New Update
/indian-express-malayalam/media/media_files/2025/02/22/8VPZAl19SphZJ6a3hsBC.jpeg)
പച്ചമാങ്ങ ഉപ്പും മുളകും ഇട്ടത്
അച്ചാറുകളിൽ ഏറ്റവും പ്രിയപ്പെട്ടത് ഏതെന്ന ചോദിച്ചാൽ അധികം ആളുകളും പച്ചമാങ്ങ എന്നു തന്നെ പറയും. എരിവും പുളിയും കലർന്ന അച്ചാറിൻ്റെ ഭരണി തുറക്കുമ്പോൾ തന്നെ നാവിൽ വെള്ളമൂറും. അച്ചാർ തയ്യാറാക്കാൻ അധികം സമയമില്ലെങ്കിൽ പരീക്ഷിക്കാവുന്ന ഒട്ടനവധി റെസിപ്പികളുണ്ട്. അതിലൊന്നാണ് പച്ചമാങ്ങ ഉപ്പും മുളകും ഇട്ടത്. നല്ല പുളിയിൻ മാങ്ങ എണ്ണയിൽ വറുത്തെടുത്താണ് ഇത് തയ്യാറാക്കേണ്ടത്. തയ്യാറാക്കുന്നത് കണ്ടു നിന്നാൽ തന്നെ നാവിൽ കൊതിയൂറും എന്നതിൽ സംശയം വേണ്ട.
ചേരുവകൾ
- പച്ചമാങ്ങ
- വറ്റൽമുളക്
- കറിവേപ്പില
- വെളിച്ചെണ്ണ
- മഞ്ഞൾപ്പൊടി
- ഉപ്പ്
Advertisment
തയ്യാറാക്കുന്ന വിധം
- പച്ചമാങ്ങ കഴുകി ചെറിയ കഷ്ണങ്ങളായി നീളത്തിൽ അരിഞ്ഞെടുക്കാം.
- ഒരു പാൻ അടുപ്പിൽ വച്ച് വറുക്കാനാവശ്യത്തിന് എണ്ണ ഒഴിക്കാം.
- ഒരു പിടി കറിവേപ്പില എണ്ണയിൽ വറുത്തു മാറ്റാം.
- അതേ എണ്ണയിൽ വറ്റൽമുളകും പച്ചമാങ്ങയും പ്രത്യേകം വറുത്തെടുക്കാം.
- വറുത്തെടുത്ത മാങ്ങയിലേയ്ക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും ബാക്കി വന്ന വറുത്ത എണ്ണയും ഒഴിക്കാം.
- കറിവേപ്പിലയും വറ്റൽമുളകും മിക്സിയിൽ പൊടിച്ചെടുത്ത് മാങ്ങയിലേയ്ക്കു ചേർത്തിളക്കി യോജിപ്പിക്കാം.
- ഇനി ചൂട് ചോറിലേയ്ക്ക് ഇത് ചേർത്ത് കഴിച്ചു നോക്കൂ.
Read More
- ഇഡ്ഡലി തട്ടിൽ വേവിച്ചെടുക്കാം ഈ സിംപിൾ ബ്രെഡ് പോള
- മഞ്ചൂരിയൻ ഇനി അഞ്ച് മിനിറ്റിൽ പാകം ചെയ്യാം മുട്ട ഉപയോഗിച്ച്
- മുട്ടയില്ലാതെ ബ്രെഡ് ടോസ്റ്റ് ചെയ്യാം ഈ വിദ്യ പരീക്ഷിക്കൂ
- ബാക്കി വന്ന് ചോറ് ഉണ്ടോ? കറുമുറു കഴിക്കാൻ ക്രിസ്പി പൂരി വറുത്തെടുക്കാം
- അരിപ്പൊടി കുഴച്ച് സമയം കളയേണ്ട, ഗോതമ്പ് പൊടി ഉണ്ടെങ്കിൽ പൂപോലെ സോഫ്റ്റ് ഇടിയപ്പം റെഡി
- ബ്രെഡ് ബാക്കി വന്നാൽ ഇനി മസാലകൾ ചേർത്ത് മറ്റൊരു വിഭവമാക്കാം
- തണ്ണിമത്തൻ ജ്യൂസിന് ഒരു കിടിലൻ മേക്കോവർ, ഈ ലെമനേഡ് കുടിച്ചു നോക്കൂ
- ഉപ്പുമാവ് സോഫ്റ്റും രുചികരവുമാക്കാൻ ഇതാ ഒരു സ്പെഷ്യൽ റെസിപ്പി
- ഗോതമ്പ് പൊടി കൈ ഉപയോഗിച്ച് നനച്ചെടുക്കേണ്ട, പുട്ട് സോഫ്റ്റാകാൻ ഇങ്ങനെ ചെയ്യാം
- ഇനി കറിയിൽ ഉപ്പ് കൂടിയാൽ ടെൻഷനടിക്കേണ്ട, ഈ വിദ്യകൾ ഓർത്തിരിക്കാം
- പഞ്ചസാര ചേർക്കാതെ അസാധ്യ രുചിയിൽ ഐസ്ക്രീം തയ്യാറാക്കാം
- ദിവസവും ദോശ കഴിച്ച് മടുക്കില്ല, ഈ വിദ്യ ഉപയോഗിക്കൂ
- നാവിൽ കൊതിയൂറും ബീറ്റ്റൂട്ട് അച്ചാർ, സിംപിളാണ് റെസിപ്പി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.