New Update
/indian-express-malayalam/media/media_files/2025/02/25/4EqEMsPg5AZb3ChZxErp.jpeg)
കണ്ണിമാങ്ങ അച്ചാർ തയ്യാറാക്കുന്ന വിധം
വീണ്ടും ഒരു മാമ്പഴക്കാലം കൂടി എത്തുകയാണ്. വരവറിയിച്ചു കൊണ്ട് കണ്ണിമാങ്ങകളുടെ കച്ചവടം വഴിയോരങ്ങളിൽ നിത്യ കാഴ്ചയാണ്. ഇത്തിരി കുഞ്ഞൻ കണ്ണിമാങ്ങകൾ നിസാരക്കാരല്ല. രസികൻ അച്ചാർ തയ്യാറാക്കാൻ അവ തന്നെ ധാരാളം. ബാല്യകാല ഓർമകൾ നൽകുന്ന വെട്ടുമാങ്ങ അച്ചാർ വളരെ സിംപിളായി റെഡിയാക്കാം. അവ ഉണക്കി സൂക്ഷിച്ചാൽ ഏറെനാൾ ഉപയോഗിക്കാം.
ചേരുവകൾ
- കണ്ണിമാങ്ങ
- മുളകുപൊടി
- ഉപ്പ്
- വെളിച്ചെണ്ണ
Advertisment
തയ്യാറാക്കുന്ന വിധം
- കണ്ണിമാങ്ങ നന്നായി കഴുകിയെടുക്കാം.
- അവ രണ്ടായി പിളർന്ന് മാങ്ങയുടെ അണ്ടി കളഞ്ഞ് ഒരു പാത്രത്തിലേയ്ക്കു മാറ്റാം.
- ഇതിലേയ്ക്ക് എരിവിനനുസരിച്ച് മുളകുപൊടി, ആവശ്യത്തിന് ഉപ്പ്, കുറച്ച് വെളിച്ചെണ്ണ എന്നിവ ചേർത്തിളക്കി യോജിപ്പിച്ച് കഴിച്ചു നോക്കൂ.
- കണ്ണിമാങ്ങ ഇങ്ങനെ ഏറെ നാൾ സൂക്ഷിക്കാൻ വെയിലത്തു വച്ച് ഉണക്കിയെടുക്കുകയുമാവാം.
- ഉണങ്ങിയ കണ്ണിമാങ്ങ ഈർപ്പം കടക്കാത്ത അടച്ചുറപ്പുള്ള ഭരണിയിൽ സൂക്ഷിക്കണം.
- അതിലേയ്ക്ക് കുറച്ച് വിനാഗിരി ചേർക്കാൻ മറക്കേണ്ട. ചോറിനൊപ്പം ഇത് കിടിലൻ കോമ്പിനേഷനാണ്.
Read More
- കൊതിപ്പിക്കാൻ ഇനി മറ്റൊന്നും വേണ്ട, നക്ഷത്രപുളി കഴിച്ചാലോ?
- അപ്പത്തിനുള്ളിൽ മുട്ടയും, ഇത് അടിപൊളി കോമ്പോ ആണ്
- ബ്രേക്ക്ഫാസ്റ്റ് ഓംലെറ്റ് സ്പെഷ്യലാക്കാൻ ഈ എണ്ണയിൽ തയ്യാറാക്കൂ
- കൂളാകാൻ സ്മൂത്തി മുതൽ രുചികരമായ റൈസ് വരെ; ബീറ്റ്റൂട്ട് ഉപയോഗിച്ച് തയ്യാറാക്കാം 5 വിഭവങ്ങൾ
- ചൂടിനെ കൂളായി നേരിടാം ഗ്രേപ്പ് മോജിറ്റോ കുടിക്കൂ
- മീൻ വറുക്കൽ ഒരു കലയാണ്; ഈ മസാലകൂട്ടു തയ്യാറാക്കി നോക്കൂ
- കൃത്രിമ ഫ്ലേവറും വേണ്ട കസ്റ്റാർഡ് പൗഡറും ചേർക്കേണ്ട, കഴിക്കാൻ കൊതിക്കും ഈ ഫ്രൂട്ട് കസ്റ്റാർഡ്
- പച്ചമാങ്ങയും വറ്റൽമുളകും വറുത്ത് ഇങ്ങനെ ചെയ്തു നോക്കൂ, ചോറിന് കഴിക്കാൻ മറ്റൊരു കറി വേണ്ട
- ഇഡ്ഡലി തട്ടിൽ വേവിച്ചെടുക്കാം ഈ സിംപിൾ ബ്രെഡ് പോള
- മഞ്ചൂരിയൻ ഇനി അഞ്ച് മിനിറ്റിൽ പാകം ചെയ്യാം മുട്ട ഉപയോഗിച്ച്
- മുട്ടയില്ലാതെ ബ്രെഡ് ടോസ്റ്റ് ചെയ്യാം ഈ വിദ്യ പരീക്ഷിക്കൂ
- ബാക്കി വന്ന് ചോറ് ഉണ്ടോ? കറുമുറു കഴിക്കാൻ ക്രിസ്പി പൂരി വറുത്തെടുക്കാം
- അരിപ്പൊടി കുഴച്ച് സമയം കളയേണ്ട, ഗോതമ്പ് പൊടി ഉണ്ടെങ്കിൽ പൂപോലെ സോഫ്റ്റ് ഇടിയപ്പം റെഡി
- ബ്രെഡ് ബാക്കി വന്നാൽ ഇനി മസാലകൾ ചേർത്ത് മറ്റൊരു വിഭവമാക്കാം
- തണ്ണിമത്തൻ ജ്യൂസിന് ഒരു കിടിലൻ മേക്കോവർ, ഈ ലെമനേഡ് കുടിച്ചു നോക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.