scorecardresearch

ഇഡ്ഡലി തട്ടിൽ വേവിച്ചെടുക്കാം ഈ സിംപിൾ ബ്രെഡ് പോള

വളരെ പെട്ടെന്നു തയ്യാറാക്കാൻ സാധിക്കുന്ന രുചികരമായ പലഹാരമാണോ തേടുന്നത്. എങ്കിൽ ഉറപ്പായും ഈ ബ്രെഡ് പോള ട്രൈ ചെയ്തു നോക്കൂ, രുചിയിൽ നിങ്ങൾ നിരാശരാകില്ല.

വളരെ പെട്ടെന്നു തയ്യാറാക്കാൻ സാധിക്കുന്ന രുചികരമായ പലഹാരമാണോ തേടുന്നത്. എങ്കിൽ ഉറപ്പായും ഈ ബ്രെഡ് പോള ട്രൈ ചെയ്തു നോക്കൂ, രുചിയിൽ നിങ്ങൾ നിരാശരാകില്ല.

author-image
WebDesk
New Update
Bread And Egg Pola Steamed Easy Recipe In Malayalam

വ്യത്യസ്ത പലഹാരങ്ങളും വിഭവങ്ങളും പരീക്ഷിക്കുന്നതിനോട് താൽപര്യം ഉണ്ടോ? എങ്കിൽ അടുക്കളയിൽ അധികം സമയം ചിലവഴിക്കാതെ കുറച്ച് ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്ന ഈ പോള ട്രൈ ചെയ്തു നോക്കൂ. മുട്ടയും ബ്രെഡുമാണ് പ്രധാന ചേരുവ. അത് തന്നെ ആവിയിൽ വേവിച്ചെടുത്താൽ മതിയാകും. കാഴ്ചയിൽ തന്നെ കൊതി തോന്നുന്ന ഒരു മലബാർ സ്പെഷ്യൽ റെസിപ്പിയാണിത്. 

ചേരുവകൾ

Advertisment
  • ബ്രെഡ്- 6
  • മുട്ട- 6
  • പാൽപ്പൊടി- 3 ടേബിൾസ്പൂൺ
  • പഞ്ചസാര- 1/2 കപ്പ്
  • വാനില എസ്സെൻസ്- 1/2 ടീസ്പൂൺ
  • പാൽ- 1 കപ്പ്

തയ്യാറാക്കുന്ന വിധം

  • ആറ് ബ്രെഡ് അരികുകൾ മുറിച്ചെടുക്കാം.
  • 6 മുട്ടയുടെ വെള്ളയും മഞ്ഞയും പ്രത്യേകം എടുക്കാം.
  • ഒരു മഞ്ഞക്കരു മാത്രം വെള്ളയിലേയ്ക്കു ചേർത്ത് ഉടച്ചെടുക്കാം.
  • ബ്രെഡിലേയ്ക്ക് 3 ടേബിൾസ്പൂൺ പാൽപ്പൊടിയും, അര കപ്പ് പഞ്ചസാരയും, അര ടീസ്പൂൺ വാനില എസ്സെൻസും, 1 കപ്പ് പാലും ചേർത്ത് മികിസിയിൽ അരച്ചെടുക്കാം.
  • പരന്ന പ്ലേറ്റിലേയ്‌ക്കോ അല്ലെങ്കിൽ മോൾടിങ് പാത്രത്തിലേ‌യ്‌ക്കോ ആ മിശ്രിതം ഒഴിച്ച് ഇഡ്ഡലി പാത്രത്തിൽ ഇറക്കി വച്ച് ആവിയിൽ വേവിക്കാം.
  • നന്നായി വെന്തു കഴിയുമ്പോൾ മുകളിലേയ്ക്ക് മുട്ടയുടെ വെള്ള ഉടച്ചെടുത്തതും ചേർത്ത് ഒരിക്കൽ കൂടി ആവിയിൽ വച്ച് വേവിച്ചെടുക്കാം.
  • ഇത് തണുത്തതിനു ശേഷം മുറിച്ചെടുത്ത് കഴിക്കാം. 

Read More

Advertisment
Recipe Food Egg Snack

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: