്ങനെ ചെയ്യാം
- ഇനി കറിയിൽ ഉപ്പ് കൂടിയാൽ ടെൻഷനടിക്കേണ്ട, ഈ വിദ്യകൾ ഓർത്തിരിക്കാം
- പഞ്ചസാര ചേർക്കാതെ അസാധ്യ രുചിയിൽ ഐസ്ക്രീം തയ്യാറാക്കാം
- ദിവസവും ദോശ കഴിച്ച് മടുക്കില്ല, ഈ വിദ്യ ഉപയോഗിക്കൂ
- നാവിൽ കൊതിയൂറും ബീറ്റ്റൂട്ട് അച്ചാർ, സിംപിളാണ് റെസിപ്പി
- ചൂടത്ത് വാടി തളരേണ്ട, ഒരു ഗ്ലാസ് ഓറഞ്ച് മൊജിറ്റോ കുടിച്ചു നോക്കൂ
- പാലപ്പം ഇനി എത്ര കഴിച്ചാലും മതിവരില്ല, മാവ് അരയ്ക്കുമ്പോൾ ഇവ ചേർക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us