New Update
/indian-express-malayalam/media/media_files/2025/02/20/I9BevgNYA25jqD4YvZpJ.jpeg)
തണ്ണിമത്തൻ ലെമനേഡ്
എന്തൊരു ചൂടാല്ലേ എന്ന് പറയാതെ ഒരു ദിനം പോലും കടന്നു പോകാറില്ല അല്ലേ? ചൂട് കാലമെന്നു പറഞ്ഞാൽ തണ്ണിമത്തൻ്റെ സീസൺ കൂടിയാണ്. ഈ ചൂടത്ത് വാടി തളരാതിരിക്കാൻ തണ്ണിമത്തനോളം മികച്ച മറ്റൊരു പഴമില്ല. ധാരാളം ജലാംശം ഉള്ളതിനാൽ ഇത് വെറുതെ കഴിക്കുന്നതും ഗുണകരമാണ്. എന്നാൽ കുട്ടികൾക്കും മറ്റും സ്ഥിരമായി ഒരേ രീതിയിൽ തണ്ണിമത്തൻ കൊടുത്താൽ കഴിച്ചെന്നു വരില്ല. അതിനായി ചില പരീക്ഷണങ്ങൾ നടത്താം. തണ്ണിമത്തനൊപ്പം നാരങ്ങയും പുതിനയിലയും ചേർത്ത് ഈ റെസിപ്പി ട്രൈ ചെയ്യൂ.
ചേരുവകൾ
- തണ്ണിമത്തൻ
- കസ്കസ്
- പഞ്ചസാര
- ഐസ്ക്യൂബ്
- നാരങ്ങ
- പുതിനയില
Advertisment
തയ്യാറാക്കുന്ന വിധം
- ഒരു ഗ്ലാസിൽ വെള്ളമെടുത്ത് കസ്കസ് അതിൽ ചേർത്ത് കുതിർക്കാൻ മാറ്റി വയ്ക്കാം.
- തണ്ണിമത്തൻ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മുറിക്കാം.
- അതിലേയ്ക്ക് ഒരു ടീസ്പൂൺ നാരങ്ങ നീര്, നാലോ അഞ്ചോ പുതിനയില, മധുരത്തിനനുസരിച്ച് പഞ്ചസാര എന്നിവ ചേർത്ത് അരച്ചെടുക്കാം.
- ഒരു ഗ്ലാസിലേയ്ക്ക് രണ്ടോ മൂന്നോ ഐസ്ക്യൂബ് എടുക്കാം. മുകളിൽ വെള്ളത്തിൽ കുതിർത്തെടുത്ത കസ്കസ് ചേർക്കാം.
- ഇതിലേയ്ക്ക് തണ്ണിമത്തൻ ജ്യൂസ് ഒഴിക്കാം. മുകളിൽ പുതിനയില കൂടി വച്ച് കുടിച്ചു നോക്കൂ.
Read More
- ഉപ്പുമാവ് സോഫ്റ്റും രുചികരവുമാക്കാൻ ഇതാ ഒരു സ്പെഷ്യൽ റെസിപ്പി
- ഗോതമ്പ് പൊടി കൈ ഉപയോഗിച്ച് നനച്ചെടുക്കേണ്ട, പുട്ട് സോഫ്റ്റാകാൻ ഇങ്ങനെ ചെയ്യാം
- ഇനി കറിയിൽ ഉപ്പ് കൂടിയാൽ ടെൻഷനടിക്കേണ്ട, ഈ വിദ്യകൾ ഓർത്തിരിക്കാം
- പഞ്ചസാര ചേർക്കാതെ അസാധ്യ രുചിയിൽ ഐസ്ക്രീം തയ്യാറാക്കാം
- ദിവസവും ദോശ കഴിച്ച് മടുക്കില്ല, ഈ വിദ്യ ഉപയോഗിക്കൂ
- നാവിൽ കൊതിയൂറും ബീറ്റ്റൂട്ട് അച്ചാർ, സിംപിളാണ് റെസിപ്പി
- ചൂടത്ത് വാടി തളരേണ്ട, ഒരു ഗ്ലാസ് ഓറഞ്ച് മൊജിറ്റോ കുടിച്ചു നോക്കൂ
- പാലപ്പം ഇനി എത്ര കഴിച്ചാലും മതിവരില്ല, മാവ് അരയ്ക്കുമ്പോൾ ഇവ ചേർക്കാം
- ഉച്ചയൂണിന് വെള്ളരിക്ക കറി ഒരു തവണ ഇങ്ങനെ തയ്യാറാക്കാം, സിംപിളാണ് രുചികരമാണ്
- പ്രോട്ടീൻ സമ്പന്നം ഈ ദോശ, ശരീരഭാരം കുറയ്ക്കാൻ ഗുണകരമായ ബ്രേക്ക്ഫാസ്റ്റ്
- ഒരു മുട്ട മതി സ്പാനിഷ് ഓംലെറ്റ് മിനിറ്റുകൾക്കുള്ളിൽ റെഡി
- തക്കാളി ഒരുപാടുണ്ടെങ്കിൽ അച്ചാർ തയ്യാറാക്കി സൂക്ഷിക്കാം
- ദഹനക്കേടും മലബന്ധവും അലട്ടാറുണ്ടോ? എങ്കിൽ ചായ ഇങ്ങനെ തയ്യാറാക്കി കുടിക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.