scorecardresearch

കൂളാകാൻ സ്മൂത്തി മുതൽ രുചികരമായ റൈസ് വരെ; ബീറ്റ്റൂട്ട് ഉപയോഗിച്ച് തയ്യാറാക്കാം 5 വിഭവങ്ങൾ

നാവിൽ കൊതിയൂറുന്ന ഈ 5 ബീറ്റ്റൂട്ട് റെസിപ്പികൾ പരീക്ഷിച്ചു നോക്കൂ. ശരീരഭാര നിയന്ത്രണം മുതൽ ചർമ്മാരോഗ്യം വരെ ഇനി എളുപ്പത്തിൽ സാധ്യമാക്കാം.

നാവിൽ കൊതിയൂറുന്ന ഈ 5 ബീറ്റ്റൂട്ട് റെസിപ്പികൾ പരീക്ഷിച്ചു നോക്കൂ. ശരീരഭാര നിയന്ത്രണം മുതൽ ചർമ്മാരോഗ്യം വരെ ഇനി എളുപ്പത്തിൽ സാധ്യമാക്കാം.

author-image
WebDesk
New Update
5 easy healthy recipes with beetroot

ബീറ്റ്റൂട്ട് പ്രധാന ചേരുവയായ 5 വിഭവങ്ങൾ | ചിത്രം: ഫ്രീപിക്

ഭക്ഷണം രുചികരം മാത്രമല്ല ആരോഗ്യപ്രദമായിരിക്കണം. അതിനായി വ്യത്യസ്ത വിഭവങ്ങൾ പരീക്ഷിക്കാം. രക്തയോട്ടം മെച്ചപ്പെടുത്തുന്നതിന് ഗുണകരമായ ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. അതിൽ അടങ്ങിയിരിക്കുന്ന നാരുകളും, ആൻ്റിഓക്സിഡൻ്റുകളും ശരീരത്തിൻ്റെയും ചർമ്മത്തിൻ്റെയും ആരോഗ്യത്തിന് നല്ലതാണ്. ബീറ്റ്റൂട്ട് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന റെസിപ്പികൾ പരിചയപ്പെടാം.

ബീറ്റ്റൂട്ട് സാലഡ്

Advertisment

ലൈറ്റായിട്ടുള്ള എന്തെങ്കിലുമാണോ കഴിക്കാൻ താൽപര്യം? എങ്കിൽ നിങ്ങളുടെ വിശപ്പ് ശമിപ്പിക്കാൻ ഉചിതം ബീറ്റ്റൂട്ട് സാലഡാണ്. ബീറ്റ്റൂട്ട് ചെറിയ കഷ്ണങ്ങളാക്കി വേവിക്കാം. അതിലേയ്ക്ക് പാലക് ചീര, കാബേജ്, നട്സ്, ചീസ് എന്നിവ ചേർക്കാം. അൽപം ഒലിവ് ഓയിൽ കൂടി ചേർത്തിളക്കി യോജിപ്പിക്കാം. കഴിക്കുമ്പോൾ നാരങ്ങ നീരോ അല്ലെങ്കിൽ തേനോ ചേർക്കാം.

ബീറ്റ്റൂട്ട് റൈത

ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്ത് വേവിക്കാം. ഇതിലേയ്ക്ക് തൈര്, ജീരകം, ഒരു നുള്ള് ഉപ്പ് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. ക്രീമിയായിട്ടുള്ള ഒരു വിഭവമാണിത്. ഇതിനു മുകളിലേയ്ക്ക് കടുകും വറ്റൽമുളകും വറുത്ത് ചേർക്കാം.

ബീറ്റ്റൂട്ട് റൈസ്

കാഴ്ചയിൽ ഭംഗിയുള്ള രുചികരവും ഹെൽത്തിയുമായിട്ടുള്ള ഒരു വിഭവം കഴിക്കാൻ ആരാണ് കൊതിക്കാത്തതായുള്ളത്. അരിവേവിക്കുമ്പൾ ഒപ്പം ഗ്രേറ്റ് ചെയ്തതോ ചെറുതായി അരിഞ്ഞതോ ആയ ബീറ്റ്റൂട്ട് ചേർക്കാം.

Advertisment
5 Delicious Ways To Eat Beetroot
ബീറ്റ്റൂട്ട് പറാത്ത | ചിത്രം: ഫ്രീപിക്

ബീറ്റ്റൂട്ട് പറാത്ത

ചപ്പാത്തി അല്ലെങ്കിൽ പറാത്തക്കായി തയ്യാറാക്കുന്ന മാവിലേയ്ക്ക് ബീറ്റ്റൂട്ട് കൂടി ചേർക്കുന്നത് രുചി വർധിപ്പിക്കും. ഇത് പരത്തി ചുട്ടെടുത്താൽ കാഴ്ചയിൽ തന്നെ ആരെയും കൊതിപ്പിക്കും.

ബീറ്റ്റൂട്ട് സ്മൂത്തി

ഹെൽത്തിയും കുളിർമ നൽകുന്നതുമായ ഒരു ഡ്രിങ്കാണ് വേണ്ടതെങ്കിൽ ഇതൊരു കിടിലൻ ഓപ്ഷനാണ്. രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് ഹെൽത്തിയാക്കാൻ ഇതു കൂടി ഉൾപ്പെടു്തു. ബീറ്റൂട്ടി, പഴം, ആപ്പിൾ, അല്ലെങ്കിൽ ബെറി, തൈര് അല്ലെങ്കിൽ ബദാം, പാൽ എന്നിവയാണ് ബീറ്റ്റൂട്ട് സ്മൂത്തി തയ്യാറാക്കാൻ ആവശ്യമായിട്ടുള്ളത്.

Read More

Beetroot Recipe Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: